06/02/2017
കരഞ്ഞുതളര്‍ന്ന് കണ്ണീര്‍വറ്റിയ കണ്ണൂരിലെ ഗ്രാമജീവിതങ്ങളെ കരുത്തുള്ളതാക്കി തീര്‍ക്കുവാനാണ് പീഡിതനിധി സമാഹരണം : ആര്‍എസ്എസ് പ്രാന്ത കാര്യവാഹ്
*പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍*
കണ്ണൂര്‍ കേരളത്തിന്റെ കണ്ണീരായി മാറിയിട്ട് ആറ് പതിറ്റാണ്ടാവുന്നു. അന്ധമായ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന മാര്‍ക്‌സിസ്റ്റ് നിലപാടിന്റെ ഇരയാണ് കണ്ണൂര്‍. ജീവിക്കാനും തൊഴിലെടുക്കാനും വിശ്വസിക്കുന്ന ആശയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കാത്ത അവസ്ഥ. അധികാരത്തിന്റെ തണലില്‍ മാര്‍ക്‌സിസ്റ്റ് ഇതരരെ ഉന്മൂലനം ചെയ്യുകയാണ് കൊലയാളികള്‍. തിളയ്ക്കുന്ന ദേശാഭിമാനത്തിന്റെ ഈറ്റില്ലമായിരുന്ന കണ്ണൂര്‍ ഇന്ന് സിപിഎം തീര്‍ക്കുന്ന കൊലക്കളമായി മാറിയിരിക്കുന്നു. അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍, വിധവകളാക്കപ്പെട്ട സ്ത്രീകള്‍, ആശ്രയമില്ലാതായിപ്പോയ അമ്മമാര്‍, തൊഴിലെടുത്ത് കുടുംബം പോറ്റാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട യുവാക്കള്‍, ആറ്റുനോറ്റുണ്ടാക്കിയ വീടും കിണറും വരെ മണ്ണോടുചേര്‍ത്ത് ഇല്ലാതാക്കപ്പെടുന്നത് നിസ്സഹായതയോടെ കണ്ടുനില്‍ക്കേണ്ടിവരുന്ന ഒരു ജനത. എഴുപത് പിന്നിട്ട വയോവൃദ്ധ മുതല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വരെ കൊലക്കത്തിക്ക് ഇരയാകുന്നു. ദളിതരും സ്ത്രീകളും ആക്രമിക്കപ്പെടുന്നു. സിപിഎമ്മിന്റെ അധികാരധാര്‍ഷ്ട്യത്തിനും കൊലക്കത്തി രാഷ്ട്രീയത്തിനും ഇരകളാകാത്തതായി ആരുമില്ലെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. പിണറായി വിജയന്‍ അധികാരത്തിലേറി ഒമ്പതുമാസം കൊണ്ട് ഒമ്പതു കുടുംബങ്ങളാണ് അനാഥമാക്കപ്പെട്ടത്. നീതിക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ല. സമാധാനച്ചര്‍ച്ചകളും ശാന്തിയാത്രകളും നടത്തി അധികാരികള്‍ കര്‍ത്തവ്യം നിര്‍വഹിച്ച് മടങ്ങുമ്പോഴും കണ്ണൂരിലെ വീടുകളില്‍ ഭയം ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നു.
ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിനിര്‍ത്തിയാണ് വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ അണ്ടലൂര്‍ സന്തോഷ് വരെയുള്ള ധീരരായ പ്രവര്‍ത്തകര്‍ മണ്‍മറഞ്ഞത്. അവര്‍ക്കും കുടുംബങ്ങളുണ്ട്. ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കിയ മക്കളുണ്ട്. വീട്, തൊഴില്‍, സുരക്ഷിതമായ ജീവിതം... ആരുടെയെങ്കിലും രാഷ്ട്രീയവെറിക്ക് വിട്ടുകൊടുക്കാനാവുന്നതല്ല ആ സ്വപ്‌നങ്ങളൊന്നും. മാര്‍ക്‌സിസ്റ്റുകള്‍ കൊലക്കളമാക്കിതീര്‍ത്ത കണ്ണൂരിലെ ഗ്രാമങ്ങളില്‍ വികസനത്തിന്റെയും സേവനത്തിന്റെയും വെളിച്ചമെത്തിക്കാനുള്ള പ്രയത്‌നത്തിനിടയിലാണ് അവര്‍ ബലിദാനികളായത്.
സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം തേടി കേരളം ഇപ്പോള്‍ സമരമുഖത്താണ്. സഹനസമരത്തിന്റെ പാതയില്‍ ഒരു ജനകീയ മുന്നേറ്റം. അതോടൊപ്പം കണ്ണൂരിന്റെ പുനരധിവാസവും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന സമഗ്രമായ വികസനപദ്ധതിക്ക് കൈത്താങ്ങാവാനുള്ള ബാധ്യതയും നമുക്കോരോരുത്തര്‍ക്കുമുണ്ട്. സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ അഭിമാനികളായി ജീവിക്കാനുള്ള അവസരം സംജാതമാക്കേണ്ടതുണ്ട്. കരഞ്ഞുതളര്‍ന്ന് കണ്ണീര്‍വറ്റിയ കണ്ണൂരിലെ ഗ്രാമജീവിതങ്ങളെ കരുത്തുള്ളതാക്കി തീര്‍ക്കുകയാണ് ദൗത്യം. ഫെബ്രുവരി 1 മുതല്‍ 10 വരെ സംസ്ഥാനത്തുട നീളം നടക്കുന്ന വിപുലമായ സമ്പര്‍ക്കയജ്ഞവും പീഡിതനിധി സമാഹരണവും ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അന്തിമസമരത്തോടൊപ്പം കണ്ണൂരിന്റെ ജീവിതങ്ങളെ സമൃദ്ധമാക്കി കേരളത്തെ കരുത്തുറ്റതാക്കാനുള്ള ഈ നിധിസമാഹരണപരിപാടിയില്‍ അതിന്റെ ഗൗരവവും അനിവാര്യതയും തിരിച്ചറിഞ്ഞ് പങ്കാളിയാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
സ്‌നേഹാദരങ്ങളോടെ
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍
________________________________
*Yogakshema Trust*
*Peeditha Sahaya Nidhi*
*A/c number* *026800100078532*
*Dhanalakshmi Bank*
*IFSC Code : DLXB 0000268*
__________________________________