Dyfi Fisheryunit-ഏങ്ങണ്ടിയൂർ

Dyfi Fisheryunit-ഏങ്ങണ്ടിയൂർ when Injustice becomes the law Resistance Becomes our Duty

പ്രിയപ്പെട്ട കുഞ്ഞുമകൾ ആലിന്റെ കുടുംബാംഗങ്ങളെ ബഹു മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ സന്ദർശിച്ചു . കുടുംബത്തിന്റെ ദുഃഖത്തി...
17/02/2026

പ്രിയപ്പെട്ട കുഞ്ഞുമകൾ ആലിന്റെ കുടുംബാംഗങ്ങളെ ബഹു മുഖ്യമന്ത്രി
ശ്രീ .പിണറായി വിജയൻ സന്ദർശിച്ചു . കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നു…

02/11/2025

എത്ര ആന്മവിശ്വാസത്തോടെയാണ് ഇദ്ധേഹം നുണ പറയുന്നതെന്ന് നോക്കൂ...🙂

21/05/2025

ഇടത് വിരുദ്ധതയേറി നടക്കുന്നവർ പോലും അംഗീകരിക്കുന്ന ഇടത് സർക്കാർ...❤️

 #പാർലമെന്റ്ഡയറി  പാചകവാതക സബ്സിഡി കോടികൾ  വെട്ടിക്കുറച്ചതായി സമ്മതിച്ചു കേന്ദ്രസർക്കാർ.ഉജ്ജ്വൽ യോജനനയ്ക്കും പണമില്ല.കഴി...
26/07/2022

#പാർലമെന്റ്ഡയറി
പാചകവാതക സബ്സിഡി കോടികൾ
വെട്ടിക്കുറച്ചതായി സമ്മതിച്ചു കേന്ദ്രസർക്കാർ.
ഉജ്ജ്വൽ യോജനനയ്ക്കും പണമില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ സമ്മതിച്ചു.
കേന്ദ്ര പെട്രോളിയം - പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി രേഖാമൂലം നൽകിയ മറുപടിയിലാണ് ജനവിരുദ്ധ നയം തുറന്നു കാട്ടുന്ന കണക്കുകൾ ലഭ്യമായത്.

2019-20ൽ 24172 കോടി രൂപ സബ്സിഡി നൽകിയത്, 2021-22ൽ വെറും 242 കോടിരൂപയായി യായി കുറച്ചു.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയുള്ള സബ്സിഡി തുക 2019-20ൽ .22726 കോടി രൂപ ആയിരുന്നത് 2021-22ൽ വെറും 242 കോടി രൂപയായി കുറഞ്ഞു.
ബിജെപി രാജ്യത്താകെ കൊട്ടിഘോഷിക്കുന്ന
പ്രധാന മന്ത്രി ഉജ്ജ്വല യോജന സംബന്ധിച്ചുള്ള കണക്കുകൾ ഏറെ രസകരമാണ്. 
പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി
2019-20ൽ 1446 കോടി രൂപയായിരുന്നു., 2020-21ൽ ഇത് വെറും 76 കോടി രൂപയായി.2021-22 ലാകട്ടെ ഈ പദ്ധതിക്ക് ഒരുരൂപയും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കുറ്റസമ്മതം നടത്തുന്നു.

സബ്‌സിഡി ഇല്ലാതാക്കി ജനങ്ങളെ കമ്പോളത്തിന്റെ ദയാദാക്ഷണ്യങ്ങൾക്ക് വിട്ട് കൊടുത്തു,സർക്കാർ പൂർണമായും കാഴ്ചക്കാരായി മാറിനിൽക്കാനാണ് ഉദ്ദേശിക്കുന്നത്.ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയുടെ പരസ്യത്തിന് മാത്രം കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യ മാത്രമായിരുന്നു ഈ പദ്ധതിയും.പാചക വാതക സബ്സിഡി അവസാനിപ്പിക്കരുത് .അതിനായുള്ള വിഹിതം കേന്ദ്രം ഉറപ്പാക്കണം. ജനങ്ങളുടെ ജീവിത ചിലവിനെ നേരിട്ട് ബാധിക്കുന്ന ഈ നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം.

ബിഎസ്എൻഎല്ലിൽ മൂന്നരവർഷത്തിൽ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങൾ. സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര വ...
24/07/2022

ബിഎസ്എൻഎല്ലിൽ മൂന്നരവർഷത്തിൽ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങൾ. സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരുമടക്കം 2,15,088 പേർ ബിഎസ്എൻഎല്ലിൽ ഉണ്ടായിരുന്നു. 2019ൽ തന്നെ 115,614 പേരെ പിരിച്ചുവിട്ടു. തുടർന്നുള്ള വർഷങ്ങളിലും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാർ മൂന്നിലൊന്നായി ചുരുങ്ങി. 2017ന് ശേഷം ഒരാളെപ്പോലും ബിഎസ്എൻഎല്ലിൽ നിയമിച്ചിട്ടില്ല. ആയിരകണക്കിന് എഞ്ചിനീയറിംഗ് ബിരുദധാരികൾക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്. സ്‌പെക്ട്രം അനുവദിക്കാതെയും കാലോചിതമായ സാങ്കേതികവികാസം തടഞ്ഞും പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ചതിന്റെ ദയനീയ ചിത്രങ്ങളാണ് ഈ കണക്കുകൾ വെളിവാക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമായി തുടരുമ്പോൾ നിയമനങ്ങൾ കാത്ത് കിടക്കുന്ന ഒഴിവുകളുടെ കണക്കാണ് ഓരോ ദിവസവും പുറത്തു വരുന്ന...
24/07/2022

രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമായി തുടരുമ്പോൾ നിയമനങ്ങൾ കാത്ത് കിടക്കുന്ന ഒഴിവുകളുടെ കണക്കാണ് ഓരോ ദിവസവും പുറത്തു വരുന്നത്. രാജ്യസഭയിൽ കേന്ദ്ര കമ്യൂണിക്കേഷൻ സഹമന്ത്രി ദേവുസിൻഹ് ചൗഹാൻ രേഖാമൂലം നൽകിയ മറുപടി പ്രകാരം തപാൽ സേവനത്തിൽ ഗ്രാമീൺ ദാക് സേവക് തസ്തികയിൽ മാത്രം 78,798 ഒഴിവുകൾ നിലവിലുണ്ട്. നിയമനങ്ങൾ നടത്തുന്നതിൽ ഗുരുതരമായ അലംഭാവമാണ് കേന്ദ്രസർക്കാർ പുലർത്തുന്നതെന്ന് കേന്ദ്രമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. 2017ൽ 2316, 2018ൽ 8424, 2019ൽ 12997, 2020ൽ 22254, 2021ൽ 19133 നിയമനങ്ങൾ മാത്രമാണ് നടന്നത്. എല്ലാ ഒഴിവുകളും നികത്താത്തത് ഭാവിയിൽ സ്വകാര്യവൽക്കരണ ലക്ഷ്യത്തിന് വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്താത്തത് വഴി തപാൽ മേഖലയുടെ കാര്യക്ഷമതയെ കേന്ദ്രസർക്കാർ തകർക്കുകയാണ്. മുൻപ് സ്വകര്യവൽക്കരണം നടത്തിയ എല്ലാ മേഖലയിലും ഇതിന് സമാനമായി തസ്തികകൾ നികത്താതിരിക്കുന്നത് പതിവായിരുന്നു. ഒഴിവുള്ള മുഴുവൻ തസ്തകകളിലേക്കും ഉടനടി നിയമനം നടത്തണം. സാധാരണക്കാർക്ക് ആശ്രയമായ തപാൽ ശൃംഖലയെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതം സൃഷ്ടിക്കും. തപാൽ മേഖലയെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. നിലവിലുള്ള എല്ലാ ഒഴിവുകളിലേക്കും നിയമന നടപടി അടിയന്തിരമായി ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

സ. എ എ റഹീം എംപി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം

ആദരാഞ്ജലികൾ സഖാവെ 🌹റെഡ് സല്യൂട്ട്
16/07/2022

ആദരാഞ്ജലികൾ സഖാവെ 🌹
റെഡ് സല്യൂട്ട്

മിത്രം 🧡
16/07/2022

മിത്രം 🧡

ആശംസകൾ ♥️
16/07/2022

ആശംസകൾ ♥️

അഭിനന്ദനങ്ങൾ...♥️
30/01/2022

അഭിനന്ദനങ്ങൾ...♥️

ഗർഭിണികൾക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതം : ഡിവൈഎഫ്‌ഐഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്...
28/01/2022

ഗർഭിണികൾക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതം : ഡിവൈഎഫ്‌ഐ

ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന വിവേചനപരമായ നിയമം ഏർപ്പെടുത്താനുള്ള എസ്ബിഐ തീരുമാനം അപലപനീയമാണ്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്. ഗർഭിണികൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്ബിഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെതുടർന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Address

Dyfi ഫിഷറി യൂണിറ്റ് ഏങ്ങണ്ടിയൂർ
Thrissur

Website

Alerts

Be the first to know and let us send you an email when Dyfi Fisheryunit-ഏങ്ങണ്ടിയൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share