19/02/2022
ഛത്രപതി ശിവജിയുടെ ജന്മദിനം ഇന്ന്
മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനമാണ് ഇന്ന്. ഇന്ത്യ കണ്ട എക്കാലത്തെയും കരുത്തരായ മറാഠ ഭരണാധികാരികളില്‍ ഒരാളായിരുന്നു സാക്ഷാല്‍ ഛത്രപതി ശിവജി.
ഇന്ത്യയിലെ ഒരു ഹിന്ദു നാട്ടുരാജ്യം ആയിരുന്നു മറാഠ കോൺഫെഡെറസി എന്നും അറിയപ്പെട്ട മറാഠ സാമ്രാജ്യം. മുഗളരുമായുള്ള നിരന്തരസംഘർഷത്തിലൂടെ ഉയർന്നു വന്ന ഒരു പ്രാദേശികവിഭാഗമാണ് മറാഠകൾ. ദേശ്‌മുഖ് എന്ന യുദ്ധവീരന്മാരുടെ കുടുംബങ്ങളുടെ സഹായത്തോടെ മറാഠ നേതാവ് ശിവജി സുസ്ഥിരമായ ഒരു സാമ്രാജ്യം സ്ഥാപിച്ചു. 1674 മുതൽ 1680 വരെയായിരുന്നു ശിവജിയുടെ ഭരണ കാലം. ഛത്രപതി ശിവജി ഒരു യോദ്ധാവ് മാത്രമായിരുന്നില്ല, മികവുറ്റ ഭരണാധികാരിയുമായിരുന്നു.
മുഗള്‍ ഭരണകാലത്ത് ഹിന്ദുരാജ്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ശിവജി. മികച്ച ഒളിപ്പോരാളിയായിരുന്ന അദ്ദേഹം തന്റെ ഇച്ഛാശക്തികൊണ്ടും മേധാശക്തികൊണ്ടും ഭാരത ചരിത്രത്തില്‍ തിളങ്ങി. നല്ല യുദ്ധസാമര്‍ഥ്യവും ഭരണസാമര്‍ഥ്യവും പ്രകടിപ്പിച്ച അദ്ദേഹം നമ്മുടെ ചരിത്രത്തില്‍ സാഹസികമായ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു.
ഫെബ്രുവരി 19, 1627-ൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായി പൂനെയിലായിരുന്നു ശിവജി ജനിച്ചത്. ശിവജിയുടെ പിതാവ് മറാഠ ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.
മുഗള്‍ ഭരണകാലത്ത് ഹിന്ദുരാജ്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ശിവജി. മികച്ച ഒളിപ്പോരാളിയായിരുന്ന അദ്ദേഹം തന്റെ ഇച്ഛാശക്തികൊണ്ടും മേധാശക്തികൊണ്ടും ഭാരത ചരിത്രത്തില്‍ തിളങ്ങി. നല്ല യുദ്ധസാമര്‍ഥ്യവും ഭരണസാമര്‍ഥ്യവും പ്രകടിപ്പിച്ച അദ്ദേഹം നമ്മുടെ ചരിത്രത്തില്‍ സാഹസികമായ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു. ശിവജി ആധുനിക സർക്കാർ രൂപികരിച്ച ഒരു ഭരണാധികാരിയായിരുന്നു. കാബിനെറ്റ്, വിദേശകാര്യ വകുപ്പ്, ആഭ്യന്തര ഇന്റലിജെൻസ് എന്നിവ രൂപികരിച്ചത് അദ്ദേഹമാണ്. സംസ്കൃത ഭാഷ വിപുലീകരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
1680 ഏപ്രിൽ 3 നു അദ്ദേഹം മരിച്ചു.
ഛത്രപതി ശിവജി മഹാരാജാവിന്റെ ജനന-മരണ തീയതികളിൽ ഇപ്പോഴും തർക്കങ്ങൾ നിലനില്ക്കുന്നുണ്ട്. എന്നാൽ മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തിന്റെ ജന്മ ദിനം ഫെബ്രുവരി 19 നും മരണം ഏപ്രിൽ മൂന്നിമായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്