DYFI Mannalamkunnu

DYFI Mannalamkunnu "Jobs for all,Education for all "

A forward looking and progressive youth organisation inspired by anti-imperialist, democratic and socialist ideas who take up the idea of organising the young men and young women of our country

DYFI
13/12/2019

DYFI

14/07/2016

ആറന്മുളയ്ക്ക്‌ തെറ്റിയിട്ടില്ല ഇടതുപക്ഷത്തിനും ☺️
സഖാവ്‌ വീണാ ജോർജ്ജ്‌ നിയമസഭയിൽ ❤️❤️

14/07/2016

▶ ആർ എസ് എസ് കാക്കി ട്രൗസർ അണിഞ്ഞ രമേശ് ചെന്നിത്തല.◀

സംഘര്‍ഷത്തിന് തുടക്കം കുറിച്ച് നിഷ്ഠൂരമായ കൊലനടത്തിയ ആര്‍.എസ്.എസിനെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല ശ്രമിക്കുന്നത്.

അതിന്‍റെ ഭാഗമാണ് കണ്ണൂരില്‍ സി.പി.ഐ(എം) അക്രമമാണെന്ന് നിയമസഭയില്‍ ചെന്നിത്തല പ്രസ്താവന നടത്തിയത്. വിവരക്കേട് പറയുന്ന ചെന്നിത്തല പ്രബുദ്ധമായ കേരള നിയമ സഭയ്ക്ക് അപമാനമാണ്.

സമാധാനം നിലനില്‍ക്കെയാണ് പയ്യന്നൂരില്‍ സി.പി.ഐ(എം) പ്രവര്‍ത്തകനായ ധനരാജിനെ ആര്‍.എസ്.എസുകാര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. നേതൃത്വം ആസൂത്രണം ചെയ്ത കൊലയാണിതെന്ന് ഏവര്‍ക്കും വ്യക്തമാണ്. ഇതാണ് തുടര്‍ന്നുള്ള അനുഷ്ട സംഭവങ്ങള്‍ക്കിടയായത് ഇങ്ങനെയിരിക്കെ സി.പി.ഐ(എം) നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് വഴി നിഷ്ഠൂരമായ കൊല ആസൂത്രണം ചെയ്ത ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ പങ്ക് മറച്ച് വെക്കാനാണ്. ഇതുവഴി ആര്‍.എസ്.എസിന്‍റെ കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുകയാണ് ചെന്നിത്തല ചെയ്യുന്നത്.

മെയ് 23 ന് സ: ധനരാജിന്‍റെ വീട്ടില്‍ ആര്‍.എസ്.എസുകാര്‍ അക്രമം നടത്തുകയും കൊല നടന്നതിന്‍റെ തലേ ദിവസം പയ്യന്നൂര്‍ ടൗണില്‍ ഏരിയ സെക്രട്ടറി മധുസൂദനന്‍റെ പേര് വിളിച്ച് കൊലവിളി പ്രകടനം നടത്തിയിരുന്നു. മാത്രമല്ല ജില്ലയില്‍ പലയിടത്തും ഈ അടുത്ത ദിവസങ്ങളിലായി നിരവധി അക്രമണങ്ങളാണ് ആര്‍.എസ്.എസുകാര്‍ നടത്തിയത്.

സി.പി.ഐ(എം) അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം സ: പി. ചന്ദ്രന്‍റെ വീടിന് നേരെ രാത്രി 2 മണിക്കാണ് മാരകമായ പ്രഹരശേഷിയുള്ള ബോമ്പെറിഞ്ഞ് വീട് തകര്‍ത്തത്. ഇതെല്ലാം സംഘപരിവാര്‍ അജണ്ഡയുടെ ഭാഗമാണ്. മോഹന്‍ ഭാഗവത് പങ്കെടുത്ത കണ്ണൂര്‍ ബൈഠക്ക് തീരുമാനം അനുസരിച്ച് സി.പി.ഐ(എം) സ്വാധീന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനാണ് പദ്ധതി. ഇതിന്‍റെ ഭാഗമാണ് തെരഞ്ഞെടുപ്പ് വിജായാഹ്ലാദ പ്രകടന ദിവസം പിണറായിയില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ സ: സി.വി രവീന്ദ്രനെ ബോമ്പെറിഞ്ഞ് വാഹനം കയറ്റി കൊലപ്പെടുത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ആര്‍.എസ്.എസ് നടത്തിയ മൂന്നാമത്തെ കൊലപാതകമാണ് ധനരാജിന്‍റേത്.
യു.ഡി.എഫ് ഭരണകാലത്ത് പോലീസിനെ കോണ്‍സ്രസിന്‍റെ ആജ്ഞാനുവര്‍ത്തിയാക്കി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെന്നിത്തല ഓര്‍ക്കുന്നത് നന്ന്. പോലീസിനെ ആശ്രയിച്ചല്ല സി.പി.ഐ(എം) പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് പോലീസിന്‍റെ എല്ലാ അടിച്ചമര്‍ത്തല്‍ നടപടികളെയും അതിജീവിച്ച് പാര്‍ട്ടിക്ക് മുന്നോട്ട് വരാന്‍ കഴിഞ്ഞത്.

യു.ഡി.എഫ് ഭരണത്തില്‍ പോലീസ് സ്റ്റേഷനില്‍ കയറി കണ്ണൂരിലെ മുന്‍ എം.പിയായ കോണ്‍ഗ്രസ് നേതാവ് സബ്ബ് ഇന്‍സ്പെക്ടറുടെ യൂണിഫോം അഴിപ്പിക്കും എന്ന് ആക്രോശിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല എന്നത് ചെന്നിത്തല ഓര്‍ക്കണം. ഏതായാലും ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച ആര്‍.എസ്.എസിന്‍റെ കാക്കി നിക്കര്‍ അഴിച്ച് വെയ്ക്കുന്നതാണ് നാടിന് നല്ലത്.

14/07/2016

സഖാവ്‌ എം സ്വാരാജ്‌ യു ഡി എഫിനെ വിശേഷിപ്പിച്ചത്‌ ഇങ്ങിനെ
മത്തായി സുവിശേഷം അദ്ധ്യായം 7/6
"വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവയെ കാൽകൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു"

ദളിത് യുവതിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവും കുമളി ഗ്രാമപഞ്ചായത്ത് മെമ്പറുമായ  ബിനോയ് കുര്യൻ അറസ്റ്റിൽഇടുക്കി: കുമളിയിൽ ദള...
14/07/2016

ദളിത് യുവതിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവും കുമളി ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബിനോയ് കുര്യൻ അറസ്റ്റിൽ

ഇടുക്കി: കുമളിയിൽ ദളിത് വിഭാഗത്തിൽ പെട്ട മുൻ പഞ്ചായത്ത് അംഗത്തെ വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കുമളി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ വെള്ളാരംകുന്ന് സ്വദേശി നടൂപ്പറമ്പിൽ ബിനോയ് കുര്യനാണ് കട്ടപ്പന ഡിവൈഎസ്പിക്കു മുന്നിൽ കീഴടങ്ങിയത്. പഞ്ചായത്ത് അംഗമായതോടെ വിവാഹം കഴിക്കാനാകില്ലെന്നു ബിനോയ് നിലപാടെടുത്തതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

കുമളി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ടേമിൽ മെമ്പറായിരുന്ന ദളിത് യുവതിയാണ് 2011 മെയ് മുതൽ 2016 ഫെബ്രുവരി വരെ നിലവിലെ യുഡിഎഫ് പഞ്ചായത്തംഗമായ ബിനോയ് കുര്യൻ പീഡിപ്പിച്ചതായി പരാതി നൽകിയത്. പഞ്ചായത്തംഗമായപ്പോൾ ഇപ്പോഴുള്ള ബന്ധം തുടർന്നു പോകാനാവില്ലെന്ന് ബിനോയ് നിലപാടെടുത്തു. തന്നെ വിവാഹം കഴിക്കുകയോ ജീവിതം കാലം മുഴുവൻ സംരക്ഷിക്കുകയോ ചെയ്യണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതംഗീകരിക്കാതെ വന്നതോടെ കഴിഞ്ഞ 15ന് യുവതി കുമളി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. പീഡിപ്പിക്കപ്പെട്ടത് ദളിത് യുവതിയായതിനാൽ കട്ടപ്പന ഡിവൈഎസ്പി പി.കെ ജഗദീഷാണ് കേസന്വേഷിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പീരുമേട് മജിസ്‌ട്രേറ്റിനു മുമ്പിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി പീഡനം നടന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി മഹസ്സർ തയ്യാറാക്കി. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ബിനോയ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നൽകുന്നതിനെ എതിർത്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി.

ഈ റിപ്പോർട്ട് അംഗീകരിച്ച് ഹൈക്കോടതി പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞ ദിവസം ബിനോയ് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. തുടർന്ന് വൈദ്യപരിശോധന നടത്തിയ ശേഷം കുമളിയിലെത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിക്ക് ഒരു മകളുണ്ട്. ബിനോയ്ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്.

13/07/2016
13/07/2016

CHE....

ആര്‍എസ്എസ്സുകാര്‍ അരുംകൊലചെയ്ത കുന്നരുവിലെ സി വി ധനരാജിന് (41) കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ആയിരങ്ങളുടെ അന്ത്യാഭി...
13/07/2016

ആര്‍എസ്എസ്സുകാര്‍ അരുംകൊലചെയ്ത കുന്നരുവിലെ സി വി ധനരാജിന് (41) കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ആയിരങ്ങളുടെ അന്ത്യാഭിവാദനത്തോടെ ധീര രക്തസാക്ഷിയുടെ മൃതദേഹം കുന്നരുവിലെ വീട്ടുവളപ്പില്‍ ചൊവ്വാഴ്ച വൈകിട്ട് സംസ്കരിച്ചു.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പകല്‍ ഒന്നരയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയായത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ നേതാക്കള്‍ രക്തപതാക പുതപ്പിച്ചു. തുടര്‍ന്ന്, നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. നാടിന്റെ പ്രിയ സഖാവിനെ ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ വഴിയോരങ്ങളില്‍ തടിച്ചുകൂടി. പിലാത്തറ, പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക്, രാമന്തളി, കുന്നരു ഷേണായി മന്ദിരം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുവച്ചു. കുന്നരുവിലെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആയിരങ്ങളുടെ ഇന്‍ക്വിലാബ് വിളികള്‍ മുഴങ്ങവെ മൃതദേഹം വീട്ടുവളപ്പില്‍ തയ്യാറാക്കിയ ചിതയിലേക്കെടുത്തു. മൂത്ത മകന്‍ വിവേകാനന്ദ് ചിതയ്ക്ക് തീകൊളുത്തി. സംസ്കാരത്തിനുശേഷം അനുശോചനയോഗം ചേര്‍ന്നു.

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ജയരാജന്‍, കെ കെ രാഗേഷ് എംപി തുടങ്ങിയവര്‍ ആശുപത്രിയിലും വീട്ടിലുമെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഐ എം ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

തിങ്കളാഴ്ച രാത്രി പത്ത്മണിയോടെ ബൈക്കുകളിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍സംഘമാണ് വീടാക്രമിച്ച് ധനരാജിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറിയായിരുന്നു ധനരാജ്.

രാഷ്ട്രീയം ജനസേവനമാണ്... #ഡിവൈഎഫ്‌ഐ മന്ദലാംകുന്ന് യൂണിറ്റ് റിലീഫ് വിതരണത്തിന് അഭിവാദ്യങ്ങൾ... പരിശുദ്ധ  റംസാനിലെ മന്നലാം...
13/07/2016

രാഷ്ട്രീയം ജനസേവനമാണ്...
#ഡിവൈഎഫ്‌ഐ മന്ദലാംകുന്ന് യൂണിറ്റ് റിലീഫ് വിതരണത്തിന് അഭിവാദ്യങ്ങൾ...
പരിശുദ്ധ റംസാനിലെ മന്നലാംകുന്ന് പ്രദേശത്തെ പാവപെട്ട 100 കുടുംബങ്ങൾക് യുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി. മന്നലാംകുന്ന് സെന്ററിൽ ചേർന്ന നടത്തിയ അരി വിതരണ ചടങ്ങ് ഗുരുവായൂര് MLA ശ്രീ കെ വി അബ്ദുൽ കാദർ ഉദഘാ ടനം നിർവഹിച്ചു. എൽ സി സെക്രട്ടറി NK ഗോപി ;ജനദാദൾ നേതാവ് ടി.കെ കാദര്‍. വി കെ ഇർഷാദ് ;ടി കെ ആഷിഫ് ;മശ്ഹൂർ ;എന്നിവർ ആശംസ അറിയിച്ചു. അധ്യക്ഷൻ അജ്മലും സ്വാഗതം മുസ്താഖ് നിർവഹിച്ചു. പരിപാടിയിൽ കെ സി അസ്‌ലം നന്ദി പറഞ്ഞു

D Y F I
13/07/2016

D Y F I

Address

Mannalamkunnu
Thrissur
680518

Alerts

Be the first to know and let us send you an email when DYFI Mannalamkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share