Aam Aadmi Party Thrissur ആം ആദ്മി പാര്ടി തൃശ്ശൂര്

  • Home
  • India
  • Thrissur
  • Aam Aadmi Party Thrissur ആം ആദ്മി പാര്ടി തൃശ്ശൂര്

Aam Aadmi Party Thrissur ആം ആദ്മി പാര്ടി തൃശ്ശൂര് Official page for Aam Aadmi Party Thrissur District. Helpline : 9446141965 , 9496346357.

26/05/2020

പ്രവാസിക്ക് കേരളത്തിന്റെ വക...
അർഹമായ ജോലിയോ അനുകൂല സാഹചര്യമോ ഒരുക്കാൻ 'ഇരു മുന്നണികളും ഭരിച്ച് ഉണ്ടാക്കിയ കേരള'ത്തിൽ ഇല്ലാത്തത് കൊണ്ടാണ് അവർ പ്രവാസികൾ ആയത്. എന്നിട്ടും അവർ നാടിനെ ചേർത്ത് പിടിച്ചു, പകരം അവർക്ക് കിട്ടുന്നത് എന്നും ഈ അവഗണന മാത്രം. ഒരുപാട് ആശങ്കകൾ കൊണ്ടാണ് അവർ നാട്ടിലേക്ക് വരുന്നത്, മര്യാദയുടെ പേരിൽ എങ്കിലും അവർക്ക് 'ബിൽ' കൊടുക്കാതെ ഇരിക്കാൻ പറ്റുമോ ?

വന്ദേ ഭാരത് മിഷനും കരുതലോടെ കേരളം മിഷനും എല്ലാം കണ്ണിൽ പൊടിയിടുന്ന പിആർ ക്യാമ്പയിൻ തന്നെ.

25/05/2019

ഇന്ത്യയുടേയും, ആം ആദ്മി പാർട്ടിയുടെയും ഭാവി..?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ ഉത്സവമായ തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനി അതിന്റെ നേട്ട കോട്ടങ്ങളുടെ വിശകലന കാലമാണ്.

അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു ഘടനയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഭരിക്കാനുള്ള തെരഞ്ഞെടുപ്പാണിവിടെ നടന്നതെങ്കിലും അതിനെ ഓരോ സംസ്ഥാനത്തും നടന്ന തെരഞ്ഞെടുപ്പുകളുടെ ആകെത്തുകയായി തന്നെ കാണണം. അതാണ്‌ ഇന്ത്യയുടെ വൈവിധ്യം. ഈ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം അഞ്ചു കൊല്ലം കൂടി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ഭരണമാകും ഇന്ത്യയില്‍ ഉണ്ടാകുക എന്നതാണ്. പക്ഷെ ഫലം വിശദമായി വിലയിരുത്തുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രതേകതകള്‍ പരിഗണിക്കേണ്ടി വരും. അല്ലാതെ പൊതുവായി മോഡി തരംഗമെന്നോ, വര്‍ഗീയതയുടെ വിജയമെന്നോ ഒക്കെ പറയുന്നത് അര്‍ദ്ധസത്യം മാത്രമാകും. മാത്രവുമല്ല ഇപ്പോഴത്തെ പ്രതിപക്ഷത്തിനുണ്ടായ തിരിച്ചടികള്‍ സത്യസന്ധമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി പ്രവര്‍ത്തനം അപകടകരമാകുകയും ചെയ്യും. പരമ്പരാഗത രീതിലുള്ള ന്യായീകരണങ്ങള്‍ നമ്മെ എവിടെയും എത്തിക്കുകയുമില്ല. തന്നെയുമല്ല ജനാധിപത്യത്തിലൂടെ ആണ് ഇവര്‍ അധികാരത്തില്‍ വന്നിരിക്കുന്നതെങ്കിലും ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളില്‍, ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ വിശ്വാസമില്ലാത്തവരാണ് ഇവര്‍ എന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. പല രാഷ്ട്രങ്ങളിലും ഇത്തരം വലതുപക്ഷവിജയങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട് എന്ന സത്യവും മറന്നു പോകരുത്.

ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ജനങ്ങളുടെ ഗുരുതരമായ പ്രശങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരികയും അതിന്റെ പ്രതിഷേധം ആളിക്കത്തുകയും ചെയ്യുമ്പോള്‍ ഒരു വ്യക്തി ഇതിനെല്ലാം പരിഹാരമായി ഉയർത്തിക്കാട്ടപ്പെടുന്നു. മറ്റു വിഷയങ്ങളെല്ലാം മാറ്റി വച്ച് കൊണ്ടു ആ വ്യക്തിയെ ജനം വിജയിപ്പിക്കുന്നു. പക്ഷെ അടിസ്ഥാന ഘടനയില്‍ മാറ്റങ്ങൾ വരാതെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന സത്യം ബോധപൂര്‍വ്വം മറച്ചുവയ്‌ക്കപ്പെടുകയും ചെയ്യുന്നു. ഇത് വ്യക്തി എകാധിപത്യതിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

ഈ തെരഞ്ഞെടുപ്പിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ടു സാധാരണ ജനങ്ങള്‍ക്ക്‌ ജീവിതത്തില്‍ ഗുണകരമായ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും തങ്ങളെ പിന്തുണയ്ക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന് മാത്രമാണ് ഗുണമുണ്ടായിയിട്ടുള്ളതെന്നും ഇവര്‍ക്കറിയാം. നോട്ടു നിരോധനം, ജി.എസ്.ടി, കാര്‍ഷികത്തകര്‍ച്ച, തൊഴിലില്ലായ്മയിലും അഴിമതിയിലും മറ്റും ഉണ്ടായ വര്‍ധനവ്‌, ഇന്ധനവില തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയേ ആയില്ല. മതപരമായ ധ്രുവീകരണം , അപരത്വതെ സൃഷ്ടിച്ചുള്ള യുദ്ധപ്രഖ്യാപനങ്ങള്‍, രാജ്യസുരക്ഷ അപകടത്തിലെന്ന ഭീതി പരത്തല്‍, അതിനെ മറികടക്കാന്‍ ഒരു ശക്തനായ ഭരണാധികാരി വേണമെന്ന വാദങ്ങള്‍ തുടങ്ങിയവ മുഖ്യnചർച്ചയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിടത്താണ് വിജയിച്ചത്. ഒപ്പം പതിറ്റാണ്ടുകളായി ഒരു സൈന്യത്തിന്റെ രീതിയില്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഇവര്‍ വളര്‍ത്തിയെടുത്ത സംഘ ശക്തിയും ആധുനിക സാങ്കേതികവിദ്യകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന സൈബര്‍ സൈന്യവും ചേരുമ്പോള്‍ പടയൊരുക്കം പൂര്‍ത്തിയായി.

ഇവര്‍ വീണ്ടും കൂടുതല്‍ ശക്തിയോടെ അധികാരത്തിലെത്തിയാല്‍ ഭരണഘടന മാത്രമല്ല ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ പോലും ബാക്കിയുണ്ടാകില്ല എന്ന സംശയം പലര്‍ക്കും ഉണ്ട്. ഒരു പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തന്നെ മാറാനും സാധ്യതയുണ്ട്. തല്‍ക്കാലം മോഡിക്ക് തുല്യമായ ഒരു വ്യക്തിപ്രഭാവം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയില്ലെന്ന ആത്മവിശ്വാസം മൂലമാണത്. ഈ സാഹചര്യത്തെ നേരിടാന്‍ നാളിതുവരെ പിന്തുടര്‍ന്നു പോന്ന രീതികള്‍ക്ക് കഴിയില്ല എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്.

സംഘപരിവാറിനു ഒരു പാന്‍ ഇന്ത്യന്‍ വീക്ഷണമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അവര്‍ അതിനെ മറികടന്നത് സമര്‍ത്ഥമായ ഐക്യമുന്നണി തന്ത്രങ്ങളില്‍ കൂടിയാണ്. അത് പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല സാമുദായിക ശക്തികളുടെ മുന്നണിയുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് പെട്ടന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത പല മേഖലകളിലെക്കും ഇന്നവര്‍ എത്തിയിരിക്കുന്നു. കേരളത്തിലും തമിഴ്നാടുbപോലുള്ള ദ്രാവിഡ പ്രാദേശിക ഭാഷാ രാഷ്ട്രീയ സംസ്ഥാനങ്ങളിലും ഇന്നും അവര്‍ക്ക് കടന്നു കയറാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബംഗാള്‍, ഒഡീഷ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതലായ പ്രദേശങ്ങളിലേക്ക് അവര്‍ എത്തിയിരിക്കുന്നു. കാശ്മീരില്‍ ഒരു ഘട്ടത്തില്‍ വിഘടനവാദികളെന്നു ആക്ഷേപിച്ചിരുന്ന പി.ഡി.പിയുമായി ചേര്‍ന്ന് ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോലും അവര്‍ തയ്യാറാകുന്നു. അതില്‍ ഒരു തെറ്റും അവര്‍ കാണുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററിനെ അതിശക്തമായി എതിര്‍ത്തരെപ്പോലും അവര്‍ കൂടെ കൂട്ടി. ഈ സഖ്യത്തെ എതിര്‍ക്കാന്‍ എന്ത് തരം സന്നാഹം ആവശ്യമാണെന്ന് പ്രതിപക്ഷം ചിന്തിക്കണം. മോഡി എന്ന വ്യക്തിത്വം ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ വിജയിച്ചതെന്ന കാര്യം മറക്കുന്നില്ല. പക്ഷെ അത് മാത്രം പോര എന്നര്‍ത്ഥം.

ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രതിപക്ഷ തന്ത്രങ്ങള്‍ എന്തെല്ലാമാണ് എന്നും പരിശോധിക്കണം. അതിനു മുമ്പ് ഇവരുടെ മുന്നേറ്റത്തെ തടഞ്ഞ സംസ്ഥാനങ്ങളുടെ അവസ്ഥയും നോക്കണം. കേരളത്തിന്റെ കാര്യം നമുക്കറിയാം. മതനിരപേക്ഷതയുടെ ഉറച്ച അടിത്തറ കേരളത്തിനുണ്ട്. പാതിയോളം വരുന്ന ന്യുനപക്ഷങ്ങളും നവോത്ഥാനത്തിന്റെയും ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിന്റെയും മേൽക്കയ്യും ഇവിടെ പ്രസക്തമാണ്. ബ്രാഹ്മണവിരുദ്ധ രാഷ്ട്രീയത്തിന്റെ അടിത്തറയാണ് തമിഴ്നാടിനുള്ളത്. എന്നാല്‍ അതോടൊപ്പം വളരെ നേരത്തെ മുതല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയമുന്നണി രൂപപ്പെടുത്താന്‍ ഡി.എം.കെക്ക് കഴിഞ്ഞു.

അയൽ സംസ്ഥാനമായ കേരളത്തില്‍ പരസ്പരം കടിച്ചു കീറുന്ന ഇടതുപക്ഷവും കോണ്ഗ്രസും മുസ്ലിം ലീഗും ആ മുന്നണിയിലുണ്ട്. രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ഒരുമിപ്പിച്ചുകൊണ്ട് ഒന്നിലേറെ തവണ മഹാസമ്മേളനങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മോഡിക്കെതിരെ ശക്തമായ ഒരു സൈന്യമുണ്ടെന്ന പ്രതീതി തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിഞ്ഞു. ഇതിനെല്ലാം പുറമേ ഈ സൈന്യത്തിന്റെ നേതൃസ്ഥാനത്ത് രാഹുല്‍ ഗാന്ധിയാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പുറത്തെ അവസ്ഥ എന്തായാലും ആ സംസ്ഥാനത്ത് രാഹുല്‍ ആണ് മോഡിയുടെ എതിരാളി. ഇതിനു സമാനമായ അവസ്ഥ കേരളത്തിലും ഉണ്ടായി. ശക്തമായ സംഘപരിവാര്‍ വിരുദ്ധ നിലപാട് എടുത്തിട്ടും ഇടതുപക്ഷത്തിനുമേല്‍ യുഡിഎഫിന് വലിയ വിജയം നേടാനായത് മോഡി വിരുദ്ധ മുന്നണിയുടെ നേതാവായി ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ കണ്ടതുകൊണ്ടാണ് എന്ന് ഇടതുപക്ഷം പോലും തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും വിലയിരുത്തുന്നണ്ട്.

ഇനി ആം ആദ്മിയുടെ ശക്തികേന്ദ്രമായ ദില്ലിയിലേക്ക് വരാം. വോട്ടിംഗ് മെഷിന്റെ പ്രശ്നങ്ങളൊക്കെ തല്‍ക്കാലം വിടാം. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ജനപ്രിയ ഭരണം നടത്തുന്ന സര്‍ക്കാരാണ് അവിടെയുള്ളത് എന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും. എന്നിട്ടും ഇത്തരമൊരു തിരിച്ചടി എങ്ങനെ ഉണ്ടായി..?

ഒന്നാമതായി ഈ തെരഞ്ഞെടുപ്പു ഇന്ത്യ ആരു ഭരിക്കണം എന്നതായിരുന്നു ജനങ്ങള്‍ക്ക്‌ മുന്നിലെ ചോദ്യം. നേരത്തെ പറഞ്ഞതുപോലെ കേന്ദ്രഭരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ആം ആദ്മിക്ക് കഴിയില്ല. മോഡി സര്‍വ്വശക്തനായി നില്‍ക്കുന്നു. ബിജെപിക്ക് ശക്തമായ സംഘടനാ സംവിധാനം അവിടെ ഉണ്ട് താനും. മോഡിക്കെതിരായി ചിന്തിക്കുന്നവരുടെ മുന്നില്‍ അല്പമെങ്കിലും വീര്യം വര്‍ധിച്ച കോൺഗ്രസുണ്ട്. ആം ആദ്മിയെക്കാള്‍ കേന്ദ്രത്തില്‍ സാധ്യത കോൺഗ്രസിനാനെന്നു അവര്‍ കരുതിയെങ്കില്‍ തെറ്റ് പറയാന്‍ കഴിയില്ല. ഇത് വോട്ടിങ്ങില്‍ പ്രകടമായി കാണാം. ഇങ്ങനെ ഒരു അവസ്ഥയില്‍ സ്ഥാനാര്‍ഥിയുടെ ഗുണഗണങ്ങള്‍ അത്ര പ്രസക്തമാകില്ല. അധിഷിയും, രാഘവ ചദ്ദയും പോലുള്ള പ്രഗൽഭരെ അവര്‍ പരിഗണിക്കാതിരുന്നത് അത് കൊണ്ടാണ്.

കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും തോല്‍വിയുടെ ആക്കം കൂട്ടി. ഇപ്പോഴത്തെ വോട്ടിംഗ് നില വച്ചുകൊണ്ട് സഖ്യമുണ്ടായാലും ബിജെപി ജയിക്കും എന്നത് ശരി. പക്ഷെ സഖ്യം ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്ഥമായേനെ. കാരണം അപ്പോള്‍ ജയസാധ്യത കൂടുകയും അത് വഴി കൂടുതല്‍ പേര്‍ മുന്നണിയെ അനുകൂലിക്കുകയും ചെയ്യും. ഇപ്പോള്‍ ബിജെപി എല്ലാ സീറ്റിലും മുന്നിലാകും എന്ന തോന്നലാണ് പൊതുവേ ഉണ്ടായത്. അതു കൊണ്ട് തന്നെയാണ് പോളിംഗ് കുറഞ്ഞതും.

ആം ആദ്മിയുടെ സംഘടനാ സംവിധാനം ദുര്‍ബലമാണ് എന്നതൊരു രഹസ്യമല്ല. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി മത്സരിക്കുമ്പോള്‍ വോട്ടു ലഭിക്കണമെങ്കില്‍ സംഘടന തന്നെ വേണം. ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാകാം. ഈ ദൗര്‍ബല്യം. അത് മറികടന്നേ തീരു. പാര്‍ട്ടിയുടെ സംഘടനാരൂപം എന്തായിരിക്കണമെന്ന വ്യക്തമായ ധാരണ ഇതുവരെയും രൂപപ്പെട്ടിട്ടുമില്ല. അതില്‍ തുടങ്ങണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അവസ്ഥയല്ല ഉണ്ടാകുക. നേരത്തെ സൂചിപ്പിച്ചതു പോലെ അവിടെ ചോദ്യം അരവിന്ദ് കേജ്രിവാളിനു പകരം ആര് എന്നതായിരിക്കും. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുന്ന രീതിയില്‍ നേട്ടങ്ങള്‍ നല്‍കിയ സര്‍ക്കാരിനെയും അതിന്റെ തലവന്‍ കേജ്രിവാളിനെയും അവര്‍ ഒന്നാം സ്ഥാനത് നിര്‍ത്തും. ലോകസഭാതെരഞ്ഞെടുപ്പില്‍ മോദിക്കുണ്ടായ മേല്‍ക്കൈ ആം ആദ്മിക്കുണ്ടാകും. ആം ആദ്മി വിജയം തടയാന്‍ മോഡി അവസാനത്തെ അടവും പ്രയോഗിക്കും. കോൺഗ്രസിന്റെ അഖിലേന്ത്യാ തലത്തിലെ തകര്‍ച്ച ആം ആദ്മിക്ക് ഗുണകരമാകും. പക്ഷെ അത് മാത്രം പോര 2015 ളെ അവസ്ഥ ഇന്നില്ല. ഇനിയുള്ള മാസങ്ങളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ട കഠിന പ്രയത്നം അനിവാര്യമാണ്. അതിനു സംഘടന അനിവാര്യമാണ്. തങ്ങളെ പിന്തുണക്കുന്നവരില്‍ ആവേശമുണർത്തി ബൂത്തില്‍ എത്തിക്കാന്‍ കഴിയണം. കാരണം അതിനു ശേഷിയുള്ള ബിജെപിയാണ്‌ എതിരാളി.

പക്ഷെ ദില്ലി ഭരണം നിലനിർത്തിയതു കൊണ്ടു മാത്രം ആം ആദ്മിയുറെ ധര്‍മ്മം അവസാനിക്കുകയല്ല, തുടങ്ങുകയാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങണം. രാജ്യവ്യാപകമായി അടിത്തറയുണ്ടെങ്കില്‍ മാത്രമേ മോഡിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയു. ഇന്നുള്ള രാഷ്ട്രീയത്തിന്റെ തുടര്‍ച്ച പോരാ എന്നര്‍ത്ഥം.

പുതിയ കാലത്ത് എന്ത് തരം രാഷ്ട്രീയമാകും മോഡിക്ക് ബദല്‍ ആകുക എന്ന ചിന്ത പ്രധാനമാണ്. മഹാഗഡ് ബന്ധന്‍ യു.പിയില്‍ എന്ത് കൊണ്ടു തോറ്റ് പോയി എന്ന് പരിശോധിക്കപ്പെടണം. മൂന്നു പതിറ്റാണ്ടായി ശക്തമായിരുന്ന മണ്ഡല്‍ രാഷ്ട്രീയം ഏതാണ്ട് അസ്തമിച്ചിരിക്കുന്നു. ആ കക്ഷികള്‍ തങ്ങള്‍ക്കു കാര്യമായ ഗുണം ചെയ്തിട്ടില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. നിലവിലുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങളും അതിന്റെ തന്നെ തുടര്‍ച്ചയായി വന്ന ലോഹിയ രാഷ്ട്രീയവും ഇന്നത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല. ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് പേരില്‍ മാത്രമുള്ള ഒന്നാണ്. അപ്പോള്‍ ഇന്നിന്റെ ആവശ്യമായ ഒരു പുതിയ രാഷ്ട്രീയം വളര്‍ന്നു വരണം. ഭൂതകാലത്തിന്റെ മാറാപ്പുകള്‍ ഇപ്പോഴും ചുമക്കുന്ന പരമ്പരാഗത കക്ഷികള്‍ക്ക് (കോൺഗ്രസടക്കം) ഇത്തരം മാറ്റം വരുത്തുക എളുപ്പമല്ല. വിഭജനത്തിന്റെ രാഷ്ട്രീയമാണ് അവയെല്ലാം. മോഡി പരീക്ഷിക്കുന്നതും അത് തന്നെ.

എന്നാല്‍ ആം ആദ്മി അത്തരം മാറാപ്പുകള്‍ ഒന്നും ഇല്ലാത്ത കക്ഷിയാണ്. പരമ്പരാഗത ഇടതോ വലതോ അല്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ അടിസ്ഥാന സേവനങ്ങള്‍ നല്‍കണമെന്ന ക്ഷേമരാഷ്ട്ര സങ്കല്‍പം ഉണ്ട്. എന്നാല്‍ ഇടതുപക്ഷം ഒരു കാലത്ത് പ്രചരിപ്പിച്ച മൂലധന വിരുദ്ധതയില്ല. വലതുപക്ഷക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ചങ്ങാത്ത മുതലാളിത്തത്തെ അംഗീകരിക്കുന്നില്ല. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യമാണ് ആം ആദ്മി മുന്നോട്ടു വക്കുന്നത്. അത് യുക്തിസഹമായ ജനപക്ഷ തിരുത്തലുകള്‍ക്ക് സാധ്യതയുള്ളതാണ്. സുതാര്യമാണ്. ഇടതു ജനാധിപത്യം എന്നല്ല ജനാധിപത്യ ഇടതുപക്ഷം എന്ന് പറയാവുന്ന ഒന്ന്.

ഇത്തരം രാഷ്ട്രീയ നിലപാടില്‍ നിന്ന് കൊണ്ടു ഇന്ത്യക്കാകെ ബാധകമായ ഒരു പരിപാടി രൂപപ്പെടുത്തണം. പക്ഷെ അത് നെഹ്രുവിയന്‍ രീതിയില്‍ ഒരു കേന്ദ്രീകൃത ആസൂത്രണക്കമ്മീഷന്‍ മാത്രം ചെയ്യേണ്ടതല്ല. ഗാന്ധിജി മുന്നോട്ടു വച്ച സ്വരാജ് കേവലം യാന്ത്രിക മുദ്രാവക്യമായല്ല ജൈവമായ ചലനാത്മകമായ ഒന്നായാണ് ആം ആദ്മി കാണുന്നത്. അത് ഒരു പുസ്തകമല്ല, മറിച്ചു ഒരു സമീപനമാണ്. ജനാധിപത്യം അതിന്റെ സത്തയാകണം. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നതാകണം.. അത് വികേന്ദ്രീകൃതമായി ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരണം. വ്യത്യസ്ത വിദഗ്ധരുടെ പിന്തുണയും ഉപദേശവും അതിനു വേണം. സമസ്ത മേഖലകളെയും സ്പർശിക്കുന്നതാകണം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കണം. അതിലൂടെ ജനവിശ്വാസം നേടണം.

ഇത്രയും വികേന്ദ്രീകൃതമായ ഒരു പരിപാടി മുന്നോട്ടു വക്കുമ്പോള്‍ അതിനു ചേര്‍ന്ന ഒരു സംഘടനാ രൂപം വേണം. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിക്കുന്നതാകണം ആ സംഘടനാ രീതി. ഒരൊറ്റ അച്ചില്‍ വാർത്തെടുക്കുന്നതാകരുത്. ജനാധിപത്യം ആം ആദ്മിയുറെ ആത്മാവാണ്. സംഘടനയിലും അതുണ്ടാകണം.ഇതെല്ലാം വിശദമായ തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാകണം. ആം ആദ്മിക്കുള്ള മറ്റൊരു വലിയ നേട്ടം അതിന്റെ നേതൃത്വത്തില്‍ രാജ്യത്തിനാകെ സ്വീകാര്യനായ ഒരു നേതാവുണ്ട് എന്നതാണ്. ഈ വൈവിധ്യങ്ങളെ ജനാധിപത്യപരമായി മനസ്സിലാക്കി അംഗീകരിക്കുകയും രാജ്യവ്യാപകമായ സംഘടനാ പിന്‍ബലവുമുണ്ടെങ്കില്‍ അടുത്ത ലോകസഭാതെരഞ്ഞെടുപ്പില്‍ മോഡിക്ക് പകരം ആര് എന്ന ചോദ്യം ആരും ചോദിക്കില്ല.

ജയ് ഹിന്ദ്
C R നീലകണ്ഠൻ

20/05/2019
07/05/2019
06/05/2019

ദേശീയപാത വികസനം ബിജെപിയും സമരസമിതിയും ചേർന്ന് അട്ടിമറിച്ചു എന്ന് സിപിഐഎം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചരണം ചുങ്കപ്പാത യിൽ നിന്ന് കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ രോഷമാണ്. ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന പി എസ് ശ്രീധരൻ പിള്ളയുടെ കേന്ദ്ര ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരികുള്ള കത്ത് ദേശീയ പാത ആക്ഷൻ കൗൺസിൽ ചെയർമാൻ കൂടിയായ ഹാഷിം ചെന്നംപള്ളിയുടെ ആവശ്യപ്രകാരം അദ്ദേഹം നൽകിയതാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സമരസമിതി നേരിൽ കാണുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ സഹകരിക്കാൻ തയ്യാറായത് ബിജെപി സംസ്ഥാന പ്രസിഡൻറ് മാത്രമാണ്. കേന്ദ്ര ഭരണ കക്ഷി എന്ന നിലയിൽ അവരുടെ കത്തിന് വിലയുണ്ട് ഉണ്ട് എന്ന് കരുതി കൊണ്ട് തന്നെയാണ് ആ കത്തും മറ്റ് അനുബന്ധ രേഖകളുമായി ഹാഷിം ചേന്നം പിള്ളിയുടെ കൂടെ ഞാനടക്കമുള്ള സമര സമിതി അംഗങ്ങൾ ഞങ്ങൾ ഡൽഹിയിൽ പോയത്. ദേശീയപാത ആക്ഷൻ കൗൺസിലിന്റെ ആവശ്യം എന്തായിരുന്നു എന്ന് മറച്ചുവച്ചുകൊണ്ട് പി എസ് ശ്രീധരൻ പിള്ളയും സമരസമിതിയും ദേശീയപാത വികസനം അട്ടിമറിച്ചു എന്നാണ് സിപിഐഎം നേതാക്കൾ പ്രചരിപ്പിക്കുന്നത്.

എന്തായിരുന്നു ദേശീയപാത അത് ഇരകളുടെ ആവശ്യം?

ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള 22 കിലോമീറ്റർ, ഇപ്പോൾ എൻഎച്ച് 66, പഴയ എൻഎച്ച് 17, ഭാഗത്ത് നിലനിൽക്കുന്ന സവിശേഷമായ ചില പ്രശ്നങ്ങൾ കേന്ദ്രത്തെയും നാഷണൽ ഹൈവേ അതോറിറ്റിയെയും അറിയിക്കാൻ വേണ്ടിയാണ് അത്തരത്തിൽ ഒരു നിവേദനം തയ്യാറാക്കിയത്. അതിലെ ആവശ്യങ്ങൾ വളരെ പ്രധാനമാണ് എന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ് എന്നും ബോധ്യം ആയതുകൊണ്ടാണ് പി എസ് ശ്രീധരൻ പിള്ള അത് ദേശീയ ഉപരിതല ഗതാഗത മന്ത്രി ക്ക് നൽകിയത്.

ആ നിവേദനത്തിന് ഉള്ളടക്കം ഇതാണ്...

ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ ജനങ്ങൾ രണ്ടാമത് കുടിയിറക്ക് ഭീഷണി നേരിടുന്നവരാണ്. ദേശീയപാത വികസനത്തിന് വേണ്ടി 15 വർഷം മുമ്പ് അവരുടെ ഭൂമി വിട്ടു നൽകിയിട്ട് അതിൻറെ നിസ്സാരമായ തുക പോലും ഇപ്പോഴും കിട്ടാത്തവരാണ് അവർ. ആ പാവപ്പെട്ട ജനങ്ങൾ അവൾ അവരുടെ ബാക്കിയുള്ള ഭൂമിയിൽ വീണ്ടും വീടുകെട്ടി ജീവിതം തുടങ്ങിയപ്പോഴാണ് 30മീറ്റർ അല്ല 45 മീറ്റർ ആണ് വേണ്ടത് എന്ന് പറഞ്ഞ് വീണ്ടും സ്ഥലം ഏറ്റെടുക്കാൻ അധികൃതർ വന്നത്. 30മീറ്റർ ഏറ്റെടുത്തിട്ടും ഒരു വരി പാത പോലും ഇപ്പോഴും അവിടങ്ങളിൽ വന്നിട്ടില്ല.

എറണാകുളത്തുള്ള എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഇക്കാര്യം അറിയാവുന്നതാണ്. സിപിഐ എം ഉൾപ്പെടെയുള്ള പാർട്ടികൾ ഈ വിഷയത്തിൽ ജനങ്ങളോടൊപ്പം നിൽക്കണമെന്ന് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാൽനടജാഥ നടത്തിയതാണ്.

കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും ബാധിക്കപ്പെട്ട ഇടങ്ങളാണ് ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ. ഇവിടങ്ങളിലെ ജനങ്ങൾ ഞങ്ങൾ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ള സമയത്താണ് സ്ഥലം വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അധികൃതർ വീടുകൾ മുങ്ങി പോയവർക്കും തകർന്നുപോയ വർക്കും നോട്ടീസ് അയച്ചത്. ജനങ്ങളുടെ ഈ പ്രാരാബ്ദങ്ങൾക്ക് സമാപനം കണ്ടതിനു ശേഷമേ ഭൂമി എടുക്കാവൂ എന്നാണ് സമരസമിതി ഇതി നിവേദനത്തിൽ ആവശ്യപ്പെട്ടത്.

ഈ പ്രളയത്തിൽ മുങ്ങിപ്പോയ ഭൂമിയിൽ ദേശീയപാത അതേപോലെ വികസിപ്പിച്ചാൽ അത് അശാസ്ത്രീയമാണെന്നും നിലനിൽക്കില്ല എന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. അതിൻറെ കൂടെ തന്നെ ഏറെക്കാലമായി ദേശീയപാത ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ബദൽ അവതരിപ്പിക്കുകയും ചെയ്തു. പ്രളയത്തിൽ മുങ്ങി പോയ, ജനവാസം കൂടിയ, തിരക്കുള്ള കവലകളിലും 45 മീറ്റർ ദേശീയപാതക്ക് പകരം നിലവിലുള്ള 30 മീറ്ററിൽ നാലുവരി ആറുവരിയോ പണിയുകയോ ആവശ്യമെങ്കിൽ മേൽപ്പാലങ്ങൾ വഴിയും ഗതാഗത പ്രശ്നം പരിഹരിക്കണം എന്നായിരുന്നു ആക്ഷൻ കൗൺസിലിൻറെ നിർദ്ദേശം.

ഈ ആവശ്യങ്ങൾ എല്ലാം ഉന്നയിച്ചുകൊണ്ടാണ് ആണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും മറ്റും കാണാൻ പോയത്. പക്ഷേ ഇതെല്ലാം മറച്ചുവച്ച് കേരളത്തിൻറെ തെക്ക് മുതൽ വടക്ക് വരെയുള്ള ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഈയൊരു കത്താണ് തടസ്സം എന്ന് പ്രചരിപ്പിക്കുന്നതിന് സ്ഥാപിതതാത്പര്യങ്ങൾ ഉണ്ട്.

പ്രളയത്തിൻറെ ഇരകളെ ഉടനെ കുടിയൊഴിപ്പിക്കുന്നത് എന്ന് ഇന്ന് ആവശ്യപ്പെടേണ്ടത് അവരെ സംരക്ഷിക്കേണ്ടത് കേരള സർക്കാർ ആണ്, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്. പക്ഷേ പ്രളയ സമയത്ത് തൃശൂർ അടക്കമുള്ള ഇടങ്ങളിൽ ഇതിൽ സ്ഥലം ഏറ്റെടുക്കാനുള്ള സർവ്വേ നടപടിയുമായി കേരള പോലീസിൻറെ കാവലിൽ ഉദ്യോഗസ്ഥർ മുന്നോട്ടു പോയിരുന്നു. പ്രളയത്തിൻറെ ഇരകൾകൾ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ള അവസരത്തിൽ പോലും അവർക്ക് കുടിയൊഴിഞ്ഞു പോകാനുള്ള നോട്ടീസ് അയക്കുകയാണ് ചെയ്തത്. ഇത് തടയാൻ പോലും നമ്മുടെ സർക്കാരൊ മുഖ്യമന്ത്രി പിണറായി വിജയനൊ ശ്രമിച്ചിട്ടില്ല. പകരം കേരളത്തിൽ സ്ഥലമേറ്റെടുപ്പ് ഒരു പ്രതിരോധവും ഇല്ലാതെ നടക്കുന്നു എന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് ഇന്ന് സമർപ്പിച്ചത്.

ദേശീയപാതാ വികസനം ദേശീയപാത വിൽപ്പനയാണ്, ദേശീയപാതയിലെ ടോൾ പിരിവ് കമ്പനികളുടെ കൊള്ളയാണ്, രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പങ്കുപറ്റാൻ ഉള്ള കച്ചവടമാണ്.

ആഗോളവൽക്കരണം ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ഇതിനെയൊക്കെ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം കേരളത്തിൻറെ എൻറെ പൊതുസ്വത്തായ ദേശീയപാത സ്വകാര്യകമ്പനികൾക്ക് എഴുതിത്തള്ളുകയാണ്. ദേശീയപാത ആക്ഷൻ കൗൺസിലിന്റെ സമരങ്ങളെയും ആവശ്യങ്ങളെയും ന്യായങ്ങളെയും അടിച്ചമർത്താനും ഇരകളുടെ പ്രതിരോധവും സമരവും ബിജെപിയുടെ താണ് എന്ന് വരുത്തി തീർക്കാനും സ്ഥലമേറ്റെടുപ്പ് ദ്രുതഗതിയിൽ നടത്താനുള്ള അത്യുത്സാഹം ആണ് പി എസ് ശ്രീധരൻ പിള്ളയുടെ കത്ത് പ്രചരിക്കുന്നത് വഴി കാണുന്നത്.

കഴക്കൂട്ടം മുതൽ വടക്കോട്ട് ഏറ്റെടുത്തിട്ടുള്ള 30 മീറ്ററിൽ ദേശീയപാത വികസിപ്പിക്കണം, ആവശ്യമുള്ളിടത്ത് മേൽപ്പാലങ്ങൾ വേണം, ഇനി വീണ്ടും ജനങ്ങളെ കുടിയൊഴിപ്പിക്കരുത്. വീടുകളും കടകളും നഷ്ടപ്പെടുന്നവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക എത്രയായിരിക്കുമെന്ന് എന്ന് പറയാനുള്ള സന്നദ്ധത പോലും കേരള സർക്കാരിന് ഇല്ല. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം നിലനിൽക്കുമ്പോൾ തന്നെ 1956 ലെ നിയമം വച്ച് ഭൂമി ഏറ്റെടുക്കുകയും, 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നൽകുമെന്ന് കള്ള വാഗ്ദാനം നൽകുകയും ആണ് കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. നഷ്ടപരിഹാരത്തുക എത്രയായിരിക്കുമെന്ന് പറയാൻ കഴിയുന്നില്ല, പുനരധിവാസം എന്ന ഒരു വാക്കുപോലും പദ്ധതിയിൽ ഇല്ല.

ദേശീയപാത ആക്ഷൻ കൗൺസിലിൻറെ ആവശ്യങ്ങൾ നിലപാടുകൾ വ്യക്തമാണ്. പല സംഘടനകളും പാർട്ടികളും നേതാക്കളും പ്രതിരോധ സമരത്തെ പിന്തുണച്ചിട്ടുണ്ട്, ഹൈബി ഈഡൻ, കെ വി തോമസ് എന്നിവരെ കൂടാതെ ബി ജെ പി സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻ പിള്ളയുടെ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ കത്തും പോലും. പക്ഷേ ഇന്നേവരെ ഒരു സിപിഎം നേതാക്കളും ദേശീയപാത ഇരകൾക്കു വേണ്ടി നില കൊണ്ടിട്ടില്ല

12/02/2019

http://fojijohnaap.com/
ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്ന പ്രകടന പത്രികയും, വോട്ടർമാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഫോജി ജോണിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക.

വൈറ്റില ജനതയുടെ വോട്ട് ഫോജിക്ക് !

കൊച്ചി കോർപറേഷൻ 52-ആം ഡിവിഷൻ ( ജനത ) ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ ഫോജി ജോണിനെ വോട്ട് ചെയ്തു വിജയിപ്പിക്കുക. ജനത വാർഡിലെ വോട്ടർമാർ ചൂൽ ചിഹ്നത്തിൽ ചെയ്യുന്ന ഓരോ വോട്ടും കേരളത്തിൽ മാറ്റത്തിന്റെ തിരി തെളിയിക്കും.

ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്ന പ്രകടന പത്രികയും, വോട്ടർമാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഫോജി ജോണിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക.
http://fojijohnaap.com/

05/02/2019

വൈറ്റില ജനതയിൽ ഫോജി ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു..

30/01/2019

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നതോടെ പൊതു മേഖലാ ബാങ്കുകളുടെ ചിത്രം കൂട...

30/01/2019

ജനുവരി 30 എന്ന ഈ ദിനത്തിൽ നമുക്ക് ആ യാഥാർത്ഥ്യം മറക്കാതിരിക്കാം, സംഘപരിവാറിന്റെ മൗലികവാദ പ്രത്യയശാസ്ത്രം ഉയർത്തിയ വിദ്വേഷമാണ് ബാപ്പുവിനെ ഇല്ലാതാക്കിയത്.
അതേ പ്രത്യയശാസ്ത്രം ഇപ്പോൾ അതിന്റെ ഏറ്റവും വിരൂപ ഭാവത്തിൽ നമ്മേ തുറിച്ചു നോക്കുകയാണ് എന്നത് കൂടി നമുക്ക് മറക്കാതിരിക്കാം.

03/01/2019

December 24, 2018 Share Now Banner, News 0 0 0 Comment മെട്രോ ട്രെയിനിലും ബസ്സിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള കാർഡ് ഡൽഹി സർക്കാർ പ്രാബല്യത്തി...

Address

Thrissur

Alerts

Be the first to know and let us send you an email when Aam Aadmi Party Thrissur ആം ആദ്മി പാര്ടി തൃശ്ശൂര് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Thrissur ആം ആദ്മി പാര്ടി തൃശ്ശൂര്:

Share