Marathamcode

Marathamcode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Marathamcode, Landmark & historical place, MARATHAMCODE, Thrissur.

Marathamcode
https://maps.google.com/maps?q=Marathamcode&ll=10.666238,76.106248

State Highway 50, Chiramanangad, Kerala 680604, IndiaLyk dis page nd tag this location

"നാട്ടൊരുമയുടെ നാട്ടിൻപുറം നൻമകളാൽ സമൃദ്ധം"തുടർച്ചയായ പതിമൂന്നാം വർഷവും വായനശാല ഫ്രണ്ട്സ്, മരത്തംകോടിൻ്റെ ഹൃദയഭാഗത്ത് നയ...
06/11/2025

"നാട്ടൊരുമയുടെ നാട്ടിൻപുറം
നൻമകളാൽ സമൃദ്ധം"

തുടർച്ചയായ പതിമൂന്നാം വർഷവും വായനശാല ഫ്രണ്ട്സ്, മരത്തംകോടിൻ്റെ ഹൃദയഭാഗത്ത് നയനാനന്ദകരമായ ബഹുവർണ്ണ പന്തൽ കമനീയമായി ഒരുക്കുന്നു. ഈ കാലയളവിലെല്ലാം ബഹു വർണ്ണ പന്തലുകളെല്ലാം ഒരുക്കിയത്. എടപ്പാൾ ബൈജുവിൻ്റ നേതൃത്വത്തിലൂള്ള നാദം ലൈറ്റ് സൗണ്ടാണ്. നിരവധി തവണ പല തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള മരത്തംകോട് പെരുന്നാൾ വർണാഭമാക്കുന്നത്. പെരുന്നാളിന് ശേഷം അഞ്ചാം തിയ്യതി വായനശാല ഫ്രണ്ട്സിൻ്റെ പന്തൽ അഴിച്ചുമാറ്റുന്നതിനിടയിൽ പന്തൽ റോഡിലേക്ക് തകർന്നു വീഴുകയും അതിഥി തൊഴിലാളിക്ക് ചെറിയ പരിക്കും, ഗുഡ്സ് വാഹനം ഭാഗീകമായി തകരുകയും ചെയ്തു.
ഈ നാട്ടിലെ സുമനസ്സരായ ജനങ്ങൾ, വിവിധ കമ്മറ്റികളിലെ അംഗങ്ങൾ അതിനുമപ്പുറം വിവിധ കമ്മറ്റികൾക്കു വേണ്ടി പന്തലുകൾ ഒരുക്കുമ്പോൾ ഏറ്റവും മികച്ചത് നൽകാൻ ലൈറ്റ് & സൗണ്ടുകൾ തമ്മിൽ ആരോഗ്യപരമായ മത്സരം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അപകടം സംഭവിച്ചപ്പോൾ മറ്റു പന്തലുകളുടെ തൊഴിലാളി സുഹൃത്തുക്കളുടെ അവസരോചിതവും, വേഗത്തിലുള്ള പ്രവർത്തനമാണ് നാട്ടുകാർക്ക് പ്രചോദനമായത്. എല്ലാവരും ഒത്തൊരുമിച്ച് ഒരു മാലയിൽ കോർത്ത പുഷ്പ്പങ്ങളെ പോലെ മുന്നോട്ടിറങ്ങി പ്രവർത്തിച്ചപ്പോൾ ഗതാഗത കുരുക്ക് ദ്രുതഗതിയിൽ പരിഹരിക്കുവാനും, മറ്റു അപകടങ്ങൾ ഒഴിവാക്കാനും സാധിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവനാളുകളെയും വായനശാല ഫ്രണ്ട്സ് ഹൃദയത്തിൽ ചേർത്തു വെക്കുന്നു. നന്ദി സ്നേഹം.....

ആഘോഷങ്ങൾക്കുമപ്പുറം അതിജീവനത്തിനും, കരുതലിനും, പരസ്പ്പര സഹായത്തിനും "ഈ നാട് ഇങ്ങിനെയാണ് ഭായ് "

മരത്തംകോട്

©️ _mp_sijo

30/10/2025

*സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്💒മരത്തംകോട് പെരുന്നാൾ 2K25*

*🔰"ഇതുവരെ ഏൽപ്പിച്ച ഓർഡർ പ്രകാരമുള്ള ലിസ്റ്റ് " 👇*

*▫️മിനി പെരുന്നാൾ ( ഒക്ടോബർ 31 വെള്ളി )*
*----------------------*

1. ചലഞ്ചേഴ്സ്
*🥁 വോയിസ് ഓഫ് പാലക്കാട്*
*🐘 അക്കരമ്മൽ ശേഖരൻ*
2. Manjal Mazha
*💥𝗘𝗧𝗞 𝗧𝗛𝗔𝗠𝗕𝗢𝗟𝗔𝗠*
*💥𝗕𝗚𝗠 𝗗𝗥𝗨𝗠𝗦*
*🐘 മീനാട് വിനായകൻ*
3. പള്ളിയങ്ങാടി
💥𝗘𝗧𝗞 𝗧𝗛𝗔𝗠𝗕𝗢𝗟𝗔𝗠
4. Garrison Boys
*🥁 യങ് സ്റ്റാർ തിരുവനന്തപുരം*
*🐘 കടേക്കെച്ചാലിൽ ഗണേശൻ*
5. പന്നിത്തടം ബോയ്സ്
*🥁 പൂഞ്ഞാർ നവധാര*
*പാലാ*
*🐘 പുതുശ്ശേരി വിജയൻ*
6. മരത്തംകോട് കമ്മറ്റി
*💥 DJ മ്യൂസിക്കൽ നൈറ്റ്*
7. Voice of chungath
🪇. *രാമേട്ടനും പിള്ളേരും*

*▫️പെരുന്നാൾ ( നവംബർ 1,2 ശനി,ഞായർ )*
*----------------------------*

*🥁: ബാൻഡ്*
----------------
🔅 NEW GANG
*1. കൈരളി ചാലക്കുടി*
🔅 സൗഹൃദ
*2. ന്യൂ സംഗീത് തിരൂർ*
🔅 D BOYS
*3. വോയിസ് ഓഫ് പാലക്കാട്*
🔅 ബ്രൗൺസ് പന്നിത്തടം
*4. ന്യൂ വോയിസ് പാലാ*
🔅 തെക്കേ അങ്ങാടി
*5. CRP മൂവാറ്റുപുഴ*
🔅 YUVA
*6. സെന്റ് മേരീസ് വരാന്തരപ്പിള്ളി*
🔅 സൗഹൃദ പന്നിത്തടം
*7. എയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴ*
🔅 പടിഞ്ഞാറെ അങ്ങാടി
*8. ന്യൂ ഫ്രണ്ട്സ് ഇരിങ്ങാവൂർ*
🔅 മാന്തോപ്പ്
*9. സെന്റ് മേരീസ് കോഴിക്കോട്*
🔅 യുവം
*10. ഹെവൻസ് പാലക്കാട്*
🔅 PASC പുതിയമത്തൂർ
*11. ന്യൂ രാഗം തൃപ്രങ്ങോട്*
🔅 കലാവേദി
*12. ന്യൂ കേരള ബാൻഡ് ചാലക്കുടി*
🔅 മെട്രോ യുണൈറ്റഡ്
*13. യങ് സ്റ്റാർ തിരുവനന്തപുരം*
🔅 നടുവട്ടം ബോയ്സ്
*14. ദേവരാഗം മ്യൂസിക് ബാൻഡ്*
🔅 പള്ളിയങ്ങാടി
*15.ന്യൂ വോയിസ് എടപ്പാൾ*
🔅റിഥം ബോയ്സ്
*16.𝗖𝗥𝗣 ബാൻഡ് പാലക്കാട്*
*17.സ്നേഹരാഗം പാലയൂർ*

*🥁 തബോർ*
---------------
🔅പടിഞ്ഞാറെ അങ്ങാടി
*1. എയ്ഞ്ചൽ സ്റ്റാർ കുറുക്കൻപാറ*

*🪘 ശിങ്കാരിമേളം*
--------------------
🔅 D COPZ
*1. രൗദ്രം കലാസമിതി*
🔅NEW GANG
*2. ചരിത്ര കലാസമിതി*
🔅 റിഥം ബോയ്സ്
*3.കലാകാരൻ ശിങ്കാരിമേളം*

*💥 തമ്പോലം*
----------------
🔅 PSP
*1. KKC THAMBOLAM*
*2. AGHORI BEATS*
*3. Ochhaa Guruvayoor*
🔅D COPZ
*4. NNK THAMBOLAM
🔅YUVa
*5. Beatz of tharavad

🐯പുലികളിയും ചെട്ടിവാദ്യവും🥁
--------------------------
🔅 ബ്രൗൺസ് പന്നിത്തടം
*1. * യുവജന സംഘം വിയ്യൂർ*

🐘 *ആന*
-----------
🔅PSP
*1. ചിറക്കൽ കാളിദാസൻ*
*2. അക്കിക്കാവ് കാർത്തികേയൻ*
*3. ലിബർട്ടി ഉണ്ണിക്കുട്ടൻ*
🔅YUVA
*4. ചെർപ്പുളളശ്ശേരി അനന്തപത്മനാഭൻ*
🔅 ബ്രൗൺസ് പന്നിത്തടം
*5. മംഗലാംകുന്ന് ശരൺ അയ്യപ്പൻ*
🔅സൗഹൃദ
*6. ഗീതാഞ്ജലി പാർത്ഥസാരഥി*
🔅NEW GANG
*7. തടത്താവിള ശിവ*
🔅പള്ളിയങ്ങാടി
*8. മച്ചാട് ശ്രീ അയ്യപ്പൻ*
🔅റിഥം ബോയ്സ്
*9. ഊട്ടോളി മഹാദേവൻ*
🔅 സൗഹൃദ പന്നിത്തടം
*10. പനയന്നാർക്കാവ് കാളിദാസൻ*
🔅 യുവം
*11. പെരുമ്പാവൂർ അരുൺ അയ്യപ്പൻ*
🔅 PASC പുതിയമാത്തൂർ
*12. മരുതൂർകുളങ്ങര മഹാദേവൻ*
🔅 തെക്കേ അങ്ങാടി
*13. പരിമണം വിഷ്ണു*

*🎪 ബഹുനില പന്തൽ*
--------------------------
🔆 വായനശാല ഫ്രണ്ട്സ്
*1. നാദം എടപ്പാൾ*
🔅 ബ്രൗൺസ് പന്നിത്തടം
*2. ആറാട്ടുപുഴ കൃഷ്ണ,CJ LIGHT പാവറട്ടി*
🔅 നാട്ടുകൂട്ടം
*3. ആഷിക്ക് വെള്ളറക്കാട് & ലൈറ്റ് ഷമീർ പാവറട്ടി*
🔅 സൗഹൃദ
*4. ജമാൽ കോട്ടോൽ,SN LIGHT*
🔅 കലാവേദി
*5. NEW BRIGHT LIGHT & SOUND*
🔅 PSP കിടങ്ങൂർ(ഇമ്മട്ടി ഹൗസ്)
*6. കാട്ടകാമ്പാൽ അക്ബർ*

-----------------------------
*കണ്ണിന് കുളിർമ നൽകുന്ന ബഹുനിലപ്പന്തലുകൾ ഒരുങ്ങിക്കഴിഞ്ഞു .. 💥*

*_🚫 ലിസ്റ്റ് പൂർണ്ണമല്ല...!!_*

*ഒരു കളർഫുൾ പെരുന്നാൾ*
❤️🧡🤍💛🩷💚🩵💙💜🤎

*ST GREGORIOS ORTHODOX SYRIAN CHURCH MARATHAMCODE*മരത്തംകോട് പെരുന്നാൾ 2025മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് സി...
26/10/2025

*ST GREGORIOS ORTHODOX SYRIAN CHURCH MARATHAMCODE*

മരത്തംകോട് പെരുന്നാൾ 2025

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123 മത് ഓർമ്മപ്പെരുന്നാളിന്റെ കൊടിയേറ്റം 26 ഒക്ടോബർ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി. ഫാ.സക്കറിയ കൊള്ളന്നൂർ നിർവഹിച്ചു.

ഒക്ടോബർ 31 വെള്ളി വൈകീട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരം തുടർന്ന് പള്ളിയിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം, നവംബർ 1 ശനി രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാന, അന്നേ ദിവസം വൈകീട്ട് 6.30 pm മണിക്ക് സ്കൂൾ കുരിശു പള്ളിയിൽ നിന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ ഛായാചിത്ര ഘോഷയാത്ര തുടർന്ന് സന്ധ്യാ നമസ്ക്കാരം, പള്ളിക്കു ചുറ്റും പ്രദക്ഷിണം, ആശീർവാദം, തുടർന്ന് വിവിധ ആഘോഷ കമ്മറ്റികളുടെ പെരുന്നാൾ എഴുന്നള്ളിപ്പും ഉണ്ടാകും.
നവംബർ 2 ഞായർ രാവിലെ 7.30ന് പ്രഭാത നമസ്ക്കാരം 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, മധ്യസ്ഥ പ്രാർത്ഥന, ധൂപ പ്രാർത്ഥന എന്നിവയും തുടർന്ന് പെരുന്നാൾ ആഘോഷ കമ്മറ്റികളുടെ പെരുന്നാൾ എഴുന്നള്ളിപ്പും വൈകീട്ട് കൃത്യം 4.30 ന് ഭക്തിനിർഭരമായ അങ്ങാടി ചുറ്റിയുള്ള കൊടിയും കുരിശും, അശീർവാദവും പൊതുസദ്യയും ഉണ്ടാകും. പെരുന്നാൾ
പരിപാടികൾക്ക് ഇടവക വികാരി. ഫാ.സക്കറിയ കൊള്ളന്നൂർ, ഇടവക കൈസ്ഥാനി സി.എസ്സ് തോമസ്,ഇടവക സെക്രട്ടറി ഗ്രേസി ജോയ് , ഡെക്കറേഷൻ കമ്മറ്റി കൺവീനർ ഗീവർ സി കെ , ഫുഡ്‌ കമ്മറ്റി കൺവീനർ വി സി ജോൺസൻ ,മാനേജിങ് കമ്മറ്റി അംഗങ്ങൾ ആത്മീയ സംഘടനകൾ മറ്റു കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും .

👏👏👏👏👏
18/10/2025

👏👏👏👏👏

ഒരൊറ്റ നടു നീളം നടപ്പിൽ ഇത്രയും മനോഹരമായ കളർഫുൾ പെരുന്നാൾ കാണാൻ വേറെ അവിടെ പറ്റും നവംബർ ഒന്നും രണ്ടും  ചെറിയൊരു ഓർമ്മപ്പ...
29/09/2025

ഒരൊറ്റ നടു നീളം നടപ്പിൽ ഇത്രയും മനോഹരമായ കളർഫുൾ പെരുന്നാൾ കാണാൻ വേറെ അവിടെ പറ്റും നവംബർ ഒന്നും രണ്ടും ചെറിയൊരു ഓർമ്മപ്പെടുത്തൽ.... 🥰🥰🥰🥰

*പന്നിത്തടം സ്പോർട്സ് ലൗവ്വേഴ്സ് കുട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.* അണ്ടർ 16 കേരള ബ്ലാസ്റ്റേഴ്സ് ടീമിലേ...
26/07/2025

*പന്നിത്തടം സ്പോർട്സ് ലൗവ്വേഴ്സ് കുട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.*

അണ്ടർ 16 കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച `മുഹമ്മദ് ഹാദിയെയും` ഹൈദരാബാദിൽ നടക്കുന്ന അണ്ടർ 14- എലൈറ്റ് അക്കാദമി സെക്കൻ്റ് റൗണ്ടിലേക്ക് തിരഞെടുക്കപ്പെട്ട `ക്രിസ്റ്റ്യാനോ ചാൾസിനെയുമാണ്` അനുമോദിച്ചത്. ഷാഹുൽ പന്നിത്തടം, എംപി. സിജോ, ഷറഫു പന്നിത്തടം, വി.എസ്. അബുബക്കർ, ബബിൻ, കണ്ണൻ, അഫ്സൽ, അർഷാദ് എന്നിവർ ചേർന്ന് സ്പോർട്സ് ലൗവ്വേഴ്സ് കൂട്ടായ്മക്കു വേണ്ടി അനുമോദിച്ചു. പന്നിത്തടം സെൻ്ററിൽ വെച്ച് നടന്ന അനുമോദന സദസ്സിന് ലത്തീഫ്, ഷെമിം, സലിം വെള്ളക്കാട്, സുബ്രഹ്മണ്യൻ, അലി അഷ്ക്കർ (ബ്രദേഴ്സ് ഗ്രൂപ്പ്) എന്നിവർ നേതൃത്വം നൽകി. കായിക രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരവും, കായിക ഉപകരണങ്ങളും, സാമ്പത്തീക സഹായങ്ങളും കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

02/07/2025
ഓർമ്മകൾക്ക് മരണമില്ലഅത്രമേൽ പ്രിയപ്പെട്ട ജോണേട്ടൻ💙മരത്തംകോട് ഗ്രാമീണ വായനശാല മുൻ പ്രസിഡൻ്റ്, ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത്...
30/06/2025

ഓർമ്മകൾക്ക് മരണമില്ല
അത്രമേൽ പ്രിയപ്പെട്ട ജോണേട്ടൻ💙

മരത്തംകോട് ഗ്രാമീണ വായനശാല മുൻ പ്രസിഡൻ്റ്, ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, സാമൂഹിക - സാംസ്കാരിക - പൊതു രംഗത്ത് നിറ സാന്നിദ്ധ്യമായി പ്രവർത്തിച്ചിരുന്ന പ്രിയപ്പെട്ട ജോണേട്ടൻ്റെ ഒന്നാം ചരമ വാർഷികം മരത്തംകോട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം മരത്തംകോട് 16-ാം വാർഡ് മെമ്പർ ടെസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി കെ.കെ. പുഷ്പ്പാർച്ചന നടത്തി. ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് മെമ്പർ സെബി എം.യു. മുഖ്യ പ്രഭാഷണം നടത്തി. എംപി. സിജോ, ലിജിൻ തോസ്, നിതീഷ്, വിജയൻ മാസ്റ്റർ, സുനിൽ ചിറമനേങ്ങാട്, ജയപ്രകാശ്, ഡോ. ജോൺസൻ ആളൂർ, സുബൈർ, പ്രകാശ് മെട്രോ, ശങ്കരനാരായണൻ, സന്തോഷ് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.

മരത്തംകോട് നിന്നും കിടങ്ങൂരിലേക്ക് പ്രവേശിക്കുന്ന റോഡിൽ കൾവെർട്ട് പണി നടക്കുന്നതിനാൽ 10 ദിവസം പൂർണ്ണമായും ഗതാഗതം നിരോധിച...
20/05/2025

മരത്തംകോട് നിന്നും കിടങ്ങൂരിലേക്ക് പ്രവേശിക്കുന്ന റോഡിൽ കൾവെർട്ട് പണി നടക്കുന്നതിനാൽ 10 ദിവസം പൂർണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുന്നു. കുന്ദംകുളം പോകുന്ന യാത്രക്കാർ കിടങ്ങൂർ PSP ശങ്കുരുപടി റോഡിലൂടെ പോവേണ്ടതാണ്.

01/11/2024

🔥

©Prashobh Kb

Address

MARATHAMCODE
Thrissur
680604

Alerts

Be the first to know and let us send you an email when Marathamcode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share