Pazhayannur news

Pazhayannur news PAZHAYANNUR THE ONE OF PANCHAYATH IN TRISSUR DISTRICT

Traffic jam in pazhayannur town
28/10/2013

Traffic jam in pazhayannur town

മേല്‍ക്കൂരയില്‍ നിന്ന് മരക്കഷണം വീണ് യുവാവിന് പരിക്ക് പഴയന്നൂര്‍: ഗ്രാമപ്പഞ്ചായത്തിലെ മേപ്പാടത്തുപറമ്പില്‍ വീടിന്റെ മേല്...
01/08/2013

മേല്‍ക്കൂരയില്‍ നിന്ന് മരക്കഷണം വീണ് യുവാവിന് പരിക്ക്

പഴയന്നൂര്‍: ഗ്രാമപ്പഞ്ചായത്തിലെ മേപ്പാടത്തുപറമ്പില്‍ വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് മരക്കഷണം പൊട്ടിവീണ് യുവാവിന് പരിക്കേറ്റു. മേപ്പാടത്തുപറമ്പ് ലക്ഷ്മിയുടെ മകന്‍ വിജയനാ (35)ണ് തലയില്‍ പരിക്കേറ്റത്. ദുര്‍ബലമായ വീടിന്റെ മേല്‍ക്കൂര ടാര്‍പ്പോളിന്‍ വിരിച്ചാണ് സംരക്ഷിക്കുന്നത്. ഞായറാഴ്ച വൈകീട്ട് പെയ്ത മഴയും കാറ്റും മൂലമാണ് മരക്കഷണം വീണത്.

HIT LIKE -www.facebook.com/pazhayannurNews

പഴയന്നൂര്‍ ടൗണ്‍ വെള്ളക്കെട്ട് ഭീഷണിയില്‍ പഴയന്നൂര്‍: അനധികൃത വയല്‍ നികത്തലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പഴയന്നൂര്‍ ടൗണ...
01/08/2013

പഴയന്നൂര്‍ ടൗണ്‍ വെള്ളക്കെട്ട് ഭീഷണിയില്‍

പഴയന്നൂര്‍: അനധികൃത വയല്‍ നികത്തലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പഴയന്നൂര്‍ ടൗണില്‍ വെള്ളക്കെട്ടുണ്ടാക്കും. ഒരുമണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്യുമ്പോഴേക്കും ടൗണിലെ റോഡില്‍ വിവിധ സ്ഥലങ്ങളിലായി വെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളം വാര്‍ന്നുപോകുന്ന ചാലുകള്‍ തന്നിഷ്ടംപോലെ നികത്താനും മാറ്റി ചാലുണ്ടാക്കാനും സ്വകാര്യവ്യക്തികള്‍ക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മൗനാനുവാദം നല്‍കിയിരിക്കയാണെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് വെള്ളക്കെട്ടെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായ മഴപെയ്താല്‍ ടൗണിലെ പലകടകളിലേക്കും വെള്ളം കയറാന്‍ സാധ്യതയുണ്ട്. പ്രധാനചാലുകളിലൂടെ വെള്ളം ഒഴുകാന്‍ വേണ്ട പണി നടത്താന്‍ ഗ്രാമപ്പഞ്ചായത്ത് പദ്ധതി തയ്യാറാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

HIT LIKE -www.facebook.com/pazhayannurNews

എല്‍.ഡി. ക്ലര്‍ക്ക്: സൗജന്യ പരിശീലനം പഴയന്നൂര്‍: വ്യാപാരി വ്യവസായി സമിതി പഴയന്നൂര്‍ യൂണിറ്റ് എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ...
01/08/2013

എല്‍.ഡി. ക്ലര്‍ക്ക്: സൗജന്യ പരിശീലനം


പഴയന്നൂര്‍: വ്യാപാരി വ്യവസായി സമിതി പഴയന്നൂര്‍ യൂണിറ്റ് എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744733005, 9961119345.

HIT LIKE -www.facebook.com/pazhayannurNews

ഐ.എ.വൈ. ഭവനനിര്‍മ്മാണപദ്ധതി വായ്‌പാനിഷേധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പഴയന്നൂര്‍: ഇന്ദിരാ ആവാസ് യോജന ഭവ...
01/08/2013

ഐ.എ.വൈ. ഭവനനിര്‍മ്മാണപദ്ധതി വായ്‌പാനിഷേധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം


പഴയന്നൂര്‍: ഇന്ദിരാ ആവാസ് യോജന ഭവനനിര്‍മ്മാണപദ്ധതിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ വായ്പനല്‍കുവാന്‍ തയ്യാറാകാത്തതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകം. പദ്ധതിനടത്തിപ്പിന് തികയാതെ വരുന്ന 75000 രൂപ സഹകരണബാങ്കുകളില്‍നിന്ന് വായ്പ എടുക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത് യു.ഡി.എഫ്. സര്‍ക്കാരാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ ഉത്തരവിനെ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ നിരസിക്കുന്നതിനെയാണ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. ഗ്രാമ-ജില്ലാപഞ്ചായത്ത് വിഹിതങ്ങളായി 19125 രൂപ വീതവും ബ്ലോക്ക് പഞ്ചായത്തിന്‍േറത് 38250 രൂപയും കേന്ദ്രവിഹിതമായി 48500 രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 75000 രൂപയും കൂടി ഒരു ഗുണഭോക്താവിന് 2 ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഇതില്‍ സംസ്ഥാനസര്‍ക്കാര്‍ വിഹിതമായ 75000 രൂപയാണ് ഒരുവര്‍ഷത്തേയ്ക്ക് സഹകരണബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടത്. വായ്പനല്‍കാന്‍ സഹകരണബാങ്കുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

ഇതനുസരിച്ച് 2012-13ല്‍ പഴയന്നൂര്‍ ബ്ലോക്കില്‍ നടപ്പിലാക്കേണ്ട ഐ.എ.വൈ. പദ്ധതിയില്‍പ്പെട്ട 249 വീടുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 ബാങ്കുകളില്‍നിന്നാണ് വായ്പ ആവശ്യപ്പെട്ടത്. ഇതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന തോന്നൂര്‍ക്കര, കൊണ്ടാഴി സഹകരണബാങ്കുകളും സി.പി.എം. ഭരിക്കുന്ന വള്ളത്തോള്‍നഗര്‍ സഹകരണബാങ്കും വായ്പനല്‍കാന്‍ തയ്യാറായി. പഴയന്നൂര്‍, കിള്ളിമംഗലം, തിരുവില്വാമല, പുലാക്കോട് തുടങ്ങിയവിടങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറാവാത്തതിനെയാണ് അണികള്‍ ചോദ്യം ചെയ്യുന്നത്.

യു.ഡി.എഫ്. സര്‍ക്കാരിന്റെ പദ്ധതികളെ കോണ്‍ഗ്രസ് നേതാക്കള്‍ തുരങ്കം വെയ്ക്കുന്ന നടപടി പാര്‍ട്ടി പ്രവര്‍ത്തനത്തിനുതന്നെ തടസ്സമാകുമെന്നും സാധാരണപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സി. ഉണ്ണികൃഷ്ണന്‍, പഴയന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി.കെ. മുരളീധരന്‍ എന്നിവര്‍ ഭരണസമിതിയംഗങ്ങളായതും തിരുവില്വാമല മണ്ഡലം പ്രസിഡന്റ് കെ. ദിവാകരനുണ്ണി പ്രസിഡന്റായതുമായ ബാങ്കുകള്‍ വായ്പനല്‍കാന്‍ തയ്യാറാകാത്തത് പ്രവര്‍ത്തകരില്‍ അമ്പരപ്പാണുണ്ടാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ബ്ലോക്ക് ഭരണസമിതി സഹകരണവകുപ്പ് ജോ. രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പദ്ധതി നടത്തിപ്പിനനുഗുണമായ തീരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

HIT LIKE -www.facebook.com/pazhayannurNews

വനിതാ ലേബര്‍ ബാങ്കിന്റെ പരിശീലന സമാപനം പഴയന്നൂര്‍: ബ്ലോക്ക് പഞ്ചായത്ത് വനിതാ ലേബര്‍ ബാങ്ക് അംഗങ്ങളുടെ പരിശീലന സമാപനവും സ...
01/08/2013

വനിതാ ലേബര്‍ ബാങ്കിന്റെ പരിശീലന സമാപനം

പഴയന്നൂര്‍: ബ്ലോക്ക് പഞ്ചായത്ത് വനിതാ ലേബര്‍ ബാങ്ക് അംഗങ്ങളുടെ പരിശീലന സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത സതീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. നിര്‍മ്മല, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അരവിന്ദാക്ഷന്‍, ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. ജോസ്, ഐഷ, ഷാജിതാ മണികണ്ഠന്‍, സരളകുമാരി, ടി.ജി. ബാബു, ചന്ദ്രബാബു, അനൂപ് കിഷോര്‍, അഹമ്മദ്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

HIT LIKE -www.facebook.com/pazhayannurNews

പുഴ നിറഞ്ഞു; വെള്ളക്കെട്ട് വാഴകൃഷിക്ക് ഭീഷണി പഴയന്നൂര്‍: പുഴ നിറഞ്ഞു കവിയാന്‍ തുടങ്ങിയതോടെ പുഴയോരത്തെ വാഴകൃഷി നാശത്തിലേയ...
01/08/2013

പുഴ നിറഞ്ഞു; വെള്ളക്കെട്ട് വാഴകൃഷിക്ക് ഭീഷണി

പഴയന്നൂര്‍: പുഴ നിറഞ്ഞു കവിയാന്‍ തുടങ്ങിയതോടെ പുഴയോരത്തെ വാഴകൃഷി നാശത്തിലേയ്ക്ക്. കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്ന് വാഴയുടെ വേര് ചീയാനും വാഴകള്‍ ഒടിഞ്ഞുവീഴാനും തുടങ്ങി.

കഴിഞ്ഞ ഏതാനും ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് ഗായത്രിപ്പുഴ നിറഞ്ഞുകവിയാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ചുദിവസമായി പുഴയോരത്തെ കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. പഴയന്നൂര്‍ വടക്കേത്തറ കിളിയണ്ണിക്കടവില്‍ പൊന്നങ്ങത്തൊടിവീട്ടില്‍ ദേവരാജന്റെ 350ലധികം വാഴകളുള്ള തോട്ടം വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്. വാഴക്കുലകള്‍ മൂപ്പെത്താത്ത നിലയിലാണ്. വെള്ളം കെട്ടിനില്‍ക്കുന്നത് തുടര്‍ന്നാല്‍ വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. കുലയ്ക്കാറായ വാഴകള്‍ ഒടിഞ്ഞുവീഴാനും തുടങ്ങിയിട്ടുണ്ട്.

HIT LIKE -www.facebook.com/pazhayannurNews

ഭവനനിര്‍മ്മാണപദ്ധതി: ഫണ്ട് കണ്ടെത്താനാകാതെ ബ്ലോക്ക് പഞ്ചായത്ത് പഴയന്നൂര്‍: ഐ.എ.വൈ. ഭവനനിര്‍മ്മാണപദ്ധതി നടപ്പിലാക്കുന്നതി...
01/08/2013

ഭവനനിര്‍മ്മാണപദ്ധതി: ഫണ്ട് കണ്ടെത്താനാകാതെ ബ്ലോക്ക് പഞ്ചായത്ത്

പഴയന്നൂര്‍: ഐ.എ.വൈ. ഭവനനിര്‍മ്മാണപദ്ധതി നടപ്പിലാക്കുന്നതിന് ഫണ്ട് കണ്ടെത്താനാകാതെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വലയുന്നു. പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ലഭ്യമാക്കേണ്ട 75,000 രൂപ വീതമുള്ള വായ്പ മേഖലയിലെ ബാങ്കുകള്‍ നിഷേധിച്ച സാഹചര്യത്തിലാണ് പദ്ധതി നിര്‍വ്വഹണം അനിശ്ചിതത്വത്തിലായത്. ഗുണഭോക്താവിന് രണ്ടുലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്. ഇതിലേക്കായി ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും 19,125 രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് 38,250 രൂപയും കേന്ദ്രാവിഷ്‌കൃതഫണ്ട് 48,500 രൂപയും നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 75,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്തുകളോട് പരിധിയിലെ സഹകരണബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശിച്ചത്. ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ആകെ 249 ഗുണഭോക്താക്കള്‍ക്കുവേണ്ടിയാണ് വായ്പ എടുക്കേണ്ടത്. ഇതില്‍ കൊണ്ടാഴി, തോന്നൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ പഴയന്നൂര്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് കിള്ളിമംഗലം ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, തിരുവില്വാമല, വെങ്ങാനെല്ലൂര്‍, പുലാക്കോട് എന്നിവിടങ്ങളിലെ സര്‍വ്വീസ് സഹകരണബാങ്കുകളും ആണ് വായ്പ നിഷേധിച്ചത്. 249 ഗുണഭോക്താക്കളില്‍ 150 പേര്‍ക്ക് 75,000 രൂപ കുറച്ചേ നല്‍കാന്‍ കഴിയുകയുള്ളൂ.

ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സി.പി.എം. പഴയന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഇതിനകം പ്രതിഷേധസമരവുമായി രംഗത്തിറങ്ങി.

HIT LIKE -www.facebook.com/pazhayannurNews

പഴയന്നൂരില്‍ വയല്‍ നികത്തല്‍ വ്യാപകം പഴയന്നൂര്‍: തണ്ണീര്‍ത്തട സംരക്ഷണനിയമം കാറ്റില്‍ പറത്തി പഴയന്നൂരിലെ വിവിധ ഭാഗങ്ങളില്...
01/08/2013

പഴയന്നൂരില്‍ വയല്‍ നികത്തല്‍ വ്യാപകം

പഴയന്നൂര്‍: തണ്ണീര്‍ത്തട സംരക്ഷണനിയമം കാറ്റില്‍ പറത്തി പഴയന്നൂരിലെ വിവിധ ഭാഗങ്ങളില്‍ വയല്‍നികത്തല്‍ വ്യാപകം. കല്ലംപറമ്പ്, ഗ്രാമപ്പഞ്ചായത്താഫീസിനു സമീപം, പാറയ്ക്കല്‍ മേഖല, വെള്ളാര്‍കുളം എന്നിവിടങ്ങളില്‍ വന്‍തോതില്‍ വയല്‍ നികത്തലാണ് നടക്കുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. റവന്യു, പോലീസ് അധികൃതരെ നാട്ടുകാര്‍ അറിയിച്ചാല്‍ പോലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

പൊതുമരാമത്ത് റോഡിലെ കലുങ്ക് സ്വകാര്യവ്യക്തി എടുത്തുമാറ്റിയിട്ടും യാതൊരു നിയമനടപടിയും ഉണ്ടാകുന്നില്ല. പോലീസിന് പൊതുമരാമത്തുവകുപ്പ് എ.ഇ. പരാതി നല്‍കിയതായി പറഞ്ഞെങ്കിലും പരാതിയൊന്നും കിട്ടിയില്ലെന്ന് പോലീസ് പറയുന്നു. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളൊ ജനപ്രതിനിധികളൊ ഒരു ശബ്ദവും ഉയര്‍ത്തുന്നില്ലെന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

HIT LIKE -www.facebook.com/pazhayannurNews

31/07/2013
നാരായണ വിദ്യാലയത്തില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം പഴയന്നൂര്‍: ഗ്രാമപ്പഞ്ചായത്തിലെ നാരായണവിദ്യാലയത്തില്‍ എല്ലാ ക്ലാസ...
31/07/2013

നാരായണ വിദ്യാലയത്തില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം


പഴയന്നൂര്‍: ഗ്രാമപ്പഞ്ചായത്തിലെ നാരായണവിദ്യാലയത്തില്‍ എല്ലാ ക്ലാസ്മുറികളും സ്മാര്‍ട്ട് ക്ലാസ് റൂം ആക്കിയതിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത സമ്പ്രദായവും സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ ബോധനരീതി ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരന്‍ അധ്യക്ഷനായി. സഹകരണബാങ്ക് പ്രസിഡന്റ് ടി.ആര്‍. അയ്യപ്പന്‍, എ.വി. സുകുമാരന്‍, സോമസുന്ദരന്‍, സിന്ധു രമേഷ് എന്നിവര്‍ പ്രസംഗിച്ചു

HIT LIKE -www.facebook.com/pazhayannurNews

പ്രതിഷേധിച്ചു പഴയന്നൂര്‍: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ പി.കെ. മുരളീധരനെതിരെ അടിസ്ഥാനരഹി...
31/07/2013

പ്രതിഷേധിച്ചു



പഴയന്നൂര്‍: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ പി.കെ. മുരളീധരനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ഒറ്റപ്പെടുത്താനുള്ള സംഘപരിവാര്‍ സംഘടനകളുടെ നീക്കത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.ആര്‍. അയ്യപ്പന്‍ അധ്യക്ഷനായി. വി.കെ. ശ്രീകുമാര്‍, പി.വി.കെ. ബാലകൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ശ്രീകുമാര്‍, എ. ബെല്‍ജി, ബിജു വി. നായര്‍, ചന്ദ്രശേഖരന്‍, സുമേഷ്, ടോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

HIT LIKE -www.facebook.com/pazhayannurNews

Address

Pazhayannur
Thrissur
680587

Telephone

9846992599

Website

Alerts

Be the first to know and let us send you an email when Pazhayannur news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share