Thrikkur Grama Panchayat

Thrikkur Grama Panchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thrikkur Grama Panchayat, Government Organization, Thrissur.

നാളെ നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷനുമായി ബന്ധപ്പെട്ട് മാലിന്യശേഖരണത്തിനായി സ്വന്തമായി നിര്‍മ്മിച്ച ഹരിത ബിന്നുകളുമായി ...
08/04/2026

നാളെ നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷനുമായി ബന്ധപ്പെട്ട് മാലിന്യശേഖരണത്തിനായി സ്വന്തമായി നിര്‍മ്മിച്ച ഹരിത ബിന്നുകളുമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക്...

14/03/2026
2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയായ ഇടവിളക്കിറ്റ് വിതരണം പ്രകാരം കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുന്...
14/03/2026

2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയായ ഇടവിളക്കിറ്റ് വിതരണം പ്രകാരം കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസി‍ഡന്റ് പോള്‍സണ്‍ തെക്കുംപീടിക അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ഡേവീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ദീപ് കണിയത്ത്, മെമ്പര്‍മാരായ സൈമണ്‍ നമ്പാടന്‍, പ്രീബനന്‍ ചുണ്ടലപ്പറമ്പില്‍, സിന്ധുമോള്‍, ധന്യ ഷനോജ്, ഷീബ നിഗേഷ്, കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവര്‍ സംസാരിച്ചു. കൃഷി വകുപ്പ് ജീവനക്കാരും കര്‍ഷകരും പങ്കെടുത്തു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 2026 മാര്‍ച്ച് 10 ന് കൂടിയ ഗ്രാമപഞ്ചായത്ത് കമ്മ...
10/03/2026

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 2026 മാര്‍ച്ച് 10 ന് കൂടിയ ഗ്രാമപഞ്ചായത്ത് കമ്മറ്റി മുമ്പാകെ വൈസ് പ്രസിഡന്റ് ശ്രീ പോള്‍സണ്‍ തെക്കുംപീടിക അവതരിപ്പിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ സമസ്ഥ മേഖലയിലേയും പുരോഗതി മുന്‍നിര്‍ത്തിയുള്ള ഒരു മിച്ച ബഡ്ജറ്റാണ് അവതിരിപ്പിച്ചിട്ടുള്ളത്. സേവന മേഖലക്ക് മുന്‍ഗണകൊടുത്ത ബജറ്റില്‍ 503116259/- രൂപ വരവും, 495616041/- രൂപ ചിലവും, 8500218/- രൂപ നീക്കി ബാക്കിയും ഉള്‍ക്കൊള്ളുന്ന ബജറ്റ് നിര്‍ദേശങ്ങളാണ് അവതരിപ്പിച്ചത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തിന്റെ വികസനത്തിനും, പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടപ്പിലാക്കേണ്ട പദ്ധതി, പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ . കാര്‍ഷിക വികസനം, വിദ്യാഭ്യാസ മെഖല,ദാരിദ്ര ലഘൂകരണം,മാലിന്യ സംസ്കരണം, പശ്ചാതല സൗകര്യ വികസനം,ആരോഗ്യം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവധങ്ങളായ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് ഫണ്ട് വകയിരുത്തല്‍ നടത്തിയിട്ടുണ്ട്.
കൂടാതെ ക്ഷയരോഗികള്‍ക്ക് പോഷകാഹാരം, ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം, അനീമീയ വിമുക്തമാക്കല്‍, രോഗികള്‍ക്ക് മരുന്ന് വാങ്ങല്‍ എന്നിവക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യം ,ജീവിത സംരക്ഷണം, മാനസികോല്ലാസം എന്നിവക്കായി, വയോജനങ്ങള്‍ക്ക് ഉല്ലാസ പരിപാടികള്‍, പകല്‍ വീട്പരിപാലനം ,മെഡിക്കല്‍ സേവനം, ഓപ്പണ്‍ ജിം, കുട്ടികളുടെ പാര്‍ക്ക് എന്നിവക്കായി പദ്ധതികള്‍ വിഭാവനം ചെയ്തീട്ടുണ്ട്.
മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ചുള്ള റോഡ് സംരക്ഷണ പ്രോജക്റ്റുകള്‍, റോഡിതര സംരക്ഷണ പ്രോജക്റ്റുകള്‍ക്ക് എന്നിവയ്ക്കായി 2,66,58,999/- രൂപയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‍. ഭവന രഹിതരില്ലാത്ത , ശൂചിത്വപൂര്‍ണമായ തൃക്കൂര്‍ പഞ്ചായത്ത് എന്നതാണ് ലക്ഷ്യം.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ബാലസൗഹൃദ ബജറ്റിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ IAS നിര്‍വ്വഹിച്ചു. പഞ്ചായ...
14/07/2025

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ബാലസൗഹൃദ ബജറ്റിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ IAS നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ബാലബാലിക സഭയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി വര്‍ഗ്ഗീസ് ബജറ്റ് അവതരിപ്പിച്ചു. സിനിമാ താരം സ്ഫടികം ജോര്‍ജ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗം പോള്‍സണ്‍ തെക്കുംപീടിക, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സലീഷ് ചെമ്പാറ, സെക്രട്ടറി പ്രതീഷ് വി വി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ആന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇരിഞ്ഞാലക്കുട റേഞ്ച് എക്സൈസ് ഓഫീസ് സിവില്‍ എക്സൈസ് ഓഫീസര്‍ ജദീര്‍ കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

02/06/2025

തൃക്കൂർ സ്നേഹ സ്പർശം BRC യിലെ കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിന് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജോസഫ് ടാജറ്റ് ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബ്ലോക്കിലെ ഏക ബഡ്സ് സ്ക്കൂളാണ് സ്നേഹസ്പര്‍ശം റീഹാബിലിറ്റേഷന്‍ സെന്റര്‍. വാർഡ് മെമ്പർ ഗിഫ്റ്റി ഡെയ്സൺ സ്വാഗതം ആശംസിച്ചു. ബ്ലോക്ക്‌ മെമ്പർ മിനി ഡെന്നി, വൈസ് പ്രസിഡന്റ്‌ ഹേമലത സുകുമാരൻ, കുടുംബശ്രീ ചെയർപേഴ്സൺ പ്രസന്ന ഷാജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ഡേവിസ്, മെമ്പർമാരായ സൈമൺ നമ്പാടൻ, സെക്രട്ടറി പ്രദീഷ് വി വി, അസിസ്റ്റന്റ് സെക്രട്ടറി സജിത ടി ബി, ബഡ്‌സ് അധ്യാപിക പ്രമീള എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബ്ലോക്ക്‌ കോർഡിനേറ്റർ ഡിറ്റി പോൾ നന്ദി അറിയിച്ചു. ബഡ്‌സ് കുട്ടികളുടെ രക്ഷിതാക്കൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Address

Thrissur
680317

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496046131

Alerts

Be the first to know and let us send you an email when Thrikkur Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thrikkur Grama Panchayat:

Share