04/06/2026
*"മണി"ക്ക് വേണ്ടി എന്തും ചെയ്യും മണികണ്ഠൻ*
കവർച്ച കൊലപാതകശ്രമം പിടിച്ചുപറി മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ മുഖ്യപ്രതിയായ മണികണ്ഠൻ, കുറച്ചു വർഷം മുൻപ് മോഷണക്കേസിൽ ഉൾപ്പെട്ട് മുംബൈയിലെ കല്യാൺ എന്ന സ്ഥലത്ത് വെച്ച് പോലീസിന്റെ പിടിയിലായി ഇയാൾ കല്യാൺ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരവെ ജയിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് ജയിൽ ചാടിയിട്ടുള്ളതും പിന്നീട് ഇയാളെ പിടികൂടിയിട്ടുള്ളതുമാണ്. കൂടാതെ തമിഴ്നാട്ടിൽ വെച്ച് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടുപോയിട്ടുള്ള പ്രതിയുമാണ് . സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന ഇയാൾ ഒരു സംസ്ഥാനത്തു നിന്ന് മോഷ്ടിച്ച സ്വർണവും മറ്റു വസ്തുക്കളും മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിൽക്കുകയും ആർഭാട ജീവിതം നയിച്ചു വരികയും ആണ് പതിവ്. മണികണ്ഠനെ അറസ്റ്റ് ചെയ്തത് വഴി തൃശ്ശൂർ സിറ്റി പോലീസിന്റെ അന്വേഷണ മികവിന്റെ മറ്റൊരു അധ്യായം കൂടി രചിക്കപ്പെടുകയാണ്.