19/06/2026
KCA STATE EXECUTIVE MEETING - മഞ്ചേരിയിൽ നിന്നുള്ള മലപ്പുറം KCA ജില്ലാ പ്രസിഡണ്ട് ആയ "MR.SHAJI KA" KCA സംഘടനയുടെ സംസ്ഥാന പ്രസിഡൻറായി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു. KCA സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി മുൻ PST-യിൽ ഉണ്ടായിരുന്ന MR.SURESH E NAIR തന്നെ തുടരുകയും, ട്രഷറർ സ്ഥാനത്തേക്ക് മുൻ PST-യിൽ ഉണ്ടായിരുന്ന MR.RASHEED MR- നെ നിലനിർത്തുകയും ചെയ്തു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയി പത്തനംതിട്ട ജില്ലയുടെ പ്രസിഡണ്ട് ആയ MR.VARGHESE GEORGE - നെ കമ്മിറ്റി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. തുടർന്ന് സംഘടനയുടെ സംസ്ഥാനതലത്തിലും, ജില്ലാ തലങ്ങളിലും എല്ലാ പ്രവർത്തനങ്ങളും വിഭാവനം ചെയ്യുന്നതിനും, സംഘടനയെ കോർത്തിണക്കി KCA എന്ന സംഘടനയെ കെട്ടിപ്പടുക്കുവാൻ ശക്തമായ ഒരു കോർ കമ്മിറ്റിയെ കൂടി തീരുമാനിച്ചു. കോർ കമ്മിറ്റി അംഗങ്ങളുടെ പേരുവിവരങ്ങൾ താഴെ കൊടുക്കുന്നു ചാൾസ് ജോൺസൺ(തൃശൂർ ജില്ല), ബാബു പി പി (തൃശൂർ ജില്ല), സാജു വക്കാണിപ്പുഴ ( കണ്ണൂർ ജില്ല), റഷീദ് എം.ആർ (കണ്ണൂർ ജില്ല), സിജിൻ ( പത്തനംതിട്ട ജില്ല), ബിജു (പത്തനംതിട്ട ജില്ല), സുരേഷ് നായർ (മലപ്പുറം ജില്ല), ഷാജി (മലപ്പുറം ജില്ല). നവംബർ 17,18,19 എന്നീ തീയതികളിൽ ആയി അങ്കമാലി ADLUX കൺവെൻഷൻ സെൻററിൽ വച്ചു നടക്കാൻ പോകുന്ന TENTDEC EXPO 2026 -മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സംസ്ഥാനതലത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. ചാലക്കുടി മേഖല കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഏകസ്വരത്തിൽ പൂർണ്ണ സപ്പോർട്ട് അറിയിച്ചുകൊണ്ട് മറ്റെല്ലാ ജില്ലകളിൽ നിന്നുമുള്ള അംഗങ്ങൾ അവരുടെ നിലപാടുകൾ വ്യക്തമാക്കുകയും, സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും നമ്മളോട് കൂടെ നമ്മളിൽ ഒരാളായി എല്ലാ ജില്ലക്കാരും ഉണ്ടാകുമെന്ന ഉറപ്പ് ഓരോ ജില്ലാ കമ്മിറ്റിയും നമുക്ക് നൽകുകയുണ്ടായി എന്ന സന്തോഷവാർത്ത കൂടി എല്ലാവരെയും ഇതിനാൽ അറിയിക്കുന്നു.
ഒരുമിച്ച് മുന്നേറാം – KCA ശക്തമാകട്ടെ!
ജയ് KCA
എന്ന്, KCA STATE EXECUTIVE COMMITTEE