SDPI Pavaratty

SDPI Pavaratty Social Democratic Party of India

ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക.
05/04/2026

ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക.

03/04/2026

യഥാർത്ഥ ബദൽ ജനപക്ഷ ബദൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ മണലൂർ മണ്ഡലം സ്ഥാനാർത്ഥി ദിലീഫ് അബ്ദുൽ ഖാദറിനെ വിജയിപ്പിക്കുക ❤️❤️
പൂവത്തൂർ നൽകിയ സ്വീകരണത്തിൽ

ഡോ: ആർ.സി. മുജീബ് റഹ്മാനെ  എസ് ഡി പി ഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.തിരുവനന്തപുരത്ത് നടന്ന  46-ാമത് നാഷണൽ മാസ്...
03/04/2026

ഡോ: ആർ.സി. മുജീബ് റഹ്മാനെ എസ് ഡി പി ഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

തിരുവനന്തപുരത്ത് നടന്ന 46-ാമത് നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ (2026) 100 മീറ്റർ സ്പ്രിന്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഡോ. ആർ.സി. മുജീബ് റഹ്മാനെ എസ് ഡി പി ഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ, എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഉസ്‌മാൻ ആദരിച്ചു.

കുടുംബ സംഗമം സംഘടിപ്പിച്ചു.മണലൂർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എസ്. ഡി. പി. ഐ. പാവറട്ടി പഞ്ചായത്ത് കമ്മിറ്റി ക...
03/04/2026

കുടുംബ സംഗമം സംഘടിപ്പിച്ചു.

മണലൂർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്. ഡി. പി. ഐ. പാവറട്ടി പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഉസ്‌മാൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധീഖ് എൻ എ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി റഫീന സൈനുദ്ധീൻ, മണ്ഡലം പ്രസിഡണ്ട് ആർ വി ഷഫീർ , വുമൺ ഇന്ത്യ മണ്ഡലം പ്രസിഡന്റ് ശംസീന അൻസാർ, മണലൂർ നിയമസഭാ എസ് ഡി പി ഐ സ്ഥാനാർത്ഥി ദിലീഫ് അബ്ദുൽ കാദർ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഹക്കീം , വാർഡ് മെമ്പർ ഹബീബ് ഇബ്രാഹീം , നസീബ് കൂരിക്കാട് സംസാരിച്ചു.

03/03/2026

ഇറാൻ ആക്രമണം: അമേരിക്കൻ - ഇസ്രായേൽ ഭീകരതക്കെതിരെ പാവറട്ടിയിൽ നടന്ന പ്രതിഷേധ പ്രകടനം.

ഇറാൻ ആക്രമണം: അമേരിക്കൻ - ഇസ്രായേൽ ഭീകരതക്കെതിരെ എസ്. ഡി. പി. ഐ.  പ്രതിഷേധിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നുകയറുക...
02/03/2026

ഇറാൻ ആക്രമണം: അമേരിക്കൻ - ഇസ്രായേൽ ഭീകരതക്കെതിരെ എസ്. ഡി. പി. ഐ. പ്രതിഷേധിച്ചു.

രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നുകയറുകയും രാഷ്ട്ര തലവന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കൻ ഇസ്രയേൽ ഭീകരത ലോകത്തിൻറെ സമാധാനം തകർക്കുന്നതിനെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി സെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ഹസ്സൻ മരോട്ടിക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആർ. വി. ഷഫീർ ഉദ്‌ഘാടനം ചെയ്തു. ഷംസുദ്ധീൻ ചൊവ്വല്ലൂർപടി, ഹബീബ് ഇബ്രാഹീം , നസീബ് കൂരിക്കാട് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

14/02/2026

പൗരാവകാശ ജാഥക്ക് പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പാവറട്ടി സെൻ്റെറിൽ സ്വീകരണം നൽകി.

അവകാശ നിഷേധങ്ങൾക്കെതിരെ നടത്തുന്ന പൗരാവകാശ ജാഥക്ക് പാവറട്ടിയിൽ സ്വീകരണം നൽകി. പാവറട്ടി: അവകാശ നിഷേധങ്ങൾക്കെതിരെ എസ് ഡി പ...
14/02/2026

അവകാശ നിഷേധങ്ങൾക്കെതിരെ നടത്തുന്ന പൗരാവകാശ ജാഥക്ക് പാവറട്ടിയിൽ സ്വീകരണം നൽകി.

പാവറട്ടി: അവകാശ നിഷേധങ്ങൾക്കെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം പ്രസിഡണ്ട് കെ.കെ ഹുസൈർ നയിക്കുന്ന പൗരാവകാശ ജാഥക്ക് പാവറട്ടിയിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് സിദ്ധീഖ് എൻ എ. അധ്യക്ഷത വഹിച്ചു.

കേരള സംസ്ഥാന അണ്ടർ ട്വന്റി ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ച സൈഫുൽ ഇസ്ലാമിനെ (വാർഡ് മെമ്പർ ഹബീബ് ഇബ്റാഹീമിന്റെ മകൻ) സ്വീകരണയോഗത്തിൽ അനുമോദിച്ചു.

മണ്ഡലം പ്രസിഡൻ്റ് കെ.കെ. ഹുസൈർ, സെക്രട്ടറി ആർ. വി. ഷഫീർ, ദിലീഫ് അബ്ദുൾ ഖാദർ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഹക്കീം, വാർഡ് മെമ്പർ ഹബീബ് ഇബ്റാഹീം സംസാരിച്ചു.

10/02/2026

മണലൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം വി. എം. ഫൈസൽ സംസാരിക്കുന്നു.

64-ാം സംസ്‌ഥാന സ്‌കൂൾ കലോത്സവം ദഫ് മുട്ട് വിഭാഗം 1st WITH A GRADE നേടിയ മുഹമ്മദ് മെഹഫസ് നിയാസിനെ എസ്. ഡി. പി. ഐ. മാമബസാർ...
08/02/2026

64-ാം സംസ്‌ഥാന സ്‌കൂൾ കലോത്സവം ദഫ് മുട്ട് വിഭാഗം 1st WITH A GRADE നേടിയ മുഹമ്മദ് മെഹഫസ് നിയാസിനെ എസ്. ഡി. പി. ഐ. മാമബസാർ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.

Address

Thrissur
680507

Website

Alerts

Be the first to know and let us send you an email when SDPI Pavaratty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Pavaratty:

Share