ABVP Thrissur maha nager

ABVP Thrissur maha nager "നാളെയുടെ നന്മകായ് അസ്വാത ന്ദ്ര്യത്തിനു മുൻപിൽ അടിപതാറാത്ത യുവത്വം ,, എ ബി വി പി യിൽ അംഗം ആവുക !!!

03/02/2016

ദേശീയത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കണം : എബിവിപി - http://bit.ly/1KOLUGQ

07/01/2016

ആംബുലന്‍സിന് വഴിമാറിക്കൊടുത്തില്ലെങ്കില്‍ ഇനിമുതല്‍ 2000 രൂപ പിഴhttp://goo.gl/5jn5cd

11/12/2015
05/10/2015

ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ .......... നോക്കൂ ഇതാണ് ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വം, ആഴം വേദങ്ങളുടെ ,സ്മൃതികളൂടെ പ്രാമാണികത
*Republic of India ---''സത്യമേവ ജയതേ (മുണ്ഡകോപനിഷത് )
*Nepal ---''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം)
*Goverment of Kerala ---''തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് )
*Goverment of Goa ---''സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് '' (കഠോപനിഷത)
*Research and Analysis Wing (RAW) ---''ധര്‍മോ രക്ഷതി രക്ഷിതഃ'' (മനുസ്മൃതി)
*National Academy of Legal Studies and Research University - Andhra Pradesh ---''ധര്‍മേ സര്‍വം പ്രതിഷ്ഠിതം''
*Centre for Environmental Planning and Technology (CEPT) ---''ജ്ഞാനം വിജ്ഞാനസഹിതം'' (ഭഗവദ് ഗീത)
*Life Insurance Corporation of India (LIC) ---''യോഗക്ഷേമം വഹാമ്യഹം'' (ഭഗവദ് ഗീത)
*Institute of Chartered Accountants of India (ICAI) ---''യാ ഏഷാ സുപ്തേഷു ജാഗൃതി'' (കഠോപനിഷത്)
*Indian Navy ---''ശം നോ വരുണാ'' (തൈത്തിരിയോപനിഷത്)
*INS (Indian Naval Ship) Vikrant ---''ജയേമ ശം യുദ്ധി സ്പര്‍ദ്ധ'' (ഋഗ് വേദം)
*INS Mysore ---''ന ബിഭേതി കദാചന'' (മഹോപനിഷത്)
*INS Delhi ---''സര്‍വതോ ജയം ഇച്ഛാമി'' (സുഭാഷിതം)
*INS Mumbai ---''അഹം പര്യാപതം ത്വിദമേതേഷാം ബലം'' (ഭഗവദ് ഗീത)
*INS Shivaji ---''കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*INS Hamla ---''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം'' (ഭഗവദ് ഗീത)
*INS Valsura ---''തസ്യ ഭാസാ സര്‍വമിദം വിഭാതി'' (കഠോപനിഷത്)
*INS Chilka ---''ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി'' (പഞ്ചതന്ത്രം)
*Indian Air Force -''നഭസ്പൃശം ദീപ്തം'' (ഭഗവദ് ഗീത)
*Indian Coast Guard ---''വയം രക്ഷാമഹ'' (വാല്‍മീകി രാമായണം)
*Tourism Development Corporation of India ---''അതിഥി ദേവോ ഭവഃ'' (തൈത്തിരിയോപനിഷത്)
*Reserve Bank of India ---''ബുദ്ധൗ ശരണമന്വിച്ഛ'' (ഭഗവദ് ഗീത)
*All India Institute of Medical Sciences ---''ശരീരമധ്യം ഖലൂധര്‍മസാധനം'' (കാളിദാസന്‍റെ കുമാരസംഭവം)
*Andhra University ---''തേജസ്വി നാവധീതമസ്തു'' (കഠോപനിഷത്)
*Mysore University ---''ന ഹി ജ്ഞാനേന സദൃശം'' (ഭഗവദ് ഗീത)
*Nizam Institute of Medical Sciences -Andhra Pradesh ---''സര്‍വേ സന്തു നിരാമയാ'' (ശ്രീ ശങ്കരാചാര്യര്‍)
*NTR University of Health Sciences -Andhra Pradesh ---''വൈദ്യോ നാരായണോ ഹരി'' (പുരാണം)
*Indian School of Mines -Dhanbad ---''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത'' (കഠോപനിഷത്)
*Bengal Engineering and Science University -Shibpur ---''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യഭ വരാന്നിബോധത'' (കഠോപനിഷത്)
*Berhampur University -Orissa ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*National Institute of Technology -Calicut -Kerala ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*Central Board of Secondary Education (CBSE) ---''അസതോമാ സദ്ഗമയ'' (ബൃഹദാണ്യകോപനിഷത്)
*Indian Institute of Technology -Kanpur ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*Osmania University -Andhra Pradesh ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*National Institute of Technology -Srinagar ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*Kannur University -Kerala ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*College of Engineering -Trivandrum -Kerala ---''കര്‍മ ജ്യായോ ഹ്യകര്‍മണഃ'' (ഭഗവദ് ഗീത)
*Devi Ahilya Vishwavidyalaya ---''ധിയോ യോ നഃ പ്രചോദയാത്'' (യജുര്‍ വേദം)
*Gujarat National Law University ---''ആ നോ ഭദ്രാ ക്രുതവോ യന്തു വിശ്വതോ'' (ഋഗ്വേദം)
*Indian Institute of Management -Bangalore ---''തേജസ്വി നാവധീതമസ്തു'' (കഠോപനിഷത്)
*Kendriya Vidyalaya ---''തത് ത്വം പൂഷാന്നപാവൃണു'' (ഈശാവാസ്യ ഉപനിഷത്)
*Banasthali Vidyapith ---''സാ വിദ്യാ യാ വിമുക്തയേ'' (വിഷ്ണുപുരാണം)
*Visvesvaraya National Institute of Technology -Nagpur ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Indian Institute of Management -Calicut -Kerala ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Indian Institute of Technology -Kharagpur ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*National Institute of Technology -Silchar ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Madan Mohan Malaviya Engineering College -Gorakhpur ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Indian Institute of Technology -Chennai ---''സിദ്ധിര്‍ഭവതി കര്‍മ്മജാ'' (ഭഗവദ് ഗീത)
*Motilal Nehru National Institute of Technology -Allahabad ---''സിദ്ധിര്‍ഭവതി കര്‍മ്മജാ'' (ഭഗവദ് ഗീത)
*Sampurnanand Sanskrit University ---''ശ്രുതം മേ ഗോപായ'' (തൈത്തിരിയോപനിഷത്)

05/10/2015

ഞാന്‍ ഓംകാരമാണ്....
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെ മനസ്സിലും ആ ചിഹ്നം ഓര്‍മ്മ വരും. ഹൈന്ദവ ദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓംകാരത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ആരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും.
അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അര്‍ത്ഥവ്യാപ്തിയുണ്ട്. ' അ ' ആദിമത്വത്തേയും ' ഉ ' ഉത്കര്‍ഷത്തേയും ' മ ' മിതി (പരിധി) യേയും ചൂണ്ടികാണിക്കുന്നു. അതിനാലാണ് ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.
പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ട്. അവയില്‍ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. നിത്യമായ ഓംകാരജപം കൊണ്ട് ദേവേന്ദ്രന്‍, അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകള്‍ അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാന്‍ ഓം ഉപയോഗിക്കാമെന്ന് യജുര്‍വേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോള്‍ മുണ്ഡകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മൈക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നാണുപദേശിക്കുന്നത്. ഭഗവത് ഗീതയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് താന്‍ ശബ്ദങ്ങളില്‍ ഓംകാരമാണെന്നാണ്. യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി ഓംകാരശബ്ദത്തെ വിശേഷിപ്പിക്കുന്നത്,
ഈശ്വരപ്രതീകത്തെ ഓംകാരമായി അംഗീകരിച്ച് തുടര്‍ച്ചയായ ഓംകാരജപവും ധ്യാനവും കൊണ്ട് ഒരു വ്യക്തിക്ക് സമാധിയടയുവാന്‍ കഴിയുമെന്നാണ്. ആധുനികയുഗത്തില്‍ സ്വാമി വിവേകാനന്ദന്‍, അരവിന്ദ - രമണ മഹര്‍ഷിമാര്‍ തുടങ്ങി അനേകം മഹദ് വ്യക്തിത്വങ്ങള്‍ ഓംകാരധ്വനിയെപ്പറ്റി വിശേഷണങ്ങള്‍ കുറിച്ചിട്ടുണ്ട്. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെങ്കിലും അറിവില്ലാത്ത നിരവധി ഭാരതീയര്‍ ഇതിനെ ഇപ്പോഴും മതചിഹ്നമായി കരുതുന്നു. എന്നാല്‍, ഈശാധിഷ്ഠിതമായിരിക്കുന്ന ഓംകാരം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന സത്യം അവരറിയാതെ പോയിരിക്കുന്നു.
ഓംകാരജപം കൊണ്ടും ധ്യാനം കൊണ്ടും പടയോട്ടങ്ങള്‍തന്നെ നടത്തി വിജയിച്ചുകൊണ്ടിരിക്കുന്നവരെ സൈബര്‍ യുഗത്തില്‍ നമുക്കിടയില്‍ കാണാവുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈശ്വരനും ഓംകാരവും ഒന്നുതന്നെയെന്നതാണ് ഏറ്റവും വലിയ തിരിച്ചറിവും

പെൺകുട്ടികൾക്കു നേരെ നടക്കുന്ന അക്രമങ്ങളെ ജനമധ്യത്തിൽ അറിയിക്കാൻ പോരാടിയ ABVP സംസ്ഥാന സഹവിദ്യാർത്ഥിനി പ്രമുഖ് കുമാരി Sti...
02/10/2015

പെൺകുട്ടികൾക്കു നേരെ നടക്കുന്ന അക്രമങ്ങളെ ജനമധ്യത്തിൽ അറിയിക്കാൻ പോരാടിയ ABVP സംസ്ഥാന സഹവിദ്യാർത്ഥിനി പ്രമുഖ് കുമാരി Stinnie John Kukku നും വിദ്യാർത്ഥി പരിഷത്തിനും ഒരായിരം അഭിനന്ദനങ്ങൾ ....

ഇന്റേണൽ മാർക്കിന്റെ പേരിൽ സംസ്ഥാനത്തെ കോളജുകളിൽ പെൺകുട്ടികൾ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. ക്യാംപസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കോളജുകളിലെ വനിതാ സെല്ലുകൾ സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നും

02/10/2015

സഖാക്കള് പട്ടിണി മാറ്റിയ കഥകള് .......!!! # # # # #
1. ആദ്യമായി സഖാക്കള് പട്ടിണി മാറ്റാന് ശ്രമിച്ചത് ബംഗാളില് ആയിരുന്നു.അതിനായി 38 കൊല്ലം ബംഗാള് ഭരിച്ചു ഒടുവില് ഒരു നേരത്തെ ആഹാരത്തിനായി പാവം ബംഗാളികൾക്ക് കേരളത്തില് കൂലി പണിക്ക് വരേണ്ടി വന്നു.
2. ത്രിപുരയിലെ പട്ടിണി മാറ്റാന് സഖാക്കള് ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ കൂലി കൊടുത്താണ് സഖാക്കള് അവരുടെ പട്ടിണി മാറ്റുന്നത്.
3. കേരളത്തില് സഖാക്കള് ഏതാണ്ട് 30 കൊല്ലത്തോളം പലപ്പോഴായി ഭരിച്ചു. ഭരണം തുടങ്ങുമ്പോഴുള്ള 51 ഓളം കമ്പനികള് ഇന്നില്ല. നെൽപ്പാടങ്ങളില്ല. അരി പോലും മറ്റു സംസ്ഥാനങ്ങളില് നിന്ന് വരണം മലയാളിയുടെ അടുപ്പ് പുകയാൻ. തൊഴിലില്ലാത്ത യുവതീ യുവാക്കൾ അന്യ നാട്ടില് ജോലിക്ക് പോകേണ്ടി വന്നു. ഇനിയും കേരളത്തിൻറെ പട്ടിണി മാറ്റാന് ഒരവസരം കൂടി തെണ്ടുകയാണ് പാവം സഖാക്കള്.
4. കംമ്പ്യൂട്ടർ വന്നാല് തൊഴില് നഷ്ടപ്പെടുമെന്ന് പറഞ്ഞ് സമരം ചെയ്ത സഖാക്കളുടെ നേതാക്കളുടെ മക്കള് IT കമ്പനി തുടങ്ങിയപ്പോള് സമരം തീർന്നു. കംമ്പ്യൂട്ടർ മൂലം ഉണ്ടാകുന്ന പട്ടിണിയും മാറി.
5. അമേരിക്ക സാമ്രാജ്യത്വ രാജ്യമാണ് ആ രാജ്യത്തെ ബഹിഷ്കരിക്കാൻ പറഞ്ഞ സഖാക്കളുടെ നേതാക്കളായ ഐസക്കിൻറെയും,സീതാറാം യെച്ചൂരിയുടേയും മക്കള് അവിടെ പഠിച്ച് ജോലി ചെയ്ത് ആ രാജ്യത്തിന്റെ പട്ടിണി മാറ്റുന്നു.
നിങ്ങള് വെള്ളം ചൂടാക്കിയ സ്ഥിതിക്ക് കുറച്ച് കൂടി പറയട്ടെ ബിജെപി ചായ കടക്കാരന് പിന്നോക്കകാരനെ പ്രധാനമന്ത്രി ആക്കിയപ്പോൾ നിങ്ങള് സഖാക്കള് ഭൂജന്മിയും ആന്ത്രാ ബ്രാഹ്മണനുമായ സീതാറാം യെച്ചൂരിയേയാണ് പാര്ട്ടി ജനറല് സെക്രട്ടറി ആക്കിയത്. സവർണ്ണ ജാതിയോടും പണക്കാരനോടുമുള്ള പാര്ട്ടി പ്രേമം ഇതാണ് ദയവായി ഇനി നിങ്ങള് പാവപ്പെട്ടവൻറെയ
ും അധഃകൃതൻറെയും പാര്ട്ടിയാണ് നിങ്ങളുടേതെന്ന് പറഞ്ഞ് വെറുതെ നാണം കെടണ്ട.
കാര്യമിതൊക്കെയാണെങ്കിലും നിങ്ങള് സഖാക്കള് ആരുടെയും പട്ടിണി മാറ്റിയില്ലെന്ന് ഞങ്ങള് പറയില്ല കാരണം ബീഡി തൊറുപ്പുകാരൻറെ മകനും മറ്റൊരു ജോലിയുമില്ലാത്ത നിങ്ങളുടെ മുൻ പാര്ട്ടി സെക്രട്ടറി കോടിക്കണക്കിനു രൂപയുടെ വീട് വെച്ചതും മകനെ ബെർമിങ്ഹാംമിൽ അയച്ച് പഠിപ്പിച്ചതും പട്ടിണി മാറിയത് കൊണ്ടാണല്ലോ... അതുകൊണ്ട് ഇനി ഈ പട്ടിണി കഥ മാറ്റിപ്പിടി സഖാവേ പുതിയ വല്ല കഥയുമിറക്ക് ലാൽ സലാം.

01/10/2015

കുരിശ്ശിൽ തറച്ച ഗുരുദേവൻ' എന്ന സൂപ്പർ ഹിറ്റ്‌ നാടകത്തിനു ശേഷം, ഫാസിസ്റ്റുകളുടെ ചിഹ്നം ആയ താമരയിൽ ഇരിക്കുന്ന സരസ്വതിയെ മോചിപ്പിക്കാൻ.. കണ്ണൂർ ജയരാജാ തീയറ്റെർസ് അവതരിപ്പിക്കുന്ന പുതിയ സംഗീത നൃത്ത നാടകം 'മതേതര മഹാനവമിയും വിജയദശമിയും....'
സ്റ്റാലിനോട് പിണങ്ങിയ ചെഗുവേര ബൊളീവിയൻ കാടുകളിലെ ഘോരമായ തപസിനുശേഷം ജെറുസലേമിൽ പോയി ഹജ്ജ് നിർവഹിച്ച് തിരിച്ചെത്തിയ സുദിനമാണു നവരാത്രി എന്നു സഗാവ് ജയരാജൻ ഗദ്ഗദനായി അറിയിച്ചു..
അന്നേ ദിവസം നടക്കുന്ന വിദ്യാരംഭത്തിൽ ലാൽസലാമു അലൈക്കും എന്ന മതേതര മന്ത്രമായിരിക്കണം നാവിൽ കുറിക്കേണ്ടതെന്നു പാർട്ടി സെക്രട്ടറി പത്ര സമ്മേളനത്തിൽ അറിയിച്ചു..
നവരാത്രി പ്രമാണിച്ച് സംഘടിപ്പിച്ചിട്ടുള്ള മതേതരആഘോഷങ്ങളുടെ പരിപാടിക്രമങ്ങൾ ചുവടെ ചേർക്കുന്നു
മതേതര ദുർഗാഷ്ടമിദിവസം
------------------------------------
വൈകീട്ട് 6 നു: മതേതരപൂജവയ്പ്പ്
പൂജവയ്ക്കാൻ കൊണ്ടുവരുന്ന പുസ്തകങ്ങൾ നല്ല ചുവന്ന കടലാസിൽ വൃത്തിയായി പൊതിയുകയും അതിനു മുകളിൽ അരിവാൾ ചുറ്റികയുടെയും ചെഗുവേരയുടെയും ചിത്രങ്ങൾ ഒട്ടിയ്ക്കുകയും വേണം
6.30 നു മതേതരഭജന: ഗായകസഖാക്കൾ വിപ്ലവസൂക്തങ്ങൾ ഉറക്കെ ഏറ്റുചൊല്ലും, മതേതരം അല്പം കൂടി വേണം എന്ന് തോന്നുന്ന ബ്രാഞ്ചുകൾക്ക് ഒപ്പനയോ മാർഗംകളിയോ നടത്താം
7.00 നു മതേതരദീപാരാധന: നിലവിളക്കും ചിരാതും ഉപയോഗിച്ചാൽ വർഗ്ഗീയം ആകാൻ സാധ്യത ഉള്ളതിനാൽ ചൂട്ടുകറ്റയും തീപ്പന്തവും ആയിരിക്കണം ഉപയോഗിക്കേണ്ടത്
7.30 നു മതേതരനിവേദ്യം:
വർഗ്ഗീയവസ്തുക്കളായ അവിൽ, മലർ, ശർക്കര എന്നിവയ്ക്ക് പകരം കപ്പപ്പുഴുക്ക്, കാ‍ന്താരിച്ചമ്മന്തി, ബ്രഡ്, ബീഫ് എന്നിവ നിവേദ്യത്തിനായി എത്തിയ്ക്കണം
8.00 മതേതരനടയടപ്പ്:
റെഡ് വളണ്ടിയർ മാർച്ച്, ബാൻഡ് സെറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്
മതേതരമഹാനവമി ദിവസത്തെ പരിപാടികൾ
--------------------------------------------------------------
രാവിലെ 7ന്: മതേതരപള്ളിയുണർത്തൽ: നടയ്ക്കൽ കൂടി നിന്ന് മുദ്രാവാക്യം വിളിച്ച് പള്ളിയുണർത്തൽ കർമം നിർവഹിക്കേണ്ടതാണ്
മതേതരവിജയദശമി ദിവസം
--------------------------------------
രാവിലെ 10 നു പൂജയെടുപ്പ്: കുട്ടികൾ വരിവരിയായി നിന്ന് മുദ്രാവാക്യം വിളിച്ചു പുസ്തകക്കെട്ടുകൾ ഏറ്റുവാങ്ങണം
അതുകഴിഞ്ഞ് വിദ്യാരംഭം: മണലിൽ "ഇങ്ക്വിലാബ് സിന്ദാബാദ്" എന്ന് എഴുതണം..!!
പരിപാടികളിൽ എന്തെങ്കിലും സംശയം ഉള്ളവർ മേൽശാന്തി ജയരാജസ്വാമികളുമായി ബന്ധപ്പെടുക..
കടപ്പാട്: സോഷ്യൽ മീഡിയ

Address

THRISSUR DISTRICT
Thrissur

Website

Alerts

Be the first to know and let us send you an email when ABVP Thrissur maha nager posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share