16/05/2026
കെ ജി എസ് രചിച്ച ക്രിയേറ്റിവ് സർക്യൂട്ട് പുസ്തകത്തിന്റെ മലയാളം പരിഭാഷ ഉടൻ പ്രകാശിതമാകുന്നു. ശ്രീ ജോണി എം എൽ പരിഭാഷ നിർവഹിച്ച കേരള ലളിത കലാ അക്കാദമി പ്രസിദ്ധീകരണം സർഗശൃംഖല പ്രീ ബുക്കിങ് ആരംഭിച്ചു.
അഞ്ച് പ്രഭാഷണങ്ങളിലൂടെ, ആധുനികത, ഇക്ലെക്റ്റിസിസം, നൊസ്റ്റാൾജിയ എന്നിവ പോലുള്ള പ്രധാന ആശയങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്നുവെന്ന് മാത്രമല്ല കലാ ലോകത്തിൽ സ്ഥാപിതമായ നേട്ടങ്ങളുടെ മാനദണ്ഡങ്ങളെ പുനർവിചിന്തനം ചെയ്യാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രഭാഷണ പരമ്പരകൾക്ക് ചേർന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.