Kuttichira - Chalakudy

Kuttichira - Chalakudy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuttichira - Chalakudy, Landmark & historical place, kuttichira, Thrissur.

08/08/2019
08/08/2019
കാലവർഷം: രക്ഷാപ്രവർത്തനങ്ങൾക്ക് പോലീസ് സുസജ്ജംസംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന...
08/08/2019

കാലവർഷം: രക്ഷാപ്രവർത്തനങ്ങൾക്ക് പോലീസ് സുസജ്ജം

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തിര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പോലീസ് രംഗത്തുണ്ടായിരിക്കും. ഒടിഞ്ഞ് വീഴുന്ന മരങ്ങളും മറ്റ് റോഡ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പോലീസ് എല്ലാ സഹായവും നൽകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങൾ എന്നിവയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങളിൽ 1070 , 1077 എന്നീ നമ്പറുകളിൽ വിളിക്കുക (അതാത് ജില്ലകളിലെ എസ്.ടി.ഡി. കോഡുകൾ ചേർത്ത് വിളിക്കുക)

ഭാരതത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് #പ്രണാമം.....!!
15/02/2019

ഭാരതത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക്
#പ്രണാമം.....!!

"ഗാന്ധിജയന്തി ആശംസകൾ ..!!"
02/10/2018

"ഗാന്ധിജയന്തി ആശംസകൾ ..!!"

Kuttichira petrol pumb Today morningTips- ( diesel cars pettenn kittum😬, use cans for petrol )
20/08/2018

Kuttichira petrol pumb Today morning
Tips- ( diesel cars pettenn kittum😬, use cans for petrol )

16/08/2018

Dear members, ആരുടെയെങ്കിലും car വീട്ടിലോ ഫ്ലാറ്റിലോ നിർത്തിയിട്ട അവസ്ഥയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ, car ന്റെ number പ്ലേറ്റ് തെളിയുന്ന രീതിയിൽ വെള്ളം ഇറങ്ങി പോകുന്നതിനു മുമ്പേ വെള്ളക്കെട്ടിൽ car നിൽക്കുന്ന foto എടുത്തു insurance കമ്പനിയിൽ കാണിച്ചാൽ repair/total loss claim പാസ്സ് ആകും. Car start ചെയ്യരുത്. Service center ലേക്ക് toe ചെയ്തു കൊണ്ട്‌ പോകണം, അതിനു മുൻപേ ഇൻഷുറൻസ് കമ്പനിയിൽ അറിയിക്കുക.Engine protect ഇല്ലാത്ത full cover insurance policy ഉള്ളവർക്കും natural calamity(flood)coverage ഉണ്ട്.

*ഉടൻ വിളിക്കൂ..!**Life zone* 💫*വൈദ്യതി കമ്പി പൊട്ടി വീണതോ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിള...
16/08/2018

*ഉടൻ വിളിക്കൂ..!*
*Life zone* 💫
*വൈദ്യതി കമ്പി പൊട്ടി വീണതോ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിളിക്കുക ; 9496061061*

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുംരക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ www.keralarescue.in  എന്ന വെബ...
16/08/2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും
രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ www.keralarescue.in എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായാഭ്യര്‍ത്ഥന, ഒാരോ ജില്ലയിലെയും പ്രളയബാധിതർ… More നേരിടുന്ന അത്യാവശ്യങ്ങള്‍ തുടങ്ങിയ വിവരങ്ങൾ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായകരമാകാനും വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ സേവന സന്നദ്ധത അറിയിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്.

പരമാവധി ആള്‍ക്കാരില്‍ ഈ വിവരം എത്തിക്കാൻ സഹകരിക്കുക.

16/08/2018

അറിയിപ്പ്

ജില്ലാ കളക്ടര്‍ & ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ നല്‍കുന്ന പത്രക്കുറിപ്പ്

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സംഭരണശേഷി 15.08.2018 വൈകീട്ട 7.00 മണിക്ക് എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ച് വരവേ തമിഴ്‍നാട് ഷോളയാര്‍ (മലക്കപ്പാറ) ഷട്ടറുകള്‍ മൂന്നെണ്ണം 6 അടിയില്‍ നിന്നും നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 9 അടിയാക്കി ഉയര്‍ത്തുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കേരള ഷോളയാറിലെ ഷട്ടറുകള്‍ 13.50 അടിയില്‍ നിന്നും 16.00 അടിയായി 16.08.18 ന് 1.00 A.M. ന് ഉയര്‍ത്തിയിട്ടുളളതും ഈ അധികജലം 3 മണിക്കൂറിനകം പെരിങ്ങല്‍ക്കുത്തിലെത്തുകയും (പുലര്‍ച്ചെ 4 മണി) അടുത്ത 4 മണിക്കൂറിനുള്ളില്‍ ചാലക്കുടി എത്തിച്ചേരുകയും ചെയ്യും. ഇത് ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനും വെള്ളപ്പൊക്കമുണ്ടാകുന്നതിനും കാരണമാകുമെന്നും പറമ്പിക്കുളം ഡാമില്‍ നിന്നുള്ള നീരൊഴുക്ക് പുലര്‍ച്ചെ 1.15 മണിക്ക് ഉയര്‍ത്തിയിട്ടുള്ളതാണ് എന്ന് പറമ്പിക്കുളം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതായും മേല്‍പ്പറഞ്ഞ രണ്ട് ഡാമുകളില്‍ നിന്നും ഇപ്പോഴുള്ള നീരൊഴുക്കിനേക്കാള്‍ കൂടുതല്‍ വെള്ളം വെളുപ്പിന് 5.00 മണിയോട് കൂടി പെരിങ്ങല്‍ക്കുത്ത് ഡാമില്‍ എത്തിച്ചേരുകയും , നിലവിലുള്ള നീരൊഴുക്കിന് അധികമായി പുറം തള്ളേണ്ടി വരുന്നതായും റിസര്‍ച്ച് & ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

ഈ സാഹചര്യത്തില്‍ 16.08.2018 കാലത്ത് 08.00 മണിയോടെ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകുമെന്നതിനാല്‍ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ അതീവജാഗ്രത നിര്‍ദ്ദേശം പാലിക്കേണ്ടതും, ക്യാമ്പുകളിലേയ്ക്ക് മാറി താമസിക്കേണ്ടതുമാണ്.

15/08/2018

ചക്കന്തറ വീണ്ടും 😅

15/08/2018

Address

Kuttichira
Thrissur
680724

Telephone

7012560383

Website

Alerts

Be the first to know and let us send you an email when Kuttichira - Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share