എന്റെ കാറളം

എന്റെ കാറളം തൃശൂർ ജില്ലയിലെ കരുവന്നൂർ പുഴക്ക് അരികിൽ പാടങ്ങൾക്കും പുഴയ്ക്കും നടുവിലായി പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം.

Book Now!!!
02/09/2025

Book Now!!!

30/08/2025
ഓണത്തിന് പായസം ആയാലോ..?
12/09/2024

ഓണത്തിന് പായസം ആയാലോ..?

04/04/2024

മൂർക്കനാട് കൊലപാതകം : പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 6 പേർ പിടിയിൽ

ഇരിങ്ങാലക്കുട : മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 6 പേർ പോലീസിൻ്റെ പിടിയിലായി.

വെളുത്തൂർ സ്വദേശിയായ അക്ഷയ് (21) ആണ് മൂർക്കനാടു വെച്ച് കൊല്ലപ്പെട്ടത്. രണ്ടു മാസം
മുമ്പ് മൂർക്കനാട് വെച്ചു നടന്ന ഫുട്ബോൾ ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വെള്ളാങ്ങല്ലൂർ വടക്കുംകര അമ്മാട്ടുകുളത്ത് കുന്നത്താൻ വീട്ടിൽ മെജോ (32), ഊരകം വില്ലേജ് കരുവന്നൂർ ചെറിയപാലം പൂക്കോട്ടിൽ വീട്ടിൽ ഷിജു മകൻ അതുൽ കൃഷ്ണ എന്ന അപ്പു (23), അമ്മാടം പാർപ്പക്കടവ് പാറക്കുളം വില്ലേജിൽ പുത്തൻപുരയ്ക്കൽ സുരേഷ് മകൻ അക്ഷയ് (21), കാറളം വില്ലേജ് വെള്ളാനി സെൻ്റ് ആൻ്റണീസ് പള്ളിക്കു സമീപം ഷാജി പാടേക്കാരൻ മകൻ ഫാസിൽ (23), കാറളം കിഴുത്താണി മനപ്പടി ചീരോത്ത് വീട്ടിൽ മോഹനൻ മകൻ ജിഷ്ണു എന്ന വാവ (26) എന്നിവരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരിൽ ഉണ്ടെന്നാണ് സൂചന.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ
നവനീത് ശർമ്മ ഐ പി എസിന്റെ നിർദ്ദേശ
പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി
കുഞ്ഞുമൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ
ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

22/02/2024

കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കും : മന്ത്രി ഡോ. ആർ ബിന്ദു
കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ. എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

02/02/2024
25/01/2024
Watch Live
15/01/2024

Watch Live

Address

Karalam
Thrissur
680711

Website

Alerts

Be the first to know and let us send you an email when എന്റെ കാറളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to എന്റെ കാറളം:

Share