Left Alternative ഇടത് ബദൽ

Left Alternative ഇടത് ബദൽ

അനായാസേന ലയനം ...പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്നു. ആര്‍ എസ് എസിലും...
01/01/2026

അനായാസേന ലയനം ...
പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്നു.
ആര്‍ എസ് എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്.
ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാവാം എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും
ബി ജെ പിയ്ക്കും ഇപ്പോഴുമുള്ളത്.
കുറച്ചു നാള്‍ മുമ്പ് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു. അവിടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പേമാ ഖണ്ടു മുഴുവന്‍ കോണ്‍ഗ്രസ്
എം എല്‍ എ മാരെയും ഒപ്പം കൂട്ടിയാണ് ബിജെപിയില്‍ ലയിച്ചത്. അദ്ദേഹം ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായി നാടുഭരിക്കുന്നു.
ഇപ്പോഴിതാ ഇവിടെ കേരളത്തില്‍ ഒരു പഞ്ചായത്തിലെ കോണ്‍ഗ്രസ് പൂര്‍ണമായും ബിജെപിയില്‍ ലയിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്.
തൃശ്ശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. പത്ത് അംഗങ്ങളുള്ള ഇടതുപക്ഷത്തെ തോല്‍പിക്കാന്‍ 8 കോണ്‍ഗ്രസ് അംഗങ്ങളും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ലയിച്ചുവത്രേ!
മറ്റത്തൂരില്‍ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാര്‍ത്തയാണെങ്കില്‍ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോണ്‍ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ് . അവിടെ കൈപ്പത്തിയില്‍ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്.
ഇതേ ദിവസം തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശ്രീ. ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്‌റുവിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തതായി വാര്‍ത്ത വരുന്നത്. ആര്‍ എസ് എസിനെ കണ്ടു പഠിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.
ആര്‍ എസ് എസ് ശാഖയ്ക്ക് കാവല്‍ നിന്ന മുന്‍ കെ പി സി സി പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്‍ എസ് എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില്‍ വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സില്‍ അനായാസേനയുള്ള ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ബിജെപി അധികാരത്തിലെത്താന്‍ ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂര്‍ മുതല്‍ കുമരകം വരെ തെളിയിക്കുന്നു.

സ. എം. സ്വരാജ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

01/01/2026

സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ സതീശൻ് എന്തിനാണ് പരിഭ്രാന്തി? ഇതാണ് ഇരട്ടത്താപ്പ്: കോൺഗ്രസിൻ്റെ ശബരിമല പാരഡി ഗാനം കൂട്ടനിലവിളിയാകുമെന്ന് മന്ത്രി എംബി രാജേഷ്

31/12/2025

കർണാടകയിലും ഉത്തരേന്ത്യയിലും പയറ്റി തെളിഞ്ഞ ഓപ്പറേഷൻ താമര എന്ന കോൺഗ്രസ്സ് ജനപ്രതിനിധികളെ പണവും സൗകര്യങ്ങളും കേസുകൾ പിൻവലിച്ചും ബിജെപിയിലേക്കെത്തിച്ചു അധികാരം പിടിക്കുന്ന കുതിര കച്ചവടമാണ് കേരളത്തിൽ അരങ്ങേറുന്നത്.

തൃശ്ശൂരിലെ ലോകസഭാ തെരഞ്ഞെടുപ്പ് വിജയം മുതൽ കോൺഗ്രസുമായുള്ള ബിജെപിയുടെ അന്തർധാര വ്യാപിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മറ്റത്തൂർ, പാറളം, വല്ലച്ചിറ, അവിണിശ്ശേരി പഞ്ചായത്തുകൾ പിടിക്കാൻ കോൺഗ്രസ്സ് നേതാക്കളുടെ സഹായത്തോടെ നടന്ന രഹസ്യ അട്ടിമറി ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കേരളം നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി കോൺഗ്രസ്സിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റമാണ്.
കേരളത്തിൽ കോൺഗ്രസ്സ് ജയിക്കാനായി കാത്തിരിക്കുകയാണ് ബിജെപിയും ആർഎസ്എസും.

കള്ളൻ പോറ്റിയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ളത് UDF കൺവീനർ അടൂർ പ്രകാശിനാണ്.രണ്ട് തവണയാണ്  പോറ്റിയെ കൂട്ടി  സോണിയാ ഗാന്ധി...
31/12/2025

കള്ളൻ പോറ്റിയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ളത് UDF കൺവീനർ അടൂർ പ്രകാശിനാണ്.
രണ്ട് തവണയാണ് പോറ്റിയെ കൂട്ടി സോണിയാ ഗാന്ധിയുടെ അടുത്ത് അടൂർ പ്രകാശ് പോയത്.

അന്വേഷണം കോൺഗ്രസ് നേതാക്കളിൽ എത്തും എന്ന ഭയം കൊണ്ടാണ് SIT അന്വേഷണത്തെ ഇപ്പോൾ കോൺഗ്രസ് ഭയക്കുന്നത് . SIT യിൽ സർക്കാർ സമ്മർദ്ദം ചെലുത്തി അന്വേഷണം അട്ടിമറിക്കുന്നുയെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ കരയുന്നത്.

പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ SIT അന്വേഷണം നല്ലതായിരുന്നു. അന്ന് പറഞ്ഞത് ഇക്കാര്യത്തിൽ സർക്കാറിന് യാതൊരു പങ്കും ഇല്ല കോടതി നിയമിച്ച SIT യാണ് അന്വേഷണം നടത്തുന്നതെന്ന്.
കോൺഗ്രസ് നേതാക്കളിലേക്ക് അന്വേഷണം എത്തും എന്നായപ്പോൾ കോൺഗ്രസ് ഒരാഴ്ച്ചയായി പറഞ്ഞ് കൊണ്ടിരിക്കുന്നത് SIT യിൽ സർക്കാർ സമ്മർദ്ദം ചെലുത്തി അന്വേഷണത്തെ അട്ടിമറിക്കുന്നുവെന്ന്.
ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ് അന്വേഷണം മുന്നോട്ട് പോകുമ്പോൾ കൂടുതൽ ഭയക്കപെടുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ.

ശബരിമല സ്വർണക്കേസ് പുറത്ത് വന്നത്
അയ്യപ്പ സംഗമം നടക്കുന്ന രണ്ട് ദിവസം മുമ്പ് സ്വർണ പീഠം സഹോദരിയുടെ വീട്ടിൽ ഒളിപ്പിച്ച് കാണാൻ ഇല്ല എന്ന് മാധ്യമങ്ങളെ വിളിച്ച് പറയുകയുയാണ് ഉണ്ണികൃഷ്ണൻ പോറ്റി ചെയ്തത്. സാധാരണ ശബരിമലയിൽ നിന്ന് ഒരു സാധനം കാണാതായാൽ അവിടുത്തെ ഭരണസമിതിയെ അല്ലെങ്കിൽ പോലീസിനെയാ അറിയിക്കുകയാണ് വേണ്ടത്. പക്ഷെ പോറ്റി നേരെ പോയി പറഞ്ഞ് മാധ്യമങ്ങളോടാണ്.
സ്വർണം ഒളിപ്പിച്ച് വെച്ച് സർക്കാറിനെ സമ്മർദ്ദത്തിലാക്കി അയ്യപ്പ സംഗമം കലക്കാൻ ആയിരുന്നു പരിപാടി. പക്ഷെ വിജിലൻസ് ഉടൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് സ്വർണ പീഠം പിടികൂടുകയായിരുന്നു.
സ്വർണ പീഠം സഹോദരിയുടെ വീട്ടിൽ ഒളിപ്പിച്ച് വെച്ച് അത് കാണാൻ ഇല്ലാന്ന് പോറ്റി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞതിൽ അന്നെ വ്യക്തമായ ഗൂഢാലോചന ഉണ്ടായിരുന്നു .

സ്വർണ പീഠം കാണാനില്ല എന്ന് പോറ്റി പറഞ്ഞതോടെ വാർത്താ സമ്മേളനം വിളിച്ച് സർക്കാറിനെതിരെ തിരിഞ്ഞത് പ്രതിപക്ഷ നേതാവ് സതീശനാണ്. സ്വർണം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിക്കപെടില്ലാന്നാണ് ഇവന്മാർ ധരിച്ചിരുന്നത്.
പണി പാളിയത് അവിടെ നിന്നാണ്.
അതിന് ശേഷമാണ് പോറ്റിയുടെ കള്ളക്കഥകൾ ഓരോന്നും പുറത്ത് വന്നത്.

പിണറായി സർക്കാരിൻ്റെ പുതുവത്സര സമ്മാനം...ഗവേഷക വിദ്യാർഥികൾക്ക് മാസംതോറും 10,000 രൂപ വീതം മൂന്ന് വർഷം വരെ സംസ്ഥാന സർക്കാർ...
31/12/2025

പിണറായി സർക്കാരിൻ്റെ പുതുവത്സര സമ്മാനം...

ഗവേഷക വിദ്യാർഥികൾക്ക് മാസംതോറും 10,000 രൂപ വീതം മൂന്ന് വർഷം വരെ സംസ്ഥാന സർക്കാർ വക "CM റിസർച്ചർ സ്കോളർഷിപ്പ്..."

26/12/2020
30/10/2020

അങ്ങോട്ട് തേടി പോയി കിട്ടിയ അംഗീകാരങ്ങളല്ലാ ഇതൊന്നും ചെയ്യുന്ന പ്രവർത്തികൾക്ക് ജനങ്ങൾ നൽകിയ അംഗീകാരം...❤️

26/10/2020
19/10/2020

നൂറ് തികഞ്ഞ എന്റെ പാർട്ടിക്ക് തൊണ്ണൂറ്റിയാറ് തികഞ്ഞ ഒരു നേതാവുണ്ട് ഇന്ന് ഇന്ത്യയിൽ #സഖാവ്_വിഎസ്. സമര ജനനായകൻ നാളെ 97 -വയസ്സിലേക്... പിറന്നാൾ ആശംസകൾ.

25/09/2020
100 ദിനം💓💓💓💓💓💓💓💓💓100 പദ്ധതികൾഗ്രാമ പഞ്ചായത്തുകൾ ഇൻ്റലിജൻ്റ് ഇ-ഗവേർണൻസ് സംവിധാനത്തിലേക്ക്LDF സർക്കാർ.❣️❣️❣️❣️❣️❣️❣️❣️❣️
25/09/2020

100 ദിനം

💓💓💓💓💓💓💓💓💓

100 പദ്ധതികൾ

ഗ്രാമ പഞ്ചായത്തുകൾ ഇൻ്റലിജൻ്റ് ഇ-ഗവേർണൻസ് സംവിധാനത്തിലേക്ക്

LDF സർക്കാർ.

❣️❣️❣️❣️❣️❣️❣️❣️❣️

മണ്ണറിഞ്ഞു കൃഷിചെയ്യുവാൻ കർഷകർക്ക് ഇനി  "MANNU " എന്ന മൊബൈൽ ആപ്പ് . ചവിട്ടിനിൽക്കുന്ന മണ്ണിൻ്റെ പോഷകഗുണങ്ങൾ സ്വന്തം മൊബൈ...
25/09/2020

മണ്ണറിഞ്ഞു കൃഷിചെയ്യുവാൻ കർഷകർക്ക് ഇനി "MANNU " എന്ന മൊബൈൽ ആപ്പ് . ചവിട്ടിനിൽക്കുന്ന മണ്ണിൻ്റെ പോഷകഗുണങ്ങൾ സ്വന്തം മൊബൈലിലൂടെ കർഷകർക്ക് അറിയാൻ സാധിക്കും. ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ MANNU മൊബൈൽ ആപ്പ് ലഭ്യമാണ്. MAM ( മണ്ണിനെ അറിയാം മൊബൈലിലൂടെ ) എന്ന ഐക്കണിൽ ഇത് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.

💗നവകേരളം💗

💗LDF സർക്കാർ💗

Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when Left Alternative ഇടത് ബദൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share