AIKS Thrissur DC

AIKS Thrissur DC Welcome to the official page of Kerala Karshaka Sangham Thrissur District Committee also known as All India Kissan Sabha. ( AIKS )

കേരള കർഷക സംഘം കൊടുങ്ങലൂർ ഏരിയ ഇനി ഇവർ നയിക്കും. അഭിവാദ്യങ്ങൾ ✊🚩
24/05/2026

കേരള കർഷക സംഘം കൊടുങ്ങലൂർ ഏരിയ ഇനി ഇവർ നയിക്കും. അഭിവാദ്യങ്ങൾ ✊🚩

നീറ്റ് പരീക്ഷാ പേപ്പർ നിരന്തരം ചോരുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ പരീക്ഷാ ഏജൻസിയായ (NTA) എൻടിഎ പിരിച്ചുവിടുകയും, പ...
24/05/2026

നീറ്റ് പരീക്ഷാ പേപ്പർ നിരന്തരം ചോരുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ പരീക്ഷാ ഏജൻസിയായ (NTA) എൻടിഎ പിരിച്ചുവിടുകയും, പരീക്ഷാ ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

2017-ൽ എൻടിഎ രൂപീകരിച്ചതിനുശേഷം നിരവധി തവണ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ സംവിധാനങ്ങളിൽ വിശ്വാസ്യത ഉറപ്പാക്കാൻ കഴിയാത്തത് അതീവ ആശങ്കാജനകമാണ്. കേന്ദ്രീകൃത പരീക്ഷാ സംവിധാനങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ മാനസികവും സാമ്പത്തികവുമായ സമ്മർദ്ദം സൃഷ്ടിക്കുകയാണെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കും. പരീക്ഷാ നടത്തിപ്പിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണ്.

പരീക്ഷാ ചോർച്ചയും ബന്ധപ്പെട്ട ക്രമക്കേടുകളും മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ്. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം അനാസ്ഥാപരമായ സമീപനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യത്തെ വിദ്യാർത്ഥികളോടും യുവജനങ്ങളോടും കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മുണ്ടക്കൈ, ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽഡിഎഫ്‌ സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ട‍ൗൺഷിപ്പിൽ തിങ്കളാഴ്‌ച മുതൽ കൂടുതൽ കുടുംബങ...
24/05/2026

മുണ്ടക്കൈ, ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽഡിഎഫ്‌ സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ട‍ൗൺഷിപ്പിൽ തിങ്കളാഴ്‌ച മുതൽ കൂടുതൽ കുടുംബങ്ങൾ താമസത്തിനെത്തും. ട‍ൗൺഷിപ്പിലെ ഒന്നാം സോണിലെ കെ ടി ഷ‍ൗക്കത്തലിയും കുടുംബവും മൂന്നാം സോണിലെ കയത്തിൽ ജിജീഷും അമ്മ തങ്കയുമാണ്‌ തിങ്കളാഴ്‌ച പുതിയ വീട്ടിലേക്ക്‌ താമസം മാറുന്നത്‌.

ട‍ൗൺഷിപ്പിന്റെ ഉദ്‌ഘാടനത്തിൽ മുൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ പട്ടയവും ഉടമസ്ഥാവകാശവും കൈമാറാനെത്തിയപ്പോൾ സന്ദർശിച്ച വീടാണ്‌ ഷ‍ൗക്കത്തിന്റേത്‌. ഭാര്യ സക്കീന, മകൻ നിയാസ്‌ എന്നിവരാണ്‌ കുടുംബാംഗങ്ങൾ. മൂന്നാം സോണിലെ ‘ബി’ ക്ലസ്റ്ററിലെ 205–ാം വീടാണ്‌ ജിജീഷിന്‌ ലഭിച്ചത്‌. ദുരന്തത്തിൽ ഇളയ മകൻ സുമേഷിനെ നഷ്‌ടപ്പെട്ട ദുഃഖത്തെ അതിജീവിച്ചാണ്‌ അമ്മയും ജിജീഷും ട‍ൗൺഷിപ്പിൽ പുതുജീവിതം ആരംഭിക്കുന്നത്‌. ഒന്നാംഘട്ടത്തിലെ 178 വീടും താമസത്തിന്‌ കൈമാറിയതോടെ സ്‌കൂൾ തുറക്കും മുമ്പ്‌ കൂടുതൽ കുടുംബങ്ങൾ താമസത്തിനെത്തും. കുട്ടികളെ കൽപ്പറ്റയിലെ സ്‌കൂളുകളിലേക്ക്‌ മാറ്റി ചേർക്കുന്നുണ്ട്‌. ബലി പെരുന്നാൾ ട‍ൗൺഷിപ്പിൽ ആഘോഷിക്കണമെന്ന്‌ ആഗ്രഹിച്ചും കുടുംബങ്ങൾ വേഗത്തിൽ ഗൃഹപ്രവേശം നിശ്ചയിക്കുന്നുണ്ട്‌. മഴക്കാലത്തിന്‌ മുമ്പ്‌ ഭൂരിഭാഗം കുടുംബവും താമസം മാറാനുള്ള ഒരുക്കത്തിലാണ്‌.

ലൈഫ്‌ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ ശ്രമത്തിൽ ആശങ്ക. വീട്‌ നിർമാണം പുരോഗമിക്കുന്നവരും ലിസ്റ്റിൽ ഇടംപിടി...
24/05/2026

ലൈഫ്‌ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ ശ്രമത്തിൽ ആശങ്ക. വീട്‌ നിർമാണം പുരോഗമിക്കുന്നവരും ലിസ്റ്റിൽ ഇടംപിടിച്ച്‌ മുൻഗണനാ ക്രമത്തിൽ കാത്തിരിക്കുന്നവരുമായ ലക്ഷക്കണക്കിനാളുകൾ പ്രതിസന്ധിയിൽ. മാർച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ 6,08,475 ഗുണഭോക്‌താക്കളാണ്‌ ലൈഫിൽ വീട്‌ നിർമാണത്തിന്‌ കരാർ ഒപ്പിട്ടത്‌. 5,00,962 കുടുംബങ്ങൾ വീടുനിർമാണം പൂർത്തിയാക്കി. 1,07,513 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടത്തിലാണ്‌. പദ്ധതി ഉപേക്ഷിച്ചാൽ വീട്‌ നിർമാണം ഛനിലയ്‌ക്കുമോ എന്ന ആശങ്കയിലാണ്‌ ഇവർ. ലൈഫ്‌ പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നതോടെ മന്ത്രി കെ എം ഷാജി നിലപാട്‌ മയപ്പെടുത്തി. വിഷയത്തിൽ വിശദപഠനം അനിവാര്യമാണെന്നും മന്ത്രിസഭ ചേർന്നാകും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ്‌ മിഷനൊപ്പം മറ്റ്‌ മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്‌. കേരളത്തിലെ പച്ചപ്പ്‌ തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആർദ്രം കേരളം മിഷന്‍ എന്നിവ പിരിച്ചുവിടാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്‌. കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയുമാകെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

കോക്റോച്ച് ജനതാ പാർടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടു...
24/05/2026

കോക്റോച്ച് ജനതാ പാർടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?
ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.
“പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്.
കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

കേരള കർഷക സംഘം മണ്ണുത്തി ഏരിയ സമ്മേളനം - മെയ്‌ 24,25
23/05/2026

കേരള കർഷക സംഘം മണ്ണുത്തി ഏരിയ സമ്മേളനം - മെയ്‌ 24,25

ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്...
23/05/2026

ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിനിടെ കമ്മീഷന്റെ നടപടികളില്‍ പക്ഷപാതം, വോട്ടര്‍പട്ടിക വിവാദങ്ങള്‍, ചിഹ്നവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ തുടങ്ങി ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടയില്‍ ഈ നിയമനം കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത സംരക്ഷിക്കപ്പെടണം. കേന്ദ്ര-സംസ്ഥാന ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 27 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യുടെ...
23/05/2026

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 27 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യുടെ ആഹ്വാനം. വിളകൾക്ക്‌ നാമമാത്രമായി താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ്‌ കത്തിക്കും. വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ നിർദേശപ്രകാരമുള്ള താങ്ങുവില ഏർപ്പെടുത്തണം. നിർദേശം നടപ്പാക്കത്തതുമൂലം 2016–2025- കാലയളവിൽ രാജ്യത്തെ കർഷകർക്ക്‌ 27 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്‌. വളം വിലവർധനയ്‌ക്കെതിരെയും വിത്തുബില്ലിനെതിരെയും എസ്‌കെഎം പ്രതിഷേധം ഉയർത്തും. വരുദിവസങ്ങളിൽ വിവിധ രീതിയിൽ പ്രതിഷേധങ്ങൾ തുടരും.

ബിജെപി സർക്കാർ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങൾ വീണ്ടും ശക്തമാക്കുകയാണ്‌. തൊഴിൽ കോഡുകളുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യൽ, വിബിജിആർഎഎംജി നടപ്പാക്കൽ, രാസവളത്തിന്റെ വിലവർധന എന്നിവ ഉദാഹരണങ്ങൾ. ഇ‍ൗ സാഹചര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന്‌ രാജ്യത്തെ കർഷകർ തയ്യാറെടുക്കുകയാണ്. അഞ്ചുവർഷം മുൻപുണ്ടായ ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്‌ സമാനമായ രീതിയിൽ പ്രതിഷേധിക്കാനാണ്‌ എസ്‌കെഎം ആലോചിക്കുന്നത്‌. ഇതടക്കം ചർച്ച ചെയ്യുന്നതിനായും അന്തിമ രൂപം നൽകുന്നതിനായും എസ്‌കെഎം ജൂൺ 17ന്‌ ദേശീയ ക‍ൗൺസിൽ യോഗം ചേരും. ജൂലൈ 28ന്‌ ഡൽഹിയിൽ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും.

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനിട...
23/05/2026

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപയുടെ വർധനയാണ് ആദ്യം വരുത്തിയത്.

പിന്നീട് പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചു. ഇന്ന് സമാന രീതിയിലാണ് ഇന്ധനവില ഉയർത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ ഇതുവരെ കൂടി. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന്‌ 15 രൂപയുടെയെങ്കിലും വർധനവാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ താൽപ്പര്യപ്പെടുന്നത്‌. ഒറ്റയടിക്ക്‌ വില കൂട്ടുന്നത്‌ വലിയ ജനരോഷത്തിന്‌ ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്‌. റഷ്യ– ഉക്രയ്‌ൻ സംഘർഷത്തെ തുടർന്ന്‌ 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ്‌ കേന്ദ്രസർക്കാർ പയറ്റിയത്‌.

2022 മാർച്ച്‌ 22 മുതൽ ഏപ്രിൽ 16 വരെ 14 വട്ടം ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ 10 രൂപയ്‌ക്കടുത്താണ്‌ കൂട്ടിയത്‌. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളർ കടന്നെന്ന ന്യായം പറഞ്ഞായിരുന്നിത്‌. 2022 സെപ്‌തംബറിൽ തന്നെ ക്രൂഡ്‌ ഓയിൽ വില 80 ഡോളറിന്‌ താഴെയെത്തിയിരുന്നു. എന്നാൽ ഇ‍ൗ ഘട്ടത്തിൽ കൂട്ടിയ വില കുറയ്‌ക്കാൻ തയ്യാറായില്ല. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ക്രൂഡ്‌ ഓയിൽ വില 110 ഡോളർ കടന്നുവെന്ന ന്യായീകരണമാണ്‌ ഇപ്പോഴത്തെ വിലകൂട്ടൽ ഘട്ടത്തിലും സർക്കാർ നടത്തുന്നത്‌. തുടർച്ചയായുള്ള ഇന്ധനവില വർധന രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും. ഇതോടെ ജനജീവിതം ദുസഹസാകും. ഇന്ധനവില വർധിപ്പിക്കുന്നതിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്.

കേരള കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം - മെയ്‌ 23,24
22/05/2026

കേരള കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം - മെയ്‌ 23,24

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്കുമേലുള്ള ആക്രമണമാണ്‌. അഞ്ച് ലക്ഷം...
22/05/2026

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്കുമേലുള്ള ആക്രമണമാണ്‌. അഞ്ച് ലക്ഷംത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയ മാതൃകാപദ്ധതിയെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളും, വീടിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെയും പ്രതീക്ഷകളാണ് ഇതിലൂടെ തകര്‍ക്കപ്പെടുന്നത്‌.

ഓരോ മനുഷ്യന്റെയും അവകാശമായ സുരക്ഷിത വീട് ഉറപ്പാക്കാന്‍ കേരളം കൈവരിച്ച വലിയ സാമൂഹിക നേട്ടങ്ങളെ സംരക്ഷിക്കണം. ജനക്ഷേമ പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം.

Address

Near CPI ( M ) Thrissur District Committee Office Machingal Lane
Thrissur
680001

Alerts

Be the first to know and let us send you an email when AIKS Thrissur DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share