മണലൂർ കുടുംബരോഗ്യ കേന്ദ്രം Family Health Centre Manalur

  • Home
  • India
  • Thrissur
  • മണലൂർ കുടുംബരോഗ്യ കേന്ദ്രം Family Health Centre Manalur

മണലൂർ കുടുംബരോഗ്യ കേന്ദ്രം Family Health Centre Manalur FAMILY HEALTH CENTRE MANALUR
THRISSUR DISTRICT

World Mental Health Day  12th October 2023ലോക മാനസിക ആരോഗ്യ ദിനത്തിൽ കണ്ഠശങ്കടവ് സബ് സെന്ററിൽ വച്ചു നടത്തിയ ബോധവൽക്കരണ സ...
27/10/2023

World Mental Health Day 12th October 2023
ലോക മാനസിക ആരോഗ്യ ദിനത്തിൽ കണ്ഠശങ്കടവ് സബ് സെന്ററിൽ വച്ചു നടത്തിയ ബോധവൽക്കരണ സെമിനാർ........

25 /10/23ന് വിവ ക്യാമ്പയിന്റെ  ഭാഗമായി പ്രമീള അoഗൻവാടിയിൽ  വെച്ച് നടത്തിയ രക്ത പരിശോധന ക്യാമ്പും ബോധവത്കരണവും....
27/10/2023

25 /10/23ന് വിവ ക്യാമ്പയിന്റെ ഭാഗമായി പ്രമീള അoഗൻവാടിയിൽ വെച്ച് നടത്തിയ രക്ത പരിശോധന ക്യാമ്പും ബോധവത്കരണവും....

24 മത് ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി സബ് സെന്റർ കണ്ഠശാങ്കടവ് വച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.......
27/10/2023

24 മത് ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി സബ് സെന്റർ കണ്ഠശാങ്കടവ് വച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.......

ജീവിത ശൈലി രോഗങ്ങൾ നേരത്തെ തന്നെ കണ്ടെത്തി അത് മൂലം ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കു.. കൃത്യമായ വിവരങ്ങൾ ആശ പ്രവർത്തകർക്ക...
18/01/2023

ജീവിത ശൈലി രോഗങ്ങൾ നേരത്തെ തന്നെ കണ്ടെത്തി അത് മൂലം ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കു.. കൃത്യമായ വിവരങ്ങൾ ആശ പ്രവർത്തകർക്ക് കൈമാറൂ..

ഈ  സൂചനകൾ എന്തെങ്കിലും ഉള്ളവർ കാൻസർ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ മണലൂർ കുടുംബരോഗ്യ കേന്ദ്രവുമായി ബന്ധപെടുക
18/01/2023

ഈ സൂചനകൾ എന്തെങ്കിലും ഉള്ളവർ കാൻസർ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ മണലൂർ കുടുംബരോഗ്യ കേന്ദ്രവുമായി ബന്ധപെടുക

"വേദനയുടെ ലോകത്തു നിന്നും കൈ പിടിച്ച് സാന്ത്വനം പകരാനുംഅവരുടെ സ്വപ്നങ്ങളുടെയും നഷ്ടങ്ങളുടെയും കഥകൾക്ക് കാതോർക്കാനുംഅവർക്...
18/01/2023

"വേദനയുടെ ലോകത്തു നിന്നും കൈ പിടിച്ച് സാന്ത്വനം പകരാനും
അവരുടെ സ്വപ്നങ്ങളുടെയും നഷ്ടങ്ങളുടെയും കഥകൾക്ക് കാതോർക്കാനും
അവർക്ക് ആനന്ദപ്രദമായ നിമിഷങ്ങൾ പകർന്നു നൽകാനും അവരിലെ കഴിവു കളെ ഉണർത്തി ഒരു വേദിയാക്കാനും
നാളെയിലേയ്ക്ക് പ്രതീക്ഷകൾ നൽകാനും
കഴിഞ്ഞ സുന്ദര നിമിഷങ്ങൾ "
മണലൂർ പഞ്ചായത്തിന്റെയും കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു 17.1.23 ന് സ്നേഹതീർത്തേക്ക് ഒരു സ്നേഹ യാത്രയും കുടുംബ സംഗമവും നടത്തി. പ്രസ്തുത പരിപാടിയിൽ മണലൂർ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി കവിത രാമചന്ദ്രൻ ആദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ ശ്രീമതി ബീന സേവിയർ, ശ്രീമതി മിനി, മെഡിക്കൽ ഓഫീസർ ഡോക്ടർ അജയ് രാജൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ബിമൽ കുമാർ, പാലിയേറ്റിവ് നേഴ്സ് ശ്രീമതി ശബ്നി മറ്റു ആരോഗ്യ പ്രവർത്തകർ ആശ പ്രവർത്തകർ എന്നിവരും പാലിയേറ്റിവ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം പങ്കെടുത്തു. കുടുംബരോഗ്യ കേന്ദ്രത്തിൽ എല്ലാവരും ഒത്തു ചേർന്ന ശേഷം സ്നേഹതീരത്തേക്ക് യാത്ര യാവുകയും സ്നേഹതീരത്തു വച്ചു മെഡിക്കൽ ഓഫീസർ ഡോക്ടർ അജയ് രാജൻ ന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് രോഗികളും കുടുംബാംഗങ്ങളും ചേർന്നു കലാപരിപാടികളും രോഗികളുടെ മാനസിക ഉല്ലാസത്തിനായി ചെറിയ കളികളും എല്ലാം നടത്തി. പാലിയേറ്റീവ് രോഗികൾക്കും ആയി ഒരുക്കിയ ഭക്ഷണത്തിനു ശേഷം സ്നേഹതീരം ബീച്ചിലെ മനോഹരമായ സൂര്യ അസ്തമയവും കണ്ട് എല്ലാവർക്കും ജീവിത ത്തിലെ മനോഹരമായ ഒരു ദിവസത്തിന്റെ മധുര സ്മരണകളും നൽകി കൊണ്ട് എല്ലാവരെയും വീടുകളിൽ തിരിച്ചു കൊണ്ടാക്കി. പാലിയേറ്റിവ് രോഗികളെ വീട്ടിൽ നിന്ന് കൊണ്ട് വന്നു വീട്ടിൽ തിരിച്ചു കൊണ്ടാക്കുന്നത് വരെ ഉള്ള എല്ലാ പരിപാടികളിലും വാർഡ് മെമ്പർ മാരും ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും എല്ലാം സജീവമായി പങ്കെടുത്തു.

2023 ജനുവരി  ഒന്ന് മുതൽ  പത്താം മാസത്തെ കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പിനോടൊപ്പം Franctional inactivated polio vaccin...
16/12/2022

2023 ജനുവരി ഒന്ന് മുതൽ പത്താം മാസത്തെ കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പിനോടൊപ്പം Franctional inactivated polio vaccine (fipv) ന്റെ മൂന്നാമത്തെ ഡോസ് കൂടി നൽകുന്നു(fipv യുടെ ആദ്യ ഡോസ് ഒന്നര മാസത്തിലും രണ്ടാമത്തെ ഡോസ് മൂന്നര മാസത്തിലും എടുത്ത കുട്ടികൾക്ക് ).. കുട്ടികൾക്ക് ഉള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ യഥാ സമയം നൽകി പ്രതിരോധ കുത്തിവെയ്പ്പിലൂടെ തടയാൻ കഴിയുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നേടൂ..2023 ജനുവരി ഒന്ന് മുതൽ താഴെ കൊടുക്കുന്ന വാക്‌സിനേഷൻ ഷെഡ്യൂൾ അനുസരിച്ചായിരിക്കും കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പുകൾ

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സഹകര...
07/12/2022

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മണലൂർ പഞ്ചായത്തിലെ വാർഡ് ഒന്നിൽ വച്ചു 7.12.22 നു മന്ത് രോഗ നിർമാർജന പരിപാടിയുടെ ഭാഗമായി 5 മുതൽ 9 വയസ്സ് വരെ ഉള്ള കുട്ടികളിൽ മന്ത് രോഗം വരാൻ ഉള്ള സാധ്യത പഠനത്തിന്റെ ഭാഗമായി രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി. പ്രസ്തുത ക്യാമ്പ് വാർഡ് മെമ്പർ ശ്രീ. രതീഷ് കൂനത്ത് ഉദ്ഘാടനം നടത്തി. ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിലെ ഹെൽത്ത്‌ സൂപ്പർവൈസർ ശ്രീ. ഗിൽ സൺ ആദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ സൂപ്പർവൈസർ വിഷയവതരണം നടത്തി.മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. വാസുദേവൻ സംസാരിച്ചു.ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രാജേന്ദ്രൻ നന്ദി പറഞ്ഞു. മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി. ദീപാറാണി, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ, ആശ പ്രവർത്തകരായ ശ്രീമതി. ഷീജ, ജീജബായി,ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിലെ മറ്റു ജീവനക്കാർ എന്നിവർ പ്രസ്തുത ക്യാമ്പിൽ പങ്കെടുത്തു.

നേരത്തെ തന്നെ കണ്ടെത്തി ക്ഷയ രോഗത്തിൽ നിന്ന് മുക്തി നേടൂ...
07/12/2022

നേരത്തെ തന്നെ കണ്ടെത്തി ക്ഷയ രോഗത്തിൽ നിന്ന് മുക്തി നേടൂ...

പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം അണിചേരൂ.. "പ്രതിദിനം പ്രതിരോധം "
07/12/2022

പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം അണിചേരൂ.. "പ്രതിദിനം പ്രതിരോധം "

മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ കാഴ്ച ശക്തിയും കണ്ണിന്റെ അനുബന്ധ രോഗങ്ങളുണ്ടാകാൻ ഉള്ള സാധ്യത യും പരിശോധിക്കു..പ്രത്യേകിച്...
07/12/2022

മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ കാഴ്ച ശക്തിയും കണ്ണിന്റെ അനുബന്ധ രോഗങ്ങളുണ്ടാകാൻ ഉള്ള സാധ്യത യും പരിശോധിക്കു..പ്രത്യേകിച്ചും പ്രമേഹം, ക്ഷയ രോഗത്തിന് മരുന്ന് കഴിക്കുന്നവർ തുടങ്ങി ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർ എല്ലാ മാസവും ഒരിക്കൽ കാഴ്ച ശക്തി പരിശോധിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്...മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ കാഴ്ച്ച ശക്തി പരിശോധന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ...

സ്വാന്തന പരിചരണം ആവശ്യം ഉള്ളവർ മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്...
06/12/2022

സ്വാന്തന പരിചരണം ആവശ്യം ഉള്ളവർ മണലൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്...

Address

KARAMUCK KARAMUCK KANDASAMKADAVU P O, THRISSUR DISTRICT
Thrissur
680613

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 2pm

Telephone

+914872626001

Website

Alerts

Be the first to know and let us send you an email when മണലൂർ കുടുംബരോഗ്യ കേന്ദ്രം Family Health Centre Manalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മണലൂർ കുടുംബരോഗ്യ കേന്ദ്രം Family Health Centre Manalur:

Share