BLS Engandiyur

Call Directions Website

BLS Engandiyur ഏങ്ങണ്ടിയൂർ പഞ്ചായത്തിനെ കേരളത്തില?

17/08/2026
പ്രിയമുള്ളവരെ,      BLS ഏങ്ങണ്ടിയൂരിന്റെ പത്രവായന ക്വിസ് മത്സരം സമാപിച്ചിരിക്കയാണ്. സമ്മാനദാനം ഓണാവധി കഴിഞ്ഞ ഉടനെ ഉണ്ടാക...
09/08/2026

പ്രിയമുള്ളവരെ,
BLS ഏങ്ങണ്ടിയൂരിന്റെ പത്രവായന ക്വിസ് മത്സരം സമാപിച്ചിരിക്കയാണ്. സമ്മാനദാനം ഓണാവധി കഴിഞ്ഞ ഉടനെ ഉണ്ടാകുന്നതാണ്. 250 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത് ഈ പരിപാടി വൻ വിജയമാക്കിയ ഏങ്ങണ്ടിയൂരിലെ എട്ട് വിദ്യാലയങ്ങളിൽ ഏഴ് വിദ്യാലയങ്ങളിലെ പങ്കെടുത്ത കുട്ടികളോടും അദ്ധ്യാപകരോടും മേനേജ്മെന്റിനോടും ഏങ്ങണ്ടിയൂരിൽ താമസിച്ച് ഏങ്ങണ്ടിയൂരിന് പുറത്ത് പഠിക്കുന്ന ഒട്ടനവധി കുട്ടികളോടും BLS ന്റെ നന്ദി അറിയിക്കുന്നു.
HSS വിഭാഗം ഒന്നാം സ്ഥാനം - കമല നെഹൃ സ്ക്കൂളിലെ അനയ് N.G ക്കും, രണ്ടാം സ്ഥാനം -നേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ ആർച്ച സിങ്ങ് .V .B ക്കും , മൂന്നാം സ്ഥാനം - നേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ അൽഗ ഉണ്ണികൃഷ്ണനും നേടുകയുണ്ടായി.
HS വിഭാഗം ഒന്നാം സ്ഥാനം സെന്റ് തോമസ് ഹയർ സെക്കന്ററി സ്ക്കൂളിലെ ഋതു റൈക്കക്കും, രണ്ടാം സ്ഥാനം നേഷണൽ ഹയർസെക്കന്ററി സ്ക്കൂളിലെ അമേയ.V.B. ക്കും, മൂന്നാം സ്ഥാനം നേഷണൽ ഹയർ സെക്കന്ററിയിലെ നിഹാരിക.C.R ഉം നേടുകയുണ്ടായി.
UP വിഭാഗം ഒന്നാം സ്ഥാനം സെന്റ് തോമാസ് ഹയർ സെക്കന്ററിയിലെ ഭാസ്കർ .N. സുവിനും , രണ്ടാം സ്ഥാനം സെന്റ് തോമാസ് ഹയർ സെക്കന്ററി സ്ക്കൂളിലെ ശ്രിഷ് ഷൈൻ.C യും , മൂന്നാം സ്ഥാനം തിരുമംഗലം UP സ്ക്കൂളിലെ ആദിത്യൻ K.S. ഉം നേടുകയുണ്ടായി.
HSS വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 107 പോയന്റോടെ നേഷണൽ ഹയർ സെക്കന്ററി സ്ക്കൂളും,HS വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 122 പോയന്റോടെ നേഷണൽ ഹയർ സെക്കന്ററി സ്ക്കൂളും,UP വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 125 പോയന്റോടെ തിരുമംഗലം U P സ്ക്കൂളും നേടുകയുണ്ടായി.

Address

Thrissur
680616

Alerts

Be the first to know and let us send you an email when BLS Engandiyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category