വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല

  • Home
  • India
  • Thrissur
  • വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല
Directions

വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല സ്ഥാപിതം: 2023 ഡിസംബർ 26

"കാലമാണവിശ്രമം പായുമെന്നശ്വം സ്നേഹ-ജ്വാലയാണെന്നിൽ കാണും ചൈതന്യം സനാതനം...."

സംസ്ഥാന ബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ചതിനെതിരെ പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റി തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിസരത്ത് ഇന്ന...
26/06/2026

സംസ്ഥാന ബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ചതിനെതിരെ പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റി തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിസരത്ത് ഇന്ന് വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കിഷോർ വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. ടൈസൻ മാസ്റ്റർ (മുൻ എം.എൽ.എ ) മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ഭാരവാഹികളായ വി.കെ.സുലൈമാൻ, ഗോപാലകൃഷ്ണൻ, അഡ്വ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. വർഗ്ഗീസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.....

ജൂൺ 28 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ വിദ്യാഭ്യാസ പ്രോത്സാഹന സദസ്സ് .... എ...
26/06/2026

ജൂൺ 28 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ വിദ്യാഭ്യാസ പ്രോത്സാഹന സദസ്സ് .... എല്ലാവർക്കും സ്വാഗതം.....

പ്രിയമുള്ളവരെ.... മെയ് 3 ന് (നാളെ) ഉച്ചക്ക് 3 മണിക്കാണ് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയുടെ യുവകാവ്യ പുരസ്ക...
02/05/2026

പ്രിയമുള്ളവരെ.... മെയ് 3 ന് (നാളെ) ഉച്ചക്ക് 3 മണിക്കാണ് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയുടെ യുവകാവ്യ പുരസ്കാര സമർപ്പണം. ആതിര. ആർ ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. വയലാർ കവിതകളുടേയും ഗാനങ്ങളുടേയും ആലാപനവുമുണ്ടായിരിക്കും. പരിപാടിയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.

മെയ് 3 ന് ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയിൽ (കോടതിക്ക് പിൻവശത്തുള്ള സി പി ഐ ...
28/04/2026

മെയ് 3 ന് ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയിൽ (കോടതിക്ക് പിൻവശത്തുള്ള സി പി ഐ ഓഫീസ്) നടക്കുന്ന വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം" മീനേ മീൻ മണമേ" എന്ന കൃതിയുടെ രചയിതാവ് ആതിര. ആറിന്, കവി ആലങ്കോട് ലീലാകൃഷ്ണൻ സമർപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരേയും സാദരം ക്ഷണിക്കുന്നു....

വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയുടെ വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം നേടിയ ആതിര. ആറിന് ആശാൻ യുവകവി ...
28/04/2026

വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയുടെ വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം നേടിയ ആതിര. ആറിന് ആശാൻ യുവകവി പുരസ്കാരം കൂടി ലഭിച്ചിരിക്കുന്നു." മീനേ മീൻ മണമേ" എന്ന കാവ്യ സമാഹാരത്തിനു തന്നെയാണ് ആശാൻ പുരസ്കാരവും ലഭിച്ചത്.ആതിരക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയുടെ അഭിനന്ദനങ്ങൾ ....

വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല, c/o സി പി ഐ ഓഫീസ് വടക്കാഞ്ചേരി - പി.ഒ., തൃശൂർ ജില്ല, PIN - 680582----------------------...
25/04/2026

വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല, c/o സി പി ഐ ഓഫീസ് വടക്കാഞ്ചേരി - പി.ഒ., തൃശൂർ ജില്ല, PIN - 680582
------------------------------------------

2026 ലെ വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം ആർ. ആതിരക്ക്
**************

വടക്കാഞ്ചേരി: വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ രണ്ടാമത് വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം ആർ.ആതിരക്ക് സമർപ്പിക്കുവാൻ പുരസ്‌കാര നിർണ്ണയ സമിതി തീരുമാനിച്ചു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ആർ. ആതിരയുടെ "മീനേ മീൻ മണമേ.." എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. ന്യൂമാഹി സ്വദേശിയായ ആർ.ആതിര, പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം ഗവണ്മെൻ്റ് ഹൈസ്കൂൾ അദ്ധ്യാപികയാണ്. കവി മാധവൻ പുറച്ചേരി, ജോൺസൻ പോണല്ലൂർ, ഇ.എം.സതീശൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

തോറ്റുപോയവരൊക്കെ പുതിയ ചരിത്രമെഴുതുന്നവരാണെന്ന് തിരിച്ചറിഞ്ഞതാണ് ആതിര.ആറിൻ്റെ കവിതകളുടെ പ്രത്യേകത. പാർശ്വവൽകരിക്കപ്പെട്ടവരോട് ഐക്യപ്പെടാനുള്ള വെമ്പൽ ഒട്ടുമിക്ക കവിതകളെയും സജീവമാക്കുന്നുമുണ്ട്. കൊന്ത്രംപല്ല്, ഉപ്പുമഴ, മീനേ മീൻ മണമേ, ഭൂപടങ്ങൾ, അവൾക്കൊരു പേരുണ്ടായിരുന്നോ തുടങ്ങിയ രചനകൾ ഉൾക്കനമുള്ള എഴുത്തിനെ അടയാളപ്പെടുത്തുന്നു. പുതുമലയാള കവിതയിൽ ഇനിയും വിലപ്പെട്ട സംഭാവനകൾ നൽകാൻ ആതിരയ്ക്ക് കഴിയുമെന്ന് ഈ സമാഹാരത്തിലെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് പറയാനുള്ളതിന് ഇണങ്ങിയ ഭാഷ രൂപപ്പെടുത്തിയെടുക്കുന്നതിലുമുണ്ട് സവിശേഷമായ അടയാളപെടുത്തലുകൾ എന്ന് പുരസ്കാര സമിതി വിലയിരുത്തി.

പ്രശസ്തിപത്രവും ഫലകവും മുവ്വായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപയും (3,333 രൂപ) അടങ്ങുന്ന പുരസ്കാരം മെയ് 3 ന് ഞായറാഴ്ച മൂന്നു മാണിക്ക് വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ ചേരുന്ന ചടങ്ങിൽ വെച്ച് കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിന് സമർപ്പിക്കും.

ഇ.എം.സതീശൻ പ്രസിഡൻ്റ്

എം.യു.കബീർ
സെക്രട്ടറി

25 - 04 - 2026
വടക്കാഞ്ചേരി

Address

സി പി ഐ ഓഫീസ്, വടക്കാഞ്ചേരി
Thrissur
680582

Website

Alerts

Be the first to know and let us send you an email when വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category