Kudumbashree Thrissur District Mission

Kudumbashree Thrissur District Mission Official Page of Kudumbashree Thrissur District Mission

24/05/2026
ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തേടുന്നുതൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കുട...
23/05/2026

ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തേടുന്നു

തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പൗൾട്ടറി മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഫാമുകളുടെ കാര്യക്ഷമ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്ന ഫാം സൂപ്പർവൈസർ തസ്തികയിലേക്കാണ് നിയമനം. പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദമോ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും ഇരുചക്ര വാഹന ലൈസൻസും നിർബന്ധം.

അപേക്ഷകരുടെ പ്രായം 01.05.2026 ന് 30 വയസ്സ് കവിയാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി 2026 ജൂൺ 4 ന് രാവിലെ 10 മുതൽ 11.30 വരെ എഴുത്തുപരീക്ഷയും തുടർന്ന് ഉച്ചയ്ക്ക് 2 മണി മുതൽ അഭിമുഖവും നടത്തും. എഴുത്തുപരീക്ഷയലെയും അഭിമുഖത്തിലെയും പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും നിയമനത്തിന് അർഹരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും ബാങ്കിംഗ് അവബോധവും ലക്ഷ്യമാക്കി കുടുംബശ്രീയുടെയും കേരള ഗ്രാമീണ ബാങ്കിന്റെയും നേതൃത്വ...
22/05/2026

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും ബാങ്കിംഗ് അവബോധവും ലക്ഷ്യമാക്കി കുടുംബശ്രീയുടെയും കേരള ഗ്രാമീണ ബാങ്കിന്റെയും നേതൃത്വത്തിൽ സംയുക്ത മേഖലാതല ശിൽപ്പശാല ‘സമൃദ്ധി’ സംഘടിപ്പിച്ചു.

തൃശൂർ: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും ബാങ്കിംഗ് അവബോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും കേരള ഗ്രാമീണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച മേഖലാതല ശിൽപ്പശാല "സമൃദ്ധി" തൃശൂരിൽ നടന്നു. ബിനി ഹെറിറ്റേജ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മിഷൻ പ്രതിനിധികൾ, ബാങ്ക് ഉദ്യോഗസ്ഥർ, ജില്ലയിലെ മുഴുവൻ സി.ഡി.എസ് ചെയർപേഴ്സൺമാരും വൈസ് ചെയർപേഴ്സൺമാരും പങ്കെടുത്തു.

കേരള ഗ്രാമീണ ബാങ്ക് തൃശൂർ റീജിയണൽ മാനേജർ ബിന്ദു കെ.ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത് കെ. ദീപക് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ റെജി തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ ഷീജ സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾക്കിടയിൽ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനും ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും ശിൽപ്പശാല സഹായകരമായി.

കേരള ഗ്രാമീണ ബാങ്കും കുടുംബശ്രീയും തമ്മിലുള്ള ബന്ധം, സാമ്പത്തിക ഉൾപ്പെടുത്തലും ബാങ്കിംഗ് അവബോധവും, അയൽക്കൂട്ടങ്ങൾക്കായുള്ള വിവിധ കെ.ജി.ബി വായ്പാ പദ്ധതികൾ, എന്നീ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടന്നു. ബാങ്കിംഗ് സേവനങ്ങളുടെ പ്രയോജനം, സുരക്ഷിത സാമ്പത്തിക ഇടപാടുകൾ, കുടുംബ ബജറ്റിംഗ്, നിക്ഷേപ ശീലങ്ങൾ, വനിതാ സംരംഭങ്ങൾക്കുള്ള ധനസഹായ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അവതരണങ്ങൾ നടത്തി.

കുടുംബശ്രീ അംഗങ്ങൾക്കായി കേരള ഗ്രാമീണ ബാങ്ക് നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളും സംരംഭ വികസന സാധ്യതകളും ശിൽപ്പശാലയിൽ അവതരിപ്പിച്ചു. അയൽക്കൂട്ടങ്ങൾക്കും വനിതാ സംരംഭങ്ങൾക്കും ലഭ്യമായ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിലും സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിലും പരിപാടി സഹായകമായി.

കുടുംബശ്രീയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികൾക്കും ബാങ്കിംഗ് മേഖലയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തേകുന്നതാണെന്ന് പരിപാടിയിൽ വിലയിരുത്തപ്പെട്ടു.

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ബ്രിഡ്ജ് കോഴ്സ് മെന്റർമാരുടെ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു.തൃശ്ശൂർ: കേരളത്തില...
21/05/2026

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ബ്രിഡ്ജ് കോഴ്സ് മെന്റർമാരുടെ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു.

തൃശ്ശൂർ: കേരളത്തിലെ തദ്ദേശീയ മേഖലയിൽ കുടുംബശ്രീ നടപ്പിലാക്കിവരുന്ന ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലെ മെന്റർമാർക്കുള്ള പരിശീലനം 2026 മെയ് 18മുതൽ 21 വരെ രണ്ട് ബാച്ചുകളിലായി കില ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു. ആദ്യ ബാച്ചിൽ പത്തനംതിട്ട ഇടുക്കി തൃശ്ശൂർ അട്ടപ്പാടി പാലക്കാട് മലപ്പുറം എന്നീ ജില്ലകളിലെ 110 പേരും രണ്ടാമത്തെ ബാച്ചിൽ വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽനിന്നുമായി 100 പേരും പരിശീലനത്തിൽ പങ്കെടുത്തു.
തദ്ദേശീയ ഉന്നതികളിൽ നിന്നും സ്കൂളിൽ പോയി തിരിച്ച് ഉന്നതികളിൽതന്നെ എത്തി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വൈകുന്നേരം അവധി ദിവസങ്ങളിലും നൽകിവരുന്ന വിദ്യാഭ്യാസ പിന്തുണ പദ്ധതിയാണ് ബ്രിഡ്ജ് കോഴ്സ് സെന്ററുകൾ. സംസ്ഥാനത്തെ എല്ലാ സംഘടനകളും ഏകീകൃത സിലബസ് നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മോഡ്യൂൾ എഴുത്തു ശിൽപ്പശാല സംഘടിപ്പിച്ചത്. 6 വ്യത്യസ്ത മേഖലകളിലായി( ഭാഷാമൃതം, ഗണിതം മധുരം, പറയാം കേൾക്കാം, പഠിക്കാൻ പഠിക്കാം, വരെയും വാക്കും, സധൈര്യം സർഗ്ഗാത്മകം ) കുട്ടികളുടെ പഠനനിലവാരം അനുസരിച്ച് പ്രാഥമിക പഠിതാവ്, മുന്നേറ്റ പഠിതാവ്, സ്വതന്ത്ര പഠിതാവ് എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് മോഡ്യൂൾ തയ്യാറാക്കിയത്.
പരിശീലനത്തിൽ സോഷ്യൽ ഇൻക്ലൂഷൻ& സോഷ്യൽ ഡെവലപ്മെന്റ് പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഡാനിയേൽ ലിബ്നി, Dr. ബിറ്റർ. സി, Dr. രതീഷ് മാധവൻ, സ്റ്റേറ്റ് കോർ ടീം അംഗങ്ങളായിട്ടുള്ള ജോമോൻ കെ ജെ, കെ. കെ. മുഹമ്മദ്‌ സാനു, ആദർശ് പി ദയാൽ, പി. രത്നേഷ്, പി. സനൂപ്, ടി. വി. സായി കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പരിശീലനത്തിന്റെ സമാപന ചടങ്ങ് കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിജിത്ത് കെ ദീപക്കിന് പരിശീലനാർത്ഥികൾ തയ്യാറാക്കിയ ഡ്രാഫ്റ്റ് മൊഡ്യൂൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ. ആദർശ് പി ദയാൽ നന്ദി പറഞ്ഞു.

നടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ പുതിയ സംരംഭമായ 'നിറവ് 'പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ഉത്ഘാടനം നിയുക്ത MLA ശ്രീ K. ര...
21/05/2026

നടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ പുതിയ സംരംഭമായ 'നിറവ് 'പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ഉത്ഘാടനം നിയുക്ത MLA ശ്രീ K. രാജൻ നിർവഹിച്ചു. കാർഷിക ഉത്പന്നങ്ങളെ മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പത്താം വാർഡ് വലക്കാവിലെ മലർവാടി, കൃപ, കൈരളി, പൂർണിമ, അമ്പാടി എന്നീ JLG ഗ്രൂപ്പുകൾ ചേർന്നാണ് പ്രൊഡ്യൂസർ ഗ്രൂപ്പ്‌ പ്രവർത്തനം ആരംഭിക്കുന്നത്. CDS ചെയർപേഴ്സൺ ബിന്ദു അജയൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ജോബി ജോസ് സി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ അഭിജിത്ത് K ദീപക് പദ്ധതി വിശദീകരണം നടത്തി. ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് മെമ്പർമാരായ ഗീത രവീന്ദ്രക്ഷൻ, C. K. അഭിലാഷ്, DPM ദീപ, നടത്തറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, CDS മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മലർവാടി JLG യുടെ കീഴിൽ മത്സ്യ കൃഷി, വെർമി കമ്പോസ്റ്റ്, ഹരിത കഷായം എന്നിവയുടെ ഉലഘടനവും നടന്നു. ഉപജീവന ഉപസമിതി കൺവീനർ മിനി ജയൻ നന്ദി പറഞ്ഞു.

20/05/2026
കുടുംബശ്രീ പദ്ധതികൾ കാര്യക്ഷമമാക്കാൻ സി.ഡി.എസ് ചെയർപേഴ്സൺമാർക്ക് ദ്വിദിന എ.എ.പി പരിശീലനം സംഘടിപ്പിച്ചുതൃശൂർ: ജില്ലയിലെ ക...
19/05/2026

കുടുംബശ്രീ പദ്ധതികൾ കാര്യക്ഷമമാക്കാൻ സി.ഡി.എസ് ചെയർപേഴ്സൺമാർക്ക് ദ്വിദിന എ.എ.പി പരിശീലനം സംഘടിപ്പിച്ചു

തൃശൂർ: ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർക്കായി വാർഷിക പ്രവർത്തന പദ്ധതി (ആനുവൽ ആക്ഷൻ പ്ലാൻ - AAP) അവതരണവും പരിശീലന പരിപാടിയും ഗുരുവായൂർ ടൂറിസ്റ്റ് ഫസിലിറ്റേഷൻ സെന്ററിൽ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സി.ഡി.എസ് ചെയർപേഴ്സൺമാർ പങ്കെടുത്തു.

2026-27 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കേണ്ട പദ്ധതികൾ, പ്രവർത്തനങ്ങൾ, വിവിധ മേഖലകളിലെ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ മാർഗനിർദേശങ്ങളും ക്ലാസുകളും പരിപാടിയുടെ ഭാഗമായി നൽകി. സി.ഡി.എസ് തലത്തിൽ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതമാക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്.

ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത് കെ ദീപക് , എ.ഡി.എം.സി മാരായ പ്രസാദ് കെ കെ , രാധാകൃഷ്ണൻ കെ , അനീസ് മിത്ര എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ വിവിധ മേഖലകളിലെ പ്രോഗ്രാം മാനേജർമാർ തങ്ങളുടെ മേഖലകളിൽ നടപ്പിലാക്കാനിരിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും സംബന്ധിച്ച് ക്ലാസുകൾ എടുത്തു.

കുടുംബശ്രീ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, വാർഡ് തലത്തിൽ കൂടുതൽ ജനകീയ ഇടപെടലുകൾ ഉറപ്പാക്കുക, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു വാർഷിക പ്രവർത്തന പദ്ധതി പരിശീലനം സംഘടിപ്പിച്ചത്.

കുടുംബശ്രീയുടെ ദാരിദ്ര്യ നിർമ്മാർജനവും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും നേരിൽ പഠിക്കുന്നതിനായി ഔട്ട്ഗാരെറ്റ് മുനിസിപ്പാലി...
19/05/2026

കുടുംബശ്രീയുടെ ദാരിദ്ര്യ നിർമ്മാർജനവും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും നേരിൽ പഠിക്കുന്നതിനായി ഔട്ട്ഗാരെറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഡി-ജെ-എസ് (D-JAY-S) പദ്ധതിയുടെ ഭാഗമായി പുതുച്ചേരിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സി.എൽ.എഫ്/എ.എൽ.എഫ് അംഗങ്ങൾ എന്നിവർ ഗുരുവായൂരിൽ പഠനയാത്രയും ഫീൽഡ് സന്ദർശനവും നടത്തി.
കുടുംബശ്രീയുടെ പ്രവർത്തനരീതി, വനിതാ സംരംഭങ്ങൾ, ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ, സി ഡി എസ് സംവിധാനങ്ങൾ, മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ, ബയോപാർക്ക് പ്രവർത്തനങ്ങൾ എന്നിവ പഠിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 18 മുതൽ 22 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ പഠനസെഷനുകളും ഫീൽഡ് സന്ദർശനങ്ങളും വരും ദിവസങ്ങളിലായി നടക്കും. കേരളത്തിലെ കുടുംബശ്രീ സംവിധാനത്തിലെ സി.ഡി.എസ് (CDS), എ.ഡി.എസ് (ADS) ഘടനകൾക്ക് സമാനമായ രീതിയിലാണ് പുതുച്ചേരിയിൽ സി.എൽ.എഫ് (CLF), എ.എൽ.എഫ് (ALF) സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.

ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വെച്ച് നടന്ന ആദ്യ ദിവസത്തെ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ പഠന പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനൂപ് വി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ ദീപക്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ പ്രസാദ് കെ കെ, രാധാകൃഷ്ണൻ കെ, പുതുച്ചേരി ഔട്ഗാരറ്റ് മുനിസിപ്പാലിറ്റി അർബൻ ഡെവലപ്പ്മെന്റ് സൊസൈറ്റി അസിസ്റ്റന്റ് ശ്രീമതി ഹെലൻ, ഗുരുവായൂർ സി ഡി എസ് ചെയർപേഴ്സൺമാരായ വിചിത്ര മനോജ്‌, സജന രമേഷ്, സിറ്റി മിഷൻ മാനേജർ വിബിത ബാബു എന്നിവർ സംസാരിച്ചു. കേരളത്തിലെ കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മോനിഷ യു ക്ലാസ്സ് എടുത്തു. ഗുരുവായൂർ നഗരസഭയുടെ മാലിന്യ സംസ്‍കരണത്തെക്കുറിച്ച് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ ക്ലാസ്സ് എടുത്തു.

27 വർഷമായി കുടുംബശ്രീ നടപ്പിലാക്കി വരുന്ന ദാരിദ്ര്യ നിർമാർജനവും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും സംബന്ധിച്ച അവതരണവും സംവാദവും നടന്നു. തുടർന്ന് സി ഡി എസ് പ്രവർത്തനങ്ങളുടെ അവതരണവും ആശയവിനിമയവും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മുനിസിപ്പൽ ബയോപാർക്കിന്റെ വീഡിയോ അവതരണവും സി ഡി എസ് പ്രവർത്തനങ്ങളുടെ പ്രദർശനവും നടന്നു.

Address

Kudumbashree Second Floor, Civil Station Thrissur
Thrissur
680003

Opening Hours

Monday 9am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Telephone

+914872362517

Alerts

Be the first to know and let us send you an email when Kudumbashree Thrissur District Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kudumbashree Thrissur District Mission:

Share