PWD Thrissur

PWD Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PWD Thrissur, Government Organization, PWD, Thrissur.

15/06/2024
കേരളത്തിലെ പൊതുമരാമത്തു റോഡുകൾ നമ്പർ 1
24/05/2024

കേരളത്തിലെ പൊതുമരാമത്തു റോഡുകൾ നമ്പർ 1

21/05/2024
തൃശൂർ ജില്ല Extension work of Civil Engineering Department at Govt. Engineering college, ThrissurG.O(Rt) No.1404/2021/HE...
06/04/2024

തൃശൂർ ജില്ല
Extension work of Civil Engineering Department at Govt. Engineering college, Thrissur

G.O(Rt) No.1404/2021/HEDN Dated 22.10.2021 പ്രകാരം 150 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ടി പ്രവൃത്തിക്ക്
PWD / BLDG / EST/TS / 1092/2020_5_1 dated 26.09.2022 ന് സങ്കേതികാനുമതി ലഭിക്കുകയും chandrajith M.S എന്ന കരാറുകാരൻ 18.11.2022 ൽ 30/2022-23 / SE / BCC/ TSR പ്രകാരം കരാറുടമ്പടിയിൽ ഏർപ്പെട്ടുകയും ചെയ്തു. പ്രവൃത്തി നിർവ്വഹണത്തിനായി 28.11.2022 ൽ സ്ഥലം കരാറുകാരന് കൈമാറുകയും മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ Extension പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. RCC framed Structure ആയി design ചെയ്ത ഈ പ്രവൃത്തിയിൽ മൂന്ന് നിലകളിലായി 7 ക്ലാസ്സ് മുറികളും, 2 സ്റ്റാഫ് റൂം, verandah എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണ്.

തൃശ്ശൂർ ജില്ലചേലക്കര: നിയോജക മണ്ഡലം എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 150 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കി...
03/03/2024

തൃശ്ശൂർ ജില്ല

ചേലക്കര: നിയോജക മണ്ഡലം എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 150 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2024 മാർച്ച് 3 ഞായറാഴ്ച രാവിലെ 10.30 ന് ബഹു. മന്ത്രി കെ രാധാകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു .

പുതിയ കെട്ടിടം നാടിന് സമർപ്പിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചികിത്സ തേടിയെത്തുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ സാധിക്കും. രണ്ട് നിലകളിലായി 2114 ചതുരശ്ര അടി വിസ്തീർണ്ണത്തിലുളള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ 11 കിടക്കകളുള്ള സ്ത്രീകളുടെ വാർഡ്. ഒന്നാം നിലയിൽ 11 കിടക്കകളുള്ള പുരുഷൻമാരുടെ വാർഡ്, ഇരു നിലകളിലും പൊതു ശുചി മുറി, നഴ്സിങ്ങ് സ്‌റ്റേഷൻ , ചികിത്സാ മുറി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. 2024-25 ബജറ്റിൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 150 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

തൃശ്ശൂർ ജില്ലഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിൽ മൾട്ടിപർപ്പസ് സൈക്ലോൺ ഷെൽട്ടർ നിർമ്മിക്കുന്നതിനായി ദുരന്ത...
27/02/2024

തൃശ്ശൂർ ജില്ല
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിൽ മൾട്ടിപർപ്പസ് സൈക്ലോൺ ഷെൽട്ടർ നിർമ്മിക്കുന്നതിനായി ദുരന്തനിവാരണ അതോറിറ്റിയുടെ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി പ്രകാരം 363 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിക്കുകയും നിർവഹണ ഏജൻസിയായ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ കെട്ടിടത്തിന് മൂന്ന് നിലകളിലായി 816 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. കൂടാതെ 61 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെറസ് ഫ്ലോറും ഉൾപ്പെടുന്നു. ഇതിൽ താഴത്തെ നിലയിൽ ജനറേറ്റർ റൂം, ഇലക്ട്രിക്കൽ റൂം, അടുക്കള, സ്റ്റോർ, ഹാൾ ,വരാന്ത, ടോയ്ലറ്റുകൾ, അംഗപരിമിതർക്കുള്ള ഒരു ടോയ്‌ലറ്റും വാഷ് ഏരിയ ,സ്റ്റെയർ രണ്ടെണ്ണം എന്നീ സൗകര്യങ്ങളും ഒന്നാമത്തെ നിലയിൽ ഹാൾ, വരാന്ത ,ടോയ്ലറ്റുകൾ, വാഷ് ഏരിയ, ടോയ്‌ലറ്റോടു കൂടിയ സിക്ക് റൂം സ്റ്റെയർ രണ്ടെണ്ണം എന്നീ സൗകര്യങ്ങളും രണ്ടാമത്തെ നിലയിൽ ഹാൾ, വരാന്ത ടോയ്ലറ്റുകൾ, വാഷ് ഏരിയ ടോയ്‌ലറ്റോടു കൂടിയ സിക്ക് റൂം ,സ്റ്റെയർ രണ്ടെണ്ണം എന്നീ സൗകര്യങ്ങളും ടെറസ് ഫ്ലോറിൽ രണ്ട് സ്റ്റെയർ റൂമുകളും ചെയ്തിട്ടുണ്ട്.
RCC framed structure ആയി പണിതിട്ടുള്ള ഈ കെട്ടിടത്തിൽ Solid ബ്ലോക്ക് ഉപയോഗിച്ചുള്ള ഭിത്തി നിർമ്മാണം, ഗ്രാനൈറ്റ് ഉപയോഗിച്ചുള്ള ഇരിപ്പിടങ്ങൾ ,മറ്റിടങ്ങളിൽ വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചുള്ള ഫ്ലോറിങ്, സെറാമിക് ടൈൽ പതിച്ച ടോയ്ലറ്റുകൾ, മരം ഉപയോഗിച്ചുള്ള വാതിലുകൾ, അലുമിനിയം ഫാബ്രിക്കേഷനും ഗ്രില്ലും ഉപയോഗിച്ചുള്ള ജനലുകൾ മുതലായവയാണ് ചെയ്തിരിക്കുന്നത്. കൂടാതെ പൂർണ്ണമായും പെയിൻറിങ് പ്രവൃത്തി ചെയ്ത കെട്ടിടത്തിൽ ജലസംഭരണി ഉൾപ്പെടെയുള്ള വാട്ടർ സപ്ലൈ സംവിധാനങ്ങളും മറ്റ് സാനിറ്ററി സംവിധാനങ്ങളും ഇലക്ട്രിക്കൽ പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് ബഹു. പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി ശ്രീ. അഡ്വ. പി എ മുഹമ്മദ് റിയാസ് അവർകൾ ഉദ്ഘാടനം ചെയ്ത് കടപ്പുറം നിവാസികൾക്ക് സമർപ്പിക്കുകയുണ്ടായി.

തൃശൂർ  ജില്ലചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്.എസിന് പുതിയ കെട്ടിടംചേലക്കര എസ്.എം.ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ...
23/02/2024

തൃശൂർ ജില്ല
ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം

ചേലക്കര എസ്.എം.ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ബഹു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അവർകൾ നിര്‍വഹിച്ചു. പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയമാണെന്നും സമത്വാധിഷ്ഠിതമായി ഏവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസത്തിനായി 5000 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിലും സമാന ഉണര്‍വുണ്ടായി. വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയായി വളരണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച രണ്ടു കോടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള ബ്ലോക്കുകളില്‍ രണ്ടുനിലയിലായി ക്ലാസ് മുറികളും, വരാന്തയും ലാബും ഉള്‍പ്പെടുന്ന കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഇതോടൊപ്പം കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് സ്‌കൂളിന് അനുവദിച്ച 15 ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടര്‍ ലാബ് നവീകരണത്തിനായി അനുവദിച്ച 12.45 ലക്ഷം രൂപയുടെ വിതരണവും ശിശുസൗഹൃദ ക്ലാസുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷനായി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ മായ, കെ എസ് എഫ് ഇ എം.ഡി ഡോ. എസ് കെ സനില്‍, പ്രിന്‍സിപ്പാള്‍ എന്‍ സുനിത, തദ്ദേശസ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂർ ജില്ലകിള്ളിമംഗലം ഗവ. യു.പി സ്‌കൂളിന് പുതിയ കെട്ടിടംകിള്ളിമംഗലം ഗവ. യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ...
23/02/2024

തൃശൂർ ജില്ല
കിള്ളിമംഗലം ഗവ. യു.പി സ്‌കൂളിന് പുതിയ കെട്ടിടം

കിള്ളിമംഗലം ഗവ. യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ബഹു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അവർകൾ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖാപിത ലക്ഷ്യമാന്നെന്നും ഏഴര വര്‍ഷം കൊണ്ട് അയ്യായിരം കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമാക്കുകയാണെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെട്ടപ്പോള്‍ വിദ്യാലയങ്ങളിലെ പഠന നിവാരം ഉയര്‍ത്താനും കഴിഞ്ഞു. ഇതുമൂലം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 10 ലക്ഷം കുട്ടികളുടെ വര്‍ദ്ധനവാണുണ്ടായതെന്നും മന്ത്രി കൂട്ടച്ചേര്‍ത്തു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിദ്യാകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭാസ വകുപ്പിന്റെ 2022 - 23 പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് വിദ്യലയത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

കിള്ളിമംഗലം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷയായി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ ഉണ്ണികൃഷ്ണന്‍, നിര്‍മ്മല രവികുമാര്‍, രമണി തലച്ചിറ, വാര്‍ഡ് മെമ്പര്‍മാരായ രാമദാസ് കാറാത്തി, കെ.വി സതീശന്‍, കെ.കെ രാജശ്രീ, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂർ ജില്ലബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ MLA ശ്രീ അഡ്വ.വി.ആർ സുനിൽകുമാർ അവർകളുടെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും...
18/02/2024

തൃശൂർ ജില്ല
ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ MLA ശ്രീ അഡ്വ.വി.ആർ സുനിൽകുമാർ അവർകളുടെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 22.37 ലക്ഷം രൂപ വകയിരുത്തി കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനു മുമ്പിലായി ആധുനിക സൗകര്യങ്ങളോടു കൂടി 18 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമായി നിർമിച്ച ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം MLA ശ്രീ അഡ്വ.വി.ആർ സുനിൽകുമാർ 17.02.2024 നു നിർവ്വഹിച്ചു. പ്രസ്തുത ബസ്സ് കാത്തിരിപ്പുകേന്ദ്രത്തിൽ FM Radio, CCTV Camera, Mobile Charging point എന്നിവക്കുപുറമെ കുഞ്ഞുങ്ങൾക്കും അമ്മമാർക്കുള്ള ഫീഡിംഗ് റൂം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.പൂർണമായി വൈധ്യുതീകരിച്ചു ലൈറ്റിംങ്ങുകളോട്കൂടി നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ, യാത്രക്കാർക്ക് വിശ്രമത്തിനായി 18 ഓളം എയർപോർട്ട് ടൈപ്പ് ചെയറുകളും ആവശ്യമായ ദിശാസൂചിക ബോർഡുകളും ഒരുക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂരിന്റെ പൗരാണിക പാരമ്പര്യത്തെ നിലനിർത്തുന്ന രൂപകല്പനയോടൊപ്പം ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തുനിർമാണം പൂർത്തീകരിച്ചത്. പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ സൂചിപ്പിക്കുന്ന പ്രദർശനവും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുക്കുന്നതാണ്.

തൃശൂർ ജില്ലപാമ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 17 ന്പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭ...
16/01/2024

തൃശൂർ ജില്ല
പാമ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 17 ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പാമ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 17 ബുധനാഴ്ച വൈകീട്ട് 3 ന് ബഹു. ദേവസ്വം പാർലിമെന്ററികാര്യ മന്ത്രി ശ്രീ.കെ. രാധാകൃഷ്ണൻ അവർകൾ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

Address

PWD
Thrissur
680020

Telephone

+918086395078

Website

Alerts

Be the first to know and let us send you an email when PWD Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PWD Thrissur:

Share