14/01/2026
വെറുതെ ഇരുന്നപ്പോൾ ഒന്ന് Zomato ആപ്പിൽ കേറി നോക്കിയതാണ്. അപ്പോഴാണ് ഒരു കേക്കിന് 50% ഓഫർ കാണിച്ചത് കണ്ടത്. നല്ല ഓഫറിൽ കിട്ടിയതുകൊണ്ടും മധുരം കഴിക്കാൻ കൊതി തോന്നിയതുകൊണ്ടും അപ്പൊ തന്നെ ഒരെണ്ണം ഓർഡർ ചെയ്തു.
ഓർഡർ ട്രാക്ക് ചെയ്യാൻ ഫോൺ എടുത്തപ്പോഴാണ് ആപ്പിൽ കാണിച്ചിരിക്കുന്ന ആ നോട്ടിഫിക്കേഷൻ കണ്ണിൽ ഉടക്കിയത്. ഡെലിവറി പാർട്ണറുടെ പേരിനടിയിൽ ഒരു ചെറിയ വരി: “Today is his Birthday" ശരിക്കും ഞെട്ടിപ്പോയി!
സ്വന്തം പിറന്നാൾ ദിനത്തിൽ ജന്മദിനം ആഘോഷിക്കേണ്ടവൻ നമ്മൾ ഓർഡർ ചെയ്ത കേക്ക് ഡെലിവർ ചെയ്യാൻ വരുന്നു. ആലോചിച്ചപ്പോൾ സങ്കടം തോന്നി. ആ നിമിഷം തന്നെ ഞങ്ങൾ തീരുമാനിച്ചു, ഈ കേക്ക് അവനുള്ളതാണ്, അവന്റെ ജന്മദിനം നമ്മൾ ഇവിടെ ആഘോഷിക്കും. വീട്ടിൽ എല്ലാവർക്കും സമ്മതം.
ഞങ്ങൾ എല്ലാവരും അവൻ വരുന്നതും കാത്ത് ഇരുന്നു. അവൻ ബെല്ലടിച്ചു. മുഖത്ത് കിലോമീറ്ററുകൾ താണ്ടിയ ക്ഷീണം. “സർ, ഓർഡർ..." എന്ന് പറഞ്ഞ് പതിവുപോലെ അവൻ കേക്ക് ബോക്സ് നീട്ടി. ഞങ്ങൾ അത് വാങ്ങിയില്ല. പകരം അവനെ വീടിനുള്ളിലേക്ക് ക്ഷണിച്ചു. “ബർത്ത് ഡേ അല്ലേ കേക്ക് മുറിച്ചിട്ട് പോകാം” അവൻ അമ്പരന്നുപോയി.
സ്വന്തം പിറന്നാൾ ദിവസം ഡ്യൂട്ടിയിലായതുകൊണ്ട് ആഘോഷിക്കാൻ കഴിയാതെ പോയ ഒരുവന്, ഡെലിവറി കൊടുക്കാൻ വന്ന വീട്ടിൽ നിന്ന് അപ്രതീക്ഷിതമായി ഒരു കേക്ക് കിട്ടുക! സത്യത്തിൽ അങ്ങനെയൊരു നോട്ടിഫിക്കേഷൻ ഉള്ളതുപോലും അവന് അറിയില്ലായിരുന്നു. കേക്ക് മുറിക്കുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, ആ കണ്ണുകൾ നിറഞ്ഞു.
കേക്കും മുറിച്ച് നമ്മോടൊപ്പം ആഹാരവും കഴിച്ച് നന്ദി പറഞ്ഞ് അവൻ മടങ്ങുമ്പോൾ അവന്റെ മുഖത്തെ സന്തോഷം നമ്മുക്ക് കാണാമായിരുന്നു. നമ്മുടെ ചെറിയ കരുതൽ മതിയാകും മറ്റൊരാളുടെ ജീവിതത്തിൽ വലിയ സന്തോഷം കൊണ്ടുവരാൻ.🥰🥰🥰
(NB : Pasted content )