INC Punnayurkulam

INC Punnayurkulam Indian National Congress

ഇല്ലാത്ത പോസ്റ്റിനെ പറ്റി ഒക്കെ തർക്കം നടക്കുന്നുണ്ടത്രേ!! നിങ്ങൾക്ക് മുന്നണി യോഗം ചേരാൻ സാധിച്ചില്ല എന്നൊക്കെ കേൾക്കുന്...
30/05/2026

ഇല്ലാത്ത പോസ്റ്റിനെ പറ്റി ഒക്കെ തർക്കം നടക്കുന്നുണ്ടത്രേ!!

നിങ്ങൾക്ക് മുന്നണി യോഗം ചേരാൻ സാധിച്ചില്ല എന്നൊക്കെ കേൾക്കുന്നുണ്ടല്ലോ?
നുണയായിരിക്കും അല്ലേ ?

കോൺഗ്രസിന്റെ പാർലമെൻററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ വൈകി എന്നും പറഞ്ഞു കരഞ്ഞ ടീമല്ലേ നിങ്ങൾ? വെടിപ്പായി തോറ്റ ആൾക്കാരാണ്. എന്നിട്ടും തർക്കം! എന്തു മുന്നണിയാണ് ഹേ?
ഉടനെ വല്ല തീരുമാനം ആകുമോ അന്തംങ്ങളെ..?

ഭൂലോക തോൽവികൾ വീണ്ടും ജനങ്ങളെ വിഡ്ഢികൾ ആക്കി വെറുപ്പ് ഉണ്ടാക്കുന്നു പെൻഷൻ വിതരണം മുടക്കി ഇടത് ഭരണസമിതി സഹകരണ ബാങ്കുകൾ.🤌
28/05/2026

ഭൂലോക തോൽവികൾ വീണ്ടും ജനങ്ങളെ വിഡ്ഢികൾ ആക്കി വെറുപ്പ് ഉണ്ടാക്കുന്നു പെൻഷൻ വിതരണം മുടക്കി ഇടത് ഭരണസമിതി സഹകരണ ബാങ്കുകൾ.🤌

25/05/2026

ഹലോ ഗയ്‌സ്....!
എൽ ഡി എഫ് മുന്നണി യുടെ യോഗം ചേരാൻ പോലും സാധിക്കുന്നില്ല, തമ്മിലടി കാരണം. മരുമോനേ ഉപനേതാവ് ആകാൻ പിണറായി പക്ഷം.
നിയമസഭ കക്ഷി യോഗം പോലും വിളിക്കാൻ ആകാതെ ഇടത് മുന്നണി.
#തർക്കം രൂക്ഷമാണ്😂
കെ.രാജനെ പ്രതിപക്ഷ ഉപനേതാവ് ആക്കണം; ആവശ്യത്തിൽ ഉറച്ച് സിപിഐ..

കോടിയേരി കുടുംബത്തെ ഇനിയും വേട്ടയാടൽ തുടരുന്ന സിപിഎം വിജയൻ നേതൃത്വം. 😄ന്നാലും ബിനീഷ്ജി ഇങ്ങള് ക്ക് ഈ ഗതി ആയല്ലോ... ബിജെപ...
22/05/2026

കോടിയേരി കുടുംബത്തെ ഇനിയും വേട്ടയാടൽ തുടരുന്ന സിപിഎം വിജയൻ നേതൃത്വം. 😄ന്നാലും ബിനീഷ്ജി ഇങ്ങള് ക്ക് ഈ ഗതി ആയല്ലോ... ബിജെപി നേതാവ് ഷോൺ ജോർജ് ആയുള്ള സംയുക്ത ബിസിനസ്‌ രാഷ്ട്രീയ നിലപാടിലും ഉടനെ വരുമല്ലേ 😄

🌹🙏
20/05/2026

🌹🙏

പെൺകരുത്തിന്റെ മൂന്ന് മുഖങ്ങൾ അഭിമാനം ❤️മഹിളാ കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ പ്രിയപ്പെട്ട ഷാനിമോൾ ഉസ്മാൻ ഇനി ന...
18/05/2026

പെൺകരുത്തിന്റെ മൂന്ന് മുഖങ്ങൾ
അഭിമാനം ❤️

മഹിളാ കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ പ്രിയപ്പെട്ട ഷാനിമോൾ ഉസ്മാൻ ഇനി നിയമസഭയിലെ പെൺകരുത്തായി ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിക്കുമ്പോൾ, ജനകീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയും മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ ബിന്ദു കൃഷ്ണ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.
ഇവർക്കൊപ്പം പുതിയ മന്ത്രിസഭയിലെ ശക്തയായ വനിതാ പ്രതിനിധിയായി പ്രിയപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി കെ. എ. തുളസി ടീച്ചറും മന്ത്രിപ്പദവിയിലേക്ക് എത്തുമ്പോൾ ഇത് കേരള രാഷ്ട്രീയത്തിലെ തന്നെ സുവർണ്ണ നിമിഷമാണ്. മൂവർക്കുമൊപ്പം കഴിഞ്ഞ ദിവസം കെപിസിസിയിൽ ഒന്നിച്ചൊരു അപൂർവ്വനിമിഷം.
​കേരളത്തിന്റെ വികസന കുതിപ്പിനും സ്ത്രീ ശാക്തീകരണത്തിനും ഇവരുടെ സാന്നിധ്യം വലിയ കരുത്തു പകരുമെന്നുറപ്പാണ്. മൂവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 💙
മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ©️

18/05/2026

കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തി vd സതീശന്റെ നേതൃത്വ ടീം UDF സർക്കാർ അധികാരം ഏറ്റെടുത്തു.
അഭിനന്ദനങ്ങൾ 👏
അഭിവാദ്യങ്ങൾ ✊

15/05/2026

❤️🔥

എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ട.സർക്കാർ സത്യപ്രതിജ്ഞ...
15/05/2026

എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ട.

സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപിയുടെ നേതൃതലങ്ങളിൽ ഉള്ളവർക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണ്.

ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലേം കൂടി 3.05 രൂപ വർദ്ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളിൽ വച്ചാണ് സമരത്തിൻ്റെ പോസ്‌റ്റർ എന്നതും കൗതുകകരമാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് കേരളത്തിലിന്നേവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി ഞങ്ങൾ നടപ്പിലാക്കുകതന്നെ ചെയ്യും, സ്‌ത്രീകൾക്കുള്ള സൗജന്യയാത്ര ഉൾപ്പെടെ.

കുറച്ചുകൂടി നിലവാരമുള്ള, അൽപ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാൻ അപ്പുറത്തുള്ള എല്ലാ പാർട്ടികൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

BJP കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിച്ച് കൊണ്ട് ഇരിക്കുന്ന കാലത്ത്.കേരളം ഒരു നല്ല പ്രതിപക്ഷ നേതാവിനെ അർഹിക്കുന്നു.!വർഗീയ പ...
14/05/2026

BJP കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിച്ച് കൊണ്ട് ഇരിക്കുന്ന കാലത്ത്.
കേരളം ഒരു നല്ല പ്രതിപക്ഷ നേതാവിനെ അർഹിക്കുന്നു.!

വർഗീയ പ്രീണന നിലപാടുകളോടെ 99 ൽ നിന്ന് 35 ലേക്ക് ഇടതുപക്ഷത്തെ പരാജയത്തിന്റെ പടുകുഴിയിലേക്ക് നയിച്ച പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവ് ആയി തിരഞ്ഞ് എടുത്തതിലൂടെ ഇടത് പക്ഷം കേരളത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്.!

നിങ്ങളെ തോല്പിച്ച ജനതത്തെ വീണ്ടും വെല്ലുവിളിക്കുക ആണോ.!

അതോ കഴിവും പ്രാപ്തിയും ഉള്ള വേറെ ഒരാളും നിങ്ങളുടെ കൂട്ടത്തിൽ വേറെ ഇല്ലേ.!

പ്രതിഷേധങ്ങൾ ഇല്ല, എതിർ അഭിപ്രായങ്ങൾ ഇല്ല, തിരുത്തലുകൾ ഇല്ല, അടിമത്വം നിറഞ്ഞ പിണറായി അഭിവാദ്യ പോസ്റ്റുകൾ മാത്രം.

ഇനിയും നിങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്ന് കൂടി വരും തലമുറ വായിച്ചു പഠിക്കേണ്ടി വരും.

Address

Punnayoorkulam
Thrissur

Website

Alerts

Be the first to know and let us send you an email when INC Punnayurkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INC Punnayurkulam:

Share