26/07/2025
❤️
ഇത് കൊള്ളാല്ലോ. .ഇന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ജനശദാബ്തിയിൽ വന്നിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് തലപൊക്കി നോക്കിയതും
ദേ ഈ കാണുന്ന ചീര വിത്തും കൊണ്ടൊരു കൈ.
ഒറ്റ നോട്ടത്തിൽ വല്ല കച്ചവടക്കാരാകുമെന്ന് കരുതി വേണ്ട എന്ന് പറയാൻ പോകുമ്പഴേക്കും “ഫ്രീ ആണ് ” എന്ന് പുള്ളിയും
പ്ലാറ്റ്‌ഫോമിലും ട്രെയിനിലും എല്ലാം ഓടി നടന്ന് കൊടുക്കുന്നുണ്ട്, എല്ലാവരും, എന്നെ പോലെ അന്തിച്ചു നിക്കുന്നുണ്ടെങ്കിലും “ഫ്രീ ആണ് ” എന്ന രണ്ടാമത്തെ ഡയലോഗിൽ “ഓ എന്നാൽ തന്നാട്ടെ ” എന്ന മട്ടിൽ ഒന്നും രണ്ടുമൊക്കെ വാങ്ങിക്കുന്നുമുണ്ട്.
സംഭവം ദേ അതിൽ കാണുന്ന പോലെ എന്തോ പാർട്ടി പരിപാടി ആണ് , അതും അങ്ങ് തൃശ്ശൂരിലെ. എന്തായാലും 5-10 വില വരുന്ന നോട്ടീസും ബ്രോഷറും ഒക്കെ ആളുകൾ പ്ലെയിൻ വിട്ട് കളയുന്നിടത്ത് ഈ ചീര വിത്ത് പരസ്യം എന്തായാലും പൊളിച്ചു.
പിന്നിൽ പ്രവർത്തിച്ച ആരാണെങ്കിലും അഭിനന്ദനങൾ 👍