19/05/2026
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനും പുരോഗതിക്കും ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിനും ആർഭാടങ്ങൾ ഒഴിവാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു. തൃപ്രയാർ ക്ഷേത്രപരിസരത്തു നിന്നും നാട്ടിക നിയോജക മണ്ഡലം മുൻ എം എൽ എ ശ്രീ സി സി മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈൻ നെടിയിരിപ്പിൽ സ്വാഗതവും രതീഷ് ടി ജി നന്ദിയും പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി ഇ പി ഹരീഷ് മാസ്റ്റർ, സിദ്ധൻ പി ആർ, എൻ എസ് ഉണ്ണിമോൻ, രശ്മി ഷിജോ, ജോഷി ബ്ലാങ്ങാട്ട്, ബഗിനി സുനിൽ, സുനിൽദത്ത്, സെന്തിൽകുമാർ, പി വി ആനന്ദൻ, രഘുലാൽ, ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി