Special task force kerala fire & rescue services

Special task force kerala fire & rescue services Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Special task force kerala fire & rescue services, Government Organization, Thrissur.

22/04/2023
03/12/2022

ഉപ്പള നിലയത്തിൽ 01/12/2022ന്‌ വന്ന ഒരു കോൾ
ബന്തിയോട് കൊക്കചാൽ ഒരു സ്ത്രീ കുളത്തിൽ അകപ്പെട്ടത് നാട്ടുകാർ അറിയിക്കുകയും സേനാംഗങ്ങൾ ഉടൻ തന്നെ സ്പോട്ടിൽ എത്തി സർച്ചിങ് ആരംഭിക്കുകയും ചെയ്തു
കുളത്തിന് 25 അടി താഴ്ച ഉണ്ട്
ആളെ കിട്ടാതെ വന്നപ്പോൾ കാസർഗോഡ് നിലയത്തിലെ scuba diving team ൻ്റെ സേവനം ആവശ്യപ്പെടുകയും 7.30 ഓടെ special task force ടീം പുറപ്പെടുകയും ചെയ്തു
15 കിലോമീറ്റർ അകലെയുള്ള സ്പോട്ടിൽ എത്തുകയും ഉടൻ തന്നെ gear set up ചെയ്ത് സ്പെഷൽ ടാസ്ക് ഫോഴ്സിലെ സ്കൂബാ വിദഗ്ദൻ രാജേഷ് കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും 10 മിനുട്ടിനകംതന്നെ ആളെ പുറത്തെടുക്കുകയും ചെയ്തു
രാത്രി ആയതിനാൽ അസ്ക light കത്തിച്ച് വെച്ചാണ് രക്ഷാ പ്രർത്തനo നടത്തിയത് , കുളത്തിൽ നിറയെ ചെളിയും, വെയ്സ്റ്റ് ഉം ,മരത്തിൻ്റെ ചില്ലകളും ,ഓല, എന്നിവ ഉളളത് കാരണം searching ദുഷ്കരമാ യിരുന്നു .. കുളത്തിൻ്റെ അടിഭാഗത്ത് സുരംഗ്ഗ (ഗുഹ) ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചിരുന്നു പണ്ട് കാലത്ത് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കുള മാണ് ഇത് ഭിത്തിയോട് ചേർന്ന് സെർച്ച് ചെയ്തപ്പോൾ കൈ ഉള്ളിലേക്ക് പോകുന്നത്ര ഹോൾ ഉണ്ടായിരുന്നു അതിനുള്ളിലേക്ക് ആൾ അകപ്പെട്ടാൽ റിസ്ക് കൂടും നാട്ടുകാർ തന്ന ഇൻഫർമേഷൻ ശരിയായിരുന്നു .

ഈ കോൾ അറ്റൻഡ് ചെയ്യാൻ കാസർഗോഡ് നിലയത്തിലെ "സ്പെഷ്യൽ ടാസ്ക് ഫോഴ്സ് " അംഗം രാജേഷ് പാവൂരിനോടൊപ്പം ഫയർ മാൻ രാഹുൽ , രജിത്ത് ,ഫയർ മാൻ ഡ്രൈവർ രമേശ്,കാഞ്ഞങ്ങാട് നിന്നും ഉമേശൻ
ഉപ്പള നിലയത്തിൽ നിന്ന് sto പ്രഭാകരൻ ഫയർ മാൻ രാഹുൽ , മുഹമ്മദ് ഷാഫി ,വിഷ്ണു , ഫയർ മാൻ ഡ്രൈവർ പ്രശാന്ത് ഹോം ഗാർഡ് സുകേഷ് ,ശ്രീനിത്
എന്നിവർ പങ്കെടുത്തു

02/12/2022

STF....................!

27/11/2022

പാലക്കാട്‌ ഒറ്റപാലത്ത് താമരക്കുളത്തിൽ വിദ്യാർത്ഥി മുഹമ്മദ്‌ സിനാൻ (15 വയസ്സ് )കുളത്തിൽ അകപെട്ടെന്ന കാൾ ലഭിച്ചതിനെതുടർന്ന് പാലക്കാട്‌ SCUBA ടീം & സ്പെഷൽ ടാസ്ക് ഫോഴ്സ് ടീം അംഗങ്ങൾ ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സംഭവസ്ഥലത്ത് എത്തുമ്പോൾ ഷൊർണൂർ നിലയത്തിലെ സേനാംഗങ്ങൾ ഫ്രീ ഡൈവ് ചെയ്ത് സെർച്ച്‌ നടത്തുകയായിരുന്നു.
ഉടൻ തന്നെ സ്ക്യൂബ സെറ്റ് ധരിച്ച് STF അംഗങ്ങളായ രഞ്ജിത്ത് ജിബു എന്നിവർ ഡൈവ് ചെയ്തു. 3 മീറ്റർ ആഴമുള്ള ചളി നിറഞ്ഞ കലങ്ങിയ വെള്ളം ആയിരുന്നതിനാൽ വിഷൻ വളരെ കുറവായിരുന്നു ആങ്കർ ഇട്ട് സെർക്കുലർ സെർച്ച്‌ നടത്തി. ആദ്യത്തെ റൗണ്ടിൽ തന്നെ ആളെ കണ്ടെത്താൻ കഴിഞ്ഞു ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല . സ്ക്യൂബ ടീം അംഗം സുരേഷ്, STF സേനാംഗങ്ങളായ രഞ്ജിത്ത്, മുകുന്ദൻ, ജിബു, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

26/11/2022

പ്രളയത്തിൽ പമ്പാ നദിയിൽ അടിഞ്ഞുകൂടിയ കോൺക്രീറ്റുകളിൽ ഉള്ള ഇരുമ്പുകമ്പികളിൽ നിന്ന് നദിയിൽ കുളിക്കാനിറങ്ങുന്ന അയ്യപ്പഭക്തർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായിരുന്നു
അഗ്നി രക്ഷാ സേനയുടെ പമ്പ സ്പെഷൽ ഓഫീസറുടെ നിർദ്ധേശ പ്രകാരം പമ്പാ സ്റ്റേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ അഗ്നിരക്ഷാസേനയിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് സേനാംഗങ്ങൾ "സുരക്ഷിത പമ്പ " എന്ന ലക്ഷ്യത്തിനായ് 26/11/2022 ന് പമ്പ നദിയിൽ
കുളിക്കാനിറങ്ങുന്ന അയ്യപ്പഭക്തർക്ക് അപകട ഭീഷണിയായിരുന്ന 30 ഓളം ഇരുമ്പുകമ്പികൾ മുറിച്ചു മാറ്റുകയും നദിയിൽ അടിഞ്ഞുകൂടിയ GI പൈപ്പുകൾ,ആംഗ്ലറുകൾ മുതലായവ നീക്കം ചെയ്യുകയും ചെയ്തു

23/11/2022

കേരളാ ഫയർ ഫോഴ്സിൻ്റെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ സംഘം എത്തുന്നു

കേരള ഫയർഫോഴ്സിന്റെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തയ്യാറാകുന്നു. ഫയർഫോഴ്‌സിലെ നിലവിലുള്ള ആളുകളിൽ നിന്നും വിവിധ കായികക്ഷമതാ തെരഞ്ഞെടുപ്പുകൾ നടത്തിയതിൽ നിന്നാണ് മികച്ച 30 ആളുകളെ തിരഞ്ഞെടുത്ത്. ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് സാഹസികമായ രക്ഷാപ്രവർത്തനം നടത്തുന്നതിന് പര്യാപ്തമാക്കിയാണ് ഇവരെ ഡിപ്പാർട്ട്മെൻ്റ് നിയമിച്ചിരിക്കുന്നത്.ഇന്ത്യൻ ആർമി, ഇൻഡോ ടിബറ്റൻ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന മുതലായ സേനകളിൽ നിന്നും പ്രത്യേക പരിശീലനം ആർജ്ജിച്ച സേനാംഗങ്ങൾ കേരള അഗ്നി രക്ഷാ സേനയുടെ മുതൽകൂട്ടാവും
2022നവംബർ 14ന് പാലക്കാട് നടന്ന ചടങ്ങിൽ ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ Special task force നെ നാടിന് സമർപ്പിച്ചു.

Address

Thrissur

Telephone

+919496194920

Website

Alerts

Be the first to know and let us send you an email when Special task force kerala fire & rescue services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Special task force kerala fire & rescue services:

Share