തൃശൂർ ജില്ലാപഞ്ചായത്ത്

  • Home
  • India
  • Thrissur
  • തൃശൂർ ജില്ലാപഞ്ചായത്ത്

തൃശൂർ ജില്ലാപഞ്ചായത്ത് Official page of Thrissur District Panchayat

06/08/2024
കോരളോത്സവം 2023
16/11/2023

കോരളോത്സവം 2023

സമാദരണം - 20232022-23 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും തൃശ്ശൂർ ജില്ലയിൽ നിന്നും സംസ...
05/08/2023

സമാദരണം - 2023
2022-23 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും തൃശ്ശൂർ ജില്ലയിൽ നിന്നും സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ എച്ച് സാജൻ മാസ്റ്ററെയും കെ എസ് സരസു ടീച്ചറെയും തൃശൂർ ജില്ലാ പഞ്ചായത്ത് ആദരിച്ചു.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സമാദരണം 2023 ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി ലത ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ബഹു തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് മുഖ്യഅതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ എസ് ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ ദിപ എസ് നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ സ്കൂളുകളിൽ നിന്നും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

തുല്യതാ പഠന പ്രോത്സാഹന പദ്ധതി പഠിതാക്കളുടെ സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തുഅക്ഷരവും ആധുനിക സാങ്കേതിക വിജ്ഞാനവും മാത്രമല്ല ന...
26/06/2023

തുല്യതാ പഠന പ്രോത്സാഹന പദ്ധതി പഠിതാക്കളുടെ സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു

അക്ഷരവും ആധുനിക സാങ്കേതിക വിജ്ഞാനവും മാത്രമല്ല നല്ല മനുഷ്യനും കൂടിയാവണം എന്നുള്ളതാണ് അറിവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലാ ആസൂത്രണ സമിതി ഹാളിൽ വച്ച് നടന്ന തുല്യതാ പഠന പ്രോത്സാഹന പദ്ധതി 2023 പഠിതാക്കളുടെ സംഗമവും മോട്ടിവേഷൻ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതായി വിദ്യാഭ്യാസം കൈവരിച്ചവരുടെ മുഖത്തെ സന്തോഷമായിരിക്കണം നമ്മുടെ പ്രതിഫലമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് കളക്ടർ മുഹമ്മദ്‌ ഷെഫീഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ദീപ എസ് നായർ,
ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്‌, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീലത എൻ കെ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി. എസ്, ജില്ലാ കോ -ഓർഡിനേറ്റർ സജി തോമസ്, ഡോ. ഡി ശ്രീജ, പ്രൊജക്റ്റ്‌ കോ - ഓർഡിനേറ്റർ ശ്യാംലാൽ വി വി എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ സ്വാഗതവും അസിസ്റ്റന്റ് കോ - ഓർഡിനേറ്റർ ആർ അജിത്കുമാർ നന്ദിയും പറഞ്ഞു.

തൃശൂർ ജില്ല പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുക...
20/06/2023

തൃശൂർ ജില്ല പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 113 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസം കമ്മിറ്റി ചെയർമാൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ഡേവിസ് മാസ്റ്റർ ലാപ്ടോപ്പുകൾ വിതരണം ചെയ്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജയ കെ എസ്, ദീപ എസ് നായർ, പി എം അഹമ്മദ് എന്നീ സ്ഥിരം സമിതി അധ്യക്ഷന്മാർ ചടങ്ങിൽ സംസാരിച്ചു വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ പി എസ് ഷിബു നന്ദി പറഞ്ഞു

19/05/2023
തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 2022-23  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറ...
19/05/2023

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പിഎം അഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ഡേവിസ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ ചന്ദ്രൻ, ആരോഗ്യവിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ വി വല്ലഭൻ, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്രീ പി എസ് ഷിബു, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ ശ്രീമതി ജോയ്സി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

27/01/2023

തൃശ്ശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ലത ചന്ദ്രൻ (ഡിവിഷൻ 17) ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു (27/01/2023)

Address

Thrissur
680003

Alerts

Be the first to know and let us send you an email when തൃശൂർ ജില്ലാപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to തൃശൂർ ജില്ലാപഞ്ചായത്ത്:

Share