11/03/2026
പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിതമായ തോൽവി ഇടതുപക്ഷ പ്രവർത്തകരെ കാര്യമായി ഒന്ന് ഉലച്ചിരുന്നു. തുടർന്ന് സ്വാഭാവികമായും യു. ഡി. എഫ്. ന് മാനസികമായ ഒരു മേൽകൈ ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ഒരു മാസം കൊണ്ട് കാര്യങ്ങൾ കുറെയേറെ മാറി. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ നേതാക്കൾ പറയാൻ പാടില്ലാത്ത വിധം നുണകൾ പറയുന്നുണ്ട് എന്ന് കുറെയധികം പേർക്ക് ബോധ്യപ്പെട്ടു. യു. ഡി. എഫ്. ന്റെ പഴയ ഭരണകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള ക്യാമ്പയിനുകൾ കോണ്ഗ്രസ്സിനെ ആകെ ക്ഷീണിപ്പിച്ചു. വയനാട് ടൌൺഷിപ്പിൽ 178 വീട് നൽകിയതും, ലൈഫ് മിഷനിൽ 5 ലക്ഷം വീട് പൂർത്തിയാക്കിയതും, പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തതും എല്ലാം ഇടതുപക്ഷത്തിന്റെ ജനക്ഷേമം സംബന്ധിച്ച പ്രതിബന്ധതയും ഉത്തരവാദിത്തവും കുറേപ്പേരെയെങ്കിലും ബോധ്യപ്പെടുത്തി. മനോരമ സർവ്വെയിൽ പോലും ഫെബ്രുവരി മാസത്തിൽ മുഖ്യമന്ത്രിയുടെ സ്വീകാര്യത 46% വരെ എത്തി. ഇടതുപക്ഷത്തിന് ഇപ്പോൾ നല്ല മേൽകൈ ഉണ്ടായിട്ടുണ്ട്.
പക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒന്നര മാസമുണ്ട്. യു. ഡി. എഫ്. ന്റെ കയ്യിൽ അളവിൽ കവിഞ്ഞ പണമുണ്ട്. അതവർ പരമാവധി ഉപയോഗിക്കുന്ന നാളുകളാണ് വരാൻ പോകുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടക്കുമ്പോൾ പാർട്ടി പ്രവർത്തകർക്ക് ഇടയിൽ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നതാണ് ഒരു കനഗോലു തന്ത്രം. പാർട്ടിക്കാർ തന്നെ സ്ഥാനാർഥിക്ക് എതിരാണ് എന്ന മട്ടിൽ ചർച്ചകളും കമന്റുകളും നിർമ്മിക്കുക. സ്ഥാനാർത്ഥിയെ വ്യക്തി ഹത്യ നടത്തുക. ഇത് പാർട്ടി അനുഭാവികളാണ് ചെയ്യുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുക. സ്വാഭാവികമായും ആവേശം കൂടിയ ചില ഇടതുപക്ഷക്കാരും അതിൽ വീണു പോകും. അതാണ് നാം വരുന്ന ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം.
ഇടതുപക്ഷത്തെ സംബന്ധിച്ച് അതിന്റെ നിസ്വാർത്ഥരായ പ്രവർത്തകരാണ് അതിന്റെ കരുത്ത്. ചിലർ മുഴുവൻ സമയ പ്രവർത്തകർ ആകും, എന്നാൽ കൂടുതൽ പേരും ജോലികഴിഞ്ഞുള്ള സമയം പാർട്ടി പ്രവർത്തനത്തിനായി നീക്കി വയ്ക്കുന്നവരാകും, മറ്റു ചിലർക്ക് എന്നാലും സമയം കാണില്ല, അവർക്ക് മറ്റു പലവിധത്തിൽ പ്രവർത്തനത്തിൽ പങ്കാളികളാകാം.
എന്തിക്കെയായാലും, ഇടതുപക്ഷം ജയിക്കണം എന്ന ആഗ്രഹത്തിന്റെ കണിക മനസ്സിൽ ഉള്ളവർ എല്ലാവരും, മറ്റു അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മാറ്റി വച്ച് യുദ്ധഭൂമിയിൽ എന്ന പോലെ പ്രവർത്തിക്കേണ്ട ദിവസങ്ങളാണ് വരുന്നത്.
1. പരമാവധി സമയം ഇലക്ഷൻ പ്രചാരണത്തിനായി ഉപയോഗിക്കുക. അനാവശ്യമായ നേരിയ അഭിപ്രായ വ്യത്യാസ ചർച്ചകളിൽ പങ്കാളികൾ ആവാതിരിക്കുക
2. എല്ലാ ഇടതുപക്ഷ അനുഭാവികളും അവരുടെ ഊർജ്ജജിന്റെ പരമാവധി ഇലക്ഷൻ പ്രചാരണത്തിനായി ഉപയോഗിക്കുക.
3. മടി ഇല്ലാതെ സുഹൃത്തുക്കളോടും ബന്ധുക്കളോടും രാഷ്ട്രീയം സംസാരിക്കുക.
ഒരു ദിവസം പോലും വെറുതെ കളയാതെ ഇലക്ഷൻ തീരുംവരെ ഇടതുപക്ഷ പ്രവർത്തകർ എല്ലാം അവരുടെ കഴിവും സർഗ്ഗത്മകചിന്തയും ഒരുമിച്ചു പ്രയോഗിച്ചാൽ അത് ഒരു കനഗോലുവിനും ചെറുക്കൻ കഴിയാത്ത ശക്തിയാകും. ഉറപ്പാണ്...
നമ്മളല്ലാതെ മറ്റാരു സഖാക്കളേ...
കടപാട് CNC