DYFI മണലൂർ മേഖലകമ്മിറ്റി

DYFI മണലൂർ മേഖലകമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI മണലൂർ മേഖലകമ്മിറ്റി, Political organisation, Thrissur.

DYFI മണലൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി 7 ഇനങ്ങൾ അ...
02/06/2020

DYFI മണലൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി 7 ഇനങ്ങൾ അടങ്ങുന്ന ഒരു ക്ലീനിങ് കിറ്റ് ഓർഡർ അനുസരിച്ചു നിങ്ങളുടെ വീടുകളിൽ എത്തിച്ചു നൽകുന്നു. മണലൂർ സിപിഐഎം എൽ. സി. സെക്രട്ടറി എം. കെ. സദാനധൻ ക്ലീനിങ് കിറ്റു വിതരണം മൂടുവാങ്ങാട്ടിൽ കുട്ടന്റെ ഭാര്യ ക്ക് നൽകി പരിപാടി ഉത്ഘാടനം ചെയ്തു .മേഖല പ്രസിഡന്റ്‌ വൈശാഖ് വി. എസ്. ജോയിന്റ് സെക്രട്ടറി ദീപക്, ട്രെഷരാർ വിഷ്ണു പ്രസാദ്, എന്നിവർ പങ്കെടുത്തു

CPIM മണലൂർ വടക്ക് ബ്രാഞ്ച് ഉം DYFI മണലൂർ വടക്ക് യൂണിറ്റും സംയുക്തമായി പ്രദേശത്തെ 100 കുടുംബങ്ങൾക്ക് 5 കിലോ അരിയും 50 കുട...
20/05/2020

CPIM മണലൂർ വടക്ക് ബ്രാഞ്ച് ഉം DYFI മണലൂർ വടക്ക് യൂണിറ്റും സംയുക്തമായി പ്രദേശത്തെ 100 കുടുംബങ്ങൾക്ക് 5 കിലോ അരിയും 50 കുടുംബങ്ങൾക്ക് പലവഞ്ചന കിറ്റും തയ്യാറാക്കി. Cpim ബ്രാഞ്ച് സെക്രട്ടറി സുധർമൻ, DYFI യൂണിറ്റ് സെക്രട്ടറി അഖിൽ , പ്രസിഡന്റ്‌ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് കിറ്റ് വിതരണം നടത്തുന്നത്....

പ്രിയപ്പെട്ടവരേ, നമ്മുടെ നാടിന്റെ അതിജീവനത്തിനായി ഡിവൈഎഫ്ഐ നിങ്ങൾക്കരികിലേയ്ക്ക് വരുന്നു. വീട്ടിലെ പഴയ സാധനങ്ങൾ, വായിച്ച...
14/05/2020

പ്രിയപ്പെട്ടവരേ,

നമ്മുടെ നാടിന്റെ അതിജീവനത്തിനായി ഡിവൈഎഫ്ഐ നിങ്ങൾക്കരികിലേയ്ക്ക് വരുന്നു.

വീട്ടിലെ പഴയ സാധനങ്ങൾ, വായിച്ചു കഴിഞ്ഞ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ ശേഖരിക്കും. വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മഴക്കാലത്തിനു മുൻപ് പാഴ്‌വസ്തുക്കൾ മാറ്റണം. ഇല്ലെങ്കിൽ രോഗങ്ങൾ വന്നേക്കും. കളയാൻ കരുതിവച്ച
ആക്രി സാധനങ്ങൾ ഞങ്ങൾക്ക് തരൂ...നാടിന്റെ പുനര്നിര്മ്മാണത്തിനായി ഉപയോഗിക്കാം.

നിങ്ങളുടെ വീട്ടിലൊ പറമ്പിലോ ജോലിയുണ്ടോ, ഞങ്ങൾ വരാം. നിങ്ങൾ തരുന്ന കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും.

നാട്ടിലെ വിഭവങ്ങൾ, തേങ്ങയും മാങ്ങയും ചേനയും ചേമ്പുമെല്ലാം ശേഖരിച്ചു വിറ്റും ഡിവൈഎഫ്ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.

ഓട്ടോറിക്ഷയോ വാഹനങ്ങളോ ഓടിക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഒരു ദിവസം ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി അവന്റെ വാഹനം ഓടും, കടയും മറ്റ് സ്ഥാപനങ്ങളുമുള്ള പ്രവർത്തകർ തന്റെ
സംരംഭം ഒരു ദിവസം സിഎംഡിആർഎഫിനായി മാത്രം പ്രവർത്തിപ്പിക്കും.
അങ്ങനെ ഓരോ സഖാവും അയാളുടെ ഉപജീവന മാർഗം ഒരു ദിനം നാടിനായി സമർപ്പിക്കും. ഈ നല്ല കാര്യത്തിന് നിങ്ങളെയും ക്ഷണിക്കുന്നു.

ലോക് ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ വിരസത മാറ്റാൻ ഡിവൈഎഫ്ഐ നടത്തിയ "ലോക് ആർട്സിൽ" നിർമ്മിച്ച കരകൗശല വസ്തുക്കളും പെയിന്റിങ്ങും വില്പന നടത്തിയും പണം ശേഖരിക്കും..

ഇങ്ങനെ വൈവിധ്യമാർന്ന സാധ്യതകൾ തിരയുകയാണ് ഡിവൈഎഫ്ഐ. എല്ലാ വീട്ടിലും പാഴ്‌വസ്തുക്കൾ കാണും. അതുകൊണ്ട് എല്ലാ കുടുംബങ്ങൾക്കും ദുരിതാശ്വാസ നിധിയുടെ ഭാഗമാകാൻ സാധിക്കും. തുരുമ്പ് പിടിച്ച പഴയ വസ്തുക്കൾ കേരളത്തിന്റെ പുനര്നിര്മാണത്തിന് പുനരുപയോഗിക്കാം... റീസൈക്കിൾ കേരള.

13/05/2020
Dyfi മണലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 700മാസ്ക് മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌. വിജി ശശി,  വൈസ് പ്രസിഡന്റ്‌ എം. ...
08/05/2020

Dyfi മണലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 700മാസ്ക് മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌. വിജി ശശി, വൈസ് പ്രസിഡന്റ്‌ എം. കെ. സദാനന്ദൻ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് കൈമാറുന്നു....

പെട്രോൾ-ഡീസൽ വിലവർദ്ധനവ്,ദുരിതകാലത്തെ തീവെട്ടിക്കൊള്ള : ഡിവൈഎഫ്‌ഐകോവിഡ് 19 രോഗവ്യാപനത്തിൽ  രാജ്യം വിറങ്ങലിച്ച് നിൽക്കുമ്...
06/05/2020

പെട്രോൾ-ഡീസൽ വിലവർദ്ധനവ്,
ദുരിതകാലത്തെ തീവെട്ടിക്കൊള്ള : ഡിവൈഎഫ്‌ഐ

കോവിഡ് 19 രോഗവ്യാപനത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ പെട്രോളിൻ്റെ വില ലിറ്ററിന് 10 രൂപയും ഡീസലിന്റെ വില ലിറ്ററിന് 13 രൂപയും കൂട്ടിയ കേന്ദ്ര സർക്കാർ നടപടി ദുരിതകാലത്തെ തീവെട്ടിക്കൊള്ളയാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ തുടരുമ്പോഴാണ് രാജ്യത്ത് ഇന്ധനവില ക്രമാതീതമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്രൂഡോയിലിൽ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് നൽകാതെ എക്‌സൈസ് നികുതി കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ നിലപാട് അംഗീകരിക്കാനാകില്ല. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഈ തീരുമാനം മനുഷ്യത്വരഹിതമാണ്. ദുരിതകാലത്തെ ഈ യുദ്ധപ്രഖ്യാപനം നീതീകരിക്കാനാവില്ല. കോവിഡിനെ നേരിടാൻ ജനങ്ങൾക്ക് ആശ്വാസകരമായ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാതെ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം പോലും നൽകാതെ തീർത്തും ജനദ്രോഹപരമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടി സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുകയാണ് കേന്ദ്രസർക്കാർ. പെട്രോൾ-ഡീസൽ വിലവർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.

Address

Thrissur

Website

Alerts

Be the first to know and let us send you an email when DYFI മണലൂർ മേഖലകമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share