AIDWA Thrissur DC

AIDWA Thrissur DC All India democratic women's Association

തൃശൂർ ജില്ലയിലെ സമുന്നത സി പി ഐ എം നേതാവായ ബേബി ജോൺ മാഷ് ഓർമ്മയായി…ആദരാഞ്ജലികൾ…..🌹🌹🌹✊✊✊
13/09/2026

തൃശൂർ ജില്ലയിലെ സമുന്നത സി പി ഐ എം നേതാവായ ബേബി ജോൺ മാഷ് ഓർമ്മയായി…

ആദരാഞ്ജലികൾ…..🌹🌹🌹✊✊✊

11/09/2026
Dr. ആയിഷക്ക് ഐക്യദാർഢ്യം....  സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധ  പരിപാടി ചാവക്കാട്  ടൗണിൽ സംഘടിപ്പിച്ചു. അ...
07/09/2026

Dr. ആയിഷക്ക് ഐക്യദാർഢ്യം.... സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധ പരിപാടി ചാവക്കാട് ടൗണിൽ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ, ഗാർഹിക അതിക്രമ പ്രതിരോധ സമിതി,അന്വേഷി, കേരള മഹിള സംഘം, ഫോർജ്ജം , നിസ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.... മേഴ്സി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭു കുമാർ സ്വാഗതവും അന്വേഷിയുടെ പ്രസിഡണ്ട് .K അജിത മുഖ്യപ്രഭാഷണവും നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ,മഹിള അസോസിയേഷൻ സംസ്ഥാന വൈ.പ്രസിഡണ്ടുമായ മേരി തോമസ്, Adv.KR വിജയ , മാധ്യമ പ്രവർത്തക ഷാഹിന, വി.പി. സുഹറ മറ്റ് വിവിധ സംഘടനകളുടെ നേതാക്കൾ സംസാരിച്ചു.....

ചാവക്കാട് ഗാർഹിക പീഢനത്തിനിരയായി, നീതിക്കു വേണ്ടി പോരാടുന്ന Dr. ആയിഷക്കും കുടുംബത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാ...
05/09/2026

ചാവക്കാട് ഗാർഹിക പീഢനത്തിനിരയായി, നീതിക്കു വേണ്ടി പോരാടുന്ന Dr. ആയിഷക്കും കുടുംബത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് മഹിളാ അസോസിയേഷൻ . കേന്ദ്ര കമ്മിറ്റി അംഗം സ: Dr. ആർ.ബിന്ദു, സംസ്ഥാന പ്രസിഡന്റ് സ: കെ.എസ്.സലീഖ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സ: മേരി തോമസ് ,സ:അഡ്വ.കെ. ആർ. വിജയ , ജില്ലാ സെക്രട്ടറി സ: ഉഷ പ്രഭുകുമാർ, പ്രസിഡന്റ് സ: ഷീജ പ്രശാന്ത് , അഡ്വ. പി.കെ. ബിന്ദു, ജാസ്മിൻ ഷെഹീർ തുടങ്ങിയവർ Dr. ആയിഷയെ വീട്ടിൽ സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയും നീതിക്കായുള്ള പോരാട്ടത്തിൽ മഹിളാ അസോസിയേഷന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു✊✊ 7-ാം തിയ്യതി വൈകീട്ട് 4 മണിക്ക് Dr. ആയിഷയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാവക്കാട് സെന്ററിൽ വിവിധ വനിതാ സംഘടനകൾ നടത്തുന്ന സംയുക്ത പ്രതിഷേധ പരിപാടിയിൽ മഹിളാ അസോസിയേഷന്റെ പങ്കാളിത്തം ഉറപ്പു നൽകി✊✊

ഡോ. അയിഷയുടെ പോരാട്ടത്തിന് സ്ത്രീ സംഘടനകളുടെ ഐക്യദാർഢ്യം!ചാവക്കാട്, എടക്കഴിയൂരിൽ ഓണത്തിന് തൊട്ടു മുമ്പ്, ഡോ. അയിഷ  ഭർത്ത...
04/09/2026

ഡോ. അയിഷയുടെ പോരാട്ടത്തിന് സ്ത്രീ സംഘടനകളുടെ ഐക്യദാർഢ്യം!

ചാവക്കാട്, എടക്കഴിയൂരിൽ ഓണത്തിന് തൊട്ടു മുമ്പ്, ഡോ. അയിഷ ഭർത്താവായ ഡോ അലി അബ്ദുൽ ലത്തീഫിന്റെ വീട്ടിനുമുന്നിൽ സത്യാഗ്രഹമിരിക്കുന്നതായി പത്രങ്ങളിലും ചില ചാനലുകളിലും വാർത്ത വന്നിരുന്നു. ആയിഷക്കും മകൾക്കും യാതൊരു ശല്യവും കൂടാതെ ഭർത്തൃഗൃഹത്തിൽ താമസിക്കാനുള്ള ഒരു ഉത്തരവ് 2026 ആഗസ്ത് 7 നു ചാവക്കാട് കോടതി, ഗാർഹികപീഡന നിരോധന നിയമപ്രകാരം നൽകിയത്തിനു ശേഷമാണിത്. ഈ സത്യാഗ്രഹം രണ്ടാഴ്ചക്ക് ശേഷമാണ് മാധ്യമ ശ്രദ്ധ നേടിയത്.

ഡോ. അയിഷ ദീര്‍ഘകാലമായി നേരിട്ടുകൊണ്ടിരുന്ന ഭര്‍ത്തൃപീഡനവും സാമ്പത്തികചൂഷണവും ഭര്‍ത്താവിന്‍റെ നിയമവിധേയമല്ലാത്ത രണ്ടാം വിവാഹവും പോലീസിന്‍റെ അന്യായ ഇടപെടലും അയിഷയുടെയും മകളുടെയും ജീവിതത്തെ തീരാ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഡോ. അയിഷക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാര്‍ഹികാതിക്രമ പ്രതിരോധസമിതി ഉള്‍പ്പെടെയുള്ള വിവിധ സ്ത്രീ സംഘടനകള്‍ സംയുക്തമായി സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകീട്ട്
4 മണിക്ക് ചാവക്കാട് ടൌൺ സെന്ററിൽ സംയുക്ത പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗാര്‍ഹികാതിക്രമങ്ങളില്‍ ജീവിതം എരിഞ്ഞടങ്ങുന്ന സ്ത്രീകളുടെ എണ്ണം
കൂടി വരുന്ന ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തുല്യതയും കുടുംബത്തില്‍ ജനാധിപത്യവും ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന പ്രതിഷേധപരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന്
വിനയപൂർവം അഭ്യര്‍ത്ഥിക്കുന്നു.

മേഴ്‌സി അലക്സാണ്ടർ
Dr. ആർ.ബിന്ദു
അജിത. കെ
ഉഷ പ്രഭുകുമാർ
ഗീത രാജൻ
വി.പി. സുഹറ
നെജു ഇസ്മായിൽ
കെ. കെ. ഷാഹിന
ശ്രീജ. പി
ഉമൈറ ടീച്ചർ
Adv. കുക്കു ദേവകി
ഷംഷാദ് ഹുസൈൻ
ഷീജ പ്രശാന്ത്
അഡ്വ. കെ.ഡി.ഉഷ

04/09/2026
ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശൂർ ജില്ലാ ട്രഷറർ സ. മീരയുടെ പിതാവ് , മൂർക്കനിക്കര താഴത്ത് രാമകൃഷ്ണൻ(81) അന്തരിച്ചു.ആദരാഞ്ജല...
02/09/2026

ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശൂർ ജില്ലാ ട്രഷറർ സ. മീരയുടെ പിതാവ് , മൂർക്കനിക്കര താഴത്ത് രാമകൃഷ്ണൻ(81) അന്തരിച്ചു.
ആദരാഞ്ജലികൾ 🌹

Address

Thrissur
Thrissur
680001

Telephone

+918138820991

Website

Alerts

Be the first to know and let us send you an email when AIDWA Thrissur DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIDWA Thrissur DC:

Shortcuts

Share