07/12/2021
#കെട്ടുചിറ_വള്ളിവട്ടത്തേ_സിനിമയിൽ_എടുത്തിട്ട്_അരനൂറ്റാണ്ട് ....
തൃശ്ശൂർ ജില്ലയിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനോഹര ഭൂമികയാണ് വള്ളിവട്ടം..
തെക്ക് പടിഞ്ഞാറായി കനോലിക്കനാൽ ഒഴുകുന്ന നിറയേ കൈത്തോടുകളും തെങ്ങിൻ തോപ്പുകളും പാടങ്ങളുമുള്ള മനോഹര തീരം...
1966 ൽ പി ഭാസ്ക്കരൻ സംവിധാനം ചെയ്ത സത്യൻ മാഷ് , ഷീല, തിക്കുറുശ്ശി , ജി കെ പിള്ള , അടൂർ ഭാസി , സുകുമാരി , ഉമ്മർ , സുകുമാരി തുടങ്ങിയ അന്നത്തെ പ്രധാന താര നിര അഭിനയിച്ച "തറവാട്ടമ്മ" സിനിമയുടെ പ്രധാന ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തത് ..
സിനിമയിൽ 55 മുൻപുള്ള വള്ളിവട്ടത്തെ സൗന്ദര്യവും ജീവിതവും ശരിക്ക് ഒപ്പിയെടുത്തിട്ടുണ്ട്.. അന്നത്തെ വള്ളിവട്ടത്തുകാരുടെ ജീവിതം പുലർന്നിരുന്നത് , നെൽ കൃഷി, കയർ പിരി , തഴപ്പായ നെയ്ത്ത്, തെങ്ങ് കൃഷി തുടങ്ങിയവയിലൂടെ ആയിരുന്നു..
ഇന്ന് തരിശായി കിടക്കുന്ന മൂന്നാംക്കാട് പാടശേഖരം അന്ന് പാണ്ടി നെല്ലിന്റെ വിളനിലം ആയിരുന്നു.. സിനിമയിൽ നായകനായ സത്യൻ മാഷ് പാടി അഭിനയിച്ച ഹിറ്റ് ഗാനമായ "മണ്ണെറിഞ്ഞാൽ പൊന്നു വിളയും മലയാളക്കരയിൽ "
എന്ന ഗാന രംഗത്തിൽ മുഴുവനായി കെട്ടു ചിറ, നെടുവൻകാട്, മൂന്നാംകാട് തുടങ്ങിയ സ്ഥലങ്ങളാണ്..
ചിത്രത്തിൽ ചില ഭാഗങ്ങൾ കോണത്തുകുന്നിന് സമീപമുള്ള ആലുക്കത്തറ പാടത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്..
വള്ളിവട്ടത്തേയും കോണത്തുകുന്നിനേയും ചേർത്ത് "വള്ളിക്കുന്ന്" എന്നാണ് സിനിമയിൽ സ്ഥലത്തേ വിളിക്കുന്നത് ..
സിനിമയിൽ നായികയായ ഷീല താമസിക്കാൻ വരുന്ന വീട് വള്ളിവട്ടം ബ്രാലം ജംഗഷനിൽ തന്നെയുള്ള ഈഴുവത്തറ വേലായുധന്റെ വീടാണ് . 72 വർഷം പഴക്കുമുള്ള ഈ തറവാട്ടു വീട് ഇപ്പോഴും അതേ പടി നിലനിർത്തിയിട്ടുണ്ട് ..
പഞ്ചായത്തിലെ ടൂറിസം വികസനത്തിന് ഏറേ സാദ്ധ്യതയുള്ള വള്ളിവട്ടത്തേ തൊട്ടടുത്ത ഗ്രാമമായ കരൂപ്പടന്നയേ കൂടി ഉൾപ്പെടുത്തി കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമാണ്..
കടപ്പാട് ✍🏽 📸 പ്രശോഭ് കെ അശോകൻ
#കെട്ടുചിറ