Food Safety Ernakulam

Food Safety Ernakulam ഭക്ഷ്യസുരക്ഷാ വകുപ്പ്, എറണാകുളം ജില്ല

Food Safety Awareness Class  Keralam       The Food Safety Dept, conducted an       program at the   Hall, Marine Drive....
31/07/2026

Food Safety Awareness Class

Keralam



The Food Safety Dept, conducted an program at the Hall, Marine Drive.

The session brought together food handlers from Hotels, Restaurants, Cafes, Catering Units, and Bakeries to drive awareness on essential food safety practices.

16/06/2026

പിൻ അടിക്കല്ലേ!
ഭക്ഷണസാധനങ്ങൾ പാക്ക് ചെയ്യുന്ന പാഴ്സലുകൾ, ടേക്ക് എവേ ബോക്സുകൾ, കേക്ക് ബോക്സുകൾ എന്നിവയിൽ സ്റ്റേപ്ലർ പിന്നുകളോ മറ്റ് പിന്നുകളോ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ചെറിയൊരു അശ്രദ്ധ വലിയൊരു അപകടത്തിന് കാരണമായേക്കാം. ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിനാണ് നമ്മൾ മുൻഗണന നൽകേണ്ടത്.

കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (KCFS) ഈ നിർദ്ദേശം കർശനമായി പാലിച്ചുകൊണ്ട്, നമ്മുടെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷണവും മികച്ച സേവനവും ഉറപ്പാക്കാം. സ്റ്റേപ്ലർ പിന്നുകൾക്ക് പകരം പേപ്പർ ടേപ്പുകളോ, ഇക്കോ-ഫ്രണ്ട്ലി സ്റ്റിക്കറുകളോ ഉപയോഗിച്ച് പാഴ്സലുകൾ സുരക്ഷിതമാക്കൂ.

11/06/2026
പലതവണ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകിയിട്ടും ആവർത്തിച്ചു നിയമ ലംഘനം നടത്തിയിയിട്ടുള്ളതായും , തിരുത്തലുകൾ വരുത്തിയിട...
08/06/2026

പലതവണ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകിയിട്ടും ആവർത്തിച്ചു നിയമ ലംഘനം നടത്തിയിയിട്ടുള്ളതായും , തിരുത്തലുകൾ വരുത്തിയിട്ടില്ല എന്നും, ശുചിത്വമില്ലാത്ത പരിസരവും പാചക രീതികളും ആയതിനാൽ തൃപ്പൂണിത്തുറ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ബഹു കൊച്ചിൻ റവന്യൂ ഡിവിഷണൽ ഓഫീസർ (സബ് കളക്ടർ ) മുൻപാകെ Adjudication കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബഹു സബ് കളക്ടറും കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസറുമായ ശ്രീ ഗ്രാൻഡെ സായി കൃഷ്ണ അവർകൾ വിചാരണ നടത്തിയതിന് പ്രകാരം എതിർകക്ഷികളിൽ നിന്ന് *100000* (ഒരു ലക്ഷം രൂപ) പിഴ ഈടാക്കുവാൻ ഉത്തരവിട്ടു

08/06/2026

ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം.
ഭക്ഷ്യവിഷബാധകളുടെ ഭാരത്തിൽ നിന്ന് ശാസ്ത്രീയമായ പരിഹാരങ്ങളിലേക്ക് മുന്നേറി, കേരളത്തിലെ എല്ലാവർക്കും എപ്പോഴും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം.

വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളിലൂടെയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളിലൂടെയും വിശ്വസിച്ച് കഴിക്കാവുന്ന ആഹാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് പ്രതിജ്ഞാബദ്ധമാണ്. വൃത്തിയുള്ള സാഹചര്യങ്ങളിൽ തയ്യാറാക്കിയ ഭക്ഷണം മാത്രം തിരഞ്ഞെടുക്കാനും, മായം ചേർക്കലുകൾ ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പിനെ അറിയിക്കാനും മടിക്കരുത്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ടോൾ ഫ്രീ നമ്പർ ആയ 1800 425 1125, ഈറ്റ് റൈറ്റ് കേരള ആപ്പ് ഗ്രീവൻസ് പോർട്ടൽ (www.eatright.foodsafety.kerala.gov.in) എന്നിവ മുഖാന്തിരം രജിസ്റ്റർ ചെയ്യാവുന്നതാണ്.


🌴 ⚽

08/06/2026
രവിപുരം, എം ജി റോഡ്, ഡോർ നമ്പർ 61/1796, കൊച്ചി, കലൂർ കടവന്ത്ര  റോഡ്, മുണ്ടെത്ത് ബിൽഡിംഗ്, ഡോർ നമ്പർ 65/815d എന്നിവി...
08/06/2026

രവിപുരം, എം ജി റോഡ്, ഡോർ നമ്പർ 61/1796, കൊച്ചി, കലൂർ കടവന്ത്ര റോഡ്, മുണ്ടെത്ത് ബിൽഡിംഗ്, ഡോർ നമ്പർ 65/815d എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ‌റിയൽ അറേബ്യ എന്ന സ്ഥാപനത്തിൽ നിന്നും 16/06/2025 വൈകുന്നേരം മുതൽ 17/06/2025 പുലർച്ചെ വരെ വിറ്റ ഷവർമ കഴിച്ച് കുറഞ്ഞത് 30 പേർക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടായതായും അവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

എറണാകുളം ഫുഡ് സേഫ്റ്റി ഓഫീസർ ടി സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ,
ഷവർമയ്ക്കായി ഉപയോഗിച്ചിരുന്ന ചിക്കൻ രവിപുരം ശാഖയിൽ മാരിനേറ്റ് ചെയ്ത് ഓട്ടോറിക്ഷയിൽ കലൂർ ശാഖയിലേക്ക്, കൊണ്ടുപോയിരുന്നു. ഷവർമ തയ്യാറാക്കിയ ഫുഡ് ഹാൻഡലർക്ക് ഷവർമ കോണിൽ നിന്ന് ഇറച്ചി മുറിച്ചെടുത്തതിന് ശേഷം നിർബന്ധമായും നൽകേണ്ട secondary heat treatment സംബന്ധിച്ച് അവബോധമില്ലായിരുന്നു. ബന്ധപ്പെട്ട ഫുഡ് ഹാൻഡലറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. കൂടാതെ, ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷിതത്വം സംബന്ധിച്ച് ഫുഡ് ഹാൻഡ്ലർമാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടില്ല. മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ. കേരള സർക്കാർ 25-08-2022 തീയതിയിൽ പുറപ്പെടുവിച്ച ജി.ഒ (ആർ.ടി) 2113/2022/എച്ച് & എഫ്.ഡബ്ല്യ.ഡി നമ്പർ ഉത്തരവിൻ്റെ ലംഘനമാണ്. കൂടാതെ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ലൈസൻസിംഗ് ആൻഡ്
രജിസ്ട്രേഷൻ) റെഗുലേഷൻസ്, 2011 ലെ ഷെഡ്യൂൾ IV പ്രകാരമുളള ശുചിത്വവും സാനിറ്ററി മാനദണ്ഡങ്ങളും ലംഘിച്ചിട്ടുള്ളതുമാണ്.

മേൽ ലംഘനങ്ങൾ കാണപ്പെട്ടതിനാൽ തുടർ നടപടി സ്വീകരിക്കുന്നതിലേക്കായി ടി സ്ഥാനപനത്തിനെതിരെയും മറ്റു എതിർകക്ഷികൾക്കെതിരെയും Section 50, 56, and 58 of Food Safety and Standards Act. 2006 പ്രകാരമുള്ള അഡ്ജുഡിക്കേഷൻ നടപടികൾക്കായി എറണാകുളം ഭക്ഷ്യ സുരക്ഷ ഓഫീസർ ശ്രീ രാജീവ് സൈമൺ അവർകൾ ബഹു കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ (സബ് കളക്ടർ ) മുൻപാകെ സമർപ്പിച്ചിട്ടുള്ളതാണ്.
ഭക്ഷ്യവിഷബാധ മൂലം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ഉപഭോകതാക്കളുടെ മൊഴി, മെഡിക്കൽ റിപ്പോർട്ട് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിചിട്ടുള്ളതാണ്.

Adjudication കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബഹു സബ് കളക്ടറും കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസറുമായ ശ്രീ ഗ്രാൻ്ഡെ സായി കൃഷ്ണ അവർകൾ വിചാരണ നടത്തിയതിന് പ്രകാരം എതിർകക്ഷികളിൽ നിന്ന് *100000* (ഒരു ലക്ഷം രൂപ) പിഴ ഈടാക്കുവാൻ ഉത്തരവിട്ടു

*ലോക ഭക്ഷ്യസുരക്ഷാ ദിനം 2026* -നോട് അനുബന്ധിച്ചു എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ Pallikkara Cochi...
06/06/2026

*ലോക ഭക്ഷ്യസുരക്ഷാ ദിനം 2026* -നോട് അനുബന്ധിച്ചു എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ Pallikkara Cochin Arts and SCIENCE COLLEGE ന്റെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു ഒരു *QUIZ COMPETITION* സംഘടിപ്പിക്കുന്നു.കോളേജ് വിദ്യാർത്ഥികൾക്കായാണ് Quiz competition സംഘടിപ്പിക്കുന്നത്. 2 പേർ അടങ്ങുന്ന ടീമായിട്ടാണ് പങ്കെടുക്കേണ്ടത്.

*DATE - 10 JUNE 2026, wednesday
*TIME -11.30AM ( participants are requested to report at 11 am)
*VENUE - CONFERENCE HALL, COCHIN ART and SCIENCE COLLEGE, Pallikkara

പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ താഴെ കൊടുത്തിട്ടുള്ള GOOGLE FORM FILL ചെയ്ത് register ചെയ്യേണ്ടതാണ് ( *2026 june 09,5 pm ന് മുൻപായി register ചെയ്യേണ്ടതാണ്*)

*Prizes*
First prize- Rs 5000 & Certificate
Second prize- Rs 3000 & Certificate
Third prize- Rs 2000 & Certificate
And certificate of appreciation for all participants

പങ്കെടുക്കുവാൻ വരുന്ന വിദ്യാർത്ഥികൾക്ക് COLLEGE ID ഉണ്ടായിരിക്കേണ്ടതാണ്.

For further queries contact 9072639574
https://forms.gle/x7sfJVHNAMQSkXWk9

Address

Office Of The Assistant Commissioner Of Food Safety
Thrippunithura
682306

Alerts

Be the first to know and let us send you an email when Food Safety Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Food Safety Ernakulam:

Shortcuts

Share