Dyfi Thodupuzha West Meghala Committee

Dyfi Thodupuzha West Meghala Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi Thodupuzha West Meghala Committee, Political Party, Thodupuzha.

ഹൃദയപൂർവം പൊതിച്ചോർ വിതരണം തൊടുപുഴ ജില്ലാ ആശുപത്രിയിൽ DYFI സംസ്ഥാന സെക്രട്ടറി സ. V K സനോജ് ഉദ്ഘടാനം ചെയ്ത് സംസാരിക്കുന്ന...
01/01/2022

ഹൃദയപൂർവം പൊതിച്ചോർ വിതരണം തൊടുപുഴ ജില്ലാ ആശുപത്രിയിൽ DYFI സംസ്ഥാന സെക്രട്ടറി സ. V K സനോജ് ഉദ്ഘടാനം ചെയ്ത് സംസാരിക്കുന്നു..

ഒരാളെയും കൂടി കൊലക്കു കൊടുത്ത് ലീഗ് മാതൃകയായി
14/04/2021

ഒരാളെയും കൂടി കൊലക്കു കൊടുത്ത് ലീഗ് മാതൃകയായി

ഒരുകാലത്ത് ക്യൂബയിൽ ഇത് പോലെ ഒരു അസുഖം ഉണ്ടായിരുന്നു.... അന്ന്.... അസുഖം കൊണ്ട് വീർപ്പുമുട്ടി പകച്ചു നിന്നപ്പോൾ,...  ചിക...
23/03/2020

ഒരുകാലത്ത് ക്യൂബയിൽ ഇത് പോലെ ഒരു അസുഖം ഉണ്ടായിരുന്നു.... അന്ന്.... അസുഖം കൊണ്ട് വീർപ്പുമുട്ടി പകച്ചു നിന്നപ്പോൾ,... ചികിത്സ നൽകാൻ മറ്റ് രാജ്യങ്ങളോട് കുറച്ചു ഡോക്ടമാരെ ആവശ്യപ്പെട്ടു.... ആ നാടിന്റെ ഭരണകൂടം.... എന്ന് വായിച്ചിട്ടുണ്ട്....

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ തന്നെ ചിലർ മാത്രമാണ് അന്ന് ഡോക്ടർമാരെ ക്യൂബയിലേക്ക് അയച്ചത്.... അന്ന് മുതൽ ആ രാജ്യത്തിന്റെ ഭരണാധികാരി, തന്റെ മനസ്സിൽ ഒന്ന് കുറിച്ചിട്ടു.... " 25 പേർക്ക് ഒരു ഡോക്ടറെ എങ്കിലും എന്റെ രാജ്യത്തിൻറെ ഭാവിക്ക് അനിവാര്യമാണ്.... " അയാളുടെ പേര് "ഫിഡൽ കാഷ്‌ട്രോ" എന്നാണ്.

ഇന്ന് ഇറ്റലിയുടെ ഭരണാധികാരി, മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ തന്റെ രാജ്യത്തെ പ്രജകൾക്ക് വേണ്ടി കൈ കൂപ്പി കരയുന്ന കാഴ്ച കണ്ടപ്പോൾ,... സ്വന്തം രാജ്യത്തെ ഡോക്ടർമാർ അങ്ങോട്ട് പോയാൽ എന്താകും എന്ന് കരുതി പലരും വിട്ട് കൊടുക്കാൻ കൂട്ടാക്കിയില്ല.... പക്ഷേ,... ആ കരച്ചിൽ "കമ്മ്യൂണിസ്റ്റ് ക്യൂബ" യുടെ നെഞ്ചിൽ പതിഞ്ഞു....

ലോക ഐൽത്ത് റാങ്കിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ക്യൂബ...
ലോകത്തെ ഏറ്റവും മികച്ച ഡോക്ടർമാരെ തന്നെ ഇറ്റലിയിലേക്ക് അയക്കാൻ തീരുമാനിച്ച ക്യൂബൻ ഭരണകൂടം,... ഇന്ന് ഇറ്റലിയിൽ ഇറങ്ങി.... അവർ പറഞ്ഞത് ഒന്നേ ഒള്ളു....

"ഞങ്ങൾ സൂപ്പർ ഹീറോകൾ ഒന്നുമല്ല....
ഭയമുണ്ട്.... പക്ഷേ,... ഞങ്ങൾ വരുന്നത് വിപ്ലവമണ്ണായ ക്യൂബയിൽ നിന്നാണ്.... അവസാനം വരെ ഞങ്ങൾ പോരാടും...."

ഇതിൽ കൂടുതൽ എന്ത് വേണം.... അവരെ ഇത്രമാത്രം വിദ്യാഭ്യാസം നൽകി ഇവിടെ വരെ എത്തിച്ച,... #ഫിഡൽ_കാസ്ട്രോ എന്ന കമ്മ്യൂണിസ്റ്റുകാരന്....

അതെ.... പോരാട്ടം തന്നെയാണ് ജീവിതം എന്ന് പഠിപ്പിച്ച,... ചെഗുവേരയുടെ പിന്മുറക്കാർക്ക്,... ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ....!! 💪❤️ copy

25/11/2018

"അറുത്തുമാറ്റിയ ശിഖരങ്ങളിൽ ചുവന്നപൂക്കൾ വിരിയുന്ന കാലം പറിച്ചെറിഞ്ഞ പൂമരങ്ങളും തളിർത്തുപൊന്തുന്ന നേരം ഇടനെഞ്ചിൽ ചോരനിരത്തിനാൽ കുറിച്ചുവെച്ച ചരിത്രം മറക്കുകില്ല ജീവിതം ഭൂമിയിൽ നിലച്ചിടുന്ന നാൾവരെ"

സ: ഷിബുലാൽ, സ:റോഷൻ, സ:ബാബു, സ:മധു സ:രാജീവൻ എന്നിവരുടെ ഓർമകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു..
#കൂത്തുപറമ്പ് രക്തസാക്ഷിദിനം... 🇦🇴🇦🇴🇦🇴

അറിയണം മണ്ണിന്റെ മണമുള്ള മലയാളിയുടെ,മനസ്സും മനസാക്ഷിയും
25/05/2018

അറിയണം മണ്ണിന്റെ മണമുള്ള മലയാളിയുടെ,മനസ്സും മനസാക്ഷിയും

*UDF എം.എൽ.എ PJ.ജോസഫിന്റെ അവഗണന അവസാനിപ്പിക്കുക DYFI പ്രക്ഷോഭത്തിലേക്ക്.*കഴിഞ്ഞ UDF സർക്കാരിന്റെ കാലം മുതൽക്കെ പൊളിഞ്ഞു ...
30/10/2017

*UDF എം.എൽ.എ PJ.ജോസഫിന്റെ അവഗണന അവസാനിപ്പിക്കുക DYFI പ്രക്ഷോഭത്തിലേക്ക്.*

കഴിഞ്ഞ UDF സർക്കാരിന്റെ കാലം മുതൽക്കെ പൊളിഞ്ഞു താറുമാറായി കിടക്കുന്ന *മലങ്കര-പ്ലാന്റേഷൻ,, മ്രാല-നടുക്കണ്ടം* റോഡുകളുടെ ശോചിനീയാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന് DYFI ആവശ്യപ്പെട്ടു. മണ്ഡലത്തിലെ തന്നെ ബാക്കി ഒട്ടുമിക്ക റോഡുകൾക്കും UDF എം.എൽ.എ, പി.ജെ.ജോസഫ് ഫണ്ട് അനുവദിച്ചു എങ്കിലും മലങ്കര-പ്ലാന്റേഷൻ,, മ്രാല-നടുക്കണ്ടം റോഡുകളെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. വർഷങ്ങളായിട്ടും UDF ഭരിക്കുന്ന കരിങ്കുന്നം പഞ്ചായത്തിലും, തൊടുപുഴ PWD ഓഫിസിലും പരാതി നൽകിയെങ്കിലും ഒരു പരിഹാരവും കാണാതെ അധികാരികൾ കണ്ണു മൂടിക്കെട്ടിയിരിക്കുകയാണെന്ന് *DYFI മ്രാല മേഖല കമ്മറ്റി ആരോപിച്ചു.* നൂറു കണക്കിന് ജനങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന വഴി ആണിത്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം അധികാരികൾ കണ്ടില്ലെങ്കിൽ സമര രീതികളുമായി മുന്നോട്ടു പോകുമെന്ന് DYFI മ്രാല മേഖലാ കമ്മറ്റി അറിയിച്ചു.

20/08/2017
കണ്ണൂർ സമര തീയിൽ ഊതികാച്ചിയ പൊന്ന്..!കണ്ണൂരിന്റെ  കരുത്ത്..അഹങ്കാരം...അഭിമാനം..സഖാവ്  പി.ജയരാജൻ 30ന് തൊടുപുഴയിൽ റ്റി എ ന...
20/08/2017

കണ്ണൂർ സമര തീയിൽ ഊതികാച്ചിയ പൊന്ന്..!കണ്ണൂരിന്റെ കരുത്ത്..അഹങ്കാരം...അഭിമാനം..
സഖാവ് പി.ജയരാജൻ 30ന് തൊടുപുഴയിൽ റ്റി എ നസീർ രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യുന്നു..

11/06/2017

2030ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ്/ബിജെപി പദ്ധതി

പനാജി: 2025നകം ആര്‍എസ്എസിന്റെ നൂറുവര്‍ഷങ്ങള്‍ ആഘോഷിക്കാനും ഇന്ത്യയെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കാനുമുള്ള നീക്കത്തിലാണ് ആര്‍എസ്എസ്. ആര്‍എസ്എസ് സംഘടനയായ ഹിന്ദു ജനജാഗ്രൃതി സമിതി ഇതിനായി ഗോവയില്‍ ജൂണ്‍ 14 മുതല്‍ 15 വരെ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്, 2023നകം ഇന്ത്യയെ എങ്ങനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ചര്‍ച്ചാ വിഷയം. ‘2023നകം ഇന്ത്യയെ ഹിന്ദു രാജ്യമാക്കുന്നതിനുള്ള ആര്‍എസ്എസ്-ബിജെപി പദ്ധതി’ എന്ന മങ്കേഷ് ദഹിവാലെ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എഴുതിയ ലേഖനം ഹിന്ദുരാഷ്ട്രത്തിന്റെ അപകടത്തെക്കുറിച്ചും അത് നയിച്ചേക്കാവുന്ന ആഭ്യന്തര യുദ്ധങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഗവണ്മെന്റ് അധികാരത്തിലേറിയതാണ് ഹിന്ദു രാഷ്ട്രത്തിന്റെ തുടക്കമായി ഹിന്ദുജനജാഗൃതി സമിതിയുടെ മാതൃസംഘടനയായ സനാതന്‍ സന്‍സ്ഥ കണക്കാക്കുന്നത്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ സംഘടനയാണ് സനാതന്‍ സന്‍സ്ഥ. പിന്നീട് കൊലപാതകങ്ങളുടെ ഉത്തരവാദിത്തം സനാതന്‍ സന്‍സ്ഥ ഏറ്റെടുത്തു.

“മനുസ്മൃതിയില്‍ ആധാരമാക്കിയ ഒരു രാജ്യമാണ് അവര്‍ സ്വപ്‌നം കാണുന്നത്. അവരെ സംബന്ധിച്ച് ഇന്ത്യ ബ്രാഹ്മണരുടെ രാജ്യമാണ്. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്ന് കടലാസുകളില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ത്യ ഫലത്തില്‍ ഒരു ഹിന്ദു രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ അധികാര കേന്ദ്രങ്ങളുടെയും നടുവില്‍ ആര്‍എസ്എസ് ആണ്. ഈ ശക്തിയാണ് ഭരണകൂടത്തെ നടത്തിക്കൊണ്ടുപോകുന്നത്, അതിന്റെ ഒളിയജണ്ടയെ ശക്തിപ്പെടുത്താന്‍ ഒരു ഇരുമ്പുചട്ടയും ഒരുക്കിവെച്ചിട്ടുണ്ട്.”

എന്തുകൊണ്ട് ഹിന്ദുരാഷ്ട്രം നിര്‍മിക്കുക അസാധ്യമാകുന്നു എന്നും ദഹിവാല പറയുന്നുഹി. ഹിന്ദു രാഷ്ട്രം എന്ന ആശയം രാജ്യത്തെ ആഭ്യന്തര യുദ്ധങ്ങളിലേക്ക് നയിക്കും. അതിന് ഒരേയൊരു കാരണം ഹിന്ദു എന്നത് ഏകശിലാത്മകമല്ല, ഒന്നല്ല എന്നതാണ്. ജാതിയാല്‍ വിഭജിക്കപ്പെട്ട ഹിന്ദുക്കള്‍ ഹിന്ദു എന്ന ഒരു വികാരത്തിനുകീഴില്‍ ഒന്നിച്ചുചേരാന്‍ സാധ്യതയില്ല. ഹിന്ദു രാഷ്ട്രീയ ബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് ആര്‍എസ്എസിന്റെ ഒരു നേട്ടം. ആര്‍എസ്എസും കോണ്‍ഗ്രസ് എലീറ്റുകളും ചേര്‍ന്ന് ഉണ്ടാക്കിയ ഹിന്ദു പൊളിറ്റിക്കല്‍ ക്ലാസ് കൂടിയാണ് ഈ ബോധം സൃഷ്ടിച്ചത്. പാര്‍ട്ടിയും തെരഞ്ഞെടുപ്പും കാരണമാണ് ഈ ഹിന്ദു പൊളിറ്റിക്കല്‍ ക്ലാസ് രൂപപ്പെടുന്നത്. ഹിന്ദു പൊളിറ്റിക്കല്‍ ക്ലാസ് ഉണ്ടാകുന്നത് ഇസ് ലാമിനെ പുറത്ത് നിര്‍ത്തിക്കൊണ്ടാണ്. അതുകൊണ്ടാണ് ഹിന്ദു വര്‍ഗീയവാദികള്‍ മുസ്‌ലിങ്ങളെ ദേശ വിരുദ്ധരും ഹിന്ദു വിരുദ്ധരുമാക്കി ചിത്രീകരിക്കുന്നത്. ജാതി ഹിന്ദുക്കളുടെ പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചവരും ഇസ്‌ലാമിലുണ്ട്.

ഇന്ത്യയെന്നാല്‍ നീതി+സ്വാതന്ത്ര്യം+തുല്യത+ സാഹോദര്യം എന്ന സമവാക്യത്തിലാണ് ഇന്ത്യ ജനകീയ റിപ്പബ്ലിക്കായി നിലനില്‍ക്കുന്നത് എന്നും ഇന്ത്യയിലെ വിരോധാഭാസങ്ങളെ തകര്‍ക്കാനുള്ള കഴിവുള്ളതാണ് ഈ സമവാക്യമെന്നും ദഹിവാലെ നിരീക്ഷിക്കുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമവാക്യം ഹിന്ദു+ഹിന്ദി+ഹിന്ദുസ്ഥാന്‍ എന്നാണ്. യഥാര്‍ത്ഥ ഹിന്ദു രാഷ്ട്രം ഒരിക്കലും നിലവില്‍ വരില്ല, ഏകാധിപത്യം ഭരിക്കാന്‍ മാത്രമാണ് സാധ്യത. ബുദ്ധന്‍, ഫൂലെ, ഷാഹു, അംബേദ്കര്‍ എന്നിവരുടെ മുന്നേറ്റത്തിനുമാത്രമേ ആഭ്യന്തരയുദ്ധങ്ങളിലേക്ക് വഴുതി വീഴുന്നതില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ. മേല്‍ പറഞ്ഞ സമവാക്യം തന്നെയാണ് ഈ മുന്നേറ്റത്തിന്റെയും എന്നാണ് ദഹിവാലെയുടെ നിരീക്ഷണം.

Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when Dyfi Thodupuzha West Meghala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share