SDPI Thodupuzha

SDPI Thodupuzha വിശപ്പിൽ നിന്നും മോചനം
ഭയത്തിൽ നിന്നും മോചനം
contacts
+91 80780 85650
+91 82813 52218

SDPi തൊടുപുഴ മണ്ഡലം  പ്രവർത്തക കൺവെൻഷൻഉദ്ഘാടനം VM ഫൈസൽമേയ് 1വെള്ളി7 PMപാലിയത്ത് ഓഡിറ്റോറിയത്തിൽഇടവെട്ടി വലിയജാറം
30/04/2026

SDPi തൊടുപുഴ മണ്ഡലം
പ്രവർത്തക കൺവെൻഷൻ

ഉദ്ഘാടനം
VM ഫൈസൽ

മേയ് 1
വെള്ളി
7 PM
പാലിയത്ത്
ഓഡിറ്റോറിയത്തിൽ
ഇടവെട്ടി വലിയജാറം

14/04/2026
12/04/2026

ഇലക്ഷൻ റിസൾട്ട് വരട്ടെ. സുഡാപ്പികൾക്ക് ഞങ്ങൾ വെച്ചിട്ടുണ്ട്. ഒന്ന് രണ്ട് ദിവസമായി അവിടെയും ഇവിടെയും കാണുന്ന കമന്റാണിത്. റിസൾട്ട് വന്നാൽ എസ്ഡിപിഐയെ നിങ്ങളെന്താണ് ചെയ്യുക? ഒരു ചുക്കും ചെയ്യില്ല..

എസ്ഡിപിഐ നിലപാട് കൃത്യമായിരുന്നു..

ഇവിടെയുള്ള ഏതെങ്കിലും മുന്നണികള്‍ക്ക് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ തുല്യാവകാശം നേടിത്തരാനോ പറ്റുമെന്ന് ഞങ്ങൾ കരുതുന്നില്ല. അങ്ങിനെ കരുതുന്നുവെങ്കില്‍ എസ്ഡിപിഐ എന്ന പാര്‍ട്ടി ഉണ്ടാക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു മുന്നണിയെ ഭരണത്തില്‍ കയറ്റുന്നതോ ഇറക്കുന്നതോ എസ്ഡ്പിഐയുടെ അജണ്ടയല്ല. വളരെ കഷ്ടപ്പെട്ട് മന്ത് ഒരു കാലില്‍ നിന്ന് മറ്റേ കാലിലേക്ക് മാറിയാല്‍ ആര്‍ക്കെന്ത് ഗുണം? അഞ്ച് കൊല്ലം കഴിയുമ്പോള്‍ മന്ത് വീണ്ടും പഴയ കാലിലേക്ക് തന്നെ മാറ്റാന്‍ വീണ്ടും കഷ്ടപ്പെടാമെന്നല്ലാതെ!

അതുകൊണ്ട് കേരളത്തിൽ ഈ ഇലക്ഷനിൽ 36 സീറ്റിൽ പാർട്ടി മത്സരിച്ചു. ബാക്കിയുള്ള സീറ്റുകളിൽ ഒരു മുന്നണിക്കും പിന്തുണ നൽകിയിട്ടില്ല. എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന ബദൽ രാഷ്ട്രീയ മുന്നേറ്റത്തിന് അനിവാര്യമായ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. തമിഴ്നാട്ടിലും ബംഗാളിലും ഒരു മുന്നണിയുടെ ഭാഗമായി എസ്ഡിപിഐ മത്സരിക്കുന്നുണ്ട്.

പാർട്ടി ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ചില നീക്ക് പോക്കുകള്‍ ആവശ്യമാകും. അത് ഏതെങ്കിലും നേതാവിന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം, ഏതെങ്കിലും സ്ഥാപനത്തിന് സര്‍ക്കാര്‍ സഹായം എന്ന വ്യക്തിഗത, സ്ഥാപനവല്‍കൃത നേട്ടങ്ങളല്ല. മറിച്ച് പാര്‍ട്ടിക്ക് മുന്നോട്ട് കുതിക്കാനുള്ള ഒരു ഉറച്ച തറയാണ്. അതിന് ഗിവ് ആന്റ് ടേക്ക് പോളിസിയില്‍ മുന്നോട്ട് വരുന്ന ആരുമായും (ബിജെപി ഒഴിച്ച്) പാര്‍ട്ടി സഹകരിക്കും. അത് ഞങ്ങളുടെ നിലപാടാണ്.. അതാർക്ക് വേദനിച്ചാലും..

റിസൾട്ട് എന്തായാലും ഞങ്ങൾ ഇവിടെ തന്നെ കാണും..

11/04/2026

Address

SDPI Mandalam Committee Office , KKR Junction MangattuKavala
Thodupuzha
685584

Alerts

Be the first to know and let us send you an email when SDPI Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share