മേത്തൊട്ടി, തൊടുപുഴ,ഇടുക്കി

  • Home
  • India
  • Thodupuzha
  • മേത്തൊട്ടി, തൊടുപുഴ,ഇടുക്കി

മേത്തൊട്ടി, തൊടുപുഴ,ഇടുക്കി

ആദരാഞ്ജലികൾ🌹🌹🌹🌹
26/04/2023

ആദരാഞ്ജലികൾ🌹🌹🌹🌹

28/04/2021
26/12/2020

#മലങ്കര_സുന്ദരി_പക്ഷേ_അപകടകാരി.... #ജാഗ്രത ...

പതിയിരിക്കുന്ന പ്രകൃതി സൗന്ദര്യം ഇരയായി കൊണ്ടുപോയവരുടെ കൂട്ടത്തിൽ പ്രശസ്ത നടൻ അനിൽ നെടുമങ്ങാട് കൂടി.

ഷൂട്ടിംഗ് നടക്കുന്ന മലങ്കര ഡാമിൽ നടൻ മുങ്ങി മരിച്ചതോടെ ജാഗ്രത പാലിക്കേണ്ട കൂട്ടത്തിൽ ഈ സ്ഥലം കൂടി.

പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി വീഴുന്നവർ,അപായത്തിൽപ്പെടുന്നതിങ്ങനെയാണ്.
തണുപ്പാർന്ന ഡാം ജലം സാന്ദ്രത കൂടിയതാണ്.അതുകൊണ്ടുതന്നെ നീന്തൽ അറിയാവുന്നവർക്കു കൂടി ഇവിടെ നീന്തുന്നതിന് പ്രയാസം നേരിടും.

രണ്ടാമത്, തണുത്ത ജലത്തിൽ നീന്തുമ്പോൾ രക്തം ഉറയാൻ തുടങ്ങും.കൂടാതെ രക്തസമ്മർദ്ധത്തിൽ വലിയ വ്യതിയാനം ഉണ്ടാവുകയും ചെയ്യും.
അധികം താമസിയാതെ കൈകാലുകൾ കുഴയും. ചെളി നിറഞ്ഞ അടിത്തട്ടിൽ കാൽപുതയാനും തുടങ്ങും.

തന്നെയുമല്ല ഈ ഡാമിൻ്റെ ഉള്ളിൽ ഒരുപാട് വീടിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.. കക്കൂസ് കുഴി ,കിണർ ഒക്കെ ഉണ്ട്. ഡാം വരുന്നതിനു മുൻപ് അവിടം കോളനി ആയിരുന്നു. പാറമട വരെ ഉണ്ടായിരുന്നു.. അതുകൊണ്ട് പലയിടത്തും ആഴം കൂടുതൽ ആണ്.

നീന്തിക്കയറാൻ വെപ്രാളപ്പെടുന്ന അടുത്ത ഘട്ടം, ഹൃദയസ്പന്ദനം താളം തെറ്റും.ശ്വസിക്കാൻ പ്രയാസം നേരിടുകയും ചെയ്യും, തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു.ഇത് മരണ കാരണമാകുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ശ്വാസകോശത്തിൽ വെള്ളം കാണാത്തതിൻ്റെ കാരണം ഹൃദയാഘാതമാണ്.
നിരവധിപ്പേരാണ് ഇത്തരത്തിൽ ഇവിടെ മരണപ്പെട്ടത്. ഇറങ്ങി നീന്തി പരിചയമുള്ള പ്രദേശവാസികൾ അല്ലാതെ മറ്റുള്ളവർ ഇവിടെ ഇറങ്ങി നീന്തുന്നതിലൂടെ മരണത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്.
ഇനി ഒരപകടം ആവർത്തിക്കാതിരിക്കട്ടെ. #ആദരാഞ്ജലികൾ.

തൊടുപുഴ മലങ്കര ജലാശയത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ #അനിൽ_നെടുമങ്ങാടിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..

08/10/2020

തട്ടിപ്പിൻ്റെ പുതുവഴികൾ:
സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം
എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.

06/10/2020
30/08/2020

ഈ ഓണം കരുതലോണം


30/08/2020

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി #വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 15 വാർഡുകളിൽ ഉൾപ്പെടുന്ന - കലയന്താനി മുതൽ ഇറുക്കുപാലം മെയിൻ റോഡ് വരെയും, ഇളംദേശം ടൗൺ മുതൽ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതൽ തേൻമാരി റോഡ് വരെയും കണ്ടെയിൻമെന്റ് സോൺ ആയി ഇന്ന് (30.08.2020) വിജ്ഞാപനം ചെയ്തിട്ടുണ്ട്.

പ്രസ്തുത പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണ്.

• കുമളി - 9-ാം വാർഡ് പൂർണ്ണമായും, 12-ാം വാർഡിലെ കുമളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 200 മീറ്റർ ചുറ്റളവും, 10-ാം വാർഡിലെ പത്തേക്കർ ജംഗ്ഷൻ മുതൽ റോസാപ്പൂക്കണ്ടം കുളം വരെയുള്ള ഭാഗവും.
• ഉടുമ്പൻചോല - 7-ാം വാർഡിൽ പാപ്പൻപാറ അംഗൻവാടിയുടെ ഇരുവശങ്ങളിലുമുള്ള കോളനി പ്രദേശങ്ങൾ മുതൽ മാൻകുത്തിമേട് എസ്.ടി കോളനി ഉൾപ്പെടെയുള്ള നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി‌വരെയുള്ള ഭാഗവും, 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന നമരി അംഗൻവാടി മുതൽ ശാന്തരുവിത്തോട് വരെയും
• കുമാരമംഗലം - 3, 4, 13 വാർഡുകളിൽ ഉൾപ്പെട്ട ഏഴല്ലൂർ ജംഗ്ഷന് 500 മീറ്റർ ചുറ്റളവിലുള്ള ഭാഗം
• കരുണാപുരം - 13-ാം വാർഡ് പൂർണ്ണമായും, 15-ാം വാർഡിൽ പരപ്പനങ്ങാടി കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും, 16-ാം വാർഡിൽ കുഴിത്തൊളു കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും
• കാമാക്ഷി - 6-ാംവാർഡ്
• കട്ടപ്പന (M) 12-ാം‌ വാർഡ്
• രാജകുമാരി - 8-ാം‌ വാർഡ്
• ഉപ്പുതറ ഗ്രാമപഞ്ചായത്ത് - 16-ാം വാർഡിലെ ചീന്തലാർ എസ്റ്റേറ്റ് ഒന്നാം ഡിവിഷൻ, 1, 2, 8 വാർഡുകളിൽ ഉൾപ്പെട്ട - വാഗമൺ-ഉപ്പുതറ റൂട്ടിൽ നിതിൻ ഓട്ടോമൊബൈൽസ് (സജിയുടെ ഉടമസ്ഥതയിലുള്ള) മുതൽ മലങ്കര സെന്റ് ജോർജ് പള്ളി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, വളകോട് കോതപ്പാറ റൂട്ടിൽ വളകോട് ടൗൺ മുതൽ കോതപ്പാറ രാജഗിരി പള്ളി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 16-ാം വാർഡിലെ ചീന്തലാർ മാർക്കറ്റ് മുതൽ ചിട്ടിപ്പുര ലയം വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 17-ാം വാർഡിലെ കാപ്പിപ്പതാൽ ജംഗ്ഷന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം
• പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ 3, 4, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിലായി മുണ്ടിയെരുമ‌ ജംഗ്ഷനിൽ നിന്നും - തൂക്കുപാലം റോഡിൽ മസൂദ് മിൽ വരെയും, നെടുങ്കണ്ടം റോഡിൽ എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയും, കോമ്പയാർ റോഡിൽ മൂന്നുമുക്ക് വരെയും, പാമ്പാടുംപാറ റോഡിൽ ദേവഗിരി വരെയും ഉള്ള ഭാഗങ്ങൾ
• ദേവികുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് മുതൽ പോലീസ് സ്റ്റേഷൻ വരെയും, ഇവിടം മുതൽ ഇറച്ചിൽപ്പാറ ജംഗ്ഷൻ വരെയും, അവിടെ നിന്നും മൂന്നാർ റൂട്ടിൽ ദേവികുളം‌ ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെയും ഉള്ള ഭാഗങ്ങളിലെ റോഡിന് ഇരുവശങ്ങളിലും ഉള്ളിലും ഉള്ള ഭാഗങ്ങൾ
• തൊടുപുഴ (M) - 31-ാം വാർഡ്‌
• ആലക്കോട് - 5-ാം വാർഡിലെ അഞ്ചിരിക്കവല മുതൽ ഒരുമ അസോസിയേഷൻ വരെയുള്ള ഭാഗം
• മരിയാപുരം - 8, 9 വാർഡുകളിലെ ഇടുക്കി ജംഗ്ഷൻ, പ്രിയദർശിനിമേട് പ്രദേശങ്ങൾ

Address

Methotty
Thodupuzha
685588

Telephone

9526934290

Website

Alerts

Be the first to know and let us send you an email when മേത്തൊട്ടി, തൊടുപുഴ,ഇടുക്കി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share