MSF Thodupuzha

MSF Thodupuzha msf Thodupuzha Constituency Official

msf ന്യൂമാൻ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി💚.MSF Thodupuzha
13/07/2023

msf ന്യൂമാൻ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി💚.
MSF Thodupuzha

"കാല് കുത്താൻ ഇടം നൽകാത്തിടത്ത് കസേരയിട്ട് അവർ അങ്ങിരുന്നു"അവർ സി.എച്ചിൻ്റെ മക്കൾ💪💪 ാരാജാസ്   💚
23/09/2020

"കാല് കുത്താൻ ഇടം നൽകാത്തിടത്ത് കസേരയിട്ട് അവർ അങ്ങിരുന്നു"

അവർ സി.എച്ചിൻ്റെ മക്കൾ💪💪

ാരാജാസ്

💚

16/09/2020
നൂറ്റാണ്ടിലൊരിക്കൽ മാത്രംചിലർ വരും...കലഹങ്ങൾക്ക്‌ മീതെ,സ്നേഹം കൊണ്ട്‌അവർ പാലം പണിയും.പകയുടെ ഓളങ്ങൾക്ക്‌ മീതെആ പാലത്തിലൂട...
01/08/2020

നൂറ്റാണ്ടിലൊരിക്കൽ മാത്രം
ചിലർ വരും...

കലഹങ്ങൾക്ക്‌ മീതെ,
സ്നേഹം കൊണ്ട്‌
അവർ പാലം പണിയും.

പകയുടെ ഓളങ്ങൾക്ക്‌ മീതെ
ആ പാലത്തിലൂടെ
അവർ നമ്മെ നടത്തും.

മഴ തോർന്നാലും
ഓർമ്മകൾ പെയ്യും.

പതിനൊന്ന് വർഷങ്ങൾ.....

നമ്മൾ ആ ഓർമ്മകളിൽ
നനഞ്ഞ്‌ നടക്കുന്നു.
ചങ്കിടറുന്ന നോവിലും
നമ്മൾ ആ കരുതൽ
അനുഭവിച്ചറിയുന്നു...

ഇന്ന് ഓഗസ്റ്റ്‌ ഒന്ന്

പാണക്കാട്‌ സയ്യിദ്‌
മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ

ഓർമ്മ ദിനം.

നസീറുദ്ധീൻ വിട പറഞ്ഞിട്ട് നാല് വർഷം...
16/07/2020

നസീറുദ്ധീൻ വിട പറഞ്ഞിട്ട് നാല് വർഷം...

പോക്സോ ഇല്ലാതെ ബിജെപി നേതാവ് പപ്പനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ചാർത്തിയത് ജുവൈനൽ ജസ്റ്റിസ് ആക്ട് മാത്രം....
14/07/2020

പോക്സോ ഇല്ലാതെ ബിജെപി നേതാവ് പപ്പനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ചാർത്തിയത് ജുവൈനൽ ജസ്റ്റിസ് ആക്ട് മാത്രം.

രണ്ടു ദിവസം മുമ്പാണ് കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയിൽ ആകുലത പ്രകടിപ്പിച്ച് ശിശു ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട്.

എത്ര കാപട്യമാണ് നിങ്ങളുടെ വാഗ്ദാനങ്ങൾ..!

MYL CYBER KERALA 💚
14/07/2020

MYL CYBER KERALA 💚

  💚
23/05/2020

💚

💚💚💪💪💪💚💚മലയോരജില്ലയിലെ രാഷ്ട്രീയഭീഷ്മാചാര്യൻ,മുസ്ലിം ലീഗിന്റെ നിത്യഹരിത നായകൻ എ.എം മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബ്......====...
18/05/2020

💚💚💪💪💪💚💚
മലയോരജില്ലയിലെ രാഷ്ട്രീയഭീഷ്മാചാര്യൻ,
മുസ്ലിം ലീഗിന്റെ നിത്യഹരിത നായകൻ എ.എം മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബ്......
=======================================

ഓരോ നാട്ടിലും അവിടുത്തെ സമൂഹത്തെ,സമുദായത്തെ,
പ്രസ്ഥാനത്തെ നയിക്കാൻ കരുത്തും കഴിവുമുള്ള ഓരോ നായകന്മാരെ സൃഷ്ടാവ് നിയോഗിക്കും.
പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ കാര്യത്തിൽ അത് പച്ചയായ വസ്തുതയാണ്....

ഞങ്ങൾ ഇങ്ങ് തെക്കിൽ ഇടുക്കി എന്ന നാടിനും ഒരു ഇതിഹാസപുരുഷനുണ്ട്....
"ലബ്ബാസാഹിബ് "

ഇടുക്കിയുടെ മലമടക്കുകളിൽ പോലും മുസ്ലിം ലീഗിന്റെ ഹരിതപതാക ഉയരത്തിൽ പാറിപറക്കുന്നുണ്ട്,
മുസ്ലിം ലീഗിനെ നെഞ്ചിലേറ്റിയ ആയിരകണക്കിന് മനുഷ്യരുണ്ട്.
"കോണി" പടികൾ ചവിട്ടി കയറിയ നിരവധി ജനപ്രതിനിധികളും, മുനിസിപ്പൽ ചെയർമാനും, വൈസ് ചെയർമാനും, പഞ്ചായത്ത് പ്രസിഡന്റ് / വൈസ് പ്രസിഡന്റ്മാരും ഈ ജില്ലയിൽ മുസ്ലിം ലീഗിനുണ്ട്.
ആ വലിയ മനുഷ്യന്റെ ഞങ്ങളുടെ പ്രിയപ്പെട്ട ലബ്ബാസാഹിബിന്റെ കഠിനാധ്യാനത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും പ്രതിഫലനങ്ങളാണ് ഈ കാണുന്ന അഭിമാനകാരമായ അസ്തിത്വവും മുന്നേറ്റവും.....

കക്ഷി - രാഷ്ട്രീയ - ജാതി -മത ഭേദമന്യേ പൊതുസമൂഹവും സമുദായവും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ലബ്ബാ സാഹിബ്.
ഇത്രയും വലിയ സർവ്വസമ്മതനായ ആദരണീയനായ നേതാവായിട്ടുപോലും എളിമയും വിനയവും സഹജീവി സ്നേഹവും സഹിഷ്ണുതയും കാരുണ്യവും കൈമുതലാക്കിയ ലബ്ബാസാഹിബ് പുതിയകാല നായകന്മാർക്ക് ഉദാത്തമായ മാതൃകയാണ്......

പക്ഷേ!
ജനങ്ങളെ ദ്രോഹിക്കുന്ന മാന്യതയില്ലാത്ത അധികാരിവർഗ്ഗത്തിനും ഉദ്യോഗസ്ഥന്മാർക്കും ലബ്ബാ സാഹിബ് എന്ന നാമം പോലും പേടി സ്വപ്നമായിരുന്നു.
ഏത് "കൊലകൊമ്പനും" അദ്ദേഹത്തിന്റെ മുന്നിൽ വിറക്കുമായിരുന്നു.
ധീരതയുടെയും ചങ്കൂറ്റത്തിന്റെയും പ്രതിരൂപമായിരുന്നു ലബ്ബാ സാഹിബ്.
ഈമാനും ഇഖ്ലാസുമായിരുന്നു ലബ്ബാ സാഹിബിന്റെ കരുത്ത്....

പ്രിയപ്പെട്ട "മാമ"യുടെ അടുത്ത് ന്യായമായ ആവിശ്യങ്ങളുമായി ആര് എത്തിയാലും ഏത് പ്രതിബന്ധങ്ങളെയും നിഷ്പ്രയാസം വകച്ച് മാറ്റി അത് നടത്തി കൊടുക്കുക തന്നെ ചെയ്യുമായിരുന്നു........

ഇടുക്കി ജില്ലയിലെ മത-വിദ്യാഭ്യാസ രംഗങ്ങളിൽ ലബ്ബാ സാഹിബ് നൽകിയ സേവനങ്ങൾ നിസ്തുലമാണ്.
നിരവധി മസ്ജിദുകളും മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപൊക്കിയതിന് പിന്നിൽ ലബ്ബാ സാഹിബിന്റെ കരങ്ങളായിരുന്നു.....

ഇടുക്കി ജില്ലയുടെ രാഷ്ട്രീയ രംഗത്തെ ഭീഷ്മാചാര്യനായിരുന്ന ലബ്ബാ സാഹിബിനെ കെ.കരുണാകരൻ ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കന്മാർ ഏറെ ആദരച്ചിരുന്നു....

തോട്ടം മേഖലയിൽ ഉൾപ്പടെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ ലബ്ബാ സാഹിബ് മികച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു.....

ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബ് പ്രസിഡന്റായ അഭിവക്ത എറണാകുളം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പ്രഥമ ഇടുക്കി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, STU സംസ്ഥാന ട്രഷറർ, ഖാദി ബോർഡ് വൈസ് ചെയർമാൻ, കാംകോ ചെയർമാൻ, കാരിക്കോട് പഞ്ചായത്ത് പ്രസിഡന്റ്, തൊടുപുഴ നഗരസഭയുടെ പ്രഥമ പ്രതിപക്ഷ നേതാവ് ,കാരിക്കോട് മുഹിയുദ്ദീൻ ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികൾ വഹിച്ച ലബ്ബാസാഹിബ് ജില്ലയിലെ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെയും പോഷക ഘടകങ്ങളുടെയും നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.....

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വം മലബാറിലേക്ക് ക്ഷണിച്ചപ്പോൾ സ്നേഹപൂർവം നിരസിച്ച ലബ്ബാ സാഹിബ് വലിയ മാതൃകയായിരുന്നു.....

ബാല്യത്തിലെ ഒരിക്കലും മറക്കാത്ത അവിസ്മരണീയമായ ഓർമ്മയാണ്, തോളിൽ ഒരു തോർത്തുമിട്ട് പുഞ്ചിരിച്ച് നടന്ന് വരുന്ന ഏറെ പ്രിയപ്പെട്ട ലബ്ബാസാഹിബ്.....

ആ വിയോഗം തീരാനഷ്ടമായിരുന്നു,
അന്നും ഇന്നും ലബ്ബാ സാഹിബിന് പകരം ലബ്ബാ സാഹിബ് മാത്രമാണ്.
നാളേറെ കഴിഞ്ഞിട്ടും ആ "കസേര" "ഒഴിഞ്ഞ്" തന്നെ കിടക്കുന്നു.....

വിടപറഞ്ഞെങ്കിലും......
മായാതെ മറയാതെ സിരകളിൽ ആവേശം പകർന്ന്,
മുന്നോട്ടുള്ള ഓരോ ചുവടിനും കരുത്തേകി,
ഞങ്ങളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന സുകൃതമാണ് പ്രിയപ്പെട്ട എം.എം മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബ്.....

നമ്മുക്ക് കാലറുപ്പിക്കാൻ ഈ മണ്ണിനെ പാകപ്പെടുത്തിയവരാണ് നിഷ്കാമ കർമ്മികളായ നിസ്വാർത്ഥരായ മുൻഗാമികൾ,
അവരെ സ്മരിക്കാതെ ഒരടി മുന്നോട്ട് ചലിക്കാൻ നമ്മുക്കാവില്ല.
ഗതകാലങ്ങളെ പുനർവായിക്കുക എന്നത് ആത്യന്തികമായ കടമയും കടപ്പാടുമാണ്.......

അല്ലാഹു ആഖിറം വെളിച്ചമാക്കട്ടെ,
സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,
ആമീൻ......

കടപ്പാട്
സൽമാൻ ഹനീഫ്
msf മുൻ സംസ്ഥാന സെക്രട്ടറി
➖➖➖➖➖➖➖➖➖➖➖➖➖➖➖

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when MSF Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MSF Thodupuzha:

Share