DYFI കരിമണ്ണൂർ മേഖലാ കമ്മിറ്റി

  • Home
  • India
  • Thodupuzha
  • DYFI കരിമണ്ണൂർ മേഖലാ കമ്മിറ്റി

DYFI കരിമണ്ണൂർ മേഖലാ കമ്മിറ്റി ❤️🚩🚩🚩🚩🚩🚩🚩🚩🚩🚩മതം നോക്കി കുരയ്ക്കുന്നവന്റെ മുഖം നോക്കി തുപ്പണം 🚩🚩🚩🚩🚩🚩🚩🚩🚩❤️

*DYFI കരിമണ്ണൂർ മേഖല സമ്മേളനം*🚩✊ DYFI കരിമണ്ണൂർ മേഖല സമ്മേളനം നടന്നു. സഖാവ് കോടിയേരി നഗറിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന...
09/07/2023

*DYFI കരിമണ്ണൂർ മേഖല സമ്മേളനം*🚩✊
DYFI കരിമണ്ണൂർ മേഖല സമ്മേളനം നടന്നു. സഖാവ് കോടിയേരി നഗറിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് മനു പ്രസാദ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മനു തോമസ് സ്വാഗതം ആശംസിച്ചു. അജണ്ടകൾ കൃത്യമായി പൂർത്തീകരിച്ച് നടന്ന സമ്മേളനത്തിൽ സഖാവ് ഐമ്പി ബെന്നി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. അനുശോചന പ്രമേയം സഖാവ് അഞ്ജന രാമൻകുട്ടിയും അവതരിപ്പിച്ചു. തുടന്ന് DYFI ഇടുക്കി ജില്ല വൈസ്. പ്രസിഡന്റ് സഖാവ് ശരത് MS ഉദ്ഘാടനം നിർവ്വഹിച്ചു. (ജില്ല സെക്രട്ടറി രമേശ് കൃഷ്ണൻ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നെങ്കിലും മറ്റ് ചില കാരണങ്ങളാൽ അദ്ധേഹത്തിന് എത്തിച്ചേരുവാൻ സാധിച്ചില്ല.) തുടർന്ന് പ്രസീഡിയം, മിനിറ്റ്സ്, പ്രമേയം, തുടങ്ങിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. മേഖല ട്രഷറർ അമൽ പ്രസീഡിയം കമ്മിറ്റിയിൽ സമ്മേളന നടപടികൾ നിയന്ത്രിച്ചു. റിപ്പോർട്ട് മേഖല സെക്രട്ടറി അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ ദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് ചർച്ചയിൽ വിമർശനപരമായതും ഉൾക്കൊള്ളേണ്ടതുമായ നിർദേശങ്ങൾ ഉരുത്തിരിഞ്ഞു. സെക്രട്ടറിയുടെ മറുപടി ക്കു ശേഷം DYFI ജില്ല കമ്മിറ്റി അംഗം സോണി സോമി അഭിവാദ്യം ചെയ്ത് സംസാരിച്ചു. തുടർന്ന് മേഖല ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മനു തോമസ് സെക്രട്ടറി , മനു പ്രസാദ് പ്രസിഡന്റ്, അമൽ ശങ്കർ ട്രഷറർ എന്ന നിലയിൽ തുടരുവാൻ സമ്മേളനം തീരുമാനിച്ചു. ജോ.സെക്രട്ടറിമാരായി, അജിൽ ബാബു, ജോയൽ ജോസ് എന്നിവരെയും വൈ.പ്രസിഡന്റുമാരായി ജിന്റോ ജോസഫ്, ഐമ്പി ബെന്നി എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ബിബിൻ ടോമി, അഞ്ജന രാമൻകുട്ടി എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. ഹാജർ കുറവായവരും , പ്രവർത്തന രംഗത്ത് കാര്യക്ഷമമായി ഇടപെടാത്തവരുമായ 8 പേരെ ഒഴിവാക്കി. പുതിയതായി 10 പേരെ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ യൂണിറ്റ് കമ്മിറ്റികൾ ചേർന്നതിനുള്ള മെമന്റോ ടൗൺ യൂണിറ്റും, പ്രവർത്തനപങ്കാളിത്തം ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ചതിനുള്ള മെമന്റോ കിളിയറ യൂണിറ്റും ഏറ്റുവാങ്ങി. ഹൃദയപൂർവ്വം പദ്ധതി ഏറ്റവും മികച്ച നിലയിൽ സംഘടിപ്പിച്ച കമ്മിറ്റികൾക്കുള്ള മെമന്റോകൾ യഥാക്രമം പന്നൂർ, പാഴൂക്കര യൂണിറ്റുകൾ ഏറ്റുവാങ്ങി. തുടർന്ന് മേഖല സെക്രട്ടറി മനു തോമസ് ഭാവി പരിപാടികൾ അവതരിപ്പിച്ചു. മേഖല ട്രഷറർ അമൽ ശങ്കർ നന്ദി പറഞ്ഞു. വാഹനാപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മേഖലകമ്മിറ്റി അംഗം ജോയൽ ജോസ് സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തത് ഹൃദ്യമായി. ..! ❣️ കാലവർത്തിന്റെ സാഹചര്യത്തിൽ പ്രതിനിധികളുടെ എണ്ണത്തിൽ യൂണിറ്റുകൾക്ക് കൃത്യമായ ക്വാട്ട നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നി 84 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
തുടർന്ന് ഭക്ഷണത്തോടെ സമ്മേളനം സമാപിച്ചു. 🚩

20/06/2022
20/06/2022
*വീട്ടമ്മയ്ക്ക് സഹായ ഹസ്തവുമായിDYFI*🚩എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ക...
26/05/2022

*വീട്ടമ്മയ്ക്ക് സഹായ ഹസ്തവുമായിDYFI*🚩
എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരിമണ്ണൂർ കുറുംബാലമറ്റം സ്വദേശിയായ വീട്ടമ്മയ്ക്ക് സഹായവുമായി DYFI കരിമണ്ണൂർ മേഖല കമ്മിറ്റി. ചികിത്സ സഹായത്തിനായി മേഖല കമ്മിറ്റി കണ്ടെത്തിയ *20,000* രൂപ മേഖല സെക്രട്ടറി മനു തോമസ്, പ്രസിഡന്റ് മനു പ്രസാദ്, ട്രഷറർ അമൽ ശങ്കർ, കമ്മിറ്റിയംഗം ജിഷ്ണു, DYFI കുറുംബാലമറ്റം യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ ഏൽപിച്ചു. ഈ ഉദ്യമത്തിൽ DYFI കരിമണ്ണൂർ മേഖല കമ്മിറ്റിയുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും ഹൃദയം നിറഞ്ഞ നന്ദി❤️

28/03/2022
എന്താണ് നിങ്ങളുടെ അജണ്ട?എന്താണ്‌ ഇതിൽ നിങ്ങൾക്കുള്ള നേട്ടം?നിങ്ങൾ ആരെ സേവിക്കാൻ വേണ്ടിയാണ് ഈ രാഷ്ട്രീയ കുപ്പായം തുന്നിയത...
31/01/2022

എന്താണ് നിങ്ങളുടെ അജണ്ട?

എന്താണ്‌ ഇതിൽ നിങ്ങൾക്കുള്ള നേട്ടം?

നിങ്ങൾ ആരെ സേവിക്കാൻ വേണ്ടിയാണ് ഈ രാഷ്ട്രീയ കുപ്പായം തുന്നിയത്?

കരിമണ്ണൂർ പഞ്ചായത്തിൽ 7ആം വാർഡിലെ മുസ്ലിം ലീഗ് നേതാവിനോടാണ് ചോദ്യം..

ഉത്തരം :- ഞങ്ങൾ ഇങ്ങനെയാ... ചെറിയൊരു സുഖം

*വിശക്കുമ്പോൾ കഴിക്കാനുള്ള ഭക്ഷണം

*കിടന്നുറങ്ങുവാൻ പാർപ്പിടം

*നടക്കുവാൻ വഴി ..... etc

ഇതൊരു സാധാരണക്കാരന്റെ മൗലികാവകാശമാണ്... അതിനെ തടയിടുന്നവൻ ഏത് കൊമ്പത്തെ ലീഗ് നേതാവാണെങ്കിലും അതിനെതിരെ ശബ്ദമുണർത്താൻ ഞങ്ങൾ DYFI🚩 എന്നും ഉണ്ടാകും
NB:-ശബ്ദമുയർത്തുകമാത്രം അല്ല കേട്ടോ 😆

*DYFI കരിമണ്ണൂർ മേഖല സമ്മേളനം ജില്ല പ്രസിഡന്റ് സ :PP സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലാേക്ക് സെക്രട്ടറി സ:പി.എ അരുൺ ദാസ്, CPIM...
18/01/2022

*DYFI കരിമണ്ണൂർ മേഖല സമ്മേളനം ജില്ല പ്രസിഡന്റ് സ :PP സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലാേക്ക് സെക്രട്ടറി സ:പി.എ അരുൺ ദാസ്, CPIM കരിമണ്ണൂർ ലോക്കൽ സെക്രട്ടറി സ:UK നിഷാന്ത്, ബ്ലോക്ക് പ്രസിഡന്റ് സ: സോണി സോമി, CPIM LC മെംബർ സ: KP മധുസൂധനൻ തുടങ്ങിയവർ പങ്കെടുത്തു. സഖാവ് സാഗർ അദ്ധ്യക്ഷനായ സമ്മേളനത്തിന് സ :മനു തോമസ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ശേഷം റിപ്പോർട്ടവ തരണവും ചർച്ചയും നടന്നു. പുതിയ19 അംഗ മേഖലകമ്മിറ്റിയെ തിരഞ്ഞെടുത്തു . സെക്രട്ടറിയായി സ: മനു തോമസ്, പ്രസിഡന്റായി സ: മനു പ്രസാദ്, ട്രഷറർ ആയി സ: അമൽ ശങ്കർ എന്നിവരെയും തിരഞ്ഞെടുത്തു. ജോ.സെക്രട്ടറിമാരായി സ: സാഗർ സൈമൺ, സ: അർജുൻ സാബു, വൈ.പ്രസിഡന്റുമാരായി സ: ജിന്റോ ജോസഫ്,സ: ജിലു തോമസ്, എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. കോവിഡ് വോളണ്ടിയർമാർ, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ സമ്മേളനത്തിന്റെ ഭാഗമായി ആദരിച്ചു. 🚩*

Address

Karimannoor
Thodupuzha

Telephone

+919544051667

Website

Alerts

Be the first to know and let us send you an email when DYFI കരിമണ്ണൂർ മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share