Fraternity GPTC Muttom

Fraternity GPTC Muttom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fraternity GPTC Muttom, Political organisation, Muttom, Thodupuzha, Thodupuzha.

”സ്വതന്ത്ര ഫലസ്തീനാണ് നീതി”ഇസ്രായേലിനെതിരായ ഫലസ്തീൻഅധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക്ഐക്യദാർഢ്യംമുട്ടം പോളി കാമ്പസിന്റെ കൈ...
13/10/2023

”സ്വതന്ത്ര ഫലസ്തീനാണ് നീതി”

ഇസ്രായേലിനെതിരായ ഫലസ്തീൻ
അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക്
ഐക്യദാർഢ്യം

മുട്ടം പോളി കാമ്പസിന്റെ കൈയ്യൊപ്പ്

2023 ഒക്ടോബർ 13 വെള്ളി

FRATERNITY MOVEMENT GPTC MUTTOM

സ്വതന്ത്ര ഫലസ്തീനാണ് നീതി.ഇസ്രായേലിനെതിരായ ഫലസ്തീൻ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം മുട്ടം പോളി കാമ്പസിന്റെ ...
12/10/2023

സ്വതന്ത്ര ഫലസ്തീനാണ് നീതി.
ഇസ്രായേലിനെതിരായ ഫലസ്തീൻ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക്
ഐക്യദാർഢ്യം

മുട്ടം പോളി കാമ്പസിന്റെ കൈയ്യൊപ്പ്
2023 ഒക്ടോബർ13 വെള്ളി

അഭിവാദ്യങ്ങൾ
15/07/2023

അഭിവാദ്യങ്ങൾ

"മലബാർ വിദ്യാഭ്യാസ വിവേചനത്തിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത് അട്ടിമറികൾക്കുമെതിരെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഫ്ര...
22/06/2023

"മലബാർ വിദ്യാഭ്യാസ വിവേചനത്തിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത് അട്ടിമറികൾക്കുമെതിരെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി"

മലബാർ ജില്ലകളിലെ ഹയർസെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷവും എസ്.എഫ്.ഐയും നടത്തുന്ന അട്ടിമറികളിലും പ്രതിഷേധിച്ച് കൊണ്ട് ജൂൺ 27 ന് സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി മുഴുവൻ സ്കൂളുകളും കോളേജുകളും ഏറ്റെടുക്കുന്ന സ്വഭാവത്തിലാണ് വിദ്യാഭ്യാസ ബന്ദ് ഉദ്ദേശിക്കുന്നത്.

⚫️ മലബാറിലെ വിദ്യാർത്ഥികളെ സർക്കാറും ഇടതുപക്ഷവും വീണ്ടും വഞ്ചിക്കുകയാണ്

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്ത് വന്നപ്പോൾ ഫുൾ എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല എന്നത് മലബാർ മേഖലയിലെ വിദ്യാഭ്യാസ വിവേചന ഭീകരതയുടെ ആഴം സൂചിപ്പിക്കുന്നതാണ്. 30% മാർജിനൽ സീറ്റ് വർദ്ധനവും ഏതാനും ബാച്ച് ഷിഫ്റ്റുകളും നടത്തിക്കൊണ്ട് മലബാറിലെ വിദ്യാർത്ഥികളെ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഓപ്പൺ സ്കൂളിലേക്ക് തള്ളി വിടാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഓപ്പൺ സ്കൂളിനെ ആശ്രയിച്ച 38726 പേരിൽ 31505 പേരും മലബാറിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. അതിൽ 15988 പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മലപ്പുറം ജില്ലയിൽ മാത്രം 46133 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിക്കാതിരുന്നത്.

ഈ വിവേചനത്തിന്റെ കണക്കുകൾ മുന്നിലുള്ളപ്പോഴാണ് അലോട്ട്മെന്റ് കഴിയുമ്പോഴേക്കും കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കുമെന്ന പച്ചക്കള്ളം വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നത്. മലബാർ ജില്ലകളിലെ വിവേചനത്തെ പരിഹരിക്കാൻ മതിയായ രീതിയിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന കാർത്തികേയൻ കമ്മീഷന്റെ ശുപാർശയെ അവ​ഗണിച്ച് കൊണ്ടും ആ റിപ്പോർട്ടിനെ തന്നെ പൂഴ്ത്തി വെച്ച് കൊണ്ടും വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ അധിക്ഷേപിച്ച് കൊണ്ടും മലബാർ മേഖലയിലെ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണ് ഇടത് പക്ഷവും സർക്കാറും ചെയ്യുന്നത്.

⚫️ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്നത് ഇടത് മാഫിയ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രം​ഗത്തെ ​തകർക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എസ്.എഫ്.ഐയുടെയും ഇടതുപക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മാഫിയകളാണ്. കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന ഈ വിദ്യാഭ്യാസ അട്ടിമറികളുടെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന എസ്.എഫ്.ഐ നേതാക്കളായിരുന്ന കെ.വിദ്യയുടെയും നിഖിൽ തോമസിന്റെയും വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ. സംവരണ അട്ടിമറിയും അനധികൃത അഡ്മിഷനുമൊക്കെ കേവലം വ്യക്തികൾ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെ കൃത്യമായ പിന്തുണയും രാഷ്ട്രീയ ​ഗൂഢാലോചനയും നടന്നിട്ടുണ്ട്. അത് കേവലം വ്യക്തികളുടെ പിഴവ് മാത്രമായി വ്യാഖ്യാനിക്കാതെ ഇതിന് പിന്നിൽ ​ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും അന്വേഷിച്ച് കണ്ടെത്താൻ പോലീസ് തയ്യാറാകേണ്ടതുണ്ട്.

⚫️ കേരളത്തിലെ സർവകലാശാലകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിലെയും പി.എച്ച്.ഡി പ്രവേശനത്തിലെയും സംവരണ അട്ടിമറിയെക്കുറിച്ച് ജു‍ഡീഷ്യൽ കമ്മീഷനെ നിയമിച്ച് സമ​ഗ്ര അന്വേഷണം നടത്തണം

കെ.വിദ്യ കാലടി സർവകലാശാലയിൽ പി.എച്ച്.ഡി അഡ്മിഷൻ നേടിയത് സംവരണം അട്ടിമറിച്ച് കൊണ്ടാണെന്ന സർവ്വകലാശാലയുടെ എസ്.സി-എസ്.ടി സെൽ റിപ്പോർട്ട് യൂണിവേഴ്സിറ്റി തലത്തിൽ ഇടത് പക്ഷ അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടിഎ, എ.കെ.പി.സി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ സംവരണ വിരുദ്ധ മാഫിയ നിലനിൽക്കുന്നു എന്ന ആരോപണത്തെ ശരി വെക്കുന്നതാണ്. സി.പി.എമ്മിന് തൽപരരായ ഉദ്യോ​ഗാർത്ഥികളെ തിരുകിക്കയറ്റാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സംവരണ ക്രമത്തെ അട്ടിമറിച്ചു എന്ന പരാതി ഉയർന്ന് വന്നത് ഇതിനോട് കൂട്ടിച്ചേർക്കേണ്ടതാണ്. സംവരണ അട്ടിമറി കാരണം അവസരം നഷ്ടപ്പെട്ട ഡോ.അനുപമക്ക് അനുകൂലമായി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ വർഷം നടത്തിയ 59 അസിസ്റ്റന്റ് പ്രഫസർമാരിൽ 29 പേർ ഊഴം തെറ്റിയാണ് നിയമിച്ചതെന്ന പരാതിക്കാരുടെ വാദത്തെ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അവസരം നഷ്ടപ്പെട്ട ഉദ്യോ​ഗാർത്ഥികളെ തിരിച്ചെടുക്കാൻ സർവകലാശാല ഇത് വരെയും തയ്യാറായിട്ടില്ല. കേരളത്തിലെ മുഴുവൻ സർവകലാശാലകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങളിലെയും പി.എച്ച്.ഡി പ്രവേശനത്തിലെയും സംവരണ അട്ടിമറിയെക്കുറിച്ച് ജു‍ഡീഷ്യൽ കമ്മീഷനെ നിയമിച്ച് കൊണ്ട് സമ​ഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം.

26/01/2023
നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ഭക്ഷ്യ വിഷബാധയേറ്റ് മരണപ്പെട്ട കേരള താരം നിദ ഫാത്തിമക്ക് ആദരാഞ്ജലികൾ.
22/12/2022

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ഭക്ഷ്യ വിഷബാധയേറ്റ് മരണപ്പെട്ട കേരള താരം നിദ ഫാത്തിമക്ക് ആദരാഞ്ജലികൾ.

ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്, ജില്ലാ സെക്രട്ടറി ആദിൽ എന്നിവരു...
26/11/2022

ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്, ജില്ലാ സെക്രട്ടറി ആദിൽ എന്നിവരുടെ നേതൃത്വത്തിൽ മുട്ടം പോളിടെക്നിക് കോളജിൽ സ്ഥാനാർത്ഥി യോഗത്തിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് കാമ്പയിൻ
25/11/2022

തെരഞ്ഞെടുപ്പ് കാമ്പയിൻ

സാഹോദര്യം പടരട്ടെമുട്ടം പോളി ജയിക്കട്ടെ
24/11/2022

സാഹോദര്യം പടരട്ടെ
മുട്ടം പോളി ജയിക്കട്ടെ

ആസിഫ് റിയാസ് ഉൾപ്പടെ അനുമോളും, ജോബിനുമടക്കം പ്രിയപ്പെട്ട സഹപ്രവർത്തകർ ഒരുപാട് പേർ അടികൊണ്ട, കണ്ണീരൊഴുക്കേണ്ടിവന്ന, ചോരകൊ...
23/11/2022

ആസിഫ് റിയാസ് ഉൾപ്പടെ അനുമോളും, ജോബിനുമടക്കം പ്രിയപ്പെട്ട സഹപ്രവർത്തകർ ഒരുപാട് പേർ അടികൊണ്ട, കണ്ണീരൊഴുക്കേണ്ടിവന്ന, ചോരകൊണ്ട് ചുവന്ന വഴികളിലാണ് ഇന്ന് സാഹോദര്യ രാഷ്ട്രീയ മുദ്രാവാക്യം മുഴക്കി മുട്ടം പോളിടെക്നിക് കാമ്പസിന്റെ ഇടനാഴികളിൽ പ്രവർത്തകർ ഇരുവർണ്ണ കൊടിയുമേന്തി നടന്നു നീങ്ങുന്നത്. 6 നോമിനേഷനുകൾ സമർപ്പിച്ചു. അഭിവാദ്യങ്ങൾ പ്രിയരേ 💙

കോളേജ് ഗ്രൗണ്ടിലെ മൺകൂനയും കാടും നീക്കി നവീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നിവേദനം നൽകി.
21/11/2022

കോളേജ് ഗ്രൗണ്ടിലെ മൺകൂനയും കാടും നീക്കി നവീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നിവേദനം നൽകി.

Address

Muttom, Thodupuzha
Thodupuzha
685587

Website

Alerts

Be the first to know and let us send you an email when Fraternity GPTC Muttom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share