Moolamattom-THE Tremendous AREA 【Idukki】

Moolamattom-THE Tremendous AREA 【Idukki】 ദൃശ്യങ്ങൾ കാണുവാൻ page scroll down ചെയ്യൂ..
നിങ്ങളുടെ reviews & comments രേഖപ്പെടുത്തുക..

പശ്ചിമഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്കും പറയാനുണ്ട്...മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ ഓരോ മനുഷ്യനും തരിച്ചിരിക്കുമ്...
03/08/2024

പശ്ചിമഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്കും പറയാനുണ്ട്...

മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ ഓരോ മനുഷ്യനും തരിച്ചിരിക്കുമ്പോള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പശ്ചിമഘട്ട സംരക്ഷണവും വീണ്ടും ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ ഗാഡ്ഗിലിന്റെ ചിത്രവും വാക്കുകളും ഷെയര്‍ ചെയ്താണ് പലരുടെയും ഓര്‍മ്മപ്പെടുത്തല്‍. കുടിയേറ്റവും വനനശീകരണവും മൂലമുണ്ടായ പശ്ചിമഘട്ടത്തിന്റെ/ സഹ്യപര്‍വ്വതത്തിന്റെ നാശം ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പലരുടെയും പോസ്റ്റുകളുടെ പൊരുള്‍. പ്രകൃതിയോട് നിങ്ങള്‍ ചെയ്തതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നുവെന്ന രീതിയില്‍ പ്രതികരിക്കുന്നവരും കുറവല്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലുണ്ടാകുന്ന പ്രളയവും പശ്ചിമഘട്ടത്തിന്റെ തകര്‍ച്ച മൂലമാണെന്നാണ് വാദം.

യഥാര്‍ത്ഥത്തില്‍ പശ്ചിമഘട്ടത്തിലെ വനനശീകരണവും അവിടെ ജനവാസം ആരംഭിച്ചതുമാണോ ഇത്തരം ദുരന്തങ്ങള്‍ക്കുള്ള കാരണം. ആണെങ്കില്‍, സഹ്യപര്‍വ്വതത്തില്‍ വ്യാപകമായി ജനവാസം ആരംഭിച്ച 1940-കള്‍ക്ക് മുന്‍പ് ഇവിടെ ഒരുതരത്തിലുള്ള ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടാകാന്‍ പാടില്ലല്ലോ. എന്നാല്‍, പശ്ചിമഘട്ടം മുഴുവനും കാടായിരുന്ന കാലത്തും ഇത്തരത്തിലുള്ളതോ ഇതിനേക്കാള്‍ നൂറുമടങ്ങ് ഭയാനകമായതോ ആയ അനേകം ഉരുള്‍പൊട്ടലുകളും പ്രളയങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. 1341-ലെ പ്രളയത്തോളം വലിയ ദുരന്തങ്ങളൊന്നും നമ്മുടെ നാട്ടില്‍ ഇതുവരെയും സംഭവിച്ചിട്ടില്ല. പശ്ചിമഘട്ടത്തില്‍ ഉടനീളം നൂറുകണക്കിന് ഉരുളുകള്‍ പൊട്ടുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ ആവുകയും ചെയ്ത ദുരന്തമായിരുന്നു അന്നത്തേത്. ഇതുമൂലം, പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെയുള്ള നദികളില്‍ പലതും ഇന്നത്തെ രീതിയിലേക്ക് ദിശ മാറിയൊഴുകി. ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖം മണ്ണടിഞ്ഞു ഉപയോഗശൂന്യമായതും, കൊച്ചി തുറമുഖവും വൈപ്പിന്‍ ഉള്‍പ്പെടെയുള്ള ദ്വീപുകളുമെല്ലാം രൂപപ്പെട്ടതും 1341-ലെ പ്രളയത്തെ തുടര്‍ന്നാണ്. കേരളത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ച ദുരന്തം. അന്നൊന്നും പശ്ചിമഘട്ടത്തില്‍ ഇന്നത്തെ രൂപത്തിലുള്ള ഗ്രാമങ്ങളോ ജനവാസമോ നിര്‍മ്മിതികളോ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് കാടും കാട്ടുമൃഗങ്ങളും ആദിവാസികളും മാത്രമാണ്. എന്നിട്ടും എന്തുകൊണ്ടാവും അതിഭീകരമായ ഉരുള്‍പൊട്ടലും പ്രളയവും സംഭവിച്ചത്.

പിന്നീട് 18, 19 നൂറ്റാണ്ടുകളില്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടായ വലിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ചരിത്രത്തില്‍ കാണാം. 1924-ലെ വെള്ളപ്പൊക്കം അഥവാ 99-ലെ പ്രളയം എന്ന ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം സംഭവിക്കുമ്പോഴും പശ്ചിമഘട്ടത്തിന്റെ 80 ശതമാനവും കാടായിരുന്നു. അന്നുണ്ടായ, തുടര്‍ച്ചയായ ഉരുള്‍പൊട്ടലില്‍ മൂന്നാറിലെ റെയില്‍ ഗതാഗതവും പഴയ ആലുവ-മൂന്നാര്‍ റോഡുമെല്ലാം തകര്‍ന്നടിഞ്ഞു. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പശ്ചിമഘട്ടത്തിലേക്ക് കുടിയേറ്റ കര്‍ഷകരും ഗാഡ്ഗിലുമെല്ലാം എത്തുന്നത്.

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളില്‍ കാണുന്നത് കഴിഞ്ഞ ദിവസം മുണ്ടക്കൈയിലും, 2020-ല്‍ പെട്ടിമുടിയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വിദൂരദൃശ്യമാണ്. ഈ രണ്ടു ദുരന്തങ്ങളുടെയും പ്രഭവകേന്ദ്രം, മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത കാട്ടിനുള്ളില്‍ ആയിരുന്നുവെന്ന് വ്യക്തം. മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍, വനനശീകരണവും അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനവുമാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന വിദഗ്ധരുടെ കണ്ടെത്തലുകളെ ഞങ്ങള്‍ സംശയത്തോടെ കാണുന്നതില്‍ തെറ്റുണ്ടോ? ഒരുകാര്യം കൂടി പറയാം. 2015 മുതല്‍ 2022 വരെയുള്ള ഏഴു വര്‍ഷക്കാലം രാജ്യത്തുണ്ടായ 3782 ഉരുള്‍പൊട്ടലുകളില്‍/ മണ്ണിടിച്ചിലില്‍ 2239 എണ്ണവും കേരളത്തിന്റെ മലയോര മേഖലയിലാണെന്ന് പാര്‍ലമെന്റില്‍ വെച്ച മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കണക്ക് ശരിയാകണമെങ്കില്‍ ഓരോ മഴക്കാലത്തും 320 ഉരുള്‍പൊട്ടലുകള്‍ വീതം ഇവിടെയുണ്ടാകണം. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ദുര്‍ബ്ബലമായതും തുടര്‍ച്ചയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകുന്നതുമായ ഹിമാലയന്‍ പര്‍വ്വതനിരകള്‍ ഉള്‍പ്പെടുന്ന ഉത്തരാഖണ്ഡില്‍ ഏഴുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് 33 ദുരന്തങ്ങള്‍ മാത്രമാണത്രേ. നമ്മുടെ പല പഠനറിപ്പോര്‍ട്ടിലെയും കണ്ടെത്തലുകള്‍ക്ക് വസ്തുതയുമായി കാര്യമായ ബന്ധമില്ലെന്ന് സൂചിപ്പിക്കാന്‍ ഇക്കാര്യം ഒര്‍മ്മിപ്പിച്ചുവെന്നേയുള്ളൂ.

യഥാര്‍ത്ഥത്തില്‍ അതിതീവ്രമഴയും മേഘവിസ്‌ഫോടനവുമാണ് ഇവിടുത്തെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും പ്രധാന കാരണമെന്ന് എത്രയോ വിദഗ്ധര്‍ ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞു. രണ്ടാഴ്ച കൊണ്ട് പെയ്യേണ്ട മഴ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പെയ്താല്‍ ഇതുപോലെയുള്ള ദുരന്തങ്ങള്‍ ഇനിയുമുണ്ടാവും. അപ്പോള്‍ പിന്നെ, മേഘവിസ്‌ഫോടനവും അതിതീവ്രമഴയും ഉള്‍പ്പെടെയുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ലേ വേണ്ടത്. ആഗോളതാപനമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റത്തിന്റെ കാരണമെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ സംശയലേശമെന്യേ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലാണ് ആഗോളതാപനത്തിന് കാരണമെന്ന കാര്യത്തിലും തര്‍ക്കമില്ല. അനിയന്ത്രിതമായ വാഹനപ്പെരുപ്പം, മറ്റു പെട്രോളിയം ഉത്പന്നങ്ങളുടെ വിനിയോഗം, വ്യവസായ ശാലകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ഹരിതഗൃഹ വാതകങ്ങള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍, ഇക്കാര്യത്തിലൊന്നും ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനോ വിഷയം ചര്‍ച്ച ചെയ്യാനോ നമ്മള്‍ തയ്യാറല്ല. അതിനുപകരം പശ്ചിമഘട്ടം തകര്‍ന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പുലമ്പി കൊണ്ടേയിരിക്കുന്നു.

2018-ല്‍ വലിയ പ്രളയമുണ്ടാവുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം പേര്‍ മരണമടയുകയും അനേകായിരം കോടിയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തത് പശ്ചിമഘട്ടം തകര്‍ന്നതുകൊണ്ടാണോ? 1341-ലെയും 1924-ലെയും പോലെ കനത്ത മഴയെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കുത്തിയൊലിച്ചെത്തിയ മലവെള്ളം ഒഴുകിപ്പോകേണ്ട പുഴകളും കനാലുകളും കയ്യേറി അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ നീരൊഴുക്ക് തടസ്സപ്പെടുകയും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും. സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ, നമ്മുടെ ഇടനാട്ടിലും തീരദേശത്തുമെല്ലാം ചെറുതും വലുതുമായ പ്രളയമുണ്ടാകുന്നതിന്റെ ഉത്തരവാദികള്‍ പശ്ചിമഘട്ടത്തില്‍ താമസിക്കുന്നവരേക്കാള്‍ ആ പ്രദേശത്തുള്ളവര്‍ തന്നെയാണ്.

ഞങ്ങള്‍ മലയോരത്തുള്ളവര്‍ വിശുദ്ധരാണെന്നും മറ്റുള്ളവരെല്ലാം കുഴപ്പക്കാരാണെന്നുമല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. രണ്ടാംലോക മഹായുദ്ധ കാലത്ത് നാട്ടില്‍ പട്ടിണി രൂക്ഷമായപ്പോള്‍ എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ഭരണകൂടം മലയോരങ്ങളിലേക്ക് കയറ്റിവിട്ടവരാണ് ഞങ്ങളുടെ പൂര്‍വ്വികര്‍. ഇങ്ങനെ കൃഷിചെയ്ത ഭൂമിക്ക് നിയമാനുസൃതമായ രേഖകളും ലഭിച്ചു. പില്‍ക്കാലത്ത്, പശ്ചിമഘട്ടത്തില്‍ ഉടനീളം പടുകൂറ്റന്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ച് പ്രകൃതിയെ മുറിവേല്‍പ്പിച്ചത് ഞങ്ങളാണോ? മുല്ലപ്പെരിയാര്‍ പോലെയുള്ള കാലഹരണപ്പെട്ട ഡാമുകള്‍ തകര്‍ന്ന് എപ്പോഴാണ് ഞങ്ങളുടെ ജീവനും ജീവനോപാധിയും തകരുന്നതെന്ന ഭീതിയിലാണ് ഓരോ ദിവസവും കഴിയുന്നത്. ഇതിനുപുറമേ ഒട്ടേറെ നിയന്ത്രണങ്ങളുമുണ്ട്. പല പഞ്ചായത്തുകളിലും റെഡ് സോണ്‍, ഓറഞ്ച് സോണ്‍ എന്ന രീതിയില്‍ വിഭജനം ഏര്‍പ്പെടുത്തികൊണ്ട് നിര്‍മ്മാണ നിയന്ത്രണങ്ങള്‍ വന്നുകഴിഞ്ഞു. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പശ്ചിമഘട്ടം, പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം എന്നൊക്കെ പറഞ്ഞ് പല റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നില്ല. ഇതിനും പുറമേ, 1964-ലെ ഭൂപതിവ് ചട്ടം അനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയില്‍ വീട് നിര്‍മ്മിക്കുകയും കൃഷിയിറക്കുകയും ചെയ്യാമെന്നല്ലാതെ ചെറിയൊരു കടമുറി പണിയാന്‍ പോലും അനുവാദമില്ല. ഇതും കൂടാതെയാണ്, വര്‍ദ്ധിച്ചു വരുന്ന കാട്ടുമൃഗങ്ങളുടെ ശല്യം. ഇനിയും എന്തൊക്കെ നിയന്ത്രണങ്ങളാണ് ഞങ്ങള്‍ അനുഭവിക്കേണ്ടത്. ഗാഡ്ഗില്‍ പറഞ്ഞതുപോലെ പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക്ക് നിരോധിക്കുകയും അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ? ആകുമെന്നാണ് ഉത്തരമെങ്കില്‍ അത് മിഥ്യാധാരണയാണ്.

നിങ്ങളുടെ പൂര്‍വ്വികര്‍ ചെയ്ത അതേ തെറ്റുതന്നെയാണ് ഞങ്ങളുടെയും പൂര്‍വ്വികര്‍ ചെയ്തിട്ടുള്ളത്. കൃഷി ചെയ്ത് പട്ടിണി മാറ്റാനുള്ള ശ്രമത്തിനിടയില്‍ ഹരിതഗൃഹ വാതകങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടായിരുന്ന വനാവരണം വലിയ തോതില്‍ നശിപ്പിക്കേണ്ടിവന്നു. പക്ഷേ, ഹരിതഗൃഹ വാതകങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുടെ കാര്യത്തില്‍ പശ്ചിമഘട്ടത്തിലെ വനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ശേഷിയൊന്നുമില്ല. എല്ലാ ദേശത്തെയും കാടുകള്‍ക്ക് തുല്യശേഷിയാണ്. അങ്ങനെ വരുമ്പോള്‍, ഒരുകാലത്ത് നമ്മുടെ ഇടനാട്ടിലും തീരദേശം വരെയും വ്യാപിച്ചു കിടന്നിരുന്ന കാടുകള്‍ വെട്ടിനശിപ്പിച്ചതിന് ആര് സമാധാനം പറയും. ഇന്നത്തെ പട്ടണവാസികളുടെ പൂര്‍വ്വികര്‍ ആദ്യം ചെയ്തത് ഞങ്ങളുടെ പൂര്‍വ്വികര്‍ പിന്നീട് ചെയ്തു. അത്രയേയുള്ളൂ വ്യത്യാസം. എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വമാണെന്ന് അര്‍ത്ഥം.

പശ്ചിമഘട്ടത്തില്‍ വലിയ ക്വാറികളും വമ്പന്‍ നിര്‍മ്മിതികളുമൊന്നും വേണ്ടെങ്കില്‍ ഞങ്ങളും പിന്തുണയ്ക്കുന്നു. ക്വാറികളില്‍ പലതും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂട്ടിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഹൈറേഞ്ചില്‍ വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ കല്ലും മെറ്റലും പാറപ്പൊടിയുമൊക്കെ കൊണ്ടുവരുന്നത് ഇരട്ടിവിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നാണ്. അതുപോലെ ഇടനാടിനെയും തീരദേശത്തെയും നമുക്ക് സംരക്ഷിക്കണ്ടേ? അണക്കെട്ടുകളും പൊളിച്ചുനീക്കാം. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതി എനിക്ക് വേണ്ടെന്ന് ഓരോ ഗാഡ്ഗില്‍ വാദിയും തീരുമാനിക്കട്ടെ. ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന എല്ലാ വാഹനങ്ങളെയും എയര്‍ കണ്ടീഷണറുകളെയും നമുക്ക് ഉപേക്ഷിക്കാം. ക്വാറിയില്‍ നിന്നുള്ള കല്ലും മെറ്റലും പാറപ്പൊടിയും അതുകൊണ്ടുണ്ടാക്കുന്ന സിമന്റ് ബ്രിക്‌സുകളും ഉപയോഗിച്ചുള്ള ഒരു നിര്‍മ്മാണവും ഞാന്‍ നടത്തില്ലെന്ന് കൂടി തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ മുഴുവന്‍ ക്വാറികളും പൂട്ടിപ്പോകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അങ്ങനെ, ഉരുള്‍ പൊട്ടുന്ന മലയോരങ്ങളും പ്രളയമുണ്ടാകുന്ന സമതലങ്ങളുമെല്ലാം നമുക്ക് സംരക്ഷിക്കാം. പശ്ചിമഘട്ടം തകര്‍ന്നിട്ടുണ്ടെങ്കില്‍, സമാനമായ രീതിയില്‍ സമതലങ്ങളും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട്, ഗാഡ്ഗില്‍ പറഞ്ഞതുപോലെ നമുക്ക് എല്ലായിടത്തും വനാവരണം സൃഷ്ടിക്കാം.

© മനോജ് മാതിരപ്പള്ളി



മൂലമറ്റം മുതൽ കൊച്ചിൻ റിഫിനെറി വരെ....     💜💓💜💓💜📸 © Giby S Edakkara 👇Tap on photo and 👍  | 💬  |  ↗👍Like this page 👉 http...
27/12/2022

മൂലമറ്റം മുതൽ കൊച്ചിൻ റിഫിനെറി വരെ....


💜💓💜💓💜

📸 © Giby S Edakkara
👇Tap on photo and 👍 | 💬 | ↗
👍Like this page 👉 https://www.facebook.com/ourmoolamattom/

ഇടുക്കി ജില്ലയിലെ മൂലമറ്റത്തിനടുത്ത് ഇലപ്പള്ളിയിലുള്ള, അധികം ശ്രദ്ധിക്കപ്പെടാത്ത അതിമനോഹരമായ ഒരു വെള്ളച്ചാട്ടം..!! 💙💜   ...
27/07/2022

ഇടുക്കി ജില്ലയിലെ മൂലമറ്റത്തിനടുത്ത് ഇലപ്പള്ളിയിലുള്ള, അധികം ശ്രദ്ധിക്കപ്പെടാത്ത അതിമനോഹരമായ ഒരു വെള്ളച്ചാട്ടം..!!

💙💜





LocationNear CSI ChurchSt Luke's CSI Church Elappallyhttps://maps.app.goo.gl/ZZv5kPwFUk1YsdJv6Manu Mathewhttps://youtube.com/c/VillageRealLifebyManu #...

06/07/2022

*K S R T C തൊടുപുഴ യൂണിറ്റിൻ്റെ ആദ്യ ഉല്ലാസയാത്ര*

*ജൂലൈ 10 ഞായറാഴ്ച*

*നാടുകാണി പവലിയൻ*

*ഇടുക്കി ഡാം*

*കാൽവരി മൗണ്ട്*

*അഞ്ചുരുളി*

*വാഗമൺ*

*Rs 450/- Only*

*അന്വേഷണങ്ങൾക്കും ബുക്കിംഗിനും*

*9400262204*

*83048 89896*

യാതൊരുവിധ തടസ്സങ്ങളും ഇല്ലാതെ,ഇടയ്ക്കു വിമാനമോ, ബോട്ടുകളോ ഇല്ലാതെ, ഭൂമിയിൽ കാൽനടയായി തുടർച്ചയായി സഞ്ചരിക്കാൻ പറ്റുന്ന ഏറ...
23/12/2021

യാതൊരുവിധ തടസ്സങ്ങളും ഇല്ലാതെ,ഇടയ്ക്കു വിമാനമോ, ബോട്ടുകളോ ഇല്ലാതെ, ഭൂമിയിൽ കാൽനടയായി തുടർച്ചയായി സഞ്ചരിക്കാൻ പറ്റുന്ന ഏറ്റവും നീളം കൂടിയ പാത എന്നത് സൗത്ത് ആഫ്രിക്കയിലെ 𝐂𝐚𝐩𝐞 𝐓𝐨𝐰𝐧 മുതൽ റഷ്യയിലെ 𝐌𝐚𝐠𝐚𝐝𝐚𝐧 വരെയുള്ള ഈ വഴിയാണ്. ഈ 𝟐𝟏𝟖𝟎𝟖 𝐊𝐦 നിങ്ങൾ പിന്നിടുമ്പോഴേക്കും നിങ്ങൾ പതിനേഴു രാജ്യങ്ങളും ആറ് ടൈം സോണുകളും കടന്നിരിക്കും.

© Rahul Rahul

16/11/2021

വണ്ടിയോടിക്കുമ്പോൾ റോഡിൽ ഒത്തിരി വരകളും കുറികളും അടയാളങ്ങളും ഒക്കെ കാണാറുണ്ടല്ലോ. ശരിക്കും ഇതെല്ലാം എന്തിനാ....

Can you help me out by signing this petition?https://chng.it/TJygdXKYsupport 🥲🥲
23/10/2021

Can you help me out by signing this petition?
https://chng.it/TJygdXKY

support 🥲🥲


MULLAPERIYAR DAM - A GLOBAL DISASTER; SAVE KERALA, THE GOD'S OWN COUNTRY

🔴 𝗠𝘂𝗹𝗹𝗮𝗽𝗲𝗿𝗶𝘆𝗮𝗿 𝗗𝗮𝗺 🔴കേരളത്തിൽ ജീവിക്കുന്ന ഓരോരുത്തരും അറിയേണ്ട കാര്യങ്ങൾ ആണ്.. അത്കൊണ്ട് കഴിയുമെങ്കിൽ മുഴുവൻ വായിക്കാൻ ശ...
21/10/2021

🔴 𝗠𝘂𝗹𝗹𝗮𝗽𝗲𝗿𝗶𝘆𝗮𝗿 𝗗𝗮𝗺 🔴

കേരളത്തിൽ ജീവിക്കുന്ന ഓരോരുത്തരും അറിയേണ്ട കാര്യങ്ങൾ ആണ്.. അത്കൊണ്ട് കഴിയുമെങ്കിൽ മുഴുവൻ വായിക്കാൻ ശ്രമികുക 🙂

1895 പണി കഴിഞ്ഞ ഡാമിന് ഇപ്പോൾ 125 വർഷ പഴക്കം. സാധാരണ ഒരു ഡാമിന്റെ ആയുസ് എന്ന് പറയുന്നത് 45-50 വർഷം, അത് കഴിഞ്ഞാൽ ആ ഡാം decommision ചെയ്യണം എന്നാണ്..50 വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ഡാമിന് നാശം സംഭവിക്കാം
ബ്രിട്ടീഷ്കാർ 999 വർഷത്തെ പാട്ടത്തിന് ആണ് തമിഴ്നാടിന് കരാർ വെച്ചിരിക്കുന്നത്.. ശെരിക്കും അത് തമിഴ്‌നാട്കാരോടുള്ള അവരുടെ സ്നേഹം കൊണ്ടൊന്നും ആയിരുന്നില്ല.. മുല്ലപെരിയാർ Reservoir സ്ഥിതി ചെയുന്ന 8000 ഏക്കർ വനസമ്പത്ത് ആയിരുന്നു അവരുടെ ലക്ഷ്യം..!!
അതിന് വേണ്ടി തമിഴ്നാടിന് പാട്ടത്തിന് കൊടുക്കുമ്പോൾ ബ്രിട്ടീഷുകാർ ഇങ്ങനെ കരാർ വെച്ചു - ഡാം സ്ഥിതിചെയുന്ന അത്രയും സ്ഥലത്തെ ഭൂസ്വത്ത് തങ്ങൾക്ക് വേണം എന്ന്..!!
എണ്ണമില്ലാത്തത്ര വിലമതിക്കുന്ന മരങ്ങൾ മരത്തടികൾ, മൃഗങ്ങൾ, മണ്ണിനടിയിൽ ഉള്ള Minerals..ഇതെല്ലാം ആയിരുന്നു അവരുടെ ലക്ഷ്യം..
അങ്ങനെ ഈ ഡാം നിർമിക്കാൻ അനുമതി കിട്ടി..

ശെരിക്കും ഈ ഡാം ഭൂപ്രകൃതിക്ക് എതിരായി ആണ് നിർമിച്ചിരിക്കുന്നത്.. Western Ghatsൽ നിന്നു ഒഴിക്കിയെത്തുന്ന വെള്ളം geographically അറബികടലിൽ ആണ് ചെന്ന് വീഴ്ണ്ടത്.. എന്നാൽ അത് വഴിതിരിച്ച് Bay of Bengalളിലേക്ക് ആണ് വീട്ടിരിക്കുന്നത്..ഇതുകൊണ്ട് ഉണ്ടായ ഭവിഷ്യത്തുകൾ എന്തെന്നാൽ കേരളത്തിലെ 44 പുഴകളിൽ ഭൂരിഭാഗം എന്നതിലും ജലസ്രോതസ് ആയിരുന്ന പെരിയറിനെ ഡാം കെട്ടി അടച്ചപ്പോൾ നദികളിൽ വെള്ളം എത്താതെ വറ്റി വരളാൻ തുടങ്ങി..
1924 മുൻപ്പ് അത്രത്തോളം വലിയ വെള്ളപൊക്കം Report ചെയ്തിട്ടില്ല മുൻപ് കേരളത്തിൽ.. അതിന് കാരണം എന്താ ? മുല്ലപെരിയാൽ ഡാം വന്ന ശേഷം പെരിയാറിന്റെ കൈവഴികളിൽ വെള്ളം എത്താതെ ആയപ്പോൾ അവിടെ ആളുകൾ വീട് വെക്കുകയും കടകൾ നിർമ്മിക്കുകയും Township ഉണ്ടാകുകയും ചെയ്തു.. പിന്നീട് മഴ വന്നപ്പോൾ സ്ഥിരം പുഴ ഒഴുകിയിരുന്ന വഴിയിൽ വെള്ളം വരാൻ തുടങ്ങി..അങ്ങനെ നാശങ്ങൾ സംഭവിക്കാൻ തുടങ്ങി... അതിന്റെ ചെറിയൊരു Version ആയിരുന്നു 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നപ്പോൾ ചെറുതോണി ടൗണിൽ ഉണ്ടായ നാശനഷ്ട്ടങ്ങൾ

അങ്ങനെ ഡാം പണി തുടങ്ങി 2 തവണ ഡാം തകർന്നു (നിർമാണ സമയത്ത് )പക്ഷെ വീണ്ടും പണിത്ത് ഈ സ്ഥിതിയിൽ കൊണ്ടെത്തിച്ചു..!!

സുർക്കി(ചുണ്ണാമ്പ് + വെള്ളം )വെച്ച് ഉണ്ടാക്കിയതിൽ ഏറ്റവും പഴക്കം ചെന്ന ഡാം ആണ് ഇടുക്കി.. ഓരോ തവണ വെള്ളം ഒഴുകി പോകുമ്പോഴും അതിന്റെതായ അളവിൽ ചുണ്ണാമ്പും കൂടെ ഒഴുകി പോകുന്നുണ്ടെന്ന് ആണ് പഠനം..!!

പ്രശ്നം എന്താണെന്ന് വെച്ചാൽ മുല്ലപെരിയാർ ഡാം എപ്പോൾ വേണമെങ്കിലും തകരാം എന്നുള്ളതാണ്.. കുറേ നാൾ ആയി ഇപ്പൊ പൊട്ടും പൊട്ടും എന്ന് പറഞ്ഞിരുന്നു ഇതുവരെ പൊട്ടിയില്ല അതുകൊണ്ട് സമാധാനിച്ച് ഇരിക്കാം എന്നാണ് നിങ്ങൾ കരുതി വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണ്.. ഇതുവരെ പൊട്ടാതിരുന്നത് ഭാഗ്യം എന്ന് വേണം പറയാൻ.. കാരണം ഇതിന്റെ Expiry എന്നോ കഴിഞ്ഞതാണ്.. എന്നാൽ വിരലിൽ എണ്ണാവുന്ന ചില ആളുകൾ ഉൾപ്പെടുന്ന ശക്തികളുടെ ബലത്തിൽ ആണ് ഇന്നും ഡാമിന്റെ കാര്യത്തിൽ വേണ്ട തീരുമാനങ്ങൾ എടുക്കാതെ പോകുന്നത്... സ്വന്തം നേട്ടങ്ങൾ മാത്രം മുൻപിൽ കാണുന്ന ചിലരുടെ കയ്യിൽ ആണ് മുഴുവൻ System എന്ന് അറിയുമ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടാവുന്നത്.. അതും രണ്ട് സ്റ്റേറ്റ് വരെ ഉൾപ്പെട്ട വിഷയത്തിൽ

50,000 കോടി രൂപയാണ് തമിഴ്നാടിനു മുല്ലപെരിയാർ ഡാം കൊണ്ട് ഒരു വർഷത്തിൽ ഉണ്ടാകുന്ന നേട്ടം.. അതെ സമയം കേരളത്തിന്‌ കിട്ടുന്നത് പാട്ട തുകയായ 10 ലക്ഷം രൂപയും..
വെള്ളം കിട്ടുന്നില്ല.. മുല്ലപെരിയാർ Decommision ചെയ്താൽ തങ്ങളുടെ 5 ജില്ലകളിൽ വെള്ളം മുട്ടി പോകും എന്ന് തമിഴ്‌നാട് അവകാശപെടുന്ന ജില്ലകയിൽ National Averageന് മുകളിൽ മഴ ലഭിക്കുന്ന ഏരിയകൾ ആണ് 💯

ഈ 5 ജില്ലകളെ മുൻനിർത്തി തമിഴ്‌നാട് ലക്ഷ്യം വെക്കുന്നതാണ് ആ 50k കോടി.. മുല്ലപെരിയാർ Decommision ചെയ്താൽ ആ 50k കോടി അവർക്ക് കിട്ടില്ല.. അത് കൊണ്ടാണ് കേരളത്തിലെ ജനങ്ങൾക്ക് അതും ലക്ഷകണക്കിന്‌ ജനങ്ങൾക്ക് ജീവന് ഭീഷണി ആയിട്ടും തമിഴ്‌നാട് സർക്കാർ അലസമായി കാര്യങ്ങൾ തീരുമാനിക്കുന്നതും ഈ കാര്യത്തിന് വേണ്ടി Supreme കോടതിയിൽ വരെ പോരാട്ടം നടത്തുന്നതും..

ഇനി കേരളത്തിലെ കാര്യം നോക്കാം
മുല്ലപെരിയാർ അണക്കെട്ട് പൊട്ടിയാൽ വെള്ളം നേരെ എത്തുന്നത് 36 KM താഴെയുള്ള ഇടുക്കി ഡാമിലേക്കാണെന്ന് ആണ് ധാരണ.. അത് ഒരു സാധ്യത.. അങ്ങനെ വന്നാലത് ഇടുക്കി താങ്ങിക്കോളും എന്നാണ് പറയുന്നത്.. പക്ഷെ അല്ല
ഒരു ഡാമിൽ നിലകൊള്ളുന്ന വെള്ളത്തിന്റെ Potential Energy അത് തകർന്ന് കഴിഞ്ഞാൽ Kinetic Energy ആയി മാറി സ്ഥിരം വെള്ളം ഒഴുകുന്ന ഫോസ്‌നെക്കാൾ പതിന്മടങ് ഫോഴ്‌സിൽ ആവും വരുക..

ആദ്യമേ വരുന്ന വെള്ളത്തെ ഒരുപക്ഷെ Idukki Arch ഡാമിന് പ്രതിരോധിക്കാൻ കഴിഞ്ഞേക്കാം എന്നാൽ ചെറുതോണി കുളമാവ് ഡാമുകൾക്ക് തടുക്കാൻ കഴിയില്ല..(ഇടുക്കി ഡാമെന്ന് പറയുന്നത് ഇടുക്കി - ചെറുതോണി - കുളമാവ് ഡാമുകൾ ചേരുന്നതാണ് )ലോകത്തിലെ തന്നെ ഏറ്റവും ശക്തികുറഞ്ഞ ഡാമുകളിൽ രണ്ടെണ്ണമാണ് കുളമാവും ചെറുതോണിയും.. അപ്പോൾ ഇത്ര ശക്തിക്കു വരുന്ന വെള്ളം രണ്ട് ഡാമുകളെയും തകർക്കും
ആദ്യം വെള്ളം എത്തുക തൊടുപുഴയിൽ ആയിരിക്കും.. ഡാം പൊട്ടി നിമിഷങ്ങൾക്കകം തന്നെ വെള്ളം തൊടുപുഴയിൽ എത്തും.. എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ ഉള്ള സമയം പോലും ആളുകൾക്ക് ഉണ്ടാവില്ല.. പിന്നീട് കോട്ടയം എറണാകുളം ആലപ്പുഴ തൃശൂരിന്റെ ഭാഗങ്ങൾ പത്തനംതിട്ടയുടെ ഭൂരിഭാഗവും അങ്ങനെ വെള്ളം അറബികടലിൽ ചെന്ന് വീഴും..തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെ ദ്വീപ് പോലെ രൂപപ്പെടും.. ഇടുകിയുടെ ഭാഗങ്ങൾ തമിഴ്‌നാട് പിടിച്ചടക്കും മുകളിലോട്ട് ഉള്ളത് കർണാടകവും (പറയപ്പെടുന്ന സാദ്ധ്യതകൾ )

വെള്ളം ചെന്ന് കടലിൽ വീഴുമെന്ന് പറഞ്ഞല്ലോ.. എന്നാൽ അത്രയും വെള്ളം കടലിൽ ചെന്നാൽ ബാലൻസിങ് നടക്കില്ല.. അത് തിരിച്ച് കരയിലേക്ക് വിടും..അത് വീണ്ടും വലിയ ദുരന്തങ്ങൾ ഉണ്ടാക്കും..കടല് തിരിച്ചടിക്കുന്ന വെള്ളം കേരളത്തിൽ മാത്രം ആയിരിക്കില്ല നാശം ഉണ്ടാകുന്നത്.. East Coast area മുഴുവൻ നാശം ഉണ്ടാക്കാൻ സാധ്യത ഉള്ളതാണ്..

കാര്യം ഇത്രയും ഗൗരവം ഉള്ള വിഷയമായിട്ടും ഇത് മുനിനിര ചർച്ചകളിൽ വരുന്നതേ ഇല്ല.. എന്തെകിലും കാര്യമായ news ഉണ്ടാകണേൽ ഒരു വെള്ളപൊക്കമോ അല്ലെങ്കിൽ ഇടുക്കിയിൽ ഒരു ഭൂചലനമോ ഉണ്ടാവണം എങ്കിലേ മുല്ലപെരിയാർ ഡാമിനെ പറ്റി ഒരു പരിപ്പുവട ചർച്ചയെങ്കിലും ഉണ്ടാകു എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു

അവിടെയാണ് മുൻപ് പറഞ്ഞ ശക്തികൾ ബുദ്ധി ഉപയോഗിക്കുന്നത്.. അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ആവാം,മതപരമായ ലക്ഷ്യങ്ങൾ ആവാം, വർഗീയപരമായ ലക്ഷ്യങ്ങൾ ആവാം..!!
ഇങ്ങനെ ഒരു വിഷയത്തിൽ ജനങ്ങൾ അധികം ശ്രദ്ധകൊടുക്കാതെ ഇരിക്കാൻ ആവാം ഇവിടെ വർഗീയ സമരങ്ങൾ തുറന്നു വിടുന്നത്.. Eg - Sabarimala issue (സർക്കാരിന്റെ എന്തോ Consent ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന വിധി നേരെ opposite ആയേക്കാം എന്ന് കേട്ടിട്ടുണ്ട് 🙂)
തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപൊക്കൽ തുടങ്ങിയ ജനങ്ങളുടെ ശ്രദ്ധതിരിക്കുന്ന പല സംഭവങ്ങൾ..ഇത് മാത്രമല്ല.. മുല്ലപെരിയാർ ഡാം Decommision Newsന് മുകളിൽ സ്ഥാനം പിടിക്കുന്ന ഏത് വാർത്തക്കളും Planned ആണോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല..അതിലേക്കൊന്നും കൂടുതൽ പോകുന്നില്ല..!!
ഡാം തകർന്നാൽ മേല്പറഞ്ഞ വ്യക്തികൾ എല്ലാം സുരക്ഷിതർ ആയിരിക്കും അവർക്ക് ആളുകൾ മരിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല

എന്ത്കൊണ്ട് ഇത്രയും ഭയങ്കരമായ വിഷയം ആളുകൾ മറ്റ് വാർത്തകളെക്കാൾ ഏറെ ചർച്ചെയുന്നില്ല എന്നത് അത്ഭുതം തന്നെ ആണ്.. പലർക്കും ഇതിനെപ്പറ്റി കൂടുതൽ അറിയില്ല..എന്നാൽ അവരെ ബോധവത്കരിക്കാൻ ആരും മുന്നിട്ട് ഇറങ്ങുന്നുമില്ല മുന്നിട്ടിറങ്ങുന്നവരെ എല്ലാം മുൻപ്പ് പറഞ്ഞ വ്യക്തികൾ സ്വാധീനം ഉപയോഗിച്ച് തടസം വരുത്തുന്നു.. അവരുടെ ശബ്ദം പുറം ലോകം അറിയാൻ സമ്മതികുന്നില്ല
ബാക്കി എല്ലാ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും Dam Check ചെയ്യാൻ നിയമിക്കുന്ന Experts എല്ലാം "experts" തന്നെ ആയിരിക്കും.. എന്നാൽ മുല്ലപെരിയാർ ഡാം പരിശോധിക്കാൻ നിയമിച്ചിരിക്കുന്ന 5 അംഗ സംഘത്തിൽ പെടുന്ന Experts എന്ന് പറയപ്പെടുന്നവർ 3 ജഡ്ജുമാർ 2 Civil Engineers.. ഇവരാരും മുൻപ് ഒരു ഡാം നിർമ്മിക്കുകയോ പരിപാലിക്കുകയോ അല്ലെങ്കിൽ Decommision ചെയ്തിട്ടുള്ളവരോ അല്ല.. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് Experts എന്ന് പേരും കൊടുത്ത് Team ഉണ്ടാക്കിയിരിക്കുന്നത് ? ഇവർ Supreme കോടതിയിൽ കൊടുത്ത Report പ്രകാരം ആണ് തമിഴ്നാടിനു അനുകൂലം ആയി SC വിധി പറഞ്ഞത്.. Experts എന്ന് പറയുന്നവർ കൊടുത്ത Report പരിശോധിച്ച വക്കീൽ പറയുന്നത് ഡാമിന്റെ തകരാറിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടിലെന്നും.. ഡാം സുരക്ഷിതം ആണെന്നും ആണ്

എന്നാൽ 2011ൽ IIT രൂർക്കിലെ വിദഗ്ദ്ധ സംഘടന നടത്തിയ പരിശോധനയിൽ ഡാം തീർത്തും ശക്തി നഷ്ട്ടപെട്ടത് ആണെന്നും എപ്പോൾ വേണമെങ്കിലും തകരാം എന്ന അവസ്ഥയിൽ ആണെന്നും ആണ് അറിഞ്ഞത്
ഡാം തരാതെ ഇരിക്കാൻ ഒരു മാർഗം എന്ന നിലക്ക് ഡാമിന്റെ മുകളിൽ 2-3 മീറ്റർ ഉയരത്തിൽ Concrete ചെയ്തു.. അത് എന്തിനാണെന്ന് വെച്ചാൽ മുകളിൽ ഉള്ള ഭാരം കൊണ്ട് ഡാമിന്റെ ശക്തി ബാലൻസ് ആകാൻ വേണ്ടി ആയിരുന്നു.. എന്നാൽ ഇത് കൊണ്ട് കൂടുതൽ അപകടം ആണ് ഉണ്ടായത്. പ്രതീക്ഷിച്ചതിനു വിപരീതമായി മുകളിലെ ഭാരവും വന്ന് കയറുന്ന വെള്ളത്തിന്റെ ഫോഴ്‌സും കൊണ്ട് ഡാമിന്റെ Structure വളയാൻ തുടങ്ങി.. അത് മുൻപ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അപകട സാധ്യത ഉണ്ടാകുവാൻ ഒരു കാരണം കൂടി ആയി.. എന്നാൽ സുപ്രീം കോടതിയിൽ എത്തിയ Expertsന്റെ റിപ്പോർട്ടിൽ ഇതൊന്നും Mention ചെയ്തിട്ടില്ല❗️

ഇതിൽ നിന്ന് എല്ലാം പലതും Striking ആണ്.. ഭരിക്കുന്നവർ അറിയാതെ മേല്പറഞ്ഞ തിരുത്തലുകൾ ഉണ്ടാവില്ല.. എവിടെയൊക്കയോ വലിയ കളികൾ നടക്കുന്നുണ്ട്..News ചാനലുകൾക്ക് വേണ്ടത് ഒരു ദുരന്ത വാർത്ത ആയിരിക്കാം.. അതാകുമ്പോൾ അവരുടെ TRP,Marketing ഒക്കെ ഉയർത്താൻ സാധിചെക്കും.. പക്ഷെ ദുരന്തം ഉണ്ടായിട്ട് അയ്യോ ഇത് സംഭവിച്ചേ എന്ന് വിഷമിച്ചിട്ടു കാര്യമില്ല

Prevention Is better than Cure❗️
ഒന്നുകിൽ ഡാം Decommision ചെയുക.. അല്ലെങ്കിൽ മുല്ലപെരിയാർ ഡാമിന് സമാനമായി പുതിയ ഡാം പണിയുക..
കേരളത്തിന്‌ യാതൊരു ഗുണവും മുല്ലപെരിയാർ ഡാം കൊണ്ട് കിട്ടുന്നില്ല..എന്നാൽ തകർന്നാൽ 99% നഷ്ട്ടം കേരളത്തിന്‌ മാത്രം ആണ്..!!

✍️ - Sunder Ramaswamy
______________________________________

ഇതിനെ പറ്റി ചിന്തിക്കാൻ കാരണം യൂട്യൂബിൽ കണ്ട Russel Joy എന്ന Advocateന്റെ Interview ആണ്.. അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ആണ് 142 അടി level ഉണ്ടായിരുന്ന വെള്ളത്തിന്റെ അളവ് 139 അടിയായി കുറച്ചത്..സ്വാതല്പര്യങ്ങൾ നോക്കാതെ ഇത്രയും വലിയ കാര്യത്തിന് മുൻകൈ എടുത്ത അദ്ദേഹം വലിയ കൈയ്യടി അർഹിക്കുന്നു 👏❤️






👇Tap on photo and 👍 | 💬 | ↗️
👍Like this page 👉 https://www.facebook.com/ourmoolamattom/

https://www.facebook.com/1433035570334454/posts/2076954595942545/
17/10/2021

https://www.facebook.com/1433035570334454/posts/2076954595942545/

സത്യമെന്നു തോന്നിയാൽ ഓരോ മലയോരവാസിയും ഷെയർ ചെയ്യൂ...

മാധവ് ഗാഡ്ഗിൽ മാത്രമാണ് ശരിയെന്ന് വിധിക്കുന്നവരോട്..
പ്രളയത്തിന് കാരണം,
വരൾച്ചക്ക് കാരണം മലയോരവാസികളാണോ? വരൾച്ച വന്നപ്പോൾ നിങ്ങൾ പറഞ്ഞു മലയോരവാസികൾ മരം വെട്ടിയത്കൊണ്ടാണ്, മഴ പെയ്തപ്പോൾ നിങ്ങൾ പറഞ്ഞു അതിനും കാരണം മലയോരവാസികൾ ആണെന്ന്.. പ്രളയത്തിന് കാരണം ഡാമുകൾ ആണെന്ന്.. മലയോര മേഖലകളിൽ മേഘ വിസ്ഫോടനം ഉണ്ടാക്കിയ വെള്ളം മുഴുവൻ തടഞ്ഞു നിർത്തിയത് ഇതേ ഡാമുകൾ അല്ലെ.., ഈ ഡാമുകൾ ഇല്ലായിരുന്നെങ്കിൽ ഈ മലവെള്ളം മുഴുവൻ ഒറ്റയടിക്ക് ഒരു തടസങ്ങളും ഇല്ലാതെ കുതിച്ചെത്തിയാൽ താങ്ങാനുള്ള കഴിവ് നിങ്ങളുടെ പട്ടണങ്ങൾക്കുണ്ടാകുമോ ? നിങ്ങൾ ജീവനോടെ തന്നെ കാണുമോ? ഇതേ ഡാമിലെ വെള്ളം കൊണ്ടുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചല്ലേ നിങ്ങൾ പോസ്റ്റുകൾ ഇടുന്ന ഈ ഫോൺ ചാർജ് ചെയ്തത്, അന്തി ചർച്ചകൾ ടീവി യിൽ കാണുന്നത്? AC യും FAN ഉം ഉപയോഗിക്കുന്നത്? നിങ്ങൾ വയൽ നികത്തി ഫ്ലാറ്റ് പണിതത് ഞങ്ങൾ പറഞ്ഞിട്ടാണോ? ഈ പരിസ്ഥിതി വാദികൾ ജീവിക്കുന്നത് മരം, കല്ല്, ഒന്നും ഉപയോഗിക്കാത്ത മണി മാളികകളിൽ ആണോ? അല്ലല്ലോ? ഇവർ ആദ്യം പരിസ്ഥിതിക്കു അനുയോജ്യമായ പുല്ലു മേഞ്ഞ വീടുകൾ പണിത് മാതൃക കാണിക്കട്ടെ..,
എന്തുകൊണ്ട് ഞങ്ങൾ മല കയറി?
എന്തുകൊണ്ട് ഞങ്ങൾ മലയോരത്ത് വീടുവച്ചു? പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെന്ന് കരുതിയോ?
ക്വാറികൾ നടത്താനെന്നു കരുതിയോ?
എന്തുകൊണ്ട് ഞങ്ങൾ പാടം നികത്തി?
അത്യാർത്തി മൂലമെന്നുകരുതിയോ?
എന്തുകൊണ്ട് ഞങ്ങൾ നെൽ കൃഷി നിർത്തി?
നിങ്ങൾ പറയുന്നു ജൈവകൃഷി മാത്രമേ പാടുള്ളുവെന്ന്!
നിങ്ങൾ പറയുന്നു നാടൻ പശുവേ പാടുള്ളുവെന്ന്! രാസവളങ്ങൾ ഉപയോഗിക്കരുതെന്ന്! റോഡരുകിലെ മരങ്ങൾ മുറിച്ച് മലയോര ഹൈവേ പണിയരുതെന്ന്!
നിങ്ങൾ പറയുന്നു ഞങ്ങൾ വാർക്ക വീടും ഇരുനില വീടും പണിയരുതെന്ന്!
നിങ്ങൾ പറയുന്നു ഞങ്ങൾ മണൽ ഉപയോഗിക്കരുതെന്ന്!
പാറ പൊട്ടിക്കരുതെന്ന്!
വന്യമൃഗങ്ങൾ ഞങ്ങളുടെ വിത്തുകൾ, നാമ്പുകൾ തിന്ന് മേയട്ടേയെന്ന്!
ഹേ നഗരത്തിന്റെ സന്തതികളേ,
ഞങ്ങൾക്കുമുണ്ട് സ്വപ്നങ്ങൾ..
ഞങ്ങളെ വിധിക്കുന്ന നിങ്ങളൊരു കർഷകനല്ല..
നിങ്ങൾ മാസ ശമ്പളം കൃത്യമായി എണ്ണി വാങ്ങുന്ന വ്യക്തിയല്ലേ?
നിങ്ങൾ വസിക്കുന്നത് കോൺഗ്രീറ്റ് വസതിയിലല്ലേ?
നിങ്ങളുടെ മക്കൾ CBSE സ്കൂളിലല്ലേ പഠിക്കുന്നത്..
പാൽ വില വർദ്ധിപ്പിക്കണമെന്ന് പറയുമ്പോൾ നിങ്ങൾ അസ്വസ്ഥനാകാറില്ലേ!
നിങ്ങൾ വീടുപണിയണമെന്ന് ആഗ്രഹിക്കുമ്പോൾ മണലും കല്ലും വിലക്കുറവിൽ ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കാറില്ലേ?
നിങ്ങളുടെ മക്കളെ കാർഷിക ജോലിയിലേക്ക് നിങ്ങൾ പറഞ്ഞയക്കുമോ?
നിങ്ങളുടെ സ്ഥലത്തിന് പട്ടയമില്ലേ?
അത് ബാങ്കിൽ ഈടു വച്ചാൽ വായ്പ ലഭിക്കില്ലേ? ഈ മലഞ്ചെരുവിൽ ജോലി ലഭിച്ചാൽ നിങ്ങൾ അസ്വസ്ഥരാവുന്നത് എന്തു കൊണ്ടാണ്? നല്ല റോഡില്ല ,ഹോസ്പിറ്റലില്ല ,സ്കൂളില്ല, നിങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങളൊന്നുമില്ല. അതുകൊണ്ടല്ലേ?
ഹേ സുഹൃത്തേ
ഞങ്ങൾക്കുമുണ്ട് സ്വപ്നങ്ങൾ..
നല്ല വീട് ,വഴി, പട്ടയം, വിദ്യാഭ്യാസസൗകര്യങ്ങൾ!
ഇതിനൊക്കെ പണം വേണ്ടേ? നെൽകൃഷി ലാഭകരമായിരുന്നുവെങ്കിൽ ഞങ്ങൾ മുറ്റത്തുകൂടി കൃഷി ചെയ്യുമായിരുന്നു!
ഒരു ലിറ്റർ പാലിന് 30 രൂപ
ഞങ്ങളുടെ വിളകൾക്ക് ന്യായവില ലഭിക്കാതെ വരുമ്പോൾ ഞങ്ങൾക്ക് പണിമുടക്കാൻ നിങ്ങളേപ്പോലെ അവകാശമില്ലല്ലോ! സമതലത്തിൽ വീടുവയ്ക്കാൻ ഞങ്ങൾക്കും ഇഷ്ടമാണ്.
ഞങ്ങൾക്കും വരും തലമുറക്കും ആവശ്യമായ സ്ഥലം ഇവിടുത്തേ വിലയ്ക്ക് അവിടെ തരാമെങ്കിൽ അവിടേക്ക് വരാൻ ഞങ്ങൾ തയ്യാറാണ്?
നിലം നികത്തിയതിന് മറ്റൊരു കാരണം താമസ സ്ഥലത്തിന്റെ അപര്യാപ്തത കൊണ്ടാണ്. ഫ്ലാറ്റു പണിതാൽ നിങ്ങൾ പറയും അതുകൊണ്ടാണ് ഉരുൾപൊട്ടിയതെന്ന്! ഞങ്ങളുടെ മക്കൾക്കും ഭവനം വേണ്ടേ? അത് ഞങ്ങൾ എവിടെ നിർമ്മിക്കും?
നിങ്ങൾ ചന്ദ്രനിലേക്ക് പോകുമ്പോൾ നാട്ടിൽ സ്ഥലമുണ്ടാകുമല്ലോ.
അപ്പോൾ ഞങ്ങൾ താഴേക്കു വരാം!
താടിക്കാരായ ബുദ്ധിജീവിക ളും കുറേ ജാഡ പത്രക്കാരും
പേരുണ്ടാക്കാൻ നടക്കുന്ന ചില കപട പരിസ്ഥിതിക്കാരും ഞങ്ങളെ പ്രകൃതി സ്നേഹം പഠിപ്പിക്കേണ്ട.!! ഞങ്ങളുടെ പൂർവ്വികർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്; മണ്ണിനെ മരത്തിനെ എങ്ങനെ മാനിക്കണമെന്ന്..

മഴ പെയ്താൽ, വെള്ളപ്പൊക്കം ഉണ്ടായാൽ, വരൾച്ച വന്നാൽ കർഷകരുടെയും, മലയോര ജനതയുടെയും നെഞ്ചത്തു കേറി പൊങ്കാല ഇടാതെ കാര്യം മനസിലാക്കുക..

സ്വയം പട്ടിണി കിടന്നു, പാലും പച്ചക്കറിയും, പഴങ്ങളും കേരളത്തിലെ മുതലാളിമാർ, സർകാർ മേലാളന്മാർ, രാഷ്ട്രീയ കള്ളന്മാർക്കും, ചില്ലറ പൈസക്ക് ഗതി കെടുകൊണ്ട് തരുന്നതും പോരാതെ, മണ്ണ് കിളച്ചു മാന്തി, കപ്പയും, മറ്റു ഭക്ഷ്യ ഉത്പന്നങ്ങളും കൊണ്ടു നാടിന്റെ പട്ടിണി മാറ്റുന്ന അത്താഴ പട്ടിണിക്കാരെ വിട് സാറന്മാരെ.....

എന്താണ് ഇന്നത്തെ പ്രശ്നം.....

1980 കൾ മുതൽ മഴ കുറഞ്ഞു; അത്യാവശ്യം വരൾച്ചയും കണ്ടുതുടങ്ങി. ഇപ്പോഴിതാ രണ്ടു വർഷമായി പ്രളയം!! പക്ഷെ പണ്ടത്തേതു പോലെ ഒരുമാസം ഒട്ടും വെയിലുകാണാത്ത,തോരാതെ മഴപെയ്യുന്ന അവസ്ഥയൊന്നും ഇല്ല. പക്ഷെ, അതിതീവ്ര പ്രളയം, മണ്ണിടിച്ചിൽ!!

ഒരു കാര്യം ശ്രദ്ധേയമാണ്: അന്നത്തെ ഒരുദിവസത്തെ തോരാതെ പെയ്യുന്ന മഴ 10 CM ഒക്കെ ആയിരുന്നു .ഇന്നത് 20 CM മുതൽ 40 cm വരെയാണ്!! ഈ മഴ, അതായത് ഇത്രയും കട്ടിയായ മഴ, അന്ന് പെയ്തിരുന്നെങ്കിൽ ഇതുപോലെ അന്നും വെള്ളം പൊങ്ങിയേനെ, പ്രളയമുണ്ടായേനെ , ഇന്നിടിഞ്ഞ കുന്നൊക്കെ അന്നേ ഇടിഞ്ഞേനെ!!

അപ്പോൾ മഴയുടെ തീവ്രത, കട്ടി, സാന്ദ്രത തന്നെയാണ് കാര്യം . അത് പ്രധാനമായും അന്തരീക്ഷ താപ നിലയും ആയി ബന്ധപ്പെട്ടതാണ് .കടലിൽ നീരാവി ഉണ്ടാവുന്നത്...നീരാവിയുടെ അളവ്, അതിനെ വഹിക്കുന്ന കാറ്റുകൾ രൂപപ്പെടുന്നതും... വളരുന്നതും, മേഘങ്ങളെ വഹിക്കുന്ന കാറ്റുകൾ പോകുന്ന ഉയരം... ദിശ, ഒക്കെ തീരുമാനിക്കപ്പെടുന്നത് അന്തരീക്ഷ താപനില അനുസരിച്ചാണ്‌ . അതായത്, ഇന്ന് നാം അനുഭവിക്കുന്ന ഈ ദുരവസ്ഥയുടെ ഒന്നാമത്തെ കാരണം ഗ്ലോബൽ വാമിങ് എന്ന മനുഷ്യ നിർമിത പ്രതിഭാസമാണ്.

ലോകം മുഴുവനും ഉപയോഗിക്കുന്ന വാഹനങ്ങളും, ഇൻഡസ്ട്രിയൽ ആക്ടിവിറ്റിയും ഇതിന് കാരണമാണ് . നരകത്തിന്റെ ഇന്ധനമെന്ന് (Hell's fuel) ശാസ്ത്രലോകം വിളിക്കുന്ന ഫോസിൽ ഫ്യൂവൽസ്: പെട്രോളിയവും, കൽക്കരിയും ആണ് അടിസ്ഥാന വില്ലൻ. ഫോസിൽ ഫ്യൂവൽസ് കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ടാവുന്നു; അത് അന്തരീക്ഷത്തിൽ ഗ്രീൻ ഹൗസ് ഇഫെക്ട് വഴി താപം വർധിപ്പിക്കുന്നു . ഒരു ദിവസം ഒരാൾ 50 km വീതം 30 വർഷത്തേക്ക് കാറോടിച്ചാൽ അയാൾ അന്തരീക്ഷത്തിലേക്കയക്കുന്നത് 60 ടൺ കാർബൺ ഡൈ ഓക്‌സൈഡ്ആണ് !!! (ആനുപാതികമായി ഓക്സിജൻ നഷ്ടപ്പെടുകയും ചെയ്യും!!) ഈ ചെറിയ കണക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ ഒരു രൂപം തരുന്നു.

ഈ പ്രശ്‍നം ഒരു കേരളത്തിന്റെ മാത്രമല്ല .ലോകം മുഴുവന്റേതും ആണ് .ഒരിക്കലും ആവശ്യത്തിന് മഴകിട്ടാത്ത മുംബൈയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രളയമാണ്. ഈ വർഷം സാധാരണയായി ആവശ്യത്തിന് മഴ കിട്ടാത്ത എത്രയോ പ്രദേശങ്ങളിൽ പ്രളയമെത്തി. ഗ്ലാബൽ താപനില കൂടിക്കൊണ്ടേയിരിക്കുകയാണ്! പ്രളയവും കൊടുംകാറ്റും ഒന്നും കുറയാൻ സാധ്യത കാണുന്നില്ല!! ഒരേയൊരു വഴി ഫോസിൽ ഫ്യൂവൽസ് ഉപയോഗം കുറച്ച് കൊണ്ടുവന്ന് ആത്യന്തികമായി നിർത്തൽ ചെയ്യുകയാണ്. ശാസ്ത്ര ലോകം കഠിനമായി ശ്രമിക്കുന്നുണ്ട്; മറ്റു ഊർജ ശ്രോതസുകൾ കണ്ടെത്തുവാൻ.

ടെലിവിഷൻ ചർച്ചകളിലൊന്നും ഇതുകാണുന്നില്ല. മലക്കുകേറി കപ്പ നട്ടവനും, പുല്ലുവെട്ടിയവനും ഒക്കെയാണ് അവർക്കു കൈയെത്തുന്ന ദൂരത്തുള്ളത് .ആഢ്യന്റെ മകൻ കുറ്റം ചെയ്താൽ അടിയാന്റെ മകനെ പിടിച്ചു ചുട്ട അടി കൊടുക്കുന്ന എഴുത്താശാന്മാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്; അടിയാചെറുക്കൻ അടികൊള്ളുന്നത് കണ്ട് പേടിച്ച് ആഢ്യന്റെ മകൻ നന്നായിക്കോളുമത്രേ!! (ആഢ്യന്റെ മകനെ തല്ലിയാൽ ആശാൻ വിവരം അറിയും!)

ഇനി കേരളത്തിൽ പ്രകൃതിയോട് ദയവില്ലാതെ പെരുമാറിയതിന്റെ വിഷയമാണെങ്കിൽ; ഒന്നാം പ്രതികൾ പട്ടണവാസികൾ തന്നെയാണ് . കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളും കെട്ടിപ്പൊക്കിയിട്ടുള്ളത് വയൽ പ്രദേശത്താണ്. പ്രധാന റോഡുകൾ എല്ലാം തന്നെ താഴ്ന്ന വയൽ പ്രദേശത്തുകൂടി കടന്നു പോവുന്നു .ക്വാറികൾ നിർമിച്ചവരും മലയിടിച്ചവരും പ്ലാസ്റ്റിക്കെറിഞ്ഞു ജലനിർഗ്ഗമ മാർഗ്ഗങ്ങളടച്ചവരും ...ആർക്കാണ്... ആർക്കാണ് ഇതിൽ പങ്കില്ലാത്തത്!!!
പാവം കർഷകരെ വിട്ടേക്ക്..
(നിങ്ങൾ ഒരു കർഷക പുത്രനെങ്കിൽ നമ്മെ ഇപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ വളഞ്ഞിട്ട് വെട്ടുമ്പോൾ പ്രതികരിക്കുക, ഇത് കൂടുതൽ ഗ്രൂപ്പുകളിലേക്ക് പോസ്റ്റുചെയ്യുക, ശരിയെന്നു തോന്നുന്നുവെങ്കിൽ മാത്രം)
-കടപ്പാട്

https://www.facebook.com/1433035570334454/posts/2079075455730459/ 👈

👇Tap on photo and 👍 | 💬 | ↗
👍Like this page https://www.facebook.com/ourmoolamattom/

ഓരോ വീട്ടിലേക്കും ചുരുങ്ങിയത് രണ്ടായിരം രൂപയെങ്കിലും പ്രതിദിനം വരുമാനം വരുക എന്നത് കേരളത്തിന്റെ ഗ്രാമീണ ഇക്കോണമിയിൽ ഉണ്ട...
16/09/2021

ഓരോ വീട്ടിലേക്കും ചുരുങ്ങിയത് രണ്ടായിരം രൂപയെങ്കിലും പ്രതിദിനം വരുമാനം വരുക എന്നത് കേരളത്തിന്റെ ഗ്രാമീണ ഇക്കോണമിയിൽ ഉണ്ടാക്കുന്ന ഉണർവ് എത്രയാണ്. ഓരോ കുടുംബത്തിലും നിലവിലുള്ള വരുമാനത്തിന് പുറമെയാണിത്. ആരും നിലവിലുള്ള ജോലി ഉപേക്ഷിക്കേണ്ടതില്ല.






👇Tap on pic and | 👍 | 💬 | ↗
👍Like this page

ഒരു ശരാശരി മലയാളിക്ക് ടൂറിസം എന്നാൽ എന്താണ്? കുറെ കുബേരന്മാരായ വിദേശികൾ കേരളത്തിലേക്ക് വരുന്നു. അവർ വിമാനമിറങ....

Address

Moolamattom Idukki
Thodupuzha
685589

Alerts

Be the first to know and let us send you an email when Moolamattom-THE Tremendous AREA 【Idukki】 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share