DYFI Thodupuzha Block Committee

DYFI Thodupuzha Block Committee DYFI Thodupuzha Block Committe, Idukki - Official Website Elected in Block Conference @ Edavetty on 05, 06 January 2013. Secretary - R. Prasobh
President - K. K.

Shimnas
Treasurer - C.K. Letheesh
J. Secretary - M. Madhu
J. Secretary - Siljo George
Vice President - Aby Joseph
Vice President - Swapna Manoharan
Executice Committee Members - P.M. Sunil, Sandeep K. Raj

Block Committee Members - Suby Jose, Yathin Joseph, V.A. Krishna Kumar, M.P. Arun, K.N. Rehman, Nizar, Kalpana Vijayan, Vineetha Balan.

പാതി പേരെ നിലനിർത്തും...പാതി പേരെ പിരിച്ചു വിടും എന്നു പറയാൻ പേടിയാണ്......
26/09/2021

പാതി പേരെ നിലനിർത്തും...
പാതി പേരെ പിരിച്ചു വിടും എന്നു പറയാൻ പേടിയാണ്......

18/05/2021

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു
പി എ മുഹമ്മദ് റിയാസ് സംസ്ഥാന മന്ത്രിസഭയിലേക്ക്..

രാജ്യത്ത് നടന്ന യുവജന പ്രക്ഷോഭങ്ങളുടെ നായകൻ പ്രിയപ്പെട്ട പി എ മുഹമ്മദ് റിയാസ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുമ്പോൾ കേരള സംസ്ഥാന കമ്മിറ്റി ഹൃദയാഭിവാദ്യം നേരുന്നു.

കോഴിക്കോട് ജില്ലയിലെ കോട്ടൂളി യുണിറ്റ് കമ്മിറ്റി അംഗമായി പ്രവർത്തനമാരംഭിച്ച പി എ മുഹമ്മദ് റിയാസ് കൊച്ചിയിൽ നടന്ന അഖിലേന്ത്യ സമ്മേളനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് .

19/10/2020

പുഷ്പൻ ജീവിക്കുന്ന ഇതിഹാസം; തളർത്താനാകില്ല: ഡിവൈഎഫ്‌ഐ

പുഷ്പൻ ജീവിക്കുന്ന ഇതിഹാസമാണ്. പോരാട്ടങ്ങൾക്ക് ഊർജ്ജമാണ്. കേവലം സൈബർ ആക്രമണങ്ങൾ കൊണ്ടോ ദുരാരോപണങ്ങൾ കൊണ്ടോ തളർത്താൻ കഴിയുന്നതല്ല സഖാവ് പുഷ്പന്റെ രാഷ്ട്രീയ ഇച്ഛാശക്തി. കഴിഞ്ഞ മണിക്കൂറുകളിൽ ചില മാധ്യമങ്ങളും ബിജെപി-കോൺഗ്രസ്-മുസ്ലീം ലീഗ് പ്രവർത്തകരും നടത്തിവരുന്നത് നിന്ദ്യവും നീചവുമായ പ്രചരണമാണ്.

പുഷ്പന്റെ ജേഷ്ഠൻ ബിജെപിയിൽ ചേർന്നു എന്നത് ഒരു മഹാസംഭവമായി അവതരിപ്പിക്കുന്നത് ഇടതുപക്ഷവിരുദ്ധ പ്രചരണത്തിന്റെ ഭാഗം മാത്രമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അംഗം പോലുമായിരുന്നില്ല ജേഷ്ഠൻ. വലതുപക്ഷ രാഷ്ട്രീയത്തോടൊപ്പമായിരുന്നു എപ്പോഴും അദ്ദേഹം. പുഷ്പനോടും മറ്റ് സഹോദരങ്ങളോടും അദ്ദേഹം വ്യക്തിപരമായ അകലം പാലിച്ചിരുന്നുവെന്നും പല കുടുംബ പ്രശ്‌നങ്ങളിലും ജേഷ്ഠൻ നീതീകരിക്കാനാവാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത് എന്നും പുഷ്പൻ തന്നെ, ആരോപണങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കിയിട്ടുണ്ട്. രക്തബന്ധം കൊണ്ട് ജേഷ്ഠനാണെങ്കിലും ഏറെക്കാലമായി എല്ലാനിലയ്ക്കും അകന്നുനിൽക്കുന്ന ഒരാൾ മാത്രമാണ് അദ്ദേഹമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞുകഴിഞ്ഞു.

ഒരു വ്യക്തി ബിജെപിയിൽ അംഗത്വമെടുത്തു എന്നതിനപ്പുറത്ത് ഒരു രാഷ്ട്രീയ പ്രാധാന്യവും ഇക്കാര്യത്തിലില്ല. എന്നിട്ടും പുഷ്പന്റെ പേര് ചേർത്തുവെച്ച് പ്രചരണം നടത്തുന്നത് ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ മാനസികമായി തളർത്താനും പുഷ്പന്റെ പ്രസ്ഥാനത്തെ താറടിച്ചുകാണിക്കാനും വേണ്ടിയാണ്. ഇത് നിന്ദ്യമായ രാഷ്ട്രീയ നീക്കമാണ്. സമൂഹത്തിന്റെയാകെ അനുകമ്പയും കരുതലും ഉണ്ടാകേണ്ട ഒരാളോട് ഇങ്ങനെ നിന്ദ്യമായി പെരുമാറാൻ കോൺഗ്രസിനും ബിജെപിക്കും മാത്രമെ കഴിയുകയുള്ളൂ.

കമ്യൂണിസ്റ്റ്-ഡിവൈഎഫ്‌ഐ വിരുദ്ധതയിൽ ഹിസ്റ്റീരിയ ബാധിച്ച ചില മലയാള മാധ്യമങ്ങൾ നടത്തുന്ന അധാർമ്മികമായ ഇത്തരം പ്രചരണങ്ങൾ പൊതുസമൂഹം തിരിച്ചറിയണം. ഇത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല.

‘താൻ ഈ ദുഷ്പ്രചരണങ്ങളെയും അതിജീവിക്കുമെന്ന് ’ ധീരനായ പുഷ്പൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകൂട ഭീകരതയെ ധീരമായി അതിജീവിക്കുന്ന പോരാളിയാണ് പുഷ്പൻ. അദ്ദേഹത്തെ ദുരാരോപണങ്ങൾകൊണ്ട് തകർക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയാണ് സഖാവ് പുഷ്പന്റെ കരുത്ത്. പുഷ്പനെ തളർത്തുന്നതിനും ഡിവൈഎഫ്‌ഐയെ കടന്നാക്രമിക്കുന്നതിനും എതിരാളികൾ ഇതിന് മുമ്പും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം അത്തരം അധമ ശ്രമങ്ങളെ ധീരമായി അതിജീവിച്ച ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.

കേരളത്തിലെ ഏതൊരു ഡിവൈഎഫ്‌ഐ പ്രവർത്തകന്റെയും അനിർവചനീയമായ ആവേശമാണ് പുഷ്പൻ. പുഷ്പന്റെ പേര് ചേർത്ത് നടത്തുന്ന പ്രചരണങ്ങൾ ഡിവൈഎഫ്‌ഐയെ കൂടി തളർത്തണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ്. കേരളത്തിൽ അരക്കോടിയിലധികം അംഗങ്ങളുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐ. ഇപ്പോൾ അംഗത്വപ്രചരണം നടന്നുവരികയാണ്. നല്ല പ്രതികരണമാണ് യുവതീ-യുവാക്കളിൽ നിന്ന് ഉണ്ടാകുന്നത്. ദുഷ്പ്രചരണങ്ങളെ അതിജീവിച്ച് ഡിവൈഎഫ്‌ഐ മുമ്പോട്ടുപോകും. പുഷ്പൻ എല്ലാ പോരാട്ടങ്ങളുടെയും ഊർജ്ജകേന്ദ്രമാണ്. ദുരാരോപണങ്ങൾക്ക് തളർത്താനോ തകർക്കാനോ കഴിയില്ല ഈ സൂര്യതേജസിനെ.

സൈബർ ഇടങ്ങളിലും ചില മാധ്യമങ്ങളിലും നടത്തുന്ന ദുഷ്പ്രചരണങ്ങളെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിക്കുന്നു. ഇതിനെക്കാൾ വിഷലിപ്തമായ പ്രചരണങ്ങളെയും കടന്നാക്രമണങ്ങളെയും അതിജീവിച്ച സംഘടനയാണ് ഡിവൈഎഫ്‌ഐ. ആ സംഘടനയെ തളർത്താൻ ഇത്തരം ആരോപണങ്ങൾക്ക് കഴിയില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

06/10/2020

14/09/2020

കെ ടി ജലീലിനെ കാണുന്തോറും ലീഗുകാരുടെ കണ്ണു പുകയും; തൊണ്ട വരളും; മൂക്കു ചുവക്കും.. എന്തിനേറെ പറയുന്നു... മേലാസകലമൊരു മനഃപ്രയാസം. കാരണം മനസിലാക്കാവുന്നതേയുള്ളൂ. ലീഗിന്റെ മാടമ്പി രാഷ്ട്രീയം ജലീലിനു മുന്നിൽ തുടർച്ചയായി തോറ്റമ്പുകയാണ്. കുറ്റിപ്പുറത്തേറ്റ പരാജയത്തിന്റെ ഏനക്കേടു തീർക്കാൻതന്നെ ഇനിയും കാലം കുറേയെടുക്കും. അതിന്റെ മീതെയാണ് ജലീൽ മന്ത്രിയായതിലുള്ള പകയും ജാള്യവും.

അങ്ങനെയാണ് അദ്ദേഹത്തെ എങ്ങനെയെങ്കിലും ശരിപ്പെടുത്താൻ നീചവും കുടിലവുമായ അടവുകളോടെയുള്ള പടപ്പുറപ്പാട്. അതിനുവേണ്ടി എന്തൊക്കെ ചെയ്യുന്നു? ഇടംകൈയിൽ എസ്ഡിപിഐയും വെൽഫയർ പാർടിയും. വലംകൈയിൽ ബിജെപിയുടെ അജണ്ട. കള്ളക്കോലും കള്ളച്ചുവടുകളുമായി അണികളും നേതാക്കളും അഹോരാത്രം പൊരുതുകയാണ്.

ഒരുവശത്ത് ബിജെപിയും മറുവശത്ത് എസ്ഡിപിഐയും വെൽഫയർ പാർടിയും അണിനിരന്നുള്ള അപകടകരമായ വർഗീയധ്രുവീകരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ഒന്നിച്ച് അയയുകയും മുറുകയും ചെയ്യുന്ന ചാണ്ടിയും തൊമ്മിയുമാണ് ബിജെപിയും എസ്ഡിപിഐ, വെൽഫയർ സഖ്യവും. അവർക്ക് അടവും ആയുധവും നൽകുന്ന പണിയാണ് ലീഗും യുഡിഎഫും ചെയ്യുന്നത്. ഈ ദുഷ്ടനീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും.

അതിനിടയിൽ വെൽഫെയർ പാർടിയുടെ പ്രസ്താവനാത്തമാശ കണ്ടു. ജലീൽ രാജിവെയ്ക്കണമത്രേ. എന്തു കാര്യത്തിനാണാവോ? ജലീലിനെതിരെ കേസു വല്ലതുമുണ്ടോ? എന്താണദ്ദേഹം ചെയ്ത കുറ്റം? ഖുർആൻ കൈപ്പറ്റിയതോ? എന്തൊക്കെ തമാശകളാണെന്നു നോക്കൂ. മാത്രമല്ല, ഈ പാർടികളെയൊക്കെ നിരോധിക്കണമെന്നാണ് ബിജെപിയും സംഘപരിവാറുമൊക്കെ ആവശ്യപ്പെടുന്നത്. അത്തരം നിരോധനഭീഷണി നേരിടുന്നവർ ബിജെപിയെ തൃപ്തിപ്പെടുത്താൻ അവരുടെ അജണ്ടയ്ക്കനുസരിച്ച് പാവ കളിക്കുകയാണ്. ഇതൊക്കെ തിരിച്ചറിയാൻ ശേഷിയുള്ളവരാണ് ഈ നാട്ടിൽ ജീവിക്കുന്നത്.

ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം. ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട. പത്രത്തിൽ പേരും ചിത്രവും വരാനും ചാനലിൽ മുഖം തെളിയാനുമൊക്കെ ജാഥയും സമരവും പ്രസ്താവനയും പത്രസമ്മേളനവുമൊക്കെ ആകാം. അതിനിടയിൽ കൊറോണ പിടിച്ചാൽ സർക്കാർ ചെലവിൽ സൌജന്യ ചികിത്സയും തരാം. അതിനപ്പുറം ജലീലിനെ എന്തെങ്കിലും ചെയ്തു കളയാമെന്നു കരുതി മനഃപ്പായസമുണ്ണേണ്ടതില്ല.

ഇനി പറയാനുള്ളത് കേരളത്തിലെ ചില മാധ്യമപ്രവർത്തകരോടാണ്. ആരെയും ചോദ്യം ചെയ്യാനും വേട്ടയാടാനും ലൈസൻസ് കിട്ടിയ പാപ്പരാസിപ്പടയാളികളല്ല നിങ്ങൾ. നിങ്ങളോട് സംസാരിക്കണമെന്നും സംവദിക്കണമെന്നും നിങ്ങൾക്കാരെയും നിർബന്ധിക്കാനാവില്ല. അതിനായി ശാഠ്യം പിടിക്കാനും. മാധ്യമങ്ങളോട് എപ്പോൾ എന്തു സംസാരിക്കണമെന്ന് തീരുമാനിക്കാൻ ജലീലിനും അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.

നിങ്ങൾ തീരുമാനിക്കുന്ന സമയത്തിനും സൌകര്യത്തിനുമൊപ്പിച്ച് ജലീൽ നിന്നു തരണമെന്നൊന്നും വാശിയും ശാഠ്യവും വേണ്ട. അതു നടന്നില്ലെങ്കിൽ ഒടുക്കിക്കളയും എന്ന ഭീഷണിയും വേണ്ട. പെയ്ഡ് ജേണലിസത്തിന്റെ ദുർഗന്ധം വമിക്കുന്ന ചോദ്യങ്ങളും വിധിയെഴുത്തും ഒഴിവാക്കണമെന്ന് ഒരാൾ തീരുമാനിച്ചാൽ, അതിനുള്ള അവകാശം കൂടി ഉറപ്പുവരുത്തുന്നതാണ് ജനാധിപത്യം. കെ ടി ജലീൽ അത് തുറന്നു പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് പൂർണ പിന്തുണ.

കേരളത്തിലെ പത്ര – ചാനൽ മാനേജ്മെന്റുകൾ വിലയ്ക്കെടുക്കപ്പെട്ട വിശുദ്ധ പശുക്കളാണെന്ന് ആർക്കാണ് അറിയാത്തത്? ഈ വേഷം കെട്ടലുകൾക്ക് പിന്നിലെ ചരടുവലികളൊന്നും ആർക്കും അറിയില്ലെന്നാണോ ധാരണ? അക്കാര്യങ്ങൾ നമുക്ക് ഇലക്ഷനു ശേഷം ചർച്ച ചെയ്യാം.

നിങ്ങളുടെ മാനേജ്മെന്റുകൾ സ്വയം വിറ്റു കഴിഞ്ഞിരിക്കുകയാണ്. ചിലർക്ക് കോടിക്കണക്കിന് കിട്ടിയിട്ടുമുണ്ട്. പത്രമാനേജ്മെന്റുകളെ വിലയ്ക്കെടുക്കാൻ പയറ്റുന്ന അടവുകൾ കോബ്രാ പോസ്റ്റിലൂടെ വെളിപ്പെട്ടതൊന്നും നിങ്ങൾ അറിഞ്ഞില്ലേ. അതോ ജനം അതൊക്കെ മറന്നു എന്ന് വിഡ്ഢികളുടെ സ്വർഗത്തിലിരുന്ന് സ്വയം ആശ്വസിക്കുകയാണോ? ഏതായാലും യഥാർത്ഥ മാനേജ്മെന്റുകൾ കെട്ടിയ ഇടച്ചങ്ങലയ്ക്കുള്ളിൽ നിന്നാണീ കളികൾ എന്നത് മറക്കണ്ട.

അപ്പോഴും നിങ്ങൾക്കൊരു താരതമ്യസ്വാതന്ത്ര്യമുണ്ട്. ഒരു കോമ മാറ്റിയിടാൻ, ഒരു തലക്കെട്ടിനെയും ഇൻട്രോയെയും സത്യസന്ധമാക്കാൻ, വല്ലപ്പോഴുമെങ്കിലും ബിജെപിയ്ക്ക് അസുഖകരമായ ചോദ്യങ്ങൾ ചോദിക്കാൻ ഒക്കെയുള്ള സ്വാതന്ത്ര്യം ഈ ചങ്ങലയ്ക്കുള്ളിൽക്കിടന്നും നിങ്ങൾക്ക് പ്രയോഗിക്കാനാവും.

രാജാവിനെക്കാൾ രാജഭക്തിയോടെ ചാടല്ലേ കുട്ടികളേ.....

14/08/2020

കിളി പോയ മനോരമ.

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം? അതിൽ എന്താണ് വാർത്ത?
മറ്റേതെങ്കിലും സംഘടനകളെ ഏൽപ്പിക്കാവുന്ന ജോലി അല്ലല്ലോ അത് ?

നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകളും ഞങ്ങൾ വിജയിപ്പിച്ചത് ഇതു പോലെ നിർദേശങ്ങൾ നൽകിയും ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തിയും തന്നെയാണ്. മനോരമ വഴി പി ആർ നടത്തിയിട്ടല്ല.

മനോരമ ദിനപത്രത്തിന്റെ പേജുകളിൽ അല്ല, യുവജനതയുടെ ഹൃദയങ്ങളിലാണ് ഡിവൈഎഫ്ഐ ശിരസ്സുയർത്തി നിൽക്കുന്നത്.

കിളി പോയ അവസ്ഥയാണ് ഇന്ന് മനോരമയ്ക്ക്. നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്!!!.

നന്നായി വ്യാജ വാർത്ത എഴുതിയും കോൺഗ്രസ്സ് നേതാക്കൾക്ക് വേണ്ടി
പി ആർ വർക്ക് ചെയ്തും ഫീൽഡിൽ കളം നിറഞ്ഞു കളിച്ചതാണ്.
"ഹാ അതൊക്കെ ഒരു കാലം.
ഇതിപ്പോൾ എത്ര വേഗത്തിലാണ് പാടുപെട്ട് ഉണ്ടാക്കി വിടുന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ പൊളിക്കുന്നത്.!!"

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാക്ട് ചെക്കിങ് ക്യാമ്പയിനാണ് സോഷ്യൽ മീഡയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. അച്ചടിച്ച് വിടുന്ന വാർത്ത മുതലാളിയുടെ മേശപ്പുറത്ത് എത്തുന്നതിനു മുൻപ് സോഷ്യൽ മീഡിയ അത്‌ പൊളിച്ചിരിക്കും. വക്ക് പൊട്ടിയ വ്യാജ വാർത്തയാണ് ഇപ്പോൾ മുതലാളി പോലും വായിക്കുന്നത്.

അകെ കിളി പോയ അവസ്ഥ.

20/07/2020
29/06/2020
12/06/2020

Address

Thodupuzha
685584

Telephone

+919747328237

Website

Alerts

Be the first to know and let us send you an email when DYFI Thodupuzha Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Thodupuzha Block Committee:

Share