CPIM കീരികോട് സെൻട്രൽ ബ്രാഞ്ച്

  • Home
  • India
  • Thodupuzha
  • CPIM കീരികോട് സെൻട്രൽ ബ്രാഞ്ച്

CPIM കീരികോട് സെൻട്രൽ ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM കീരികോട് സെൻട്രൽ ബ്രാഞ്ച്, Political Party, Thodupuzha.

27/02/2024

ഇടുക്കി എൽഡിഎഫ് സ്ഥാനാർഥി സ. ജോയ്‌സ് ജോർജ്

27/02/2024

എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക
____________
ആറ്റിങ്ങൽ - സ. വി ജോയ്
തിരുവനന്തപുരം - സ. പന്ന്യൻ രവീന്ദ്രൻ
കൊല്ലം - സ. എം മുകേഷ്
മാവേലിക്കര - സ. സി എ അരുൺകുമാർ
പത്തനംതിട്ട - സ. ടി എം തോമസ് ഐസക്
ആലപ്പുഴ - സ. എ എം ആരിഫ്
കോട്ടയം - ശ്രീ. തോമസ് ചാഴിക്കാടൻ
ഇടുക്കി - സ. ജോയ്‌സ് ജോർജ്
എറണാകുളം - സ. കെ ജെ ഷൈൻ ടീച്ചർ
ചാലക്കുടി - സ. സി രവീന്ദ്രനാഥ്
തൃശൂർ - സ. വി എസ് സുനിൽകുമാർ
ആലത്തൂർ - സ. കെ രാധാകൃഷ്ണൻ
പാലക്കാട് - സ. എ വിജയരാഘവൻ
പൊന്നാനി - സ. കെ എസ് ഹംസ
മലപ്പുറം - സ. വി വസീഫ്
കോഴിക്കോട് - സ. എളമരം കരീം
വയനാട് - സ. ആനിരാജ
വടകര - സ. കെ കെ ശൈലജ ടീച്ചർ
കണ്ണൂർ - സ. എം വി ജയരാജൻ
കാസർകോഡ് - സ. എം വി ബാലകൃഷ്ണൻ മാസ്റ്റർ

നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക...
02/02/2023

നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി, ഭരണഘടനയെ കാഴ്ചവസ്തുവാക്കി നമ്മുടെ രാജ്യത്തെ വർഗീയ ഫാസിസത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുപ്പിക്കുകയാണ്. വൈവിധ്യങ്ങളുടെയും ഭിന്ന സംസ്കാരങ്ങളുടെയും നാടായ ഇന്ത്യയെ ഏക ശിലാത്മക സംസ്കാരത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനപ്പെടുത്തുന്നതിന് ആവശ്യമായ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്. ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ച് സംസ്ഥാനത്തോട് ക്രൂരമായ അവഗണന തുടരുകയാണ് കേന്ദ്രം. ഇതിനെതിരെ ജനകീയ പ്രതിരോധം അതിശക്തമായി രൂപപ്പെട്ടു വരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയിൽ സ. പി കെ ബിജു, സ. എം സ്വരാജ്, സ. സി എസ് സുജാത, സ. ജെയ്ക് സി തോമസ്, സ. കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളുമാണ്. ഫെബ്രുവരി 20ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.

സമസ്തമേഖലകളിലും ഫാസിസം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം തകർത്ത് കൊണ്ട് മനുനിയമങ്ങൾ പൊതുനിയമങ്ങളാക്കാൻ സംഘപരിവാർ തുനിഞ്ഞിറങ്ങുകയാണ്. ഫാസിസ്റ്റ് ജർമ്മനിയുടെ ജൂതവിരോധത്തിന്റെ ചരിത്രാവർത്തനം പോലെ മുസ്ലീം - ക്രിസ്ത്യൻ - ദളിത് വിഭാഗങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയിൽ രാജ്യം കൂപ്പുകുത്തുമ്പോൾ, പാവങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടി വരുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴുക്കോൽ വരെ ഊരി വിറ്റ് കോർപറേറ്റുകൾക്ക് തടിച്ചു കൊഴുക്കാൻ കേന്ദ്ര സർക്കാർ നിരന്തരം അവസരമൊരുക്കി കൊണ്ടിരിക്കുകയാണ്. ഫാസിസത്തിലേക്ക് ഇന്ത്യയെ നീക്കി കൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിരോധം അനിവാര്യമായിരിക്കുകയാണ്. ജനകീയ ബദലുയർത്തി മുന്നേറുന്ന കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജാഥയിലൂടെ ജനങ്ങൾക്ക്‌ മുൻപിൽ വിശദീകരിക്കും.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ ത...
01/10/2022

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ, ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ്‌ അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടൻ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.

ആദരാഞ്ജലി

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. എ എൻ ഷംസീർ കേരള നിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
12/09/2022

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം
സ. എ എൻ ഷംസീർ കേരള നിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

CPI(M) തൊടുപുഴ ഏരിയാ കമ്മിറ്റി വിഭജിച്ചു തൊടുപുഴ ഈസ്റ്റ്‌, വെസ്റ്റ് എന്ന പേരിലായിരിക്കും പുതിയ കമ്മിറ്റി.തൊടുപുഴ മുൻസിപ്...
07/09/2022

CPI(M) തൊടുപുഴ ഏരിയാ കമ്മിറ്റി വിഭജിച്ചു

തൊടുപുഴ ഈസ്റ്റ്‌, വെസ്റ്റ് എന്ന പേരിലായിരിക്കും പുതിയ കമ്മിറ്റി.

തൊടുപുഴ മുൻസിപ്പാലിറ്റിയിലെ 13 വാർഡുകളിലെ 2 ലോക്കൽ കമ്മിറ്റികളും, മണക്കാട്, പുറപ്പുഴ, മുട്ടം, കരിങ്കുന്നം പഞ്ചായത്തിലെ എട്ട് കമ്മിറ്റികളും ഉൾപ്പെട്ടതാണ് തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റി.

തൊടുപുഴ നഗരസഭയുടെ 22 വാർഡുകളിലെ നാല് ലോക്കൽ കമ്മിറ്റികളും, കുമാരമംഗലം, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിലെ ആറ് ലോക്കൽ കമ്മറ്റികളും ഉൾപ്പെട്ടതാണ് തൊടുപുഴ ഈസ്റ്റ്‌ ഏരിയ കമ്മിറ്റി.

നേരത്തെ മൂലമറ്റം കമ്മറ്റിയുടെ ഭാഗമായിരുന്ന മുട്ടം,ആലക്കോട് പഞ്ചായത്തുകൾ ഇനി തൊടുപുഴ വെസ്റ്റ്,ഈസ്റ്റ് ഏരിയാ കമ്മിറ്റികളുടെ കമ്മറ്റികളുടെ ഭാഗമാകും.
തൊടുപുഴ ഈസ്റ്റ്‌ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി മുഹമ്മദ്‌ ഫൈസലും, തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി ടി ആർ സോമനെയും തീരുമാനിച്ചു.

കമ്മിറ്റി അംഗങ്ങൾ

തൊടുപുഴ ഈസ്റ്റ്:
മുഹമ്മദ് ഫൈസൽ(സെക്രട്ടറി )
എം എം റഷീദ്
എ എ പത്രോസ്
എം എം മാത്യു
വി ടി പാപ്പച്ചൻ
സി എസ് ഷാജി
ബി സജികുമാർ
എം പി ഷൗക്കത്തലി
സബീന ബിഞ്ചു
ടി.ബി സുബൈർ
അജയ് ചെറിയാൻ തോമസ്
എൻ കെ മുഹമ്മദ്
തോമസ് വർക്കി
വി ബി ജമാൽ
സിനോജ് കെ ജോസ്
എം എസ് ശരത്
ലിനു ജോസ്
ഷീല ദീപു
പി ജെ രതീഷ്
വി ബി വിനയൻ
ഒ വി ബിജു

തൊടുപുഴ വെസ്റ്റ് :
ടി ആർ സോമൻ (സെക്രട്ടറി)
കെ ആർ ഷാജി
കെഎം ബാബു
ആർ പ്രശോഭ്
വി ബി ദിലീപ്കുമാർ
എം ആർ സഹജൻ
എം ജി സുരേന്ദ്രൻ
ടി കെ മോഹനൻ
കെ പി സുലോചന
എം കെ ഷാജി
കെ പി സുനീഷ്
ടി എം റഷീദ്
ടിജു തങ്കച്ചൻ
ഷൈനു സൈമൺ
കെ എസ് അനന്തു മോൻ
എം പി അരുൺ
മിനി മധു
ടിനു പി ശശി
ആൽബിൻ ബി ജോസ്.

സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മറ്റി സെക്രട്ടറിസ: മുഹമ്മദ് ഫൈസൽ
06/09/2022

സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മറ്റി സെക്രട്ടറി
സ: മുഹമ്മദ് ഫൈസൽ

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. എം ബി രാജേഷ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
06/09/2022

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം
സ. എം ബി രാജേഷ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

കുമ്പംക്കല്ല് കീരിക്കോട് കേന്ദ്രീകരിച്ച് വർഷങ്ങൾ ആയി സാന്ത്യന പ്രവർത്തനം നടത്തിവരുന്ന കുട്ടായ്മയുടെ നേത്യത്വത്തിൽ നല്ലവര...
22/08/2022

കുമ്പംക്കല്ല് കീരിക്കോട് കേന്ദ്രീകരിച്ച് വർഷങ്ങൾ ആയി സാന്ത്യന പ്രവർത്തനം നടത്തിവരുന്ന കുട്ടായ്മയുടെ നേത്യത്വത്തിൽ നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെ കുമ്പംകല്ലിൽ താമസിക്കുന്ന വിധവയായ സ്ത്രിയും രണ്ട് ചെറിയ കുട്ടികൾക്കും താമസിക്കുവാൻ വേണ്ടി 4 സെന്റ് സ്ഥലവും വിടും വാങ്ങിക്കുകയുണ്ടായി ഭവനത്തിന്റ് ആധാരം ഏരിയ സെക്രട്ടറി സഖാവ് മുഹമ്മദ് ഫൈസൽ കുട്ടികൾക്ക് കൈമാറുന്നു

14/08/2022
ആദ്യകാല കമ്മ്യൂണിസ്റ്റും മുതിർന്ന പത്രപ്രവർത്തകനുമായ സഖാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന...
08/08/2022

ആദ്യകാല കമ്മ്യൂണിസ്റ്റും മുതിർന്ന പത്രപ്രവർത്തകനുമായ സഖാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സാർവ്വദേശീയതലത്തിൽ മാധ്യമപ്രവർത്തനം നടത്തിയ കുഞ്ഞനന്തൻ നായർ രാജ്യത്തിന്റെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച് പാർടി പ്രവർത്തനം നടത്തിയിട്ടുണ്ട്. 1938ൽ കല്യാശേരിയിൽ രൂപംകൊണ്ട ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമസെക്രട്ടറിയായാണ്‌ രാഷ്‌ട്രീയത്തിലേക്ക്‌ എത്തിയത്‌. 1943ൽ ബോംബെയിൽ ചേർന്ന ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ്‌ പാർടി ഒന്നാം കോൺഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായിരുന്ന അദ്ദേഹം 1943ലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു.

ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണ്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when CPIM കീരികോട് സെൻട്രൽ ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share