Parents സൗഹൃദ കൂട്ടായ്മ

Parents സൗഹൃദ കൂട്ടായ്മ Let's work together for a better generation.

19/03/2026

29 ദിവസത്തെ ത്യാഗ നിർഭരമായ ദിനരാത്രങ്ങൾ. പതിനൊന്നു മാസം ഉണ്ടും, ഉറങ്ങിയും, സുഖിച്ചും ജീവിച്ച അടിമകളോട് ഉടമസ്ഥനായ ദൈവം ഒരു മാസം ദൈവത്തിന് വേണ്ടി വൃതം അനുഷ്ഠിക്കാൻ കല്പ്പിച്ചു....ദൈവത്തിന്റെ ഉദ്ദേശം രണ്ട് കാര്യങ്ങൾ ആയിരുന്നു. ഒന്ന് മനുഷ്യനെ കൂടുതൽ സൂക്ഷ്മതയുള്ളവനാക്കുക. രണ്ട് വിശപ്പിന്ററെയും, പട്ടിണിയുടെയും തീവ്രത മനുഷ്യൻ മനസ്സിലാക്കുക..

ഉടമസ്ഥനോട് നന്ദിയുള്ള അടിമകൾ അക്ഷരം പ്രതി അത് അനുസരിച്ചു. അന്നപാനീയങ്ങൾ ഉപേക്ഷിച്ചു, ശരീരത്തിന്റെ ഇച്ഛകൾ നിയന്ധ്രിച്ചു, നാവിനെ സൂക്ഷിച്ചു,വിശപ്പിന്റെ വേദന അറിഞ്ഞു, രാത്രികൾ പകലാക്കി ദൈവത്തിന് വേണ്ടി കർമ്മങ്ങൾ ചെയ്തു, പ്രാർത്ഥനകളിൽ മുഴുകി....പാവപ്പെട്ടവന്റെ പട്ടിണി എന്റെ ബാധ്യയത്യാണെന്നു തിരിച്ചറിഞ്ഞു നാളെ പെരുന്നാൾ ആഘോഷത്തിന് തയാറായി കഴിഞ്ഞു....

ആഘോഷങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ചിന്തിക്കാനുണ്ട്. പരിമിതികൾ ഉണ്ടാകണം. നമ്മുടെ ഒരുപാട് സഹോദരങ്ങൾ വിഷമത്തിലാണ്. അവർക്ക് വേണ്ടി പ്രാർത്ഥിക്കണം. നമ്മുടെ മക്കൾ പുതു വസ്ത്രങ്ങൾ ധരിക്കുമ്പോൾ, നല്ല ഭക്ഷണം കഴിക്കുമ്പോൾ. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ എത്രയോ പേർ ദുരിതം അനുഭവിക്കുന്നു.... ഒരു മാസം കൊണ്ട് നേടിയെടുത്ത ആത്മീയ ചൈതന്യം ആഘോഷങ്ങളുടെ പേരിൽ നശിപ്പിക്കാൻ ഉള്ളതല്ല... തുടർന്നുള്ള മാസങ്ങളിലും ആ ചൈതന്യത്തോടെ നന്ദിയുള്ള ഒരു അടിമയായി ജീവിക്കാൻ കഴിയണം. അതാണ് പെരുന്നാളിന്റെ സന്ദേശം....

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ....

Address

Thiruvallam,
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Parents സൗഹൃദ കൂട്ടായ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category