Ente kazhakoottam

Ente kazhakoottam കഴക്കൂട്ടത്തിന്റെ ശബ്ദം

പാങ്ങപ്പാറ ഇന്റെർഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ: കിടത്തി ചികിത്സ അവസാനിപ്പിക്കുന്നു                       തിരുവനന്തപുരം...
05/08/2026

പാങ്ങപ്പാറ ഇന്റെർഗ്രേറ്റഡ്
ഫാമിലി ഹെൽത്ത് സെന്റർ:
കിടത്തി ചികിത്സ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം നഗരസഭയുടെ അനാസ്ഥ മൂലം ആയിരങ്ങൾക്ക് ആശ്രയമായ പാങ്ങപ്പാറ ഇന്റെർ ഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പ്രവർത്തനം നിലക്കുന്നു.
തിരുവനന്തപുരം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടി രൂപ വകയിരുത്തിയാണ് ആശുപത്രി പ്രവർത്തനം നടന്നുവന്നത്. കഴിഞ്ഞ LDF സർക്കാരിന്റെ കാലത്താണ് മെഡിക്കൽ കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്റെറിനെ അന്നത്തെ MLA സ: കടകംപള്ളി സുരേന്ദ്രന്റെ വിശ്രമമില്ലാത്ത ഇടപ്പെടലിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റെർഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ എന്ന നിലയിൽ കിടത്തിചിക്ത്സ അടക്കം ആരംഭിക്കുന്നത്. സർക്കാർ അനുവദിച്ച 10 തസ്തികയും, നഗരസഭയുടെ ഭാഗമായിട്ടുള്ള 17 ജീവനക്കാരും ചേർന്നുള്ള സംവിധാനമാണ് ആശുപത്രിയുടെ നടത്തിപ്പിന് ഉണ്ടായിരുന്നത്. എല്ലാ വർഷവും നഗരസഭ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി പ്രോജക്റ്റ് വച്ചാണ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജിവനക്കാർക്ക് ശമ്പളവും ആശുപത്രിക്കാവശ്യമായ മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിവന്നിരുന്നത്. എന്നാൽ
ഇപ്പോൾ BJP നഗരസഭ ഭരണ സമിതി ഇത് അവസാനിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ 6 മാസമായി ജീവനക്കാർക്ക് നഗരസഭ ശമ്പളം നൽകുന്നില്ല. രോഗികൾക്ക് ആവശ്യമായ മരുന്നു വാങ്ങിനൽകുന്നില്ല. ശമ്പളം ലഭിക്കാതെ ഡോക്ടർമാർ ചിലർ രാജി വെച്ചു പോയതോടെ കിടത്തി ചിക്ത്സ അവസാനിപ്പിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് BJP ഇത്തരം നെറികേട് കാണിക്കുന്നത്. ഇതിനെതിരെ ഒരു വാക്ക് കൊണ്ട് പോലും എതിർക്കാനോ ഇടപെടാനോ സ്ഥലം UDF കൗൺസിലർ തയ്യാറാകുന്നില്ല. പൊതു ആരോഗ്യത്തെ തച്ചുതകർത്ത് കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കലാണ് UDF ൻ്റെയും BJPയുടെയും ഉദ്ദേശം. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. നമ്മുടെ നാടിന്റെ പൊതു സംവിധാനത്തെ തകർക്കാൻ അനുവദിക്കരുത്. നഗരസഭയിലെ 11 വാർഡുകളിലെ ജനങ്ങൾക്ക് സേവനം നൽകുന്നിടമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഇപ്പോൾ മിണ്ടാതിരുന്നാൽ താലൂക്ക് തലത്തിലെ ഒരു ആശുപത്രി സൗകര്യം നമുക്ക് നഷ്ടമാകും.....

04/07/2026
22/06/2026

ലേശം ഉളുപ്പ് വേണ്ടേ മുരളീധരാ...
തെരഞ്ഞെടുപ്പിൽ തോറ്റാൽ വീട്ടിലിരിക്കണമെങ്കിൽ താങ്കൾക്ക് പിന്നെ വീട്ടീന്ന് പുറത്തിറങ്ങാനേ പറ്റൂലല്ല്...
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രക്ക് വീട്ടിലിരുന്ന വേറെ ഒരുത്തനും കാണില്ല....

➡️➡️➡️➡️➡️➡️➡️
മുരളീധരൻ്റെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ വീട്ടിലിരുപ്പുകൾ
➖️➖️➖️➖️➖️➖️➖️➖️➖️
🚫1996 – കോഴിക്കോട്
സിറ്റിംഗ് എം.പി ആയിരുന്ന കെ. മുരളീധരൻ ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാറിനോട് പരാജയപ്പെട്ട് വീട്ടിലിരിപ്പായി.
🚫 1998 – തൃശൂർ
കോഴിക്കോട് സീറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് തൃശൂരിൽ മത്സരിച്ചെങ്കിലും സി.പി.ഐയിലെ പി.സി. ചാക്കോയോട് പരാജയപ്പെട്ട് വീട്ടിലിരിപ്പായി.
🚫2009 – വയനാട്
കോൺഗ്രസ് വിട്ട് എൻ.സി.പി (NCP) സ്ഥാനാർത്ഥിയായി മത്സരിച്ച് കോൺഗ്രസിന്റെ എം.ഐ. ഷാനവാസിനും സി.പി.ഐയിലെ എം. റഹ്മത്തുള്ളയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായി വീട്ടിലിരിപ്പായി.
🚫 2024 – തൃശൂർ
സിറ്റിംഗ് സീറ്റായ വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറി മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് വീട്ടിലിരിക്കുകയും ചെയ്യ്തു.

➡️➡️➡️➡️➡️➡️➡️➡️
മുരളിയുടെ നിയമസഭാ
തെരഞ്ഞെടുപ്പുകളിലെ വീട്ടിലിരിപ്പുകൾ
➖️➖️➖️➖️➖️➖️➖️➖️➖️

🚫 2004 – വടക്കാഞ്ചേരി
എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനെത്തുടർന്ന് ആറുമാസത്തിനകം നിയമസഭാംഗമാകാൻ മത്സരിച്ച് സി.പി.ഐ.എമ്മിലെ എ.സി. മൊയ്തീനോട് പരാജയപ്പെട്ട് വീട്ടിലിരിപ്പായി.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കേരളത്തിൻ്റെ ചരിത്രത്തിൽ മന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വീട്ടിലിരിപ്പായ ഏക മന്ത്രിയെന്ന പേര് ഇതോടെ അദ്ദേഹത്തിന് ലഭിച്ചു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
🚫 2006 – കൊടുവള്ളി
കരുണാകരന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡി.ഐ.സി (കെ) സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം എൽ.ഡി.എഫ് സ്വതന്ത്രൻ പി.ടി.എ. റഹീമിനോട് പരാജയപ്പെട്ടു.
🚫2021 – നേമം
സി.പി.ഐ.എമ്മിലെ വി. ശിവൻകുട്ടിയോട് പരാജയപ്പെടുകയും മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു.

കടകംപള്ളി സുരേന്ദ്രൻ തുടരും കുട്ടികൾ ഇറങ്ങുന്നു.സ്കൂളുകൾക്കും കലാലയങ്ങളും കളറാക്കിയ കഴക്കൂട്ടത്തിൻ്റെ സ്വന്തം എംഎൽഎ തുടര...
24/03/2026

കടകംപള്ളി സുരേന്ദ്രൻ തുടരും

കുട്ടികൾ ഇറങ്ങുന്നു.

സ്കൂളുകൾക്കും കലാലയങ്ങളും കളറാക്കിയ കഴക്കൂട്ടത്തിൻ്റെ സ്വന്തം എംഎൽഎ തുടരണം.

എന്നും ഒന്നായി തന്നെ തുടരും കഴക്കൂട്ടത്ത് എം ഏൽ എ കടകംപള്ളി സുരേന്ദ്രൻ തന്നെ തുടരും
20/03/2026

എന്നും ഒന്നായി തന്നെ തുടരും

കഴക്കൂട്ടത്ത് എം ഏൽ എ കടകംപള്ളി സുരേന്ദ്രൻ തന്നെ തുടരും

12/03/2026

കേരളം മാറട്ടെ

11/03/2026

എത്ര കൃത്യമായി പറഞ്ഞു വച്ച്.

ഇന്നത് അനുഭവത്തിലും വന്നു.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Ente kazhakoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ente kazhakoottam:

Shortcuts

Share