P.D.P കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി

P.D.P  കഠിനംകുളം പഞ്ചായത്ത്  കമ്മിറ്റി പിഡിപി കഠിനംകുളം കമ്മിറ്റിയുടെ ഇലക്ഷന് മുന്നോടിയായിട്ടുള്ള വർക്കുകൾ തുടങ്ങി

31/08/2026
31/08/2026

മതനിയമം പറയുന്നത് വിശ്വാസികളോടാണ് ;
രാഷ്ട്രീയക്കാര്‍ വിശ്വാസ കാര്യങ്ങളില്‍ അജണ്ട നിശ്ചയിക്കുന്നത് ശരിയല്ല - പിഡിപി

മതപണ്ഡിതന്മാര്‍ മതനിയമങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നത് വിശ്വാസി സമൂഹത്തോടാണെന്നും വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ അജണ്ട നിശ്ചയിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും പിഡിപി വൈസ് ചെയര്‍മാന്‍ മാഹിന്‍ ബാദുഷ മൗലവി പറഞ്ഞു. ധാര്‍മീകതയും സദാചാര മൂല്യങ്ങളും ലംഘിക്കപ്പെടുന്ന സാമൂഹിക സാഹചര്യങ്ങളില്‍ മതപണ്ഡിതര്‍ വിശ്വാസി സമൂഹത്തോട് മതനിയമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത് പണ്ഡിത ധര്‍മ്മമാണ്. അത് പൊതുസമൂഹത്തോടുള്ള ആഹ്വാനമായി വ്യാഖ്യാനിച്ച് പണ്ഡിത നേതൃത്വത്തെ അവഹേളിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വിശ്വാസം, ആചാരം , കര്‍മ്മങ്ങള്‍ എന്നിവ അതാത് മതങ്ങളുടെ നിയമങ്ങള്‍ക്കനുസൃതമായിട്ടാണ് വ്യക്തികള്‍ പാലിക്കേണ്ടത്. ഒരു മതത്തിന്റെ ആചാരങ്ങളോ വിശ്വാസങ്ങളോ മറ്റൊരു മതക്കാര്‍ക്കോ അവിശ്വാസികള്‍ക്കോ മേല്‍ അടിച്ചേല്പിക്കാന്‍ പാടില്ല. അത് പൊതുനിയമമായി വ്യാഖ്യാനിച്ചും കൂടാ. ജനാധിപത്യ രാജ്യം എന്ന നിലയില്‍ മതനിയമങ്ങള്‍ പാലിക്കാനും പാലിക്കാതിരിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനാ അവകാശമുണ്ട്. അതുപോലെ തന്നെ മതനിയമങ്ങള്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും കൂടി ഭരണഘടന സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട് എന്നത് മറന്നുകൊണ്ടുള്ള പ്രതികരണം ആര്‍ക്കും ഭൂഷണമല്ല.

സമസ്തയുടെ വിശ്വാസി സമൂഹത്തോടുള്ള ആഹ്വാനത്തിനെതിരെ പുരോഗമന വാദമുയര്‍ത്തി പൊതുചര്‍ച്ച നടത്തുന്ന പികെ ശ്രീമതി, കെകെ ഷൈലജ, മന്ത്രി ബിന്ദു കൃഷ്ണ, ജിന്റോ ജോണ്‍ തുടങ്ങിയവരുടെ ആക്ഷേപകരമായ നിലപാട് അര്‍ഹിക്കുന്ന അവജ്ഞയോടെ വിശ്വസി സമൂഹം തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. മതപണ്ഡിതന്മാരെ ആക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്നത് അല്പത്തരമാണ്.
ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല എന്നത് ആചാരമാണ്. അത് സ്ത്രീ വിരുദ്ധതയായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്. മതനിയമങ്ങളും ചിട്ടകളും പാലിക്കാന്‍ വിശ്വാസി സമൂഹത്തിനും അത് പ്രബോധനം ചെയ്യാന്‍ മതപണ്ഡിതന്മാര്‍ക്കും ആചാര്യന്മാര്‍ക്കും സ്വാതന്ത്ര്യവുമുണ്ടെന്ന് മാഹിന്‍ ബാദുഷ മൗലവി പ്രസ്താവനയില്‍ പറഞ്ഞു.

23/08/2026

പാലത്തായി പോക്സോ കേസ് :
വിധി അട്ടിമറിച്ചതിന് പിന്നില്‍ ഭരണകൂട ഗൂഢാലോചന - പിഡിപി

കൊച്ചി : പാലത്തായി പോക്സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കെ പത്മരാജന് കേസ് അട്ടിമറിച്ച് ജാമ്യം ലഭ്യമാക്കിയതിന് പിന്നില്‍ ഭരണകൂട - സംഘ്പരിവാര്‍ ഗൂഢാലോചനയാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി .പ്രോസിക്യൂഷന്‍ തികഞ്ഞ അലംഭാവമാണ് കോടതിയില്‍ സ്വീകരിച്ചത്. തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും അന്വേഷണ സംഘങ്ങള്‍ നടത്തിയ ഗൂഢാലോചനകള്‍ ഏറെ ചര്‍ച്ചയായ കേസാണ് പാലത്തായിയിലേത്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നീട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി കുറ്റവാളിയായ അധ്യാപകന് ശിക്ഷ വാങ്ങിക്കൊടുത്തത്. ഇപ്പോള്‍ സര്‍ക്കാര്‍ - സംഘ്പരിവാര്‍ ഗൂഢാലോചനയെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ നടത്തിയ ഗുരുതരമായ പിഴവുകളെ തുടര്‍ന്നാണ് കുറ്റവാളിയെ രക്ഷപ്പെടുത്തുന്ന നിലയില്‍ കോടതി നടപടികളുണ്ടായിട്ടുള്ളത്. പത്ത് വയസ്സുകാരി സ്കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ ലൈംഗീക പീഢനത്തിന് വിധേയനാക്കിയ കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട അധ്യാപകനെ രക്ഷപ്പെടുത്താന്‍ നടത്തിയ ഭരണകൂട ഗൂഢാലോചന പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിഎം അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

21/08/2026


#മഹാത്മഅയ്യങ്കാളി
#ശ്രീനാരായണഗുരു
#ജയന്തിആഘോഷം

21/08/2026

''മഅ്ദനി: അന്യായ തടവറയുടെ അഴിയാകുരുക്കുകള്‍''
#സ്വാതന്ത്ര്യചിന്തസദസ്സ് @എറണാകുളം

Address

Kadinamkulam
Thiruvananthapuram
965303

Telephone

50665092

Website

Alerts

Be the first to know and let us send you an email when P.D.P കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share