03/01/2026
ഐ.എച്ച്.ആർ.ഡി. യുടെ റീജിയണൽ സെന്റർ, മുട്ടടയും ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, മുട്ടടയും ചേർന്ന് പാത്ത് ഫൈൻഡർ കരിയർ എക്സ്പോ 2026 (PATH FINDER CAREER EXPO – 2026) എന്ന പേരിൽ ഒരു തൊഴിൽ മേള ജനുവരി 3-ാം തിയതി നടത്തി. വട്ടിയുർക്കാവ് എം.എൽ.എ. അഡ്വ. ശ്രീ. വി.കെ. പ്രശാന്ത് പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഐഷ വി. സ്വാഗതം പറഞ്ഞ യോഗത്തിൽ ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി.എ. അരുണ്‍കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീ. ബി. സുഭാഷ്, കുമാരി. വൈഷ്ണ സുരേഷ്, ശ്രീമതി. അനിത അലക്സ് എന്നിവരും ഐ.എച്ച്.ആർ.ഡി. ഉദ്യോഗസ്ഥരായ ഡോ. ലത പി., ഡോ. മനോജ് റേ, ശ്രീമതി. സിന്ധു കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. പ്ലേസ്‌മെന്റ് ഓഫീസർ ശ്രീ. ഗോകുൽ എം. കമ്പനികളെ പരിചയപ്പെടുത്തി. പ്രിമിനെന്റ്, ഇൻവോ മീഡിയ, ഐ.സി.ഐ.സി.ഐ ബാങ്ക്, ട്രയോനെറ്റ് ഇൻഫോ സൊല്യൂഷ്യൻസ്, ഐ.റ്റി. സൊല്യൂഷ്യൻസ്, ഐ.എച്ച്.ആർ.ഡി. പി.എം.ഡി., എസ്.ബി.ഐ. ലൈഫ് ഇൻഷുറൻസ് ഐ സെക്ട്, പയനിയർ മോട്ടോർ എന്നീ കമ്പനികളാണ് തൊഴിൽ ദാതാക്കളായി എത്തിയത്. ശ്രീ. സുർജിത്ത് രാജ്, ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റാണ് തൊഴിൽ മേളയുടെ ഏകോപിത പ്രവർത്തനങ്ങൾ നടത്തിയത്. ഡോ. ഐഷ വി. തൊഴിൽ മേളയുടെ പ്രസക്തി യെ കുറിച്ച് സംസാരിച്ചു. ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി എ അരുൺ കുമാർ സാങ്കേതിക വിജ്ഞാന വ്യാപനത്തിൽ സംസ്ഥാനത്തുടനീളം ഐ.എച്ച്.ആർ.ഡി. വഹിക്കുന്ന പങ്കിനെ കുറിച്ചും ഐ.എച്ച്.ആർ.ഡി. യുടെ എ.ഐ കോൺക്ലേവിനെ കുറിച്ചും സംസാരിച്ചു. ശ്രീ. പ്രശാന്ത് എം.എൽ.എ. ഇന്നത്തെ അവസരങ്ങളെ കുറിച്ചും ഇച്ഛാശക്തിയോടു കൂടി ജോലി നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. ശ്രീ. സുഭാഷ്, കുമാരി വൈഷ്ണ, ശ്രീമതി. അനിത അലക്സ് എന്നിവർ എങ്ങനെയൊക്കെ തൊഴിൽ നേടണമെന്നും എങ്ങനെ ഇഷ്ടപ്പെട്ട് തൊഴിൽ ചെയ്യണമെന്നും ഐ.എച്ച്.ആർ.ഡി. ഒരുക്കിയ അവസരങ്ങളെ കുറിച്ചും സംസാരിച്ചു. ഡോ. ലത പി., ഐ.എച്ച്.ആർ.ഡി. ഒരുക്കിയിരിക്കുന്ന വിവിധ കോഴ്സുകളെ കുറിച്ചും സ്കിൽ കോഴ്സ്സുകളെ കുറിച്ചും സംസാരിച്ചു. ശ്രീമതി. സിന്ധു കെ. ഈ തൊഴിൽ മേള എങ്ങിനെ ഉദ്യോഗാർത്ഥികൾക്ക് പ്രയോജനകരമാകും എന്ന് സംസാരിച്ചു. ഡോ. മനോജ് റേ റിക്രൂട്ട്മെന്റ് രംഗത്തെ നൂതന പ്രവണതകളെ കുറിച്ച് സംസാരിച്ചു. യോഗാവസാനം മുട്ടട ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ആനന്ദകുട്ടൻ ടി.കെ കൃതജ്ഞത അറിയിച്ചു. തൊഴിൽ മേളയിൽ 289 പേർ രജിസ്റ്റർ ചെയ്തിരുന്നു.
ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മുട്ടടയിൽ വിവിധ തൊഴിലധിഷ്ടിത കോഴ്സുകൾ നടന്നു വരുന്നു. ഐ.എച്ച്.ആർ.ഡി. യുടെ പി.എം.ഡി വിംഗ് ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ ആണ്. ഐ.എച്ച്.ആർ.ഡി.യുടെ റീജിയേണൽ സെന്റർ മുട്ടടയിൽ നിരവധി തൊഴിലധിഷ്ഠിത ഡിപ്ലോമ, പി.ജി ഡിപ്ലോമ , സർട്ടിഫിക്കറ്റ് കോഴ്സുകളും ഇന്റേൺഷിപ്പ്, പ്രോജക്ട്, നൂതന കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എന്റർപ്രെനുർഷിപ്പ് ഡവലപ്മെന്റ് എന്നിവ നടത്തുന്നു.