The All Kerala Private College Teachers' Association

The All Kerala Private College Teachers' Association AKPCTA is the biggest organization of Aided college teachers of Kerala having a membership of over 3500 teachers in its fold. Established in 1958.

05/09/2026
04/09/2026
Press Release No : 22/ 2026-27Date : 3.9.2026_________________സാങ്കേതിക - ഡിജിറ്റൽ സർവ്വകലാശാല നിയമ ഭേദഗതിക്കുള്ള സർക്കാ...
03/09/2026

Press Release No : 22/ 2026-27
Date : 3.9.2026
_________________
സാങ്കേതിക - ഡിജിറ്റൽ സർവ്വകലാശാല നിയമ ഭേദഗതിക്കുള്ള സർക്കാർ- ചാൻസലർ ധാരണ അപമാനകരവും അപകടകരവുമായ കീഴടങ്ങൽ: എ കെ പി സി ടി എ
_________________
​വൈസ് ചാൻസലർ നിയമന കാര്യത്തിൽ സംസ്ഥാന സർക്കാരിനാണ് പരമാധികാരമെന്ന ഹൈക്കോടതി വിധിക്കെതിരെ ചാൻസലർ നൽകിയ ഹർജിയിൽ സർവകലാശാലാ നിയമങ്ങൾ യു ജി സി നിബന്ധനകൾ പ്രകാരം മാറ്റാമെന്ന് ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കിയ സംസ്ഥാന സർക്കാർ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന അപമാനകരവും അപകടകരവും ആയ കീഴടങ്ങലാണെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

​സംസ്ഥാന സർവകലാശാലാ നിയമങ്ങൾ സംസ്ഥാന വിഷയമാണെന്ന ശക്തമായ വാദം സുപ്രീം കോടതിയിൽ ഉയർത്തിപ്പിടിച്ച് മുൻ ഇടതുപക്ഷ സർക്കാർ നടത്തിയ അഭിമാനകരമായ പോരാട്ടം രാജ്യശ്രദ്ധ നേടിയ ഒന്നാണ്. ഫെഡറലിസത്തെക്കുറിച്ചും സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഒരു ദേശീയ പാർട്ടി നേതൃത്വം കൊടുക്കുന്ന കേരള സംസ്ഥാന സർക്കാർ അവരുടെ രാഷ്ട്രീയ നയങ്ങൾ തന്നെയാണോ ഇക്കാര്യത്തിൽ പിന്തുടർന്നതെന്ന് വ്യക്തമാക്കണം.
​സംസ്ഥാന സർക്കാരും കേന്ദ്ര ഭരണകൂടവും തമ്മിൽ ഭരണഘടനാപരമായ തർക്കങ്ങളുണ്ടാകുമ്പോൾ അത് സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ സവിശേഷ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന നിയമസഭ നിർമ്മിച്ച നിയമങ്ങളാണോ അതോ യുജിസി റഗുലേഷനുകളാണോ നിലനിൽക്കുകയെന്ന ഗൗരവമേറിയ നിയമപ്രശ്നം ലോക് അദാലത്തിനോ മറ്റ് മധ്യസ്ഥ സമിതികൾക്കോ വിട്ടുകൊടുക്കാൻ കൂട്ടുനിന്ന സർക്കാർ നടപടി തന്നെ ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നുണ്ട്.
​യു ഡി എഫ് സർക്കാരിന്റെ ഈ അപകടകരമായ തീരുമാനം മൂലം സർവ്വകലാശാലകളുടെ സ്വയംഭരണവും ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളും തകരുകയും, സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ നിന്ന് പൂർണ്ണമായി പുറത്തുപോവുകയും ചെയ്യും. വർഗ്ഗീയ-സംഘപരിവാർ രാഷ്ട്രീയതാൽപര്യങ്ങൾ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുകയറാതിരിക്കാൻ ഭരണഘടന അവകാശങ്ങൾക്കായി ഇടതുപക്ഷ സർക്കാരും വിദ്യാർത്ഥി-അധ്യാപക പ്രസ്ഥാനങ്ങളും നടത്തിയത് സമാനതകളില്ലാത്ത നിയമപോരാട്ടങ്ങളും സമരങ്ങളുമാണ്. അതെല്ലാം നിമിഷനേരം കൊണ്ട് നിഷ്ഫലമാക്കപ്പെട്ടിരിക്കുന്നു.

നാണംകെട്ട കീഴടങ്ങൽ മറച്ചുവെക്കാനായി ഈ തീരുമാനം മുൻ എൽ ഡി എഫ് സർക്കാരിന്റേതായിരുന്നു എന്ന വ്യാജപ്രചരണം അഴിച്ചുവിടാനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി തന്നെ ശ്രമിച്ചത്. ഇത് വസ്‌തുതാ വിരുദ്ധമാണ്. സാങ്കേതിക- ഡിജിറ്റൽ സർവ്വകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർ നിയമനവിഷയത്തിൽ നേരത്തേ സുപ്രീം കോടതി നിയമിച്ച ജസ്‌റ്റിസ് ധൂലിയ കമ്മിറ്റി ശുപാർശ പ്രകാരം ഇരു സർവ്വകലാശാലകളിലും താൽക്കാലിക വി സി മാരെ നിയമിച്ചതിനെയും, സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങളെയും നാളിതുവരെയുള്ള രാഷ്ട്രീയ പ്രതിരോധങ്ങളെയും ഇല്ലാതാക്കിയതിനെയും ബന്ധിപ്പിക്കുന്നത് യുക്തിരഹിതമാണ്. ഗവർണറുമായി യാതൊരു ഏറ്റുമുട്ടലിനുമില്ലെന്ന മട്ടിൽ സർക്കാർ സ്വീകരിക്കുന്ന മൗനവും ഒത്തുതീർപ്പുകളും വഴി ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടകൾക്ക് പണയം വെക്കുന്ന ജനാധിപത്യവിരുദ്ധവും ലജ്ജാവഹവുമായ ഈ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് ജി, ജനറൽ സെക്രട്ടറി എ നിശാന്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

31/08/2026

സർവ്വകലാശാലകളെ അടിയറ വയ്ക്കുന്ന സംസ്ഥാന ഭരണം - Sanjeev G

Press Release No: 21/ 2026-27Date: 30.08.2026__________________________നാല് വർഷ ബിരുദം-  എ കെ പി സി ടി എ യുടെ പഠന നിർദ്ദ...
30/08/2026

Press Release No: 21/ 2026-27
Date: 30.08.2026
__________________________
നാല് വർഷ ബിരുദം- എ കെ പി സി ടി എ യുടെ പഠന നിർദ്ദേശങ്ങൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നൽകി
__________________________
നാല് വർഷ ബിരുദ പഠന പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ പഠനസമിതി തയ്യാറാക്കിയ ഇടക്കാല റിപ്പോർട്ടിനോടുള്ള പ്രതികരണങ്ങൾ, പുതിയ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നീ രണ്ട് പഠന റിപ്പോർട്ടുകൾ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കൈമാറി. തിരുവനന്തപുരത്ത് കൗൺസിൽ ഓഫീസിൽ വെച്ചാണ് ഇരു രേഖകളും കൈമാറിയത്.

സംസ്ഥാന അക്കാദമിക് കമ്മിറ്റി തയ്യാറാക്കിയ രണ്ട് രേഖകളാണ് വൈസ് ചെയർപേഴ്സൺ പ്രൊഫ. അച്യുത്ശങ്കറിന് നൽകിയത്. മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി സന്നിഹിതയായി.

എ കെ പി സി ടി എ ജനറൽ സെക്രട്ടറി എ നിശാന്ത്, ട്രഷറർ ഡോ എൻ രേണുക, വൈസ് പ്രസിഡൻ്റുമാർ ആഷ പ്രഭാകരൻ, ഡോ സോജു എസ്, സെക്രട്ടറി ഡോ സുമേഷ് ജി എസ്, സംസ്ഥാന അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ ലിബിൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

സംഘടനയുടെ പഠന നിർദ്ദേശങ്ങൾ കൗൺസിലിൻ്റെ ഭാവി നയരൂപീകരണങ്ങളിലും പ്രവർത്തനങ്ങളിലും പരിഗണിക്കുമെന്ന് ചർച്ചയിൽ കൗൺസിലധികൃതർ ഉറപ്പുനൽകി.

എ കെ പി സി ടി എ സംസ്ഥാന അക്കാദമിക് കമ്മിറ്റി തയ്യാറാക്കിയ Policy Response on the Interim Report of the FYUGP Review Comm...
29/08/2026

എ കെ പി സി ടി എ സംസ്ഥാന അക്കാദമിക് കമ്മിറ്റി തയ്യാറാക്കിയ Policy Response on the Interim Report of the FYUGP Review Committee, Feedback and Recommendations on the Implementation of FYUGP എന്നീ രേഖകൾ സംഘടനാ നേതാക്കൾ KSHEC വൈസ് ചെയർപേഴ്സൺ പ്രൊഫ. അച്യുത്ശങ്കറിന് കൈമാറി വിഷയങ്ങൾ ചർച്ച ചെയ്തു. KSHEC മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി സന്നിഹിതയായിരുന്നു.

എ കെ പി സി ടി എ ജനറൽ സെക്രട്ടറി എ നിശാന്ത്, ട്രഷറർ ഡോ എൻ രേണുക, വൈസ് പ്രസിഡൻ്റുമാർ ആഷ പ്രഭാകരൻ, ഡോ സോജു എസ്, സെക്രട്ടറി ഡോ സുമേഷ് ജി എസ്, സംസ്ഥാന അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ ലിബിൻ കുര്യാക്കോസ് എന്നിവർ സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

വിശദമായ പഠനത്തിനും ചർച്ചകൾക്കും ശേഷം സംഘടന തയ്യാറാക്കി നൽകിയ രേഖകൾ സ്വാഗതം ചെയ്ത വൈസ് ചെയർപേഴ്സൺ ഇക്കാര്യങ്ങൾ കൗൺസിലിൻ്റെ ഭാവി ചർച്ചകളിലും നയരൂപീകരണങ്ങളിലും പരിഗണിക്കുമെന്ന് ഉറപ്പുനൽകി.

രണ്ടു രേഖകളും വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക:
1. Policy Response on the Interim Report of the FYUGP Review Committee: https://online.fliphtml5.com/itcell_akpcta/ibli/
2. Feedback and Recommendations on the Implementation of FYUGP: https://online.fliphtml5.com/itcell_akpcta/jxgx/

2026 ആഗസ്ത് 29

Address

Mathrubhumi Road, Vanchiyoor
Thiruvananthapuram
695035

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when The All Kerala Private College Teachers' Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to The All Kerala Private College Teachers' Association:

Shortcuts

Share