കരമനയാറ്, കിള്ളിയാറ് എന്നീ നദികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ പഞ്ചായത്താണ് വട്ടിയൂര്‍ക്കാവ്. നഗര സമീപത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഗ്രാമത്തിന്റെ എല്ലാ സവിശേഷതകളും ഇവിടെ കാണാം. വയലേലകളും അവയോടു ചേര്‍ന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. കുന്നുകളും കിഴക്കാംതൂക്കായ മലഞ്ചരുവുകളും, താഴ്വരകളും, പാറക്കെട്ടുകളും, കൈത്തോടുകളും ഈ പഞ്ചായത്തിന്റെ പ്രകൃതി സൌന്
ദര്യത്തിന് മാറ്റു കൂട്ടുന്നു. വട്ടിയൂര്‍ക്കാവ് എന്ന സ്ഥല നാമത്തിന് ഒരു ചരിത്രമുണ്ട്. പണ്ട് കാലത്ത് നെടുമങ്ങാട്ടും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും ചെറുകച്ചവടക്കാര്‍ ചാല കമ്പോളത്തിലേക്ക് തലച്ചുമടായും കാളവണ്ടിയിലും കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നിരുന്നത് ഈ പ്രദേശത്തുണ്ടായിരുന്ന പാതയിലൂടെയായിരുന്നു. രാജവീഥിയിലേക്ക് കടക്കുന്നതിനു മുമ്പ് പേരൂര്‍ക്കട-കവടിയാര്‍ റോഡില്‍ (ടോള്‍ ജംഗ്ഷനില്‍) ടോള്‍ അഥവാ നികുതി ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ കച്ചവടക്കാരും കാളവണ്ടിക്കാരും വട്ടിയൂര്‍ക്കാവിലൂടെയുള്ള വഴി തെരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ വില്ലേജോഫീസ്, പോലീസ് സ്റ്റേഷന്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ടു കാവും-കുളവും ആയിരുന്നു. പ്രസ്തുത സ്ഥലത്ത് സത്രവും ചുമടുതാങ്ങിയും കാളതൊട്ടിയും ഉണ്ടായിരുന്നു. വട്ടി (കുട്ട) ഇറക്കി വയ്ക്കുന്ന കാവിന് പീന്നിട് വട്ടിയൂര്‍ക്കാവ് എന്ന് പേരായി. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം പിടിച്ച സ്ഥലമാണ് വട്ടിയൂര്‍ക്കാവ്. ദിവാന്‍ സര്‍.സി.പി.യുടെ നിരോധനാജ്ഞയെ വെല്ലുവിളിച്ചു കൊണ്ട് ഉത്തരവാദിത്വ ഭരണം നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തിന് നേര്‍ക്ക് സി.പി യുടെ ഗുണ്ടകളും പോലീസും വട്ടിയൂര്‍ക്കാവ് പ്രദേശത്ത് ഭീഷണിയും, മര്‍ദ്ദന മുറകളും അഴിച്ചു വിട്ടതും പ്രക്ഷോഭകര്‍ അതിനെ ധീരോദാത്തം ചെറുത്തു നിന്നതും ചരിത്രമാണ്. The name Vattiyoorkavu is believed to be derived from three words, Vatti - which means winding a hilly tract, Ooru - which means land, and Kavu - which means small temple."