Kerala Abkari Workers Welfare Fund Board

Kerala Abkari Workers Welfare Fund Board Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Abkari Workers Welfare Fund Board, Government Organization, OFFICE OF THE CHIEF WELFARE FUND INSPECTOR ABKARI WORKERS WELFARE FUND BOARD, KCP BUILDING, ARYASALA, CHALA. P. O, Thiruvananthapuram.

കേരളത്തിലെ അബ്‌കാരി തൊഴിലാളികളുടെ ക്ഷേമത്തിനായും സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുമായാണ് കേരള അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകൃതമായത്. 1989 ലെ കേരള അബ്‌കാരി തൊഴിലാളി ക്ഷേമനിധി നിയമവും 1990 ലെ കേരള അബ്‌കാരി തൊഴിലാളി ക്ഷേമ പദ്ധതിയും 1990 ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു. നിയമത്തിലും പദ്ധതിയിലും പ്രതിപാദിക്കുന്ന കേരള അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് 1990 എപ്രിൽ മാസം 5-ാം തീയതിയാണ് നിലവിൽ വന്നത്. കേരളത്തിലെ കള്ള് വ്യവസായം ഒഴികെയുള്ള അബ്‌കാരി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഈ ക്ഷേമനിധിയുടെ പരിധിയിൽ വരുന്നത്. 01.01.1990 മുതൽ നടപ്പാക്കിയ ക്ഷേമനിധി നിയമത്തിലെയും, പദ്ധതിയിലെയും വ്യവസ്ഥകളനുസരിച്ച് തൊഴിലാളികളെ രജിസ്റ്റർ ചെയ്യുക, ക്ഷേമനിധിയിൽ ഒടുക്കേണ്ട തുക നിർണയിക്കുക, തുക പിരിച്ചെടുക്കുക, പിരിച്ചെടുത്ത തുക അംഗത്തൊഴി‌ലാളികളുടെ കണക്കിൽ വരവ് വെച്ച് അറിയിക്കുക, വിവിധയിനം വായ്പകൾ നൽകുക. പിരിഞ്ഞുപോകുന്ന തൊഴിലാളികളുടെ പി.എഫ് കണക്ക് തീർപ്പാക്കുക, നിയമാനുസൃത ഗ്രാറ്റുവിറ്റി പെൻഷൻ നൽകുക മുതലായവയാണ് ബോർഡിൻ്റെ പ്രധാന പ്രവർത്തനങ്ങൾ.


ഡയറക്ടര്‍ ബോര്‍ഡ്‌
1. ശ്രീ. കെ.എസ്. സുനില്‍കുമാര്‍
ചെയര്‍മാന്‍

2. ശ്രീമതി. ബിച്ചു ബാലൻ
ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ

3. ശ്രീ.കെ.കെ.രാധാകൃഷ്ണൻ
ബോര്‍ഡ്‌ ഡയറക്ടര്‍

4. ശ്രീ. ദീപക് ചന്ദ്രന്‍
ബോര്‍ഡ്‌ ഡയറക്ടര്‍

5. ശ്രീ.ബാബൂ ജോർജ്ജ്
ബോര്‍ഡ്‌ ഡയറക്ടര്‍

6. ശ്രീ.വി.പി.സക്കറിയ
ബോര്‍ഡ്‌ ഡയറക്ടര്‍

7. ശ്രീ.വി.വി. അന്റണി
ബോര്‍ഡ്‌ ഡയറക്ടര്‍

8. ശ്രീ.ജയകുമാരൻ നായർ
ബോര്‍ഡ്‌ ഡയറക്ടര്‍

9. ശ്രീ.കെ.ബി.പത്മദാസ്
ബോര്‍ഡ്‌ ഡയറക്ടര്‍

10. ശ്രീമതി.വി.എം.രഹ്ന
ബോര്‍ഡ്‌ ഡയറക്ടര്‍

11. സുള്‍ഫിക്കര്‍ റഹ്മാന്‍ എ.
ബോര്‍ഡ്‌ ഡയറക്ടര്‍

12. ശ്രീ. കെ.റ്റി. മഹേഷ്കുമാര്‍
ബോര്‍ഡ്‌ ഡയറക്ടര്‍

13. ശ്രീ.രഞ്ജിത്ത്. പി. മനോഹര്‍
ബോര്‍ഡ്‌ ഡയറക്ടര്‍


മേല്‍വിലാസം

ഓഫീസ് ഓഫ് ചീഫ് വെല്‍ഫെയര്‍ ഫണ്ട്‌ ഇന്‍സ്പെക്ടര്‍ കെ.സി.പി ബില്‍ഡിംഗ്‌, ആര്യശാല, തിരുവനന്തപുരം, പിന്‍-695036
ഫോൺ: 0471-2460667
മൊബൈൽ: 9188430667
Email: [email protected]

തിരുവനന്തപുരം മേഖല ഓഫീസ്
കെ.സി.പി ബില്‍ഡിംഗ്‌, ആര്യശാല, തിരുവനന്തപുരം, പിന്‍-695036
ഫോണ്‍: 0471-2460667
Email: [email protected]

എറണാകുളം മേഖല ഓഫീസ്
ലക്കി സ്റ്റാര്‍ ബില്‍ഡിംഗ്‌, മാര്‍ക്കറ്റ് റോഡ്, എറണാകുളം,പിന്‍-682035
ഫോണ്‍: 0484-2368531
Email: [email protected]

കോഴിക്കോട് മേഖല ഓഫീസ്
ചിറക്കല്‍ ബില്‍ഡിംഗ്‌സ്, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്.
ഫോണ്-0495-2768094
Email: [email protected]

06/08/2025

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിച്ചു നൽകുന്ന ധനസഹായങ്ങൾ

1. എക്സ്ഗ്രേഷ്യ

നിധിയിലെ ഒരംഗത്തിനോ അഥവാ അയാളുടെ ആശ്രിതനോ പരമാവധി, 50,000/-രൂപ മൊത്ത തുകയായി, അപകടം, മരണം, തീരാവ്യാധി, ജോലിയിൽ തുടരാൻ കഴിയാത്തവിധം സ്ഥിരമായ അവശത തുടങ്ങിയ സാഹചര്യങ്ങളിൽ അനുവദിക്കുന്നു.

2. മരണാനന്തര ധനസഹായം

ക്ഷേമനിധിയിലെ അംഗമായിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് മരണാനന്തര ചെലവുകൾക്കായി 10,000/-രൂപ അനുവദിക്കുന്നതാണ്.

3. ചികിത്സാ ധനസഹായം

നിലവിൽ അംഗത്വമുള്ളതും 5 വർഷം നിധിയിൽ തുടർച്ചയായി അംശാദായം അടച്ചിട്ടുള്ളതുമായ അംഗങ്ങൾക്ക് സർക്കാർ ആശുപത്രി, അല്ലെങ്കിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് ബന്ധപ്പെട്ട ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ 10,000/-രൂപയോ ചികിത്സാ ചെലവോ ഏതാണ് കുറവ് ആയത് തവണകളായി പരമാവധി 10,000/-രൂപ വരെ അനുവദിക്കുന്നതാണ്.

4. മാരകരോഗ ചികിത്സാധനസഹായം

നിലവിൽ അംഗത്വമുള്ളതും 3 വർഷമെങ്കിലും നിധിയിൽ തുടർച്ചയായി അംശാദായം അടച്ചിട്ടുള്ളതുമായ ക്ഷേമനിധി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും മാരക രോഗങ്ങളായ കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, തലച്ചോറിലെ മുഴ, കരൾ, വ്യക്ക രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിലും, സർക്കാർ അംഗീകരിച്ച സ്വകാര്യ ആശുപത്രികളിലും കിടന്നുള്ള ചികിത്സക്കും 50,000/-രൂപ ഒറ്റതവണ ധനസഹായമായി അനുവദിക്കുന്നതാണ്.

5. വിവാഹധനസഹായം

40,000/-രൂപ (പരമാവധി 2 തവണ)- അംഗത്വം നേടി കുറഞ്ഞത് 3 വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടേയും സ്ത്രീ അംഗങ്ങളുടേയും വിവഹ ചെലവിനായി.

6. പ്രസവാനുകൂല്യം

അംഗത്വം നേടി കുറഞ്ഞത് ഒരു വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുള്ളതും എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരാത്തതുമായ സ്ത്രീ അംഗത്തിനോ, പുരുഷ അംഗത്തിന്റെ ഭാര്യ മറ്റ് ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്ത പക്ഷം പ്രസവാനുകൂല്യമായി (പരമാവധി 2 തവണ) സർക്കാർ ആനുകൂല്യം ഉൾപ്പെടെ 25,000/-രൂപ വീതം നിധിയിൽ നിന്നും നൽകാവുന്നതാണ്''.


7. വിദ്യാഭ്യാസ സ്കോളർഷിപ്പ്

പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ (50%) അടിസ്ഥാനത്തിൽ 1000/-രൂപ മുതൽ 6000/-രൂപ വരെയും, മെറിറ്റിൽ പ്രവേശനം നേടിയ പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്-ടോപ്പും ബോർഡ് തീരുമാനപ്രകാരം ഓരോ വിദ്യാർത്ഥികൾക്കും 1 ഗ്രാം സ്വർണ്ണ നാണയവും നൽകി വരുന്നു.

8. കലാ-കായിക-ശാസ്ത്രം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്ര രംഗത്ത് സംസ്ഥാനതലത്തിലും, സർവ്വകലാശാലാതലത്തിലും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 5000/-രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 3000/-രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 1000/-രൂപയും സ്കോളർഷിപ്പ് ഇനത്തിൽ അനുവദിക്കുന്നു.

അഡ്വാൻസുകൾ/വായ്പകൾ

1. അംഗത്തിന്റെ മകളുടെ വിവാഹത്തിനുള്ള അഡ്വാൻസ്
(അംഗത്തിന്റെ മകളുടെ വിവാഹത്തിന് അംഗത്തിന്റെ പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ 75% വരെ.)

2. രോഗചികിത്സയ്ക്കുള്ള വായ്പ
(അംഗത്തിന്റെയും കുടുംബാംങ്ങളുടേയും ചികിത്സാ ചെലവിലേക്ക് അംഗത്തിന്റെ പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ 75%വരെ)
ടി വായ്പാ തുക 36 തവണകളായി തിരിച്ചടവാക്കേണ്ടതാണ്.

3. വിദ്യാഭ്യാസത്തിനുള്ള വായ്പ
(ക്ഷേമനിധിയിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് കേരളത്തിലോ അന്യസംസ്ഥാനത്തോ സർക്കാർ അംഗീകൃത കോഴ്സുകളിൽ ഉന്നത വിദ്യാഭ്യാസത്തിന് പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ 75% വരെ.)
ടി വായ്പാ തുക 36 തവണകളായി തിരിച്ചടവാക്കേണ്ടതാണ്.

4. വീട് വാങ്ങുന്നതിനോ പണിയുന്നതിനോ/പുതുക്കി പണിയുന്നതിനോ/സ്ഥലം വാങ്ങുന്നതിനോ ഉള്ള വായ്പ

(അംഗത്തിന്റെ പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തൊഴിലാളി വിഹിതമോ 12 മാസത്തെ വേതനമോ ഏതാണോ കുറവ് ആ തുക ഭവനവായ്പായിനത്തിൽ (ആദ്യ തവണ) അനുവദിച്ചു വരുന്നു.

ഭവന വായ്പ ഇനത്തിൽ ഒരിക്കൽ തുക കൈപ്പറ്റി അഞ്ചു വർഷ കാലയളവിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ, ആദ്യം ഭവന വായ്പ ഇനത്തിൽ തുക കൈപ്പറ്റിയ തീയതിക്ക് ശേഷം തൊഴിലാളി വിഹിതമായി അടവ് വരുന്ന തുക ഭവന വായ്പ ഇനത്തിൽ രണ്ടാമതും അനുവദിക്കാവുന്നതാണ്.)
ടി വായ്പാ തുക 36 തവണകളായി തിരിച്ചടവാക്കേണ്ടതാണ്.

വിരമിക്കൽ ആനുകൂല്യങ്ങൾ

1. പ്രോവിഡന്റ് ഫണ്ട്‌

അവശത മൂലം സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കും, 60 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കും ,ടിയാളുകളുടെ പേരിൽ ഫണ്ടിലുള്ള മുഴുവൻ തുകയും സർക്കാർ നിശ്ചയിക്കുന്ന പലിശയും കൂടി ഉൾപ്പെടുത്തി തുക മടക്കി നൽകുന്നു. സ്വയം പിരിഞ്ഞ് പോകുന്നവരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് പദ്ധതിപ്രകാരം തുക കണ്ടുകെട്ടൽ നടത്തിയതിനുശേഷമുള്ള തുകയും അനുവദിക്കുന്നു.


2. ഗ്രാറ്റുവിറ്റി

ഒരു വർഷത്തിൽ കുറയാത്ത തുടർച്ചയായ സേവനം പൂർത്തിയായവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. തൊഴിലാളികളുടെ സർവ്വീസ് അടിസ്ഥാനപ്പെടുത്തി ഗ്രാറ്റുവിറ്റി നൽകി വരുന്നു.(വിരമിക്കൽ/സ്വയം പിരിഞ്ഞ് പോകൽ/മരണം).

3. പെൻഷൻ
തുടർച്ചയായ 10 വർഷ സർവ്വീസും, 60 വയസ്സ് പൂർത്തിയാക്കി വിരമിക്കുന്ന തൊഴിലാളികൾക്ക് നിധിയിൽ നിന്നും പെൻഷനുള്ള അർഹതയുണ്ട്. മിനിമം പെൻഷൻ 2000/-രൂപയും, 10 വർഷത്തിൽ കൂടുതലുള്ള ഓരോ അധിക വർഷത്തിനും 100/-രൂപ വർദ്ധനവ് നൽകി പരമാവധി 5000/-രൂപ വരെ നൽകി വരുന്നു.

4. കുടുംബപെൻഷൻ
മരണമടഞ്ഞ പെൻഷണറുടെ ആശ്രിതർക്ക് പെൻഷൻ തുകയുടെ 50% തുക കുടുംബപെൻഷനായി അനുവദിക്കുന്നു.

Address

OFFICE OF THE CHIEF WELFARE FUND INSPECTOR ABKARI WORKERS WELFARE FUND BOARD, KCP BUILDING, ARYASALA, CHALA. P. O
Thiruvananthapuram
695036

Website

Alerts

Be the first to know and let us send you an email when Kerala Abkari Workers Welfare Fund Board posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share