02/09/2026
ജീവിത ശൈലീ രോഗങ്ങളുടെ ഏകോപിതമായ ചികിത്സ ഉറപ്പാക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് "ഹൃദയരാഗം " പദ്ധതി നടപ്പാക്കുമെന്ന്
മന്ത്രി കെ മുരളീധരൻ.
***********************************************************
പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങളുടെ ഏകോപിതമായ ചികിത്സ ഉറപ്പാക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് "ഹൃദയരാഗം " പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ മുരളീധരൻ. ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ 24 മണിക്കൂർ സേവനം ലഭ്യമാക്കും. പ്രതീക്ഷ സെന്റർ എന്ന പേരിലാകും ഇത് അറിയപ്പെടുക. ജനങ്ങളുടെ ബുദ്ധിമുട്ടുകളും ആശുപത്രികളുടെ അവസ്ഥയും നേരിൽ കണ്ട് മനസിലാക്കിയാണ് ആരോഗ്യവകുപ്പിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും കായകൽപ്പം എന്ന പേരിൽ ജനസമ്പർക്കപരിപാടി ആവിഷ്കരിച്ചത് ഇതിന് വേണ്ടിയാണെന്നും മന്ത്രി വാർത്താസമ്മേളത്തിൽ അറിയിച്ചു.
All India Radio News